പ്രണയം സംഭവിച്ചു പോകുന്നതാണ് എന്നാണ് പൊതുവേ നാം പറയാറ്. കുറച്ചുപേർക്കിടയിൽ ഇത് യാഥാർത്ഥ്യമാകാം. പക്ഷേ ഇന്നത്തെ തലമുറ വളരെ പ്രായോഗികമായി ചിന്തിക്കുന്നവരാണ്. ഭാവിവരനെ/ വധുവിനെക്കുറിച്ച് വ്യക്തമായ സങ്കല്പങ്ങൾ ഉള്ളവർ. അതിനനുസരിച്ചുള്ളവരെ കണ്ടെത്തി പ്രണയിക്കുകയും ജീവിതപങ്കാളിയാക്കുകയും ചെയ്യാൻ ഭൂരിപക്ഷവും ഇഷ്ടപ്പെടുന്നു. ഒരു പഴയ സിനിമയിലെ പാട്ട് കേട്ടിട്ടില്ലേ, “മാരനാണേ വരുന്നതെങ്കിൽ മധുരപ്പത്തിരി വയ്ക്കേണം.. വയസനാണേ വരുന്നെങ്കിൽ മുറുക്കാനിടിച്ചുകൊടുക്കേണം.”

പക്ഷേ ഇന്നത്തെ പെൺകുട്ടികൾക്കറിയാം തന്‍റെ വരൻ എങ്ങനെയുള്ളവനായിരിക്കണം എന്ന്. വിവാഹ പന്തലിൽ മുഹൂർത്ത സമയത്തുപോലും പിന്തിരിയാൻ മടിക്കാത്തത്ര ബോൾഡായി ഇന്നത്തെ തലമുറ. എങ്കിലും ഭാവിവരനെക്കുറിച്ച് പെൺകുട്ടികൾക്കിടയിൽ ഉയർന്നു കേൾക്കുന്ന ചില അഭിപ്രായങ്ങളേതെന്നറിയേണ്ടേ?

ഒറ്റപ്പുത്രൻ

ഒരു ആൺകുട്ടി മാത്രമുള്ള കുടുംബങ്ങളിൽ വധുവായി കടന്നു ചെല്ലാൻ ഭൂരിഭാഗം പെൺകുട്ടികളും ആഗ്രഹിക്കുന്നുവെന്നാണ് ഹാഡ്‍വാർഡ് യൂണിവേഴ്സിറ്റി നടത്തിയ സർവ്വേ കണ്ടെത്തിയത്. ഈ ചിന്താഗതി തന്നെയാണ് ഇന്ത്യയിലും. വീട്ടിലെ ഒറ്റമകൻ ഭർത്താവാകുമ്പോൾ ലഭിച്ചേക്കാവുന്ന സാമ്പത്തിക സുരക്ഷിതത്വവും ശ്രദ്ധയുമാണ് പെൺകുട്ടികളെ ആകർഷിക്കുന്നത്. കുടുംബകലഹങ്ങൾ ഉണ്ടാവില്ല എന്ന പ്രതീക്ഷയും ഉണ്ടാകും. അതുകൊണ്ടാവാം ഇപ്പോൾ ‘മോസ്റ്റ് എലിജിബിൾ ബാച്ചിലർ’ പട്ടികയിൽ ഒന്നാംസ്ഥാനത്ത് നിൽക്കുന്നത് രാഹുൽ ഗാന്ധിയാണ്.

ഒരേ ജാതി

മിശ്രവിവാഹങ്ങൾ അപൂർവ്വമല്ല ഇന്ന്. അതിനു തയ്യാറാകുന്നവർ കുറവാണ് എന്നുമാത്രം. സമൂഹം അംഗീകരിക്കില്ല എന്ന കാരണത്താൽ ഭാവിവരൻ സ്വജാതീയനാവാണമെന്ന് പെൺകുട്ടികൾ ആഗ്രഹിക്കുന്നു. ലവ്മാര്യേജായാലും അറേഞ്ച്ഡ് മാര്യേജായാലും ഇക്കാര്യത്തിൽ വലിയ വിട്ടുവീഴ്ച വേണ്ട എന്നു ചിന്തിക്കുന്നവരാണധികം.

പിശുക്കില്ലാത്ത സമ്പന്നൻ

ഇപ്പോഴത്തെ കുട്ടികൾ പ്രേമിക്കുന്നതിനു മുമ്പ് ബാങ്ക്ബാലൻസ് വരെ നോക്കും... അതിലെന്താണ് തെറ്റെന്ന് പലരുടേയും മറുചോദ്യം. വിശന്ന വയറിൽ സ്നേഹം ഉണ്ടാവില്ല എന്ന തിരിച്ചറിവാണ് കാരണം.

പക്ഷേ പണമുണ്ടായിട്ടും കാര്യമില്ല. അത് ചെലവഴിക്കാൻ മടിക്കുന്ന പിശുക്കന്മാരേ നിങ്ങളും കരുതിയിരുന്നോളൂ. പെൺകുട്ടികൾ നിങ്ങളെ തിരിഞ്ഞു നോക്കില്ല. വിവാഹശേഷവും പിശുക്കത്തരം തുടർന്നാൽ സഹിച്ചു നിൽക്കുന്ന ഭാര്യയെ കിട്ടുക പ്രയാസമാണ്.

സ്നേഹിക്കുന്നയാൾ

ജീവിതപങ്കാളി സ്നേഹവാനാകണം എന്നാഗ്രഹിക്കാത്തവരുണ്ടാകില്ല. സാമ്പത്തികം, സൗന്ദര്യം, കുടുംബമഹിമ എന്നിവയെല്ലാമുണ്ട്. പക്ഷേ, സ്നേഹിക്കാനറിയില്ലെങ്കിലോ... മനസ്സിൽ സ്നേഹം അടക്കി വച്ചിട്ട് പുറമേ മുരടനെപ്പോലെ നടക്കുന്നവർക്കും പെൺകുട്ടികൾക്കിടയിൽ മാർക്ക് കുറവാണ്. സ്നേഹം ഉള്ളിലുണ്ടെങ്കിൽ അത് പ്രകടിപ്പിച്ചോളൂ പത്ത് പേർ കാൺകേ.... പേര് ടാറ്റൂ കുത്തിയിട്ടായാലും വേണ്ടില്ല. സ്നേഹം പ്രകടിപ്പിക്കാൻ മറക്കാതിരിക്കുക.

പുന്നാരമകനെ വേണ്ട

അമ്മയുടെ ആഗ്രഹങ്ങൾക്കു മുൻതൂക്കം നൽകി ജീവിക്കുന്ന മകനെ പെൺകുട്ടികൾക്കത്ര പിടിത്തമില്ല. സ്വന്തം അഭിപ്രായങ്ങളും ആഗ്രഹങ്ങളും അമ്മയുടെ ഇഷ്ടക്കേട് ഭയന്ന് പറയാൻ മടിക്കുന്ന ആൺകുട്ടികളുടെ വരനായി കിട്ടിയാൽ പിന്നെ വഴക്കൊഴിഞ്ഞ നേരമുണ്ടാവില്ലെന്ന് ഭൂപരിക്ഷവും കരുതുന്നു. വിവാഹത്തിനു മുമ്പ് സ്വന്തം ഇഷ്ടാനിഷ്ടങ്ങൾ അമ്മയോടു തുറന്നു പറയാൻ കഴിവില്ലാത്ത പയ്യൻ വിവാഹശേഷം ഒട്ടും പറയാനിടയില്ല.

സെക്സിയാവണം പക്ഷേ...

തിളങ്ങുന്ന തീക്ഷണമായ കണ്ണുകൾ ആരോഗ്യമുള്ള ശരീരം. ഒരു പുരുഷന്‍റെ സെക്സിലുക്കിന് ഇത്രയും മതി. പെൺകുട്ടികളുടെ ഭർതൃസങ്കൽപങ്ങളിൽ ഉയരമുള്ള ഇരുനിറക്കാരായ സുന്ദരന്മാർക്ക് ശുക്രദശയാണ്. സൽമാൻഖാന്‍റെ സൗന്ദര്യവും അഭിഷേക്ബച്ചന്‍റെ നിറവും റിത്വിക്കിന്‍റെ ഡാൻസ് ചാതുര്യവും... ഇതൊക്കെയാണത്രേ പുതിയ തലമുറയുടെ പുരുഷസൗന്ദര്യസങ്കൽപം. കുറേയേറെ സുന്ദരന്മാർ പിന്നലെ വന്നിട്ടും ‘ഡസ്കി ഹാൻസം’ ആഭിഷേകിനെയാണ് ഐശ്വര്യാറായിക്ക് ഇഷ്ടമായത്. പക്ഷേ പെൺകുട്ടിയുടെ മനസ്സ് കീഴടക്കാൻ ഇതു മാത്രം പോര എന്നാണ് ഗവേഷകർ പറയുന്നത്. മധുരമായി സംസാരിക്കാൻ അൽപം പിന്നിലായാലും തന്‍റെ വരൻ അന്തർമുഖനാകരുതെന്ന് പെൺകുട്ടികൾ ആഗ്രഹിക്കുന്നു. പുതിയ തൊഴിൽ മേഖലകൾ അന്വേഷിക്കുന്നവരെ വെറൈറ്റി ജോലികൾ ചെയ്യുന്നവരെ സ്വഭാവഗുണമുള്ളവരെയൊക്കെ സ്ത്രീ ഇഷ്ടപ്പെടുന്നു. ഇത്തരക്കാരെല്ലാം സ്ത്രീയുടെ കണ്ണിൽ സെക്സിയാണ്..

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...