ചോദ്യം
എന്‍റെ ചർമ്മം വളരെ ഡള്ളായിരിക്കുന്നു. വീട്ടിൽ ചെയ്യാൻ കഴിയുന്ന സൗന്ദര്യപരിചരണ മാർഗ്ഗങ്ങളുണ്ടോ?
ഉത്തരം
ചർമ്മം വൃത്തിയായി സൂക്ഷിക്കുകയെന്നുള്ളതാണ് ഏറ്റവും പ്രധാനം. ഫേസ് മാസ്‌കായി ഉപയോഗിക്കാൻ ബദാം ഏറ്റവും നല്ലതാണ്. ബദാം അരച്ചതിൽ ആട്ടമാവോ ഓട്സോ ചേർക്കുക. ഇതിൽ ഓറഞ്ച് തൊലി ഉണക്കി പൊടിച്ചതും തേനും തൈരും ചേർക്കാം. തൈരിന് പകരം മുട്ടയും ചേർക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടുക. ഒരു മണിക്കൂറിനു ശേഷം മുഖം കഴുകണം. ബദാം മാത്രമായി ഉപയോഗിക്കാൻ താല്പര്യപ്പെടുന്നവർ ബദാം അരച്ചതിൽ റോസ് വാട്ടറും ഓറഞ്ച് നീരും ചേർത്ത് മുഖത്ത് പുരട്ടാം. ഒരു മണിക്കുറിനു ശേഷം കഴുകിക്കളയാം. മുഖത്തിന് നല്ല തിളക്കവും കാന്തിയും ലഭിക്കും. ചുണ്ടുകൾ ഇരുണ്ടു പോയിട്ടുണ്ടെങ്കിൽ രാത്രി കിടക്കാൻ നേരത്ത് ബദാം എണ്ണ പുരട്ടി തടവുക. ചുണ്ടുകൾ സുന്ദരമാവും.
ചോദ്യം
ഞാനൊരു ഉദ്യോഗസ്ഥയാണ്. ജോലിയുമായി ബന്ധപ്പെട്ട് എനിക്ക് പുറത്തു പോകേണ്ടി വരാറുണ്ട്. ഇത്തരം അവസരങ്ങളിൽ വെയിലേൽക്കുന്നതു കൊണ്ട് എന്‍റെ ചർമ്മം കരുവാളിച്ചിരിക്കുന്നു. ചർമ്മത്തിന്‍റെ സ്വാഭാവിക നിറം വീണ്ടെടുക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ?
ഉത്തരം
തുടർച്ചയായി വെയിലേൽക്കുന്നതു കൊണ്ടുള്ള പ്രശ്നമാണിത്. പുറത്തു പോകുന്ന അവസരങ്ങളിൽ എസ് പി എഫ് 30 ഉള്ള സൺ സ്ക്രീൻ ക്രീം ഉപയോഗിക്കുക. കൂടാതെ ഇടയ്ക്കിടെ വെള്ളം കുടിക്കാനും ശ്രദ്ധിക്കണം. ചർമ്മപരിചരണത്തിന് ചില പൊടിക്കൈകളുമുണ്ട്. അവധിദിവസങ്ങളിൽ ഇത് പരീക്ഷിക്കാവുന്നതാണ്.
- ഗോതമ്പുപൊടിയിലോ, കടലമാവിലോ അര ടീസ്‌പൂൺ മഞ്ഞളും തൈരും ചേർക്കുക. ഇത് ശരീരഭാഗങ്ങളിൽ തേച്ചു പിടിപ്പിക്കണം. അൽപസമയം കഴിഞ്ഞ് സ്ക്രബ്ബിംഗ് ചെയ്യാം.
- ഉരുളക്കിഴങ്ങ്, തക്കാളി എന്നിവയിൽ ഏതെങ്കിലുമൊന്ന് അരച്ച് പേസ്‌റ്റാക്കി പുരട്ടുക. 10-15 മിനിറ്റിനു ശേഷം കഴുകി കളയാം.
- കറ്റാർവാഴയുടെ ജെല്ലി പതിവായി പുരട്ടുന്നതും ഏറെ ഫലവത്താണ്.
- തുളസിയില അരച്ചതും തേനും ചേർത്ത് മുഖത്തും കൈകാലുകളിലും പുരട്ടുക. ചർമ്മം സുന്ദരമാകും.
- മുൽട്ടാണി മിട്ടിയിൽ വെള്ളമോ, റോസ് വാട്ടറോ ചേർത്ത് പേസ്‌റ്റ് തയ്യാറാക്കി മുഖത്തും കൈകാലുകളിലും പുരട്ടുന്നതും ഗുണം ചെയ്യും.
ചോദ്യം
ഞാനൊരു ഉദ്യോഗസ്‌ഥയാണ്. പകൽ മുഴുവനുമുള്ള അലച്ചിൽ മൂലം ശരീരവും മനസ്സും ശരിക്കും തളർന്നുപോകുന്നു. രാത്രി കുളി കഴിഞ്ഞാലും ഫ്രഷ്‌നസ് തോന്നാറില്ല എന്താണ് ചെയ്യേണ്ടത്?
ഉത്തരം
തണുപ്പുകാലങ്ങളിൽ ചൂടുവെള്ളത്തിലും ചൂട് കാലാവസ്‌ഥയിൽ തണുത്ത വെള്ളത്തിലും കുളിക്കാൻ ശ്രദ്ധിക്കുക. കുളിക്കുന്ന വെള്ളത്തിൽ ഏതാനും തുള്ളി ലാവൻഡർ ഓയിൽ ചേർക്കാം. കുളിക്കും മുമ്പേ ഏതെങ്കിലും നല്ല മസ്സാജിംഗ് ഓയിൽ ഉപയോഗിച്ച് ശരീരമാസകലം മസ്സാജ് ചെയ്യുക. പ്രത്യേകിച്ച് കൈകാലുകൾ അതിനുശേഷം വേണം കുളിക്കാൻ ശരീരത്തിനും മനസ്സിനും ഇത് റിലാക്സേഷൻ പകരും. കുളി കഴിഞ്ഞ ശേഷം ഫ്രഷായിട്ടുള്ള കോട്ടൺ വസ്ത്രങ്ങൾ അണിയുക, മുഷിഞ്ഞ വസ്ത്രങ്ങൾ അണിയരുത്. കിടക്കവിരി വൃത്തിയുള്ളതാണെന്ന് ഉറപ്പു വരുത്തുക.
ചോദ്യം
ഞാൻ ഹോട്ടലിലാണ് ജോലി ചെയ്യുന്നത്. എപ്പോഴും എയർ കണ്ടീഷണറിലിരുന്ന് ജോലി ചെയ്യുന്നതിനാൽ ചർമ്മം വരണ്ടു പോകുന്നു. ഇതിന് പരിഹാരമാർഗ്ഗം വല്ലതുമുണ്ടോ?