ലോകത്തെ ഏറ്റവും മനോഹരമായ വികാരമേതെന്ന് ചോദിച്ചാൽ... ഒരുപക്ഷേ നിസംശയം പറയാം അത് പ്രണയമാണെന്ന്. എന്നാൽ ഇന്ന് പ്രണയമെന്നതിനെ ഏറെ ആശങ്കയോടുകൂടി കാണേണ്ട ഒന്നായി മാറിയിരിക്കുന്നു. കൗമാര പ്രണയങ്ങളിൽ മിക്കതും കൊലക്കത്തിയിലോ ആസിഡ് ഏറിലോ മറ്റോ ചെന്നു കലാശിക്കുകയാണ്. കഴിഞ്ഞ കുറച്ചുനാളുകളായി പ്രണയ കൊലപാതകങ്ങൾ ഏറി വരുന്നുവെന്നത് ആശങ്കപ്പെടുത്തുന്ന ഒന്നായിരിക്കുന്നു. എന്താണ് പ്രണയത്തിന്‍റെ സ്വഭാവത്തിലുണ്ടായ മാറ്റം? പ്രണയം രക്തം ചീന്തുന്ന ഒന്നായി മാറിയിരിക്കുന്നതെന്തുകൊണ്ടാണ്?

“തേപ്പ്” ആണോ പല പ്രണയ ബന്ധങ്ങളിലും ചോരപടർത്തുന്നത്? അതിന്‍റെ പേരിലുണ്ടാകുന്ന കൂട്ടുകാരുടെ കളിയാക്കലുകളും അപമാനവും സമയ നഷ്ടവുമൊക്കെ തേപ്പിനിരയായവരെ അക്രമികളാക്കുകയാണോ? അവൻ / അവൾ അക്രമികളാകുന്നതിനെ, തേച്ചത് കൊണ്ടല്ലേ എന്ന് നിസാരവൽക്കരിക്കുന്നത് ഇത്തരം അക്രമങ്ങളെ പരോക്ഷമായിട്ടെങ്കിലും പ്രോത്സാഹിക്കപ്പെടുന്നുവെന്നത് യാഥാർത്ഥ്യമാണ്. തന്‍റേതായ ഒന്നിനെ ഏത് സാഹചര്യത്തിലും നഷ്ടപ്പെടരുതെന്ന ഉറച്ച തീരുമാനമാണ് പ്രണയത്തെ അപകടം പിടിച്ചതാക്കുന്നത്. വിട്ടുകൊടുക്കൽ എന്നൊന്നില്ല. എന്‍റേത്... എനിക്കു മാത്രം... മറ്റൊരാൾക്കുമതിൽ അവകാശമില്ല. അങ്ങനെ ഏതെങ്കിലും സാഹചര്യത്തിൽ ഇണ പ്രണയത്തിൽ നിന്നും പിന്തിരിഞ്ഞാൽ കൊലക്കത്തികൊണ്ടായിരിക്കും അതിനുള്ള ശിക്ഷ വിധിക്കുക. തന്‍റേതായിരുന്നതിനെ ഒരു കാരണവശാലും (മറ്റെയാൾ അകന്നു പോകാൻ ആഗ്രഹിച്ചാലും) വിട്ടു കൊടുക്കാൻ മനസ്സു കാട്ടാത്തവരായി മാറിയിരിക്കുന്നുവെന്ന് വേണം പറയാൻ. സെൽഫ് ലെസ്സ് ലവ് ന് ഉപരിയായി അവന്‍റെ / അവളുടെ അഹംഭാവമാണ് അവിടെ പ്രകടമാകുന്നത്. മുന്നോട്ടുള്ള ജീവിതം എങ്ങനെയാകുമെന്നൊന്നും ചിന്തിക്കാതെ ഉടനടി വിവാഹമെന്ന കുറ്റിയിൽ തളച്ചിടാനാണ് ഇത്തരക്കാർക്ക് താൽപര്യം.

എല്ലാ പ്രണയങ്ങളും വിവാഹത്തിൽ കലാശിക്കണമെന്നില്ലല്ലോ. അവയിൽ മിക്കതും പല കാരണങ്ങൾ കൊണ്ടും (ജാതി, മതം, സാമ്പത്തിക സ്‌ഥിതി, സ്റ്റാറ്റസ്, കാഴ്ചപ്പാടിലുണ്ടാകുന്ന അന്തരം, വിദ്യാഭ്യാസം, മാനസികാവസ്‌ഥയിലുണ്ടാകുന്ന മാറ്റം) വിവാഹത്തിൽ കലാശിക്കണമെന്നില്ല. എന്നിരുന്നാലും പ്രണയ ഭംഗങ്ങൾ പ്രണയത്തേക്കാൾ മാധുര്യമേറിയ വികാരമാണെന്നും വേർപാട് വേദന സൃഷ്ടിക്കുമെങ്കിലും മധുരിക്കുന്ന ഒന്നാണെന്നും കൂടി പ്രണയികളായ ചെറുപ്പക്കാർ ഇനിയും അറിയേണ്ടതുണ്ട്. സന്തോഷവും വേദനയും കലർന്നതാണ് പ്രണയം. അതെല്ലാം തന്നെ ഒരേ പോലെ സ്വീകരിക്കാൻ മനസ്സിനെ പാകപ്പെടുത്താതിരിക്കുമ്പോഴാണ് ഇത്തരം അപകടങ്ങളിൽ എത്തുക.

കൗമാരം എടുത്തു ചാട്ടത്തിന്‍റേത്

തീവ്രമായി പ്രതികരിക്കുന്നവരായി മാറുകയാണോ കൗമാരം? നിസാര കാര്യത്തിനുപോലും അമിതമായി ക്ഷോഭിക്കുന്നവരാണ് പലരും. വീണ്ടുവിചാരമില്ലാതെ എന്തിലേക്കും എടുത്തു ചാടും. പണ്ടും ഇത്തരം കൗമാരക്കാർ ഉണ്ടായിരുന്നുവെങ്കിലും വീണ്ടുവിചാരത്തിന്‍റെയോ വിവേക ബുദ്ധിയുടെയോ പ്രേരണയാൽ അക്രമവാസനകളിലേക്ക് നീങ്ങിയിരുന്നില്ല. കുറേക്കൂടി ഓപ്പണായി എന്തിനെപ്പറ്റിയും സംസാരിക്കുന്നവരാണ് ഇന്നത്തെ കൗമാരക്കാർ. അവന് /അവൾക്ക് സെൽഫ് ലെസ്നെസ്സായി ചിന്തിക്കാനുള്ള ശേഷിയോ ക്ഷമതയോ തീരെയില്ല. പകരം സ്വാർത്ഥതയാണ് അവിടെ കുടിക്കൊള്ളുന്നത്. എന്തും പടവെട്ടി നേടണം. ഇത് ചിലരിലെങ്കിലും തീവ്രമായി തന്നെയുണ്ട്. എങ്ങനെ പ്രേമിക്കണം, പ്രേമം എത്രത്തോളമാവാം, ബ്രേക്കപ്പ് എങ്ങനെയാണ് വേണ്ടത്, തേപ്പ് കിട്ടിയാൽ എന്ത് ചെയ്യണം എന്നീ കാര്യങ്ങൾ പാഠ്യ വിഷയമാക്കേണ്ടി വരുമെന്നതാണ് ഇപ്പോഴുള്ള സംഭവവികാസങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...