സ്‌ക്കൂൾ തുറന്നു. ഇനി പഠനകാലം. രക്ഷിതാക്കൾക്കും കുട്ടികൾക്കും പുസ്‌തകങ്ങളുമായി കൂട്ട് കൂടാം. പക്ഷേ സമയം ഇല്ലായ്‌മ പറഞ്ഞ് പലരും കുട്ടികളെ ട്യൂഷന് വിടുകയും ഗൈഡുകൾ വാങ്ങിക്കൊടുത്ത് തടി തപ്പുകയും ചെയ്യാറുണ്ട്. അത് ശരിയായ രീതിയല്ല. അധ്യയന വർഷത്തിന്‍റെ ആരംഭത്തിൽ തന്നെ കുട്ടികളെ ചിട്ടയായി പഠിയ്‌ക്കാൻ മാതാപിതാക്കൾ കൂടെയിരുന്ന് സഹായിക്കണം. അത് കുട്ടികളുടെ പഠന നിലവാരം ഉയർത്തും. ശരിയായ പരിശീലനം നൽകിയാൽ കുട്ടികളെ പഠനത്തിൽ മിടുക്കരാക്കാം. അതിന് മാതാപിതാക്കൾക്കുള്ള പാഠം വായിച്ചു നോക്കൂ...
- കുട്ടികളെ ബോറടിപ്പിക്കാതെയും അവരോട് ദേഷ്യപ്പെടാതെയും പഠിപ്പിക്കണം.
- കുട്ടികൾക്ക് എപ്പോഴും പുതിയ അറിവ് നേടാനുള്ള സാഹചര്യം ഉണ്ടാക്കണം. പുതിയ കാഴ്‌ചകൾ കാണിച്ചു കൊടുക്കാനായി പുറത്ത് കൊണ്ട് പോകാം. ഉദാ: മൃഗശാലയിൽ പോയാൽ കൂടി മൃഗങ്ങളെക്കുറിച്ച് പഠിക്കാമല്ലോ.
- ചെറിയ പ്രായത്തിൽ തന്നെ പഠനത്തോടുള്ള താൽപര്യം കുട്ടികളിൽ വളർത്തി എടുക്കണം. എന്നും ഒരു പുതിയ കാര്യം പഠിപ്പിക്കാം.
- മൂന്ന് വയസ്സിൽ വലിയ ചിത്രങ്ങളുടെ പുസ്‌തകങ്ങൾ വാങ്ങി നൽകാം. അവയിലെ ചിത്രങ്ങൾ ചൂണ്ടിക്കാണിച്ച് പേരും മറ്റും പഠിപ്പിക്കാം.
- എൽ.കെ.ജി പ്രായം മുതൽ ഒപ്പമിരുന്ന് കഥകളും കവിതകളും വായിച്ചു കൊടുക്കണം. അതിനൊപ്പം രസകരമായി അഭിനയിച്ചു ഫലിപ്പിക്കാനും ശ്രമിക്കണം. അപ്പോൾ കുട്ടിയ്‌ക്ക് ബോറടിക്കുകയില്ല. പഠനത്തോടുള്ള ഇഷ്‌ടവും വളരും.
- ഏത് പുതിയ അറിവും കുട്ടിയിൽ സംശയങ്ങൾ ഉണ്ടാക്കാം. ഇത് ഗ്രഹിക്കുന്നതിന്‍റെ ഭാഗമാണ്. കുട്ടിയുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ ശ്രദ്ധിക്കണം.
- കുട്ടിയുടെ ചെറിയ വിജയങ്ങളിൽ പോലും അഭിനന്ദിക്കണം. അത് കുട്ടിയെ വലിയ വലിയ കാര്യങ്ങളിൽ വിജയിക്കാനുള്ള പ്രേരണ നൽകും.
- സ്‌ക്കൂൾ വിട്ട് വന്ന ശേഷം കുട്ടിയോട് സംസാരിക്കാനും കളിക്കാനും സമയം കണ്ടെത്തണം. ഒരു സുഹൃത്തിനെപ്പോലെ സ്‌ക്കൂളിലെ കാര്യങ്ങൾ ചോദിച്ചറിയാം. സ്‌ക്കൂളിൽ പഠിപ്പിച്ച കാര്യങ്ങൾ ചോദിക്കാം. കുട്ടി അത് പങ്കു വെയ്‌ക്കുമ്പോൾ ഓർമ്മ ശക്‌തി ബലപ്പെടാൻ സഹായകമാകും.
- കുട്ടികൾ പഠിക്കുമ്പോൾ ടി.വി, കമ്പ്യൂട്ടർ തുടങ്ങിയവ ഓഫ് ചെയ്യുക. വീട്ടിൽ പഠനത്തിനു അനുയോജ്യമായ സാഹചര്യം ഒരുക്കാം.
- കുട്ടിയ്‌ക്ക് ഒരിക്കലും ഹോം വർക്ക് ചെയ്‌ത് കൊടുത്ത് ശീലിപ്പിക്കരുത്. അത് സ്വയം ചെയ്യാൻ പ്രോത്സാഹിപ്പിക്കണം.
- ആറാം ക്ലാസ്സ് കഴിഞ്ഞാൽ, സ്വതന്ത്യ്രരായി പഠിക്കാൻ അവരെ അനുവദിക്കണം. മേൽനോട്ടം മാത്രം നൽകിയാൽ മതി. കൂടെ ഇരുന്ന് പഠിപ്പിക്കേണ്ടതില്ല.
- പഠനം എളുപ്പമാക്കാൻ ടൈം ടേബിൾ ഉണ്ടാക്കാൻ സഹായിക്കണം. അതു ചിട്ടയായി പഠിക്കാൻ അവരെ സഹായിക്കും.
- മാതാപിതാക്കളുടെ പഠനശൈലി കുട്ടികളെ അടിച്ചേൽപ്പിക്കരുത്. കുട്ടികളുടെ മനോനിലയ്‌ക്കും ഇഷ്‌ടത്തിനും ഉതകുന്നവിധം പഠനം നടത്തണം. പക്ഷേ അത് പറഞ്ഞ് ഉഴപ്പാൻ അനുവദിക്കരുത്.
- കേട്ടു പഠിക്കാനാവും ചില കുട്ടികൾക്ക് ഇഷ്‌ടം. ചിലർക്ക് മൗനമായി വായിക്കുന്നതാവാം. എങ്ങനെയായാലും പഠിച്ചാൽ മതിയല്ലോ.
- കാണാപാഠം പഠിക്കുന്ന അവസരത്തിൽ അതിന്‍റെ അർത്ഥം അവർ മനസ്സിലാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കണം. ഇതറിയാൻ ചോദ്യങ്ങൾ ചോദിക്കാം.
- പഠന കാലയളവിൽ കുട്ടികളുടെ മാനസികമായ വൈഷമ്യങ്ങളും ശ്രദ്ധിക്കണം. കൂട്ടുകാരുടെ കളിയാക്കൽ, അപകർഷതാ ബോധം തുടങ്ങിയ നിസ്സാരമെന്ന് തോന്നുന്ന കാര്യങ്ങൾ തള്ളിക്കളയരുത്.
- കുട്ടികൾക്ക് മാനസികമായ പിന്തുണ നൽകുക. ക്ലാസ്സ് ടീച്ചറുമായി സമ്പർക്കം പുലർത്തണം. ക്ലാസ്സിലെ കുട്ടികളുടെ പെരുമാറ്റവും മറ്റും അറിയാനും പഠനത്തിലെ ശ്രദ്ധ മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
- പഠിപ്പിക്കുമ്പോൾ കുട്ടിയുടെ സന്തോഷത്തിനും മുൻതൂക്കം കൊടുക്കണം. നന്നായി പഠിക്കുമ്പോൾ പ്രോത്സാഹനമായി അവർക്ക് ഇഷ്‌ടമുള്ള ഭക്ഷണമോ ഗിഫ്‌റ്റോ നൽകി പ്രോത്സാഹിപ്പിക്കാം.
- അവധി ദിവസങ്ങളിൽ സിനിമ കാണിക്കുകയോ, ഭാഷ മെച്ചപ്പെടുത്തുന്നതിന് ഇംഗ്ലീഷ് ചലച്ചിത്രങ്ങൾ കാണിക്കുകയോ ചെയ്യാം. സബ് ടൈറ്റിലുകൾ
വായിച്ച് കാര്യം ഗ്രഹിക്കാൻ അത്സഹായിക്കും. മാതാപിതാക്കളുടെ സാന്നിധ്യത്തിൽ മാത്രം ഇത് മതി.
आगे की कहानी पढ़ने के लिए सब्सक्राइब करें
സബ്സ്ക്രിപ്ഷനോടൊപ്പം നേടുക
700-ലധികം ഓഡിയോ സ്റ്റോറികൾ
6000-ത്തിലധികം രസകരമായ കഥകൾ
ഗൃഹശോഭ മാസികയിലെ പുതിയ ലേഖനങ്ങൾ
5000-ലധികം ജീവിതശൈലി നുറുങ്ങുകൾ
2000-ലധികം സൗന്ദര്യ നുറുങ്ങുകൾ
2000-ത്തിലധികം രുചികരമായ പാചകക്കുറിപ്പുകൾ
और कहानियां पढ़ने के लिए क्लिक करें...
गृहशोभा से और