യാത്ര ചെയ്യുക, കാഴ്ചകൾ കാണുക ഇതൊക്കെ നല്ല സുഖമുള്ള ഏർപ്പാടാണ്. മനസ്സിന്‍റെ പിരിമുറുക്കം കുറയ്ക്കുവാനും ജോലിഭാരം മാറ്റിവച്ച് ഒന്ന് അടിച്ചുപൊളിക്കാനും യാത്രകൾ നമ്മെ സഹായിക്കാറുണ്ട്. സുഹൃത്തുക്കളുമൊത്തോ കുടുംബസമേതമോ ഒക്കെ ഒരു ദിവസമെങ്കിലും യാത്ര പോകാത്തവർ നമുക്കിടയിൽ വിരളമാണ്. അതേസമയം, തനിച്ച് യാത്ര ചെയ്യുക എന്നത് അത്ര എളുപ്പമുള്ള ഏർപ്പാടല്ല. അതും ഒരു സ്ത്രീ, ഒറ്റയ്ക് ഒരു ബൈക്കിൽ 102 ദിവസം യാത്ര ചെയ്യുക എന്നത് അല്പം പ്രയാസമേറിയതാണ്. ധീരജവാന്മാരുടെ വിധവകൾക്ക് ഊർജ്ജം പകരുക എന്ന ഉദ്ദേശത്തോടെ പുറപ്പെട്ട ആ യാത്രയെക്കുറിച്ചാണ് സോളോ റൈഡറായ അംബിക കൃഷ്ണയ്ക്ക് പറയാനുള്ളത്.

"ജീവിതത്തിൽ തീർത്തും ഒറ്റപ്പെട്ട് ജീവിച്ച ഒരു വ്യക്തിയായിരുന്നു ഞാൻ. പക്വതയെത്തും മുമ്പേ വീട്ടുകാർ വിവാഹം കഴിപ്പിച്ചു. വ്യോമസേന ഉദ്യോഗസ്ഥനായിരുന്ന ഭർത്താവ് ശിവരാജ് ഡൽഹിയിൽ വച്ച് ഒരു ബൈക്കപകടത്തിൽ മരിക്കുമ്പോൾ മകൾക്ക് വെറും മൂന്നുമാസം മാത്രമായിരുന്നു പ്രായം. എനിക്ക് പത്തൊമ്പതും. ചെറുപ്പത്തിൽ വീട്ടിൽ ഒതുങ്ങി വളർന്നതുകൊണ്ടു തന്നെ ഞാൻ അല്പം റിസേർവ്ഡ് ആയിരുന്നു. എന്‍റെ വിഷമങ്ങളും കഷ്ടപ്പാടുകളുമെല്ലാം എന്‍റെ ഉള്ളിൽത്തന്നെ തളം കെട്ടിക്കിടന്നു." ജോലി ചെയ്ത് പഠിപ്പിച്ച് വലുതാക്കിയ മകൾ ആര്യ ഇന്ന് ഇൻഫോസിസ് ജീവനക്കാരിയാണ്.

"ബൈക്ക് ഓടിക്കാൻ എനിക്ക് വലിയ ഇഷ്ടമാണ്. മകൾ വളർന്ന് വലുതായപ്പോൾ എനിക്ക് അല്പം കൂടി ധൈര്യമായി. എന്‍റെ കഴിവുകളെയും ആഗ്രഹങ്ങളെയും ഞാൻ പലപ്പോഴും തിരിച്ചറിയാൻ ശ്രമിച്ചിരുന്നില്ല. ഒരുപക്ഷെ, എന്നെപോലെ ഒരുപാട് പേർ ചുറ്റിലുമുണ്ടാകാം. ജവാന്മാരുടെ വിധവകൾ മക്കളെ വളർത്തി, ഒതുങ്ങി ജീവിക്കുന്നവരുണ്ടെങ്കിൽ അവർക്ക് കരുത്ത് പകരണം എന്നൊരു തോന്നൽ എന്നിലുടലെടുത്തു. പരസഹായമില്ലാതെ കഷ്ടപ്പെടുന്നതിന്‍റെ വേദന നന്നായി അറിയുന്നതുകൊണ്ടാകാം എനിക്ക് ഇത്തരമൊരു ആശയമുദിച്ചത്. നീണ്ട ഒന്നര മാസത്തെ തയ്യാറെടുപ്പുകൾക്ക് ശേഷം ഞാൻ യാത്ര പുറപ്പെടാൻ തീരുമാനിച്ചു. കൊച്ചി ആകാശവാണി റയിൻബോ നിലയത്തിൽ റേഡിയോ ജോക്കി കൂടി ആയതിനാൽ, യാത്രയിൽ ആകാശവാണി നിലയങ്ങൾ കൂടി സന്ദർശിക്കണമെന്നും തീരുമാനിച്ചു. ആകാശവാണി നിലയത്തിലെ സുഹൃത്തുക്കളും ഉദ്യോഗസ്ഥരും തന്ന കട്ട സപ്പോർട്ട് കൂടിയായപ്പോൾ ഞാൻ ഉറപ്പിച്ചു."

“അങ്ങിനെ ഏപ്രിൽ 11ന് കൊച്ചിയിൽ നിന്നും യാത്ര തിരിച്ചു. എനിക്ക് ഏറ്റവും പ്രിയപ്പെട്ട, വാസൂട്ടൻ എന്ന് ഓമനപേരിട്ട് വിളിക്കുന്ന ബൈക്കിൽ. എന്‍റെ മുമ്പിൽ ധാരാളം വെല്ലുവിളികൾ ഉണ്ടായിരുന്നു. ജീവിതത്തിൽ ആദ്യമായാണ് കേരളത്തിന്‌ പുറത്ത് പോകുന്നത്, അതും തനിച്ച്! യാത്ര തുടങ്ങിയ ആദ്യഘട്ടത്തിൽ തന്നെ തമിഴ്‌നാട്ടിലെ കല്പാക്കത്ത് വച്ച് ചെറിയൊരു അപകടമുണ്ടായി. ബൈക്ക് സ്കിഡായി കാലിൽ ചെറിയൊരു പൊട്ടൽ ഉണ്ടായി. അത് എന്‍റെ മനസ്സിനെ വല്ലാതെ വിഷമിപ്പിച്ചു. ഇനി എന്ത് ചെയ്യും? എങ്ങിനെ മുന്നോട്ട് പോകും? ഇത്തരം ചിന്തകൾ അസ്വസ്ഥയാക്കിയെങ്കിലും സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നവരും നിരന്തരം തന്ന സപ്പോർട്ട് എന്‍റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു. പിന്നെ ഒന്നും നോക്കിയില്ല. മൂന്നാഴ്ചത്തെ വിശ്രമത്തിന് ശേഷം ലക്ഷ്യത്തിലേക്കു യാത്ര തുടർന്നു."

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...