വ്യായാമത്തിലൂടെ മികച്ച ആരോഗ്യം കൈവരിക്കുന്ന കാര്യത്തിൽ ചെറുപ്പക്കാരെ ഇപ്പോൾ ആരും ഉപദേശിക്കണമെന്നില്ല. ജിമ്മിലും പാർക്കുകളിലും റോഡുകളിലും വർദ്ധിച്ചുവരുന്ന ഫിറ്റ്നസ് പ്രേമികളുടെ എണ്ണം സൂചിപ്പിക്കുന്നത് അതാണല്ലോ. ചിട്ടയായ വ്യായാമത്തിലൂടെയും ഭക്ഷണ ക്രമീകരണത്തിലൂടെയും രോഗങ്ങളെ ചെറുത്ത് തോൽപ്പിക്കാമെന്ന് അവർ തിരിച്ചറിഞ്ഞിരിക്കുന്നു. എനിക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല, നല്ല ഉറക്കം കിട്ടുന്നുണ്ട് പിന്നെന്തിന് വ്യായാമം ചെയ്യണം എന്ന് ചിന്തിക്കുന്നവരും ഇല്ലാതില്ല. ഇപ്പോൾ ആരോഗ്യവന്മാരാണെന്ന് കരുതി ഭാവിയിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കണമെന്നുമില്ല. അതിനാൽ ഇന്നുതന്നെ വ്യായാമം ചെയ്തു തുടങ്ങിക്കോളൂ.

വ്യായാമം അത്യാവശ്യം

ചെറുപ്പത്തിൽ ആരോഗ്യവും ആകർഷകമായ ശരീരവുമുള്ളവരിൽ ഭാവിയിൽ അതേ ശരീരകാന്തിയും ആരോഗ്യവും നിലനിൽക്കണമെന്നില്ല എന്നാണ് ഫിറ്റ്നെസ് എക്സ്പെർട്ടുകൾ പറയുന്നത്. ചെറുപ്പത്തിൽ സ്ലിം ആയിരുന്നാൽ ഭാവിയിൽ തടിച്ചുകൊഴുത്ത് രൂപഭംഗി നഷ്ടപ്പെട്ട് കാണുന്നത് സാധാരണമല്ലേ. അതുകൊണ്ട് വ്യായാമം ആവശ്യമില്ലെന്ന ധാരണ മെലിഞ്ഞ ശരീരപ്രകൃതക്കാർ എത്രയും വേഗം ഉപേക്ഷിക്കണം എന്നാണ് എക്സ്പെർട്ടുകൾ പറയുന്നത്.

ചുറുചുറുക്കും ഉത്സാഹവും ഉള്ളവർ പൊതുവേ ആരോഗ്യം ഉള്ളവരായിരിക്കുമെന്നാണ് പറയാറ്. പക്ഷേ, അത് സത്യമാകണം എന്നില്ല. വർഷങ്ങളോളം യൗവ്വനം നിലനിർത്താനും രോഗങ്ങളെ തുരത്തിയോടിക്കാനുമുള്ള ശക്തമായ ഒരായുധമാണ് വ്യായാമം. നീന്തലും നടത്തവും എല്ലാവർക്കും യോജിച്ചതാണ്.

ഹൃദയസംബന്ധമായ പ്രശ്നങ്ങൾ

“മുമ്പ് 50- 60 വയസ്സുള്ളവരിലായിരുന്നുരുന്നു ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കണ്ടുവന്നിരുന്നത്. എന്നാൽ ഇന്നത് ചെറുപ്പക്കാരിലും കണ്ടു വരുന്നു. ശരിയായ ഡയറ്റും വ്യായാമവും ഇല്ലാത്തതാണ് കാരണം. രാത്രിയിൽ കിടക്കാൻ നേരത്ത് വിയർക്കുക, തളർച്ച അനുഭവപ്പെടുക, നെഞ്ചുവേദന ഉണ്ടാവുക എന്നിവ ഹോർമോണിന്‍റെ കുറവുകൊണ്ട് മാത്രം സംഭവിക്കുന്നതല്ല.” എന്നാണ് അപ്പോളോ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ: ഗീത പറയുന്നത്. ഇങ്ങനെ ഉണ്ടായാൽ ഡോക്ടറുടെ ഉപദേശം തേടണം.

ജനിതക ബന്ധം

അച്ഛനും അമ്മയ്ക്കും നല്ല ആരോഗ്യമുള്ളതിനാൽ തങ്ങളും അതുപോലെ ആയിരിക്കുമെന്ന ധാരണ പൊതുവേയുണ്ട്. അമിതവണ്ണവുമായി ബന്ധപ്പെട്ടുള്ള യാതൊരു പ്രശ്നങ്ങളും തങ്ങളെ പിടികൂടില്ലെന്ന ധാരണ ഉള്ളവരാണിവർ. കാരണം ജനിതകമല്ലാത്ത പ്രശ്നങ്ങൾ കൊണ്ടും പിടികൂടുന്ന ധാരാളം രോഗങ്ങൾ ഉണ്ട്.

ക്യാൻസർ പോലുള്ള മാരക രോഗങ്ങളുടെ പശ്ചാത്തലമില്ലാത്ത കുടുംബങ്ങളിലെ യുവാക്കളിൽ കടുത്ത മദ്യപാനവും പുകവലിയും മൂലം ഇത്തരം മാരക രോഗങ്ങൾ പിടിപെടാം.

എല്ലുകളുടെ ബലം

ഓസ്റ്റിയോപോറോസിസ് മൂലം എല്ലുകളിൽ ഒടിവുകൾ ഉണ്ടാകുക മുതിർന്നവരിൽ സ്വാഭാവികമാണ്. പ്രായമുള്ളവരിൽ എല്ലുകൾക്ക് സംരക്ഷണം നൽകുന്ന തന്തുക്കൾ അത്ര സജീവമായിരിക്കില്ല. യൗവ്വനകാലത്ത് വ്യായാമത്തിന് കാര്യമായ പ്രാധാന്യം നൽകാത്തവരിൽ ഓസ്റ്റിയോപോറോസിസുമായി ബന്ധപ്പെട്ട് ധാരാളം പ്രശ്നങഅങൾ ഉണ്ടാകാമെന്നാണ് പഠനങ്ങൾ പറയുന്നത്.

ചെറുപ്പം തുടങ്ങി വെയിറ്റ് ലിഫ്റ്റിംഗ് പോലുള്ള വ്യായാമങ്ങൾ പരിശീലിക്കണം എന്നാണ് ഫിറ്റ്നസ് എക്സ്പെർട്ടുകളുടെ അഭിപ്രായം. ഒരു എക്സ്പെർട്ടായ ഫിറ്റ്നസ് ട്രെയിനറുടെ മേൽനോട്ടത്തിൽ ചെയ്യുന്ന ഇത്തരം വ്യായാമങ്ങൾ നട്ടെല്ലിനും മുട്ടുകൾക്കിം കരുത്ത് പകരും. ഇത് കൂടാതെ കാത്സ്യം, വിറ്റാമിനുകൾ അടങ്ങിയ ഭക്ഷണം കഴിക്കുകയും വേണം. ഭക്ഷണത്തിൽ സോയാബീൻ, സബർജെല്ലി, വൻപയർ, ചെറുപയർ, കടല, പരിപ്പിനങ്ങൾ എന്നിവ ഉൾപ്പെടുത്തുക വഴി കാത്സ്യം, വിറ്റാമിൻ ഡി എന്നിവയുടെ അഭാവം നികത്താനാകും.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...