ആധുനികമാകുക എന്നതിനർത്ഥം മാറുന്ന കാലത്തിനനുസരിച്ച് മുന്നോട്ട് പോകുക എന്നാണ്. ഇന്നത്തെ വീട്ടമ്മയും അത്തരത്തിലുള്ള ഒരു കാര്യം ചെയ്തിട്ടുണ്ട്, അതിനാൽ അവളെ വീട്ടമ്മ എന്നല്ല ആധുനിക വനിത എന്ന് വിളിക്കുന്നു. മാറുന്ന കാലത്ത് വീടിനോടുള്ള അവളുടെ എല്ലാ ഉത്തരവാദിത്തങ്ങളും നിറവേറ്റുക മാത്രമല്ല, അവൾ പുറത്തുപോയി ജോലി ചെയ്യുകയും ചെയ്യുന്നു. ഈ പുതിയ കാലത്തെ അവളുടെ ജീവിതം പഴയ കാലത്തെ വീട്ടമ്മയിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. ഡബിൾ റോളിൽ, ആധുനിക കാലത്തെ ആധുനിക ഭാര്യയാണ് താനെന്ന് ഇന്നത്തെ വീട്ടമ്മ തെളിയിച്ചു.

കുട്ടികളുടെ പോഷണവും കുടുംബത്തിന്‍റെ ആരോഗ്യവും പരിപാലിക്കേണ്ടത് അമ്മയുടെ ഉത്തരവാദിത്തമാണെന്ന് പലപ്പോഴും പറയാറുണ്ട്. ഇന്ന് കാലത്തിന്‍റെയും സാഹചര്യങ്ങളുടെയും ദ്രുതഗതിയിൽ കുട്ടികളുടെ ഭക്ഷണശീലങ്ങളും മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ന് ദോശക്കും ഇഡലിക്കും പകരം ബർഗറിനും സാൻഡ്‌വിച്ചിനും പിസ്സക്കും പ്രാധാന്യം കൊടുക്കുന്നു. ഇത് അവരുടെ ആരോഗ്യത്തെ നേരിട്ട് ബാധിക്കുന്നു. അമിതവണ്ണവും മറ്റ് പല പ്രശ്നങ്ങളും കുട്ടികൾ അഭിമുഖീകരിക്കുന്നു. അതുകൊണ്ട് തന്നെ ഇന്നത്തെ ആധുനിക വീട്ടമ്മയും ഭക്ഷണത്തിൽ പുതിയ പരീക്ഷണങ്ങൾ നടത്തി കുട്ടികളുടെയും കുടുംബത്തിന്‍റെയും പോഷക ആവശ്യങ്ങൾ പുതിയ രീതിയിൽ നിറവേറ്റാൻ തുടങ്ങി. അതേസമയം, ഭർത്താവിന്‍റെ ആരോഗ്യത്തിന്‍റെയും സ്വന്തം പരിചരണത്തിന്‍റെയും ഉത്തരവാദിത്തവും അവരുടെ ചുമലിലാണ്.

ആരോഗ്യ കാര്യത്തിൽ വിട്ടുവീഴ്ചയില്ല

ആധുനിക ഭാര്യ തന്‍റെ കുടുംബത്തിന്‍റെ ആരോഗ്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. ഇന്നത്തെ ഓട്ടപ്പാച്ചിലിൽ, കൃത്യസമയത്ത് ഭക്ഷണം കഴിക്കാനും കുടിക്കാനും പോലും സമയമില്ല, പക്ഷേ നല്ല ആരോഗ്യം ഇല്ലെങ്കിൽ, നല്ല ജോലി നടക്കില്ല, അങ്ങനെ രുചിയും ആരോഗ്യവും ഒരുപോലെ ലഭിക്കുന്ന ഭക്ഷണം ജീവിതത്തിന്‍റെ ഭാഗമായി.., കുട്ടികൾ വളരെയധികം ഇഷ്ടപ്പെടുന്നതും എളുപ്പത്തിൽ ഉണ്ടാക്കാവുന്നതുമായ നിരവധി റെഡി ടു കുക്ക്, റെഡി ടു ഈറ്റ് ഫുഡ് ഉൽപ്പന്നങ്ങൾ വിപണിയിൽ ലഭ്യമാണ്. എല്ലാ ദിവസവും ഒരേ തരത്തിലുള്ള ഭക്ഷണം കഴിക്കുന്നതിലൂടെ കുട്ടികൾക്ക് പെട്ടെന്ന് ബോറടിക്കുന്നു. അതുകൊണ്ട് തന്നെ ആധുനിക വീട്ടമ്മമാർ ശീതളപാനീയങ്ങൾക്ക് പകരം പഴം- പച്ചക്കറി ജ്യൂസുകളും മറ്റും ഉണ്ടാക്കി നൽകാറുണ്ട്.കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക്ക് പോഷകഗുണമുള്ള എല്ലാ ഘടകങ്ങളും ഉൾപ്പെടുത്താം.ഓരോരുത്തർക്കും എത്ര കലോറി ആവശ്യമാണെന്നു പൂർണ ബോധമുള്ളതിനാൽ, പോഷകങ്ങളാൽ സമ്പന്നമായ, വിപണിയിൽ കിട്ടുന്ന ഇത്തരം ഭക്ഷ്യ ഉൽപന്നങ്ങൾ അവൾ വീട്ടിലെത്തിക്കുന്നു. അതനുസരിച്ച്, അവൾ അവരുടെ ഭക്ഷണ ചാർട്ട് തയ്യാറാക്കുന്നു. അതായത്, ഭർത്താവിന്‍റെയും കുട്ടികളുടെയും ആരോഗ്യത്തിൽ ഒരു വിട്ടുവീഴ്ചയും ഇല്ല. ആരോഗ്യകരമായ പ്രഭാതഭക്ഷണം സ്കൂളിൽ മികച്ച പ്രകടനം നടത്താൻ കുട്ടിയെ സഹായിക്കുന്നു.

ആധുനിക അമ്മ പ്രഭാതഭക്ഷണത്തിൽ ആ കാര്യങ്ങൾ ഉൾക്കൊള്ളുന്നു, അതിൽ നിന്ന് കുട്ടിക്ക് ആവശ്യമായ ഊർജ്ജം ലഭിക്കും. എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന പ്രഭാതഭക്ഷണത്തിൽ കൊഴുപ്പ് കുറഞ്ഞ പാൽ, നിലക്കടല വെണ്ണ കൊണ്ടുള്ള ടോസ്റ്റ്, ധാന്യങ്ങളിൽ നിന്നോ പയറുവർഗ്ഗങ്ങളിൽ നിന്നോ ജ്യൂസുകളിൽ നിന്നോ ഉണ്ടാക്കിയതെന്തും ഉൾപ്പെടാം. അതുപോലെ, ഉച്ചഭക്ഷണത്തിൽ, കുട്ടി കാണുമ്പോൾ തന്നെ കഴിക്കാൻ ആഗ്രഹിക്കുന്ന സാധനങ്ങൾ അവൾ പായ്ക്ക് ചെയ്യുന്നു. ഇത് മാത്രമല്ല, കുട്ടിക്കാലം മുതൽ, അവൾ കുട്ടികളിൽ നല്ല ഭക്ഷണശീലങ്ങൾ വളർത്തിയെടുക്കുന്നു, അങ്ങനെ അവർ എപ്പോഴും ഫിറ്റായി തുടരും. പരീക്ഷാ നാളുകളിൽ കുട്ടികളുടെ പൂർണ്ണമായ ദിനചര്യകൾക്കനുസൃതമായി അവരുടെ ഭക്ഷണാവശ്യങ്ങൾക്കുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്തുകൊടുക്കുകയും അവർക്ക് മാനസിക പിന്തുണ നൽകുകയും അവരെ ശക്തരാക്കുകയും മുന്നോട്ട് പോകാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...