സമയമാകും മുമ്പെ മുടി കൊഴിയുന്നതിന് കാരണമാകുന്ന പാരമ്പര്യ പ്രശ്നത്തെ ആൻഡ്രോജനിക് അലോപേഷ്യ എന്നാണ് പറയുക. ഇത് സാധാരണയായി പാറ്റേൺ ബാൾഡ്നസ് എന്ന പേരിലാണ് അറിയപ്പെടുക. സ്ത്രീകളിലും പുരുഷന്മാരിലും മുടികൊഴിയുന്ന ഈയവസ്‌ഥ സാധാരണമാണ്. എന്നാൽ കഷണ്ടിയാരംഭിക്കുന്ന സമയവും പാറ്റേണും ലിംഗമനുസരിച്ച് വ്യത്യസ്തമായിരിക്കും.
ചികിത്സയ്ക്കായുള്ള ചില രീതികൾ
അലോപേഷ്യയ്ക്കുള്ള ചികിത്സ: ലക്ഷണങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് ഇത് തിരിച്ചറിയുക. ഇതിൽ രോഗിയുടെ മെഡിക്കൽ ഹിസ്റ്ററി അറിയേണ്ടതുണ്ട്.
കഷണ്ടിയുടെ പാറ്റേൺ, നീർവീക്കം അല്ലെങ്കിൽ അണുബാധ, തൈറോയിഡ്, അയണിന്‍റെ കുറവ് എന്നിവ തിരിച്ചറിയാനുള്ള രക്ത പരിശോധനയും ഹോർമോൺ ടെസ്റ്റും നടത്തിയുമാണ് ഇത് പരിശോധിക്കുക. ഇതിന്‍റെ ചികിത്സയ്ക്കായി മരുന്നുകളും മറ്റും അവസ്‌ഥയുടെ ഗുരുതരാവസ്‌ഥ കണക്കിലെടുത്താവും നിശ്ചയിക്കുക.
കിനോറക്സിഡിൽ: ഉയർന്ന രക്തസമ്മർദ്ദത്തിന്‍റെ ചികിത്സയ്ക്കായി ഉപയോഗിക്കുന്നു. എന്നാൽ ഇത് കഷണ്ടി ചികിത്സയ്ക്കായി ഫലവത്താണെന്ന് തെളിയുകയുണ്ടായി.
ആൻഡ്രോജനെ പ്രതിരോധിക്കുന്ന മരുന്നുകൾ: അലോപേഷ്യയുടെ ഭൂരിഭാഗം കേസുകളിലും ശരീരത്തിൽ ആൻഡ്രോജൻ ഹോർമോണിന്‍റെ ബാഹുല്യമാണ് പ്രധാന കാരണം. അതിനാൽ ഈ ഹോർമോണിനെ കുറയ്ക്കുന്നതിനായി മരുന്നുകൾ ചികിത്സയുടെ ഭാഗമായി എടുക്കേണ്ടി വരും. മിനോക് സിഡിലിന്‍റെ പ്രഭാവം ഉണ്ടാകാത്ത ചില കേസുകളിൽ ഔഷധങ്ങൾ കൊണ്ട് സ്ത്രീകൾക്ക് പ്രയോജനം ലഭിക്കാറുണ്ട്.
അയൺ: ചില സ്ത്രീകളിൽ അയൺ അടങ്ങിയ സപ്ലിമെന്‍റുകൾ എടുക്കുന്നതിലൂടെ മുടികൊഴിച്ചിൽ തടയാം. സ്ത്രീകളിലുണ്ടാകുന്ന കഷണ്ടി ചികിത്സയ്ക്ക് അയൺ ഗുളികകൾ ഫലവത്താണ്.
പ്ലേറ്റ്ലറ്റ് റിച്ച് പ്ലാസ്മ തെറാപ്പി(പിആർപി) : ഈ തെറാപ്പിയിൽ സർജറിയുടെ സഹായത്തോടെ ശരീരത്തിലെ രക്തത്തിലെ പ്ലേറ്റ്ലറ്റ് കൊണ്ടുള്ള ചികിത്സ ചെയ്യാം. ഇതു കൊണ്ട് ചർമ്മത്തിൽ അലർജിയുണ്ടാവുകയില്ല. മുടി വളരുകയും ചെയ്യും.
