എന്നാണ് നിങ്ങൾ ഭർത്താവിന്‍റെ കാതിൽ അവസാനമായി ഐ ലവ് യു എന്ന്  മന്ത്രിച്ചത്... ഒരുപാട് കാലമായി അല്ലേ?  എങ്കിൽ ബി കെയർ ഫുൾ! നിങ്ങളറിയാതെ ഹബ്ബിയെ മറ്റൊരുവൾ തട്ടിക്കൊണ്ടുപോവാതിരിക്കട്ടെ. ഭാര്യ തന്നെ അവഗണിക്കുന്നു, തനിക്ക് കുടുംബത്തിൽ വേണ്ടത്ര പ്രാധാന്യമില്ല എന്നിങ്ങനെയുള്ള തോന്നലുകളാണ് പുരുഷനെ മറ്റൊരു സ്ത്രീയിലേക്ക് ആകൃഷ്ടനാക്കുന്നത്.

സെക്സ്‌സല്ല കാരണം

സെക്സ്‌സല്ല, വൈകാരികമായ അടുപ്പ കുറവാണ് വിവാഹേതര ബന്ധങ്ങൾക്ക് കാരണമെന്ന് 92% പുരുഷന്മാരും സമ്മതിക്കുന്നുവെന്നാണ് അമേരിക്കൻ മാര്യേജ് കൗൺസിലർ ഗാരി ന്യൂമാൻ നടത്തിയ പഠനം വിശദമാക്കുന്നത്. തങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവന്ന 'രണ്ടാമത്തെ സ്ത്രീ' ഭാര്യയുടെയത്ര സുന്ദരിയായിരുന്നില്ല എന്നും അവരിൽ 88% പേർ സമ്മതിക്കുന്നുണ്ട്.

പുരുഷൻ ബാഹ്യതലത്തിൽ കരുത്തനും ഗൗരവപ്രകൃതന്യമാണെന്ന് തോന്നുമെങ്കിലും ഉള്ളിൽ സുരക്ഷിതത്വമില്ലായ്മ്‌മ അനുഭവിക്കുന്നുണ്ടെന്നാണ് മനഃശാസ്ത്രജ്‌ഞർ പറയുന്നത്. തന്‍റെ മനസ്സിന് ആശ്വാസവും ആഹ്ളാദവും പകരുന്ന കാമുകിയെ അയാൾ അന്വേഷിച്ചുകൊണ്ടിരിക്കും.

വിവാഹശേഷം ദാമ്പത്യജീവിതത്തി ലുണ്ടാവുന്ന മാറ്റങ്ങൾ ഭാര്യയ്ക്കും ഭർത്താവിനുമിടയിൽ അവരറിയാതെ തന്നെ ഒരു വിടവ് സൃഷ്‌ടിക്കും. ഔദ്യോഗിക തിരക്കു കൾ, ചിന്തകൾ, കുട്ടികളുടെ പഠനം, ഉത്തരവാദിത്തം എന്നിവയ്ക്കിടയിൽപ്പെട്ട് ഇരുവരുടേയും മനോവികാരങ്ങൾ കൈമോശം വരാം. നന്മകളെക്കുറിച്ച് പരസ്‌പരം ബോധ്യമുണ്ടെങ്കിലും പ്രശംസിക്കുവാൻ അവർ ഒരുപക്ഷേ, മറന്നുപോയേക്കാം. ഭാര്യയ്ക്കും ഭർത്താവിനുമിടയിൽ മുന്നാമതൊരാൾ കടന്നുവരാൻ ഈ സാഹചര്യം അനായാസം വഴിയൊരുക്കുന്നു.

“ഭാര്യയ്ക്കും ഭർത്താവിനുമിടയിൽ പല ഘട്ടങ്ങളിലായി ഇമോഷണൽ അറ്റാച്ചുമെന്‍റ് കുറഞ്ഞുവരാം. ഭർത്താവിന്‍റെ അഭിപ്രായങ്ങളോടും താല്‌പര്യങ്ങളോടും ഭാര്യ തീരെ താല്പ‌ര്യം കാട്ടാതെയാവുന്നതോടെ ഭർത്താവ് തന്‍റെ താല്‌പര്യങ്ങളും ഇഷ്ടങ്ങളും പങ്കുവയ്ക്കാൻ കഴിയുന്ന മറ്റൊരു ഇണയെ തേടിപ്പോകാനുള്ള സാധ്യതയേറെയാണ്. തുടക്കത്തിൽ ഒരു കോഫിയിൽ തുടങ്ങുന്ന ബന്ധം ക്രമേണ വൈകാരികാടുപ്പമായിത്തീരാം.” പ്രശസ്ത മാര്യേജ് കൗൺസിലറായ കമൻ ഖുരാന പറയുന്നു.

ജീവിതത്തിനൊരു ആവേശവും മാറ്റവും വേണമെന്ന് ആഗ്രഹിച്ച് വിവാഹേതരബന്ധങ്ങളിൽ പ്രവേശിക്കുന്നവരുമുണ്ട്. വൈകാരികാടുപ്പത്തേക്കാൾ ശാരീരികമായ ആവശ്യങ്ങൾക്ക് മുൻതൂക്കം നൽകുന്നവരായിരിക്കും ഇത്തരക്കാർ. ലൈംഗിക അസംതൃപ്തി, പ്രതികാരം അല്ലെങ്കിൽ ഭാര്യയുടെ ശ്രദ്ധയാകർഷിക്കുക എന്നിങ്ങനെയുള്ള കാരണങ്ങളാണ് പൊതുവെ പുതിയ മേച്ചിൽപ്പുറങ്ങൾ തേടിപ്പോകാൻ ഭർത്താക്കന്മാരെ പ്രേരിപ്പിക്കുന്നത്.

സൂചനകൾ

ഭർത്താവിന്‍റെ പെരുമാറ്റത്തിലെ മാറ്റങ്ങൾ നോക്കി രഹസ്യബന്ധം തിരിച്ചറിയാനാവും.

  • വീടിനു പുറത്ത് അധിക സമയം ചെലവഴിക്കുക.
  • ലൈംഗിക താല്പര്യമില്ലായ്മ.
  • മുഖത്തുനോക്കി സംസാരിക്കാനുള്ള വിമുഖത.
  • കൂടുതൽ സമയവും ഒറ്റയ്ക്കിരിക്കാൻ ശ്രമിക്കുക.
  • ഫോൺവിളികൾക്ക് പലപ്പോഴും മറുപടി പറയാതിരിക്കുക. പ്രത്യേകിച്ച് ഭാര്യ അടുത്തുള്ളപ്പോൾ.
  • അനാവശ്യമായി ഭാര്യയെ കുറ്റപ്പെടുത്തുക, ദേഷ്യപ്പെടുക.
  • വീട്ടിൽ എല്ലാവരോടുമുള്ള പെരുമാറ്റത്തിൽ മാറ്റമുണ്ടാകുക.
  • ഓവർടൈം ഇരിക്കുക. എന്നാൽ ശമ്പളത്തിൽ വർദ്ധനവുണ്ടാകാതിരിക്കുക.
  • വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. (കാമുകിയുമൊത്ത് ഭക്ഷണം കഴിച്ചതിനാലാണിത്.)
  • വസ്ത്രങ്ങളിൽ നിന്നും പുതിയ പെർഫ്യൂ മിൻ മണമുയരുക.
  • സംഗീതത്തോടുള്ള ഇഷ്‌ടത്തിൽ മാറ്റം.
  • സ്വന്തം അപ്പിയറൻസിൽ കൂടുതൽ ബോധവാനാകുക.
  • ഭാര്യ ഉറങ്ങിക്കിടക്കുമ്പോൾ പതിവിനു വിപരീതമായി കമ്പ്യൂട്ടറിനു മുന്നിൽ ഏറെ സമയം ചെലവഴിക്കുക.
  • ജോയിന്‍റ് അക്കൗണ്ടിലുള്ള നിക്ഷേപം കുറയുക.
  • ഭാര്യയുടെ സാന്നിധ്യം സുഖപ്രദമായി തോന്നാതിരിക്കുക.
  • ബ്ലാങ്ക് കോളുകളുടെ എണ്ണത്തിലുള്ള വർദ്ധന.
  • രാത്രി വളരെ വൈകിയും ഭർത്താവ് ഫോണിൽ പതിഞ്ഞ ശബ്ദത്തിൽ സംസാരിക്കുക.

ഭർത്താവിന്‍റെ ഇത്തരം ഒളിച്ചുകളികൾ എങ്ങനെ നേരിടുമെന്നത് ഒരു സങ്കീർ പ്രശ്നമാണ്. അതുകൊണ്ട് ഗൗരവ പൂർണ്ണമായ തീരുമാനമെടുക്കും മുമ്പ് ചില കാര്യങ്ങൾ കുടി പരിഗണിക്കേണ്ടതായി വരുന്നു. ചില സുപ്രധാന വസ്‌തുതകളാണ് ചുവടെ ചേർത്തിരിക്കുന്നത്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...