പറഞ്ഞാലും പറഞ്ഞാലും തീരില്ല കല്ല്യാണ വിശേഷങ്ങൾ. പെണ്ണുകാണൽ ചടങ്ങ് തുടങ്ങി വിവാഹം വരെ കയ്‌പും മധുരവും നിറഞ്ഞ ധാരാളം അനുഭവങ്ങളുടെ ഒരു ഘോഷയാത്ര തന്നെയുണ്ടാവും. അതിൽ ചിലത് നമ്മെ കുടുകുടെ ചിരിപ്പിക്കും. കല്ല്യാണവുമായി ബന്ധപ്പെട്ട് ഇത്തരത്തിൽ ധാരാളം വിശേഷങ്ങൾ ഓരോരുത്തരുടേയും ജീവിതത്തിൽ ഉണ്ടാകാം. മിക്കതും പെണ്ണ് കാണൽ ചടങ്ങുമായി ബന്ധപ്പെട്ടുള്ള അമളികളും രസകരമായ അനുഭവങ്ങളുമാകും. അത്തരം ചില പെണ്ണുകാണൽ വിശേഷങ്ങളിലേക്ക്...

സുഹൃത്ത് വന്ന് കണ്ടപ്പോൾ...

യാദൃച്‌ഛികമായി ഫേസ്ബുക്കിൽ മൊട്ടിട്ട സൗഹൃദമായിരുന്നു മുംബൈ മലയാളി നിത മേനോന്‍റേയും ചേർത്തല സ്വദേശി അനിൽ മേനോന്‍റേയും. ഓൺലൈൻ ചാറ്റിംഗിലൂടെ പരസ്‌പരം വീട്ടുവിശേഷങ്ങളും നാട്ടുവിശേഷങ്ങളും പങ്കുവച്ച് ആ സൗഹൃദമങ്ങ് മല പോലെ വളർന്നു. ഐ ടി ഉദ്യോഗസ്‌ഥയായ നിതയ്‌ക്കും ബിസിനസ്സുകാരനായ അനിലിനും അതേക്കുറിച്ചോർക്കുമ്പോൾ ഇന്നും ചിരിപൊട്ടും. പക്ഷേ ആ സൗഹൃദത്തിന് പെട്ടെന്നൊരു ദിവസം ഒരു ട്വിസ്‌റ്റ് സംഭവിച്ചു.

“ഞങ്ങൾ രണ്ടു പേരുടേയും വീട്ടിൽ വിവാഹാലോചനകൾ നടന്നു വരുന്ന സമയമായിരുന്നു അപ്പോൾ. ഒരു ദുബായിക്കാരനുമായി എന്‍റെ വിവാഹം വീട്ടുകാർ ഏകദേശം ഉറപ്പിച്ചു കഴിഞ്ഞിരുന്നു. ഞാനീക്കാര്യം അനിലിനോട് പറഞ്ഞു. പക്ഷേ അനിലിന്‍റെ പ്രതികരണം മറ്റൊന്നായിരുന്നു. എനിക്കിഷ്‌ടമാണ് നിന്നെ, കല്ല്യാണം കഴിക്കണമെന്ന് ആഗ്രഹമുണ്ട് എന്നായിരുന്നു അനിലിന്‍റെ അപ്പോഴത്തെ മറുപടി.

അപ്രതീക്ഷിതമായിരുന്നു ആ മറുപടി. എങ്കിലും എന്‍റെ മനസ് അങ്ങനെയൊന്ന് കേൾക്കാൻ കൊതിച്ചിരുന്നുവെന്ന് വേണം പറയാൻ. വാസ്‌തവത്തിൽ എന്‍റെ ഉള്ളിലും അങ്ങനെയൊരു ഇഷ്‌ടം ഉറഞ്ഞുകൂടിയിരുന്നുവെങ്കിലും അത് പ്രണയമായിരുന്നോയെന്ന് തിരിച്ചറിയാൻ എനിക്ക് കഴിയുമായിരുന്നില്ല. അതുകൊണ്ട് യെസ് എന്ന് സമ്മതം മൂളാൻ എനിക്ക് അധികനേരമൊന്നും വേണ്ടി വന്നില്ല.

പിന്നെ അടുത്ത ദൗത്യം വീട്ടിൽ ഇക്കാര്യം അവതരിപ്പിക്കലായിരുന്നു. വീട്ടുകാർക്കാണെങ്കിൽ ദുബായിക്കാരനിലാണ് താൽപര്യം മുഴുവനും. പക്ഷേ ഞാനുണ്ടോ വിടുന്നു. വീട്ടുകാരെ സോപ്പിട്ട് സോപ്പിട്ട് ഇക്കാര്യം വളരെ വിജയകരമായി സമ്മതിപ്പിച്ചു. പക്ഷേ ഒരു നിബന്ധനയുണ്ട്.

ചെറുക്കനും കൂട്ടരും ആചാരമനുസരിച്ച് പെണ്ണ് കാണാൻ വരണം!

അനിലും ഇളയ സഹോദരനും കൂടി ഒരു സുപ്രഭാതത്തിൽ നിതയുടെ മുംബൈയിലുള്ള വീട്ടിൽ പെണ്ണ് കാണാനെത്തി. തുടക്കം ഗംഭീരം, എന്‍റെ മാതാപിതാക്കളോടും ബന്ധുക്കളോടും വളരെ ഗൗരവത്തോടെയാണ് അനിൽ സംസാരിച്ചത്. വെയിറ്റ് കൂട്ടാൻ അൽപം ജാഡയും. ആള് ഇങ്ങനെയല്ലല്ലോ ഇതെന്ത് കഥയെന്ന് ഞാൻ വണ്ടറടിച്ചു പോയി. പക്ഷേ എന്‍റെ ബന്ധുക്കളുടെ കൂട്ടത്തിൽ എന്‍റെ അച്‌ഛനും അമ്മയും ആരാണെന്ന് കക്ഷി തിരിച്ചറിഞ്ഞില്ലെന്നതാണ് മറ്റൊരു രസം. അത് ഞാൻ പിന്നീട് പരിചയപ്പെടുത്തുമ്പോഴാണ് പുള്ളിയ്ക്കു മനസ്സിലായത്.

ചടങ്ങിൽ ഞങ്ങൾ ചെറുക്കനും കൂട്ടർക്കുമായി ചില സ്വീറ്റ്‌സ് കരുതിയിരുന്നു. എന്‍റെ ബന്ധുക്കളുടെ മുന്നിൽ വലിയ ഗൗരവത്തിലിരിക്കുന്ന അനിൽ ഇടയ്‌ക്കിടെ പലഹാരപാത്രത്തിലേക്ക് ഒളികണ്ണിട്ടു നോക്കി. പലഹാരമെടുത്ത് കഴിക്കാൻ രണ്ടുപേരും പരസ്‌പരം തോണ്ടുകയും മാന്തുകയും ചെയ്യുന്നുണ്ടായിരുന്നു.

അനിലിനും അനുജനും പലഹാരമെടുത്ത് കഴിക്കണമെന്നുണ്ടായിരുന്നത്രേ.

പക്ഷേ വെയിറ്റ് കളയരുതല്ലോ! അതുകൊണ്ട് ആത്മസംയമനം പാലിച്ചിരുന്നുവെന്ന് പിന്നീട് കല്ല്യാണം കഴിഞ്ഞപ്പോൾ കക്ഷി പറഞ്ഞു. ഇക്കഥ കേട്ട് ഞാനന്ന് ഒത്തിരി ചിരിച്ചു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...