മനസ്സ് ഒരാളെ ഇഷ്ടപ്പെടുമ്പോൾ അവന്‍റെ പശ്ചാത്തലം അർത്ഥശൂന്യമാകും. ഗുഡ്ഗാവിൽ, ഒരു വാടക വീട്ടിൽ ദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടെത്തി, 22- 23 വയസ് പ്രായമുള്ള ഇരുവരും ലിവി ടുഗെതർ ആയിരുന്നു, യുവാവ് വിവാഹിതനായിരുന്നു. അയാളുടെ ഭാര്യ ഭുട്ടാൻ സ്വദേശിയുമാണ്. യുവാവ് വിവാഹിതനാണ് എന്നറിഞ്ഞ് തന്നെ പെൺകുട്ടി 15 മാസമായി ഇയാൾക്കൊപ്പമാണ് താമസിച്ചിരുന്നത്. ഇരുവരും നല്ല വരുമാനം നേടുന്നവരായിരുന്നു. ഒരാൾ 5 സ്റ്റാർ ഹോട്ടലിൽ ഷെഫായിരുന്നു. പെൺകുട്ടി ഭക്ഷണ വിതരണ ശൃംഖലയിലെ മാനേജരായിരുന്നു.
എന്ത് കാരണത്താലാണ് അവർ ജീവൻ വെടിഞ്ഞതെന്നു അറിയില്ല, പക്ഷേ പുറത്ത് നിന്ന് ആർക്കും ഈ മരണത്തിൽ പങ്കില്ലെന്നു ആദ്യം തന്നെ കണ്ടെത്തി. പെൺകുട്ടിയെ കട്ടിലിൽ കിടക്കുന്നതായും ആൺകുട്ടി ഫാനിൽ തൂങ്ങി മരിച്ച നിലയിലും ആണ് പോലീസ് കണ്ടെത്തിയത്.
ഓരോരുത്തർക്കും അവരവരുടെ ജീവിതം അവരവരുടെ ഇഷ്ടം പോലെ ജീവിക്കാൻ അവകാശമുണ്ട്, എന്നാൽ ഈ അവകാശം വിവാഹമായി മാറണം എന്ന് ഒരാൾ ചിന്തിക്കുന്നിടത്തു വേദന ആരംഭിക്കുന്നു. ലിവിംഗ് ടുഗെതറിലെ ഏറ്റവും വലിയ അപകടം. മുന്നറിയിപ്പ് നൽകാതെ തന്നെ പങ്കാളിക്ക് എപ്പോൾ വേണമെങ്കിലും പുറത്ത് കടക്കാം എന്നതാണ്. പിന്നെ അയാൾക്ക് പങ്കാളിയുടെ സന്തോഷത്തെ കുറിച്ച് ചിന്തിക്കേണ്ട ആവശ്യമില്ല എന്നതാണ്. ലിവ്- ഇൻ ബന്ധത്തിൽ പലർക്കും വർഷങ്ങൾക്ക് ശേഷമാണ് ഉത്തരവാദിത്തം വരുന്നത്. രണ്ടുപേരിൽ ഒരാൾ വിവാഹിതരോ മാതാപിതാക്കളെ ആശ്രയിക്കുന്നവരോ ആണെങ്കിൽ, ബുദ്ധിമുട്ടുകൾ വർദ്ധിക്കുന്നു. പങ്കാളികൾക്കിടയിൽ പണത്തെയും സമയത്തെയും കുറിച്ച് തർക്കമുണ്ടാകാം.
ലിവിംഗ് ടുഗെതർ എന്നാൽ താൽക്കാലിക ക്രമീകരണം മാത്രമാണ്.
ഇതിൽ ഒരു കസേര പോലും വാങ്ങുമ്പോൾ അത് ആരു ചിലവഴിക്കും എന്ന് 4 തവണ ചിന്തിക്കണം. പാതകൾ വേർപിരിഞ്ഞാൽ ആ ചെലവിനൊക്കെ എന്ത് സംഭവിക്കും? ഒരുമിച്ച് താമസിക്കുന്നിടത്തോളം, 4 കസേരകൾ, 1 കിടക്ക, 1- 2 മേശകൾ, ഗ്യാസ്, പാത്രങ്ങൾ എന്നിവ ആവശ്യമാണ്. പങ്കാളിത്തം തകർന്നാൽ എന്ത് സംഭവിക്കും?
ലിവ്- ഇൻ റിലേഷൻഷിപ് ഒരു നിയമമാക്കാൻ പാടില്ല. ഈ രണ്ടു പേർക്കും അവരുടേതായ കഴിവുകളും അവരുടെ സ്വന്തം ആവശ്യങ്ങളും ഉണ്ട്. അത് നിയമത്തിന്‍റെ പരിധിയിൽ വരരുത്. ലിവിംