മികച്ചൊരു രക്ഷാകർത്താവിനെ രൂപപ്പെടുത്തുന്നത് അവരുടെ പ്രവൃത്തി മാത്രമല്ല അത് നടപ്പിലാക്കാനുള്ള അവരുടെ ശക്തമായ താൽപര്യം കൂടിയാണ്. കുട്ടികളുടെ ക്ഷേമം മുൻനിർത്തി തീരുമാനമെടുക്കാൻ ശ്രമിക്കുന്നവരാണ് മികച്ച പേരന്‍റ് എന്ന് പറയാം.
എല്ലാം തികഞ്ഞ ഒരു രക്ഷാകർത്താവ് നൂറുശതമാനം പെർഫക്റ്റ് ആകണമെന്നില്ല. ഒരു കുട്ടിയും പെർഫക്റ്റല്ല. ഈ ലോകത്ത് എല്ലാം തികഞ്ഞവരായി ആരും തന്നെയില്ല. മനസിൽ പ്രതീക്ഷകൾ സെറ്റ് ചെയ്യുമ്പോൾ ഈയൊരു യാഥാർത്ഥ്യം ഉൾക്കൊണ്ടു വേണം മനസിൽ പ്രതീക്ഷകൾ സെറ്റ് ചെയ്യാൻ. മികച്ച പേരന്‍റിംഗ് എന്നത് പൂർണ്ണത കൈവരിക്കലല്ല. എന്നുവച്ച് അതിനുവേണ്ടി പ്രവർത്തിക്കാതിരിക്കുക എന്നർത്ഥവുമില്ല. രക്ഷാകർത്താക്കൾ സ്വയം ഉയർന്ന നിലവാരം പുലർത്തുക. അതുപോലെ കുട്ടികൾക്ക് മികച്ച റോൾ മോഡലാവുക.
എങ്ങനെ മികച്ചൊരു പേരന്‍റാകാം, അതിനുള്ള ചില വഴികളിതാ:-
മികച്ച പേരന്‍റിംഗ് സ്കില്ലുകൾ:
പരിശീലിക്കുകയെന്നുള്ളതാണ് ആദ്യ ചുവട്. മോശം സ്കില്ലുകൾ ഒഴിവാക്കുക, അവയിൽ പലതും അത്രയെളുപ്പമുള്ളതാകണമെന്നില്ല. മാത്രവുമല്ല അവയെല്ലാം തന്നെ പ്രാവർത്തികമാകണമെന്നുമില്ല. എന്നാൽ അതിൽ ചിലത് ഫോളോ ചെയ്താൽ തന്നെ പേരന്‍റിംഗിന്‍റെ ശരിയായ ദിശയിലേക്കാണ് സഞ്ചരിക്കുന്നതെന്ന് ഉറപ്പുവരുത്താം.
നല്ലൊരു റോൾ മോഡലാവുക
മികച്ച പേരന്‍റാവുമ്പോൾ തന്നെ നിങ്ങൾ ലക്ഷ്യത്തിലേക്ക് സഞ്ചരിച്ച് തുടങ്ങിയെന്ന് തന്നെ പറയാം. നിങ്ങൾ ആഗ്രഹിക്കുന്ന കാര്യം കുട്ടികൾ ചെയ്തിരിക്കണമെന്ന് ശഠിക്കരുത്. മറിച്ച് നിങ്ങളത് ചെയ്ത് കാട്ടികൊടുക്കുക.
മാതാപിതാക്കൾ ചെയ്യുന്നതെന്തും കുഞ്ഞുങ്ങൾ സൂക്ഷ്മതയോടെ ശ്രദ്ധിക്കുന്നുണ്ട്. നിങ്ങളുടെ കുഞ്ഞുങ്ങൾ എന്ത് ചെയ്യണമെന്നാണോ നിങ്ങൾ ആഗ്രഹിക്കുക അത് നിങ്ങൾ ചെയ്ത് കാട്ടികൊടുക്കുക. കുട്ടികളെ സ്നേഹിക്കുക, പ്രവർത്തിയിലൂടെ ബഹുമാനിക്കുക. അവരുടെ മുന്നിൽ പോസിറ്റീവായ മനോഭാവവും സ്വഭാവവും പ്രദർശിപ്പിക്കുക. കുട്ടികളുടെ വികാരങ്ങളെ സഹാനുഭൂതിയോടെ സമീപിക്കുക.
കുട്ടികളെ സ്നേഹിക്കുക പ്രവർത്തിയിലൂടെ കാട്ടി കൊടുക്കുക
കുഞ്ഞുങ്ങളെ വാനോളം അല്ലെങ്കിലും അതിനുമപ്പുറം പരിധികളില്ലാതെ സ്നേഹിക്കുകയെന്നതിൽപ്പരം മറ്റൊന്നുമില്ല സ്നേഹിച്ചതുകൊണ്ട് അവർ വഷളായി പോവുകയുമില്ല. പക്ഷെ അവരോട് സ്നേഹം കാട്ടുന്നത് ഏത് രീതിയിലാണെന്ന കാര്യത്തിൽ തെരഞ്ഞെടുപ്പ് ആവശ്യമാണ് - അതായത് സമ്മാനങ്ങൾ, വസ്തുക്കൾ നൽകി കൊണ്ട്, ഓവർ പ്രൊട്ടക്ഷൻ, സൗമ്യഭാവം, കുറഞ്ഞ പ്രതീക്ഷ എന്നിവയാണവ. യഥാർത്ഥ സ്നേഹത്തിന്‍റെ സ്‌ഥാനത്ത് ഇത്തരം കാര്യങ്ങൾ സ്ഥാനം പിടിച്ചാൽ കുട്ടികൾ വഷളായി പോകും.അവരുടെ കാര്യങ്ങൾ നിത്യവും ഗൗരവപൂർവ്വം ശ്രവിക്കുക, അവരോടൊപ്പം സമയം ചെലവഴിക്കുക, അവരെ ആശ്ലേഷിക്കുക എന്നിവ പോലെ വളരെയെളുപ്പമാണ് അവരെ സ്നേഹിക്കുകയെന്നത്.
അവരോട് ഇത്തരത്തിൽ സ്നേഹം പ്രകടിപ്പിക്കുന്നതിലൂടെ ഓക്സിടോസിൻ പോലെയുള്ള ഫീൽഗുഡ് ഹോർമോണുകൾ രൂപപ്പെടും. ഇത്തരം ന്യൂറോ കെമിക്കലുകൾ രക്ഷാകർത്താക്കളിൽ ശാന്തവും സ്വച്ഛവുമായ മാനസികാവസ്‌ഥ സൃഷ്ടിക്കും. ഒപ്പം ഊഷ്മളമായ മാനസികാവസ്‌ഥയും സംതൃപ്തിയും സൃഷ്ടിക്കപ്പെടും. ഇതിൽ നിന്നും കുഞ്ഞുങ്ങൾ സമ്പൂർണ്ണമായ ശക്തിയാർജ്ജിക്കും.
അനുകമ്പയും ഉറച്ച പോസിറ്റിവിറ്റിയുമുള്ള പേരന്‍റിംഗ്
കുഞ്ഞുങ്ങൾക്ക് പോസീറ്റിവായ അനുഭവങ്ങൾ പകർന്നു നൽകാം. അവർക്ക് അത്തരമനുഭവങ്ങൾ അറിയാനുള്ള അവസരങ്ങൾ നൽകാം. കുട്ടികൾക്കൊപ്പം മാരത്തൺ ഓട്ടത്തിന് പങ്കാളിയാവുക. കുട്ടികളെയും കൂട്ടി പാർക്കിലും മറ്റും പോവുക. നേരമ്പോക്കുകളിലും ഗെയിമുകളിലും അവർക്കൊപ്പം ചേരുക, പൊട്ടിച്ചിരിക്കുക. പ്രശ്നങ്ങൾക്ക് ഒരുമിച്ചിരുന്ന് പരിഹാരം കാണുക.