മെസോതെറാപ്പി: സ്കാൽപിലെ ചർമ്മത്തിൽ വിറ്റാമിനും പ്രോട്ടീനും കുത്തിവയ്ക്കുന്നതാണ് ഈ തെറാപ്പി. ഇതുവഴി ഹെയർ ഫോളിക്കിളുകൾ ശരിയായ രീതിയിലായ ശേഷം മുടി വളരാൻ തുടങ്ങും.
ലേസർ ലൈറ്റ്: കുറഞ്ഞ പവറിലുള്ള ലേസർ ലൈറ്റിന്‍റെ സഹായത്തോടെ മുടിവേരുകളിൽ ഊർജ്ജ സഞ്ചാരം വർധിക്കുകയും മുടി വീണ്ടും ശക്തമായി കിളിർത്തു വരികയും ചെയ്യും.
എന്താണ് ഹെയർ ട്രാൻസ്പ്ലാന്‍റ്
വളരെയധികം സുരക്ഷിതവും ലളിതവും ഏറ്റവുമധികം പ്രചാരത്തിലുള്ളതുമായ കോസ്മെറ്റിക് സർജറി പ്രക്രിയയാണെന്നാണ് സാകേത് സിറ്റി ഹോസ്പിറ്റൽ കൺസൾട്ടന്‍റ് (പ്ലാസ്റ്റിക് സർജറി) ഡോ.രോഹിത് നയ്യാർ പറയുന്നത്. ലോകമെമ്പാടുമുള്ള കോസ്മെറ്റിക് സർജന്മാരും ഡർമറ്റോ സർജന്മാരും പിന്തുടരുന്ന രീതിയാണിത്. കേവലം ബാഹ്യചർമ്മവുമായി ബന്ധപ്പെട്ട ചികിത്സയാണിത്.
ശിരസിന്‍റെ പിൻഭാഗത്തുള്ള മുടി കഷണ്ടിയുള്ള ഭാഗത്ത് വച്ച് പിടിപ്പിക്കുന്ന രീതിയാണിത്. ട്രാൻസ്പ്ലാന്‍റ് ചെയ്ത മുടി ശിരസിന്‍റെ പിൻ ഭാഗത്തായതിനാൽ സ്‌ഥായിയായി നിലനിൽക്കുകയും ഒരിക്കലും കൊഴിഞ്ഞു പോവുകയുമില്ല. മാത്രവുമല്ല പിന്നിലെ മുടിയ്ക്ക് സമാനമായ ഗുണവും ഈ മുടിയ്ക്ക് ഉണ്ടാകും. അതിനാൽ ട്രാൻസ്പ്ലാന്‍റ് ചെയ്ത മുടി ജീവിതകാലം നിലനിൽക്കുകയും ചെയ്യും. ഹെയർപ്ലാന്‍റിന് 2 ബേസിക് ടെക്നിക്കുകളുണ്ട്. ഒന്ന് ഫോളിക്ക്യൂളർ യൂണിറ്റ് എക്സ്റ്റൻഷൻ (എഫ്യുഇ) മറ്റൊന്ന് ഫോളിക്ക്യൂളർ യൂണിറ്റ് ട്രാൻസ്പ്ലാന്‍റ് (എഫ്യുടി)
എഫ്യുഇ ടെക്നിക്
ഈ ടെക്നിക്കിൽ ഒന്നൊന്നായി മുഴുവൻ രോമകൂപങ്ങൾ നീക്കുന്നു. മാത്രവുമല്ല ഇത് ചെയ്യുന്നതുവഴി തുന്നിക്കെട്ടലോ, പാടുകളോ മുറിവുകളോ വേദനയോ ഉണ്ടാവുകയില്ല. ഒറ്റതവണ 300 വരെയുള്ള കൂപങ്ങൾ നീക്കം. മുടി നീക്കിയ ശേഷം അതറിയുക പോലുമില്ല. ട്രാൻസ്പ്ലാന്‍റ് ചെയ്തായി തോന്നുകയുമില്ല.