ചോദ്യം

എന്‍റെ മകൾക്ക് 6 വയസ്സായി. എട്ടാം മസത്തിൽ ആയിരുന്നു അവളുടെ ജനനം. വളരെ വൈകിയാണ് അവൾ സംസാരിച്ച് തുടങ്ങിയത്. ഇപ്പോഴും അവൾക്ക് കാര്യങ്ങൾ ശരിയാം വണ്ണം പറയാൻ കഴിയാറില്ല. അവളുടെ ബുദ്ധി വികാസവും അവളുടെ പ്രായത്തിലുള്ള മറ്റ് കുട്ടികളുടേത് പോലെ അല്ല എന്ന് ചിലപ്പോൾ തോന്നാറുണ്ട്.

ഉത്തരം

കുട്ടിക്ക് മാനസിക വളർച്ച ഇല്ലെന്ന് തോന്നാനുള്ള കാരണം എന്താണെന്ന് വ്യക്തമായി എഴുതിയിട്ടില്ല. അക്കര്യം സ്പഷ്ടമായി വ്യക്തമാക്കിയിരുന്നു എങ്കിൽ ഒരു പക്ഷേ ശരിയായ മാർഗ്ഗനിർദ്ദേശം നൽകാൻ കഴിയുമായിരുന്നു.

കുട്ടിയുടെ ജനനം സാധാരണ നിലയിൽ ആയിരുന്നോ, കുഞ്ഞ് ജനിച്ച ഉടൻ കരഞ്ഞിരുന്നോ, പ്രായത്തിനനുസരിച്ചുള്ള കളിചിരികൾ ഉണ്ടോ, നടപ്പ് തുടങ്ങിയ വിശദാംശങ്ങളുടെ നിജസ്ഥിതി തിരിച്ചറിയുന്നപക്ഷം യാഥാർത്ഥ്യം മനസ്സിലാക്കാനാകും.

കാര്യങ്ങൾ എന്തുതന്നെ ആയാലും ശരി നിങ്ങൾ എത്രയും വേഗം മികച്ച ചികിത്സാ സൗകര്യങ്ങളുള്ള ആശുപത്രിയിലിലെ ശിശുരോഗ വിദഗ്ദ്ധനെ കൊണ്ട് കുട്ടിയെ പരിശോധിപ്പിക്കുക. പരിശോധനയിലൂടെ മാത്രമേ യാഥാർത്ഥ കാരണമെന്തെന്ന് കണ്ടെത്തി ചികിത്സിക്കാനാവൂ.

ചോദ്യം

30 വയസ്സുള്ള വീട്ടമ്മയാണ് ഞാൻ. രണ്ട് മാസം മുമ്പായിരുന്നു പ്രസവം. ശരീര വേദനയാണ് എന്‍റെ പ്രശ്നം. ഇതെന്നെ കലശലായി അലട്ടുന്നു. എന്താണ് ഇതിന് ഒരു പരിഹാരം.

ഉത്തരം

ഗർഭകാലത്തും അതിനു ശേഷവും സ്ത്രീകളിൽ കണ്ടുവരുന്ന ഒരു സാധാരണ പ്രശ്നം ആണിത്. ഇതിനു പിന്നിൽ ഒന്നിൽ അധികം കാരണങ്ങൾ ഉണ്ട്. ഉദാ: ശരീരഭാരം അമിതമായി വർദ്ധിക്കുക, ഹോർമോൺ അസന്തുലിതാവസ്ഥ, കാത്സ്യം കുറവുള്ള ഭക്ഷണരീതി എന്നിവയാണിവ.

പോഷക കുറവിനെ ആശ്രയിച്ചാണ് ഏതു സ്ത്രീകളിലും ഓസ്റ്റിയോമലാഷിയ, ഓസ്റ്റിയോപോറോസിസ് എന്നീ രണ്ടു അവസ്ഥകൾ ഉണ്ടാകുന്നത്. ഇത്തരം പ്രശ്നങ്ങൾ ഉള്ള സ്ത്രീകളുടെ എല്ലുകൾ ദുർബലമാകും. നിങ്ങൾ ഒരു ഡോക്ടറെ കാണുന്നത് ഉചിതമായിരിക്കും. ശരിയായ വൈദ്യപരിശോധനയ്ക്ക് ശേഷം മാത്രമേ ഉചിതമായ ചികിത്സകൾ നിർദ്ദേശിക്കാനാകൂ. എങ്കിലും ഭക്ഷണകാര്യങ്ങളിൽ കാര്യമായ ശ്രദ്ധ നൽകുക. പാൽ കുടിക്കുക. കാത്സ്യം അടങ്ങിയ ഭക്ഷണം കഴിക്കുക. മുട്ട പതിവായി കഴിക്കുക.

ചോദ്യം

അമിതമായ രീതിയിൽ ചായ കുടിക്കുന്ന ആളാണ് ഞാൻ. ദിവസവും 5- 6 ചായ എങ്കിലും കുടിക്കും. ഈ ശീലം മാറ്റണമെന്നുണ്ട്. പക്ഷേ, കഴിയുന്നില്ല. ഗ്രീൻ ടീ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് വായിച്ചിരുന്നു. അത് സത്യമാണോ?

ഉത്തരം

ഗ്രീൻ ടീ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. അത് ദഹന വ്യവസ്ഥയെ സുഗമമാക്കും. ഓസ്റ്റിയോപോറോസിസിനെ നിയന്ത്രണ വിധേയമാക്കാൻ ഗ്രീൻ ടീ മികച്ചതാണ്.

ഹൃദയ സംബന്ധമായ അസുഖങ്ങളെ തടയാൻ ഗ്രീൻ ടീ ഫലവത്താണെന്ന് ഒരു പക്ഷം വിശ്വസിക്കുന്നുണ്ട്. ഇത്തരം വാദഗതികൾ ഉണ്ടെങ്കിലും ശരിയായ പഠനങ്ങളിലൂടെ മാത്രമേ നിജസ്ഥിതി അറിയാൻ കഴിയൂ. എങ്കിലും ഗ്രീൻ ടീ മികച്ച ചായ തന്നെയാണ്. വളരെ കുറച്ച് പഞ്ചസാരയും പാലും ചേർത്ത് ഗ്രീൻ ടീ കഴിക്കുന്നത് ഫലം ചെയ്യും. അത് കൊളസ്ട്രോൾ നില കൃത്യമായി നിലനിർത്താനും ഒരുപരിധി വരെ സഹായിക്കുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...