കോഫി ഷോപ്പിലെ പ്രണയാർദ്രമായ അന്തരീക്ഷം. നല്ല ചൂടൻ കോഫി നുണഞ്ഞുകൊണ്ടിരിക്കെയാണ് സുന്ദരിയായ ഭാര്യ അക്കാര്യം ശ്രദ്ധിക്കുന്നത്. തന്നെ അത്യഗാധമായി സ്‌നേഹിക്കുന്ന പ്രിയതമൻ അടുത്ത ടേബിളിലിരിക്കുന്ന സുന്ദരിയെ നിരീക്ഷിക്കുന്നു! ആ സമയത്ത് ഭാര്യയുടെ മാനസികാവസ്‌ഥ എന്താവാം? എത്രയും പെട്ടെന്ന് അവിടെ നിന്ന് ഓടി രക്ഷപ്പെടാനായിരിക്കില്ലേ..

റോഡിലൂടെ നടക്കവെ എതിർദിശയിൽ നിന്നും വരുന്ന സുന്ദരിയെ ഭർത്താവ് നിരീക്ഷിക്കുന്നത് കൂടെയുള്ള ഭാര്യയുടെ ശ്രദ്ധയിൽപ്പെട്ടാലോ, പിന്നീട് അതുമതി ഒരു കുടുംബകലഹത്തിന്. അല്ലെങ്കിൽ ഇതൊന്നും വലിയ കാര്യമല്ലെന്ന മട്ടിൽ ഭാര്യ നിശബ്‌ദത പാലിക്കാം. ബുദ്ധിമതികളാണെങ്കിൽ ഇതിനെതിരെ മറുമരുന്ന് തന്നെ പ്രയോഗിച്ച് കളയും. അതെന്താണെന്നല്ലേ? ഭർത്താവിനെ മന:പൂർവ്വം ചൊടിപ്പിക്കാനും അസൂയപ്പെടുത്താനുമായി ഭർത്താവ് കാൺകെ “ഒളിനോട്ടമെറിഞ്ഞ്” പകരം വീട്ടും!

ചില സ്‌ത്രീകളാകട്ടെ ഇക്കാര്യം അറിഞ്ഞുകൊണ്ടുതന്നെ ഭർത്താവിനെ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കും. ഇതറിയാവുന്ന ഭർത്താക്കന്മാർ അവസരം കിട്ടിയാൽ ചുറ്റുമൊന്ന് കണ്ണോടിക്കും.

ഈ നോട്ടത്തെ ഒരു സ്വഭാവ ദൂഷ്യമായി കരുതും മുമ്പെ ഇതേപ്പറ്റി അറിഞ്ഞിരിക്കേണ്ടത് ദാമ്പത്യ ജീവിതത്തിന്‍റെ കെട്ടുറപ്പിന് അനിവാര്യമാണ്.

എതിർ ലിംഗത്തോടുള്ള ആകർഷണം

തങ്ങളുടെ സാന്നിധ്യത്തിൽ വെച്ച് പോലും ഭർത്താക്കന്മാർ അന്യസ്‌ത്രീകളെ നിരീക്ഷിക്കാറുണ്ടെന്ന് ഭാര്യമാർ ഒരേ സ്വരത്തിൽ സമ്മതിച്ചേക്കാം. കാരണം അതൊരു യാഥാർത്ഥ്യമാണ്. ഭാര്യയുടെ സാന്നിദ്ധ്യത്തിൽ പുരുഷന്മാർ എന്തുകൊണ്ടാണ് അന്യസ്‌ത്രീകളെ നിരീക്ഷിക്കുന്നത്? ഇതേപ്പറ്റി ചില പുരുഷന്മാരോട് ചോദിച്ചപ്പോൾ അവരുടെ പ്രതികരണങ്ങൾ പല രീതിയിലായിരുന്നു.

“ഭാര്യമാർ ചെറിയ കാര്യത്തെപ്പോലും വലിയ പ്രശ്നങ്ങളാക്കും. ഏതെങ്കിലും സ്‌ത്രീയെ ഒന്ന് നോക്കിയെന്നു വെച്ച് എന്താണ് തെറ്റ്? ഒന്ന് നോക്കിയെന്നു വച്ച് ആ സ്‌ത്രീ ഞങ്ങളുടെ സ്വന്തമൊന്നുമാവില്ലല്ലോ?” ഇതായിരുന്നു ഒരാളുടെ മറുപടി.

“സൗന്ദര്യമുള്ളവരെ കണ്ടാൽ ആരാണ് നോക്കാത്തത്. കണ്ണുകൾ താനെ ആ വ്യക്‌തിയിലേക്ക് നീളും. അത് സ്വാഭാവികമല്ലേ.” ഇങ്ങനെയായിരുന്നു മറ്റു ചില സൗന്ദര്യ ആരാധകരായ പുരുഷന്മാരുടെ പ്രതികരണം.

ഭർത്താവ് 24 മണിക്കൂറും തന്നെ മാത്രം ശ്രദ്ധിക്കണമെന്നാണ് ഭൂരിഭാഗം ഭാര്യമാരും ആഗ്രഹിക്കുന്നത്. അഥവാ ഭർത്താവിന്‍റെ കണ്ണെങ്ങാനും ഏതെങ്കിലും സ്‌ത്രീയുടെ മേൽ പതിഞ്ഞാൽ ദേഷ്യപ്രകൃതക്കാരിയായ ഭാര്യയാണെങ്കിൽ വെളിച്ചപ്പാടിനെപ്പോലെ ഉറഞ്ഞുതുള്ളിക്കളയും. പിന്നീടുണ്ടാകുന്ന പുകിലുകളെപ്പറ്റി പറയേണ്ടതില്ലല്ലോ. അൽപം ശാന്തപ്രകൃതക്കാരികളാണെങ്കിൽ ഭർത്താവിന്‍റെ അന്യസ്‌ത്രീ കടാക്ഷങ്ങളെക്കുറിച്ചോർത്ത് കാട് കയറി ചിന്തിച്ചു വിഷമിക്കും.

ഭർത്താവിന്‍റെ ഇത്തരം സ്വഭാവം ഭാര്യമാരിൽ അപകർഷതാബോധം ഉളവാക്കുമെന്നത് യാഥാർത്ഥ്യമാണ്. അന്യസ്‌ത്രീയെ നോക്കുകയോ പ്രശംസിക്കുകയോ ചെയ്യുന്നത് ഭാര്യയുടെ മനസ്സിൽ വിചിത്രങ്ങളായ വിചാരങ്ങൾ ഉണ്ടാക്കാം. അവരുടെ ഉള്ളിൽ അരക്ഷിതാവസ്‌ഥ വളർത്താം. പണ്ടത്തെപോലെ താനത്ര ആകർഷകയല്ലെന്ന ചിന്ത അവളുടെ മനസ്സിനെ മുറിപ്പെടുത്താം. അതുകൊണ്ടാണ് ഭർത്താവ് തന്നെ പഴയതുപോലെ സ്‌നേഹിക്കാത്തതും തന്‍റെ സാന്നിദ്ധ്യത്തിൽ പോലും അന്യസ്‌ത്രീകളെ നിരീക്ഷിക്കുന്നതും എന്ന് ഭാര്യമാർ കരുതുന്നു. എന്തുകൊണ്ട് ഭർത്താവ് മറ്റ് സ്ത്രീകളെ നിരീക്ഷിക്കുന്നു. അതിന് പിന്നിലും പല കാരണങ്ങളുണ്ട്. അതേപ്പറ്റി ചോദ്യം ചെയ്‌താൽ അവർ അതെല്ലാം നിഷേധിക്കാം.

 മനുഷസഹജമായ സ്വഭാവം

ആകർഷകമായ വ്യക്‌തിയെ നോക്കുന്നതും ആകർഷിക്കപ്പെടുന്നതും നൈസർഗ്ഗികമായ സ്വഭാവമാണ്. ഭാര്യ സുന്ദരിയല്ലാത്തതു കൊണ്ടാണെന്ന അർത്ഥം ഈ നോട്ടത്തിന് പിന്നിലില്ല. പുരുഷ മസ്‌തിഷ്‌കം കാഴ്‌ചകളിലേക്ക് നയിക്കപ്പെടുന്നുവെന്ന യാഥാർത്ഥ്യമാണ് ഇതിന് പിന്നിലുള്ളത്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...