1981-ൽ പുറത്തിറങ്ങിയ 'പ്രേംഗീത്' എന്ന ചിത്രത്തിലെ ഗാനത്തിലെ 'നാ ഉമ്ര് ക സീമാ ഹോ നാ ജന്മ് കാ ഹോ ബന്ധൻ...' എന്ന വരി ബോളിവുഡ് താരങ്ങൾക്ക് തികച്ചും അനുയോജ്യമാണ്. കുറച്ചു നാൾ മുൻപ് സിനിമാ മേഖലയിൽ മലൈക അറോറയുടെയും നടൻ അർജുൻ കപൂറിന്‍റെയും ബന്ധത്തെക്കുറിച്ച് ചർച്ച ഉണ്ടായി. ഇപ്പോഴും ഇവരെ സംമ്പന്ധിച്ച വാർത്തകൾ ആളുകൾ കൗതുകത്തോടെ ആണ് കേൾക്കുന്നത്. അവർ തമ്മിലുള്ള പ്രായവ്യത്യാസം ആണ് ചർച്ച ചെയ്യപ്പെടുന്നത്. ഇരുവരുടെയും പ്രായത്തിൽ 11 വയസ്സിന്‍റെ വ്യത്യാസമുണ്ട്. ഇക്കാരണത്താൽ പലപ്പോഴും സോഷ്യൽ മീഡിയയിൽ ട്രോളുകൾ ഏൽക്കേണ്ടി വരുന്നു.
ഒരു സ്ത്രീ തന്നെക്കാൾ പ്രായം കുറഞ്ഞ ആണുമായി പ്രണയത്തിലായാൽ ആളുകൾ അവളെ അംഗീകരിക്കാത്ത ഒരു സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നതെന്ന് ഒരു അഭിമുഖത്തിനിടെ മലൈക അറോറ പറഞ്ഞിരുന്നു.
വിവാഹസമയത്ത് പെൺകുട്ടിയുടെ പ്രായം ആൺകുട്ടിയേക്കാൾ കുറവായിരിക്കണമെന്ന് സമൂഹത്തിൽ ഒരു വിശ്വാസം ഉണ്ട്. കാരണം ഭർത്താവ് വീടിന്‍റെ തലവനാണെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാൽ അവന് കൂടുതൽ അനുഭവപരിചയവും കൂടുതൽ അറിവും വേണം. ഇന്ത്യയിൽ നിയമപരമായ വിവാഹപ്രായം ആൺകുട്ടിക്ക് 21 വയസ്സും പെൺകുട്ടിക്ക് 18 വയസ്സുമായി സർക്കാർ നിലനിർത്തിയിട്ടുണ്ട്.
എന്നാൽ മാറുന്ന കാലഘട്ടത്തിൽ പ്രണയത്തിന്‍റെ ശൈലിയിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട് അതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് പ്രായം കൂടുതൽ ഉള്ള പെൺകുട്ടികളോട് ആൺകുട്ടികൾക്കുള്ള ആകർഷണം. ഇപ്പോഴുള്ള തലമുറ പ്രായവ്യത്യാസം അവഗണിക്കുകയും സ്നേഹത്തോടെയും ബഹുമാനത്തോടെയും പരസ്പരം കാണുകയും ചെയ്യുന്നു. ആൺകുട്ടികൾ തങ്ങളെക്കാൾ പ്രായമുള്ള പെൺകുട്ടികളെ ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. തങ്ങളെക്കാൾ വളരെ പ്രായം കുറഞ്ഞ പുരുഷനെ വിവാഹം കഴിക്കുന്ന രീതി ബോളിവുഡ് മുതൽ ഹോളിവുഡ് വരെ സംഭവിച്ചിട്ടുണ്ട്. ശ്രദ്ധിച്ചാൽ അത്തരം നിരവധി ദമ്പതികളെ കണ്ടെത്താൻ കഴിയും.
ഇമ്മാനുവൽ മാക്രോൺ: ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ ന് ഭാര്യ ബ്രിഡ്ജറ്റ് മാക്രോണേക്കാൾ 24 വയസ്സ് കുറവാണ്. ഇമ്മാനുവൽ മാക്രോൺ സ്‌കൂളിൽ പഠിക്കുമ്പോൾ ബ്രിജിറ്റ് ടീച്ചറായിരുന്നു, ഇരുവരും തമ്മിലുള്ള പ്രണയം പൂവണിഞ്ഞു.
ഊർമിള മട്ടോണ്ട്കർ: നടി ഊർമിള മട്ടോണ്ട്കർ 9 വയസ് കുറവുള്ള മിർ മൊഹ്‌സിൻ അക്തറിനെ വിവാഹം കഴിച്ചു. ബിസിനസ് ചെയ്യുന്ന ഒരു കശ്മീരി കുടുംബത്തിൽ നിന്നുള്ളയാളാണ് മൊഹ്‌സിൻ.
ഫറാ ഖാൻ: ബോളിവുഡിലെ പ്രശസ്ത സംവിധായികയും കൊറിയോഗ്രാഫറുമായ ഫറാ ഖാനും തന്നേക്കാൾ 9 വയസ്സിന് ഇളയ ശിരീഷ് കുന്ദറിനെ 2004- ൽ വിവാഹം കഴിച്ചു. ഇന്ന് അവർ 3 കുട്ടികളുടെ മാതാപിതാക്കളാണ്. 'മെയിൻ ഹൂ നാ' എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ഫറാ ഖാൻ ആദ്യമായി ശിരിഷ് കുന്ദറിനെ കാണുന്നത് തുടർന്ന് ഇരുവരും പ്രണയത്തിലായി.
പ്രീതി സിന്‍റ: നടി പ്രീതി സിന്‍റ തന്നേക്കാൾ 10 വയസ്സിന് ഇളയ ജീൻ ഗുഡിൻഫിനെ 2016 ൽ വിവാഹം കഴിച്ചു, ഇന്ന് അവൾ ഭർത്താവിനൊപ്പം സന്തോഷകരമായ ജീവിതം നയിക്കുന്നു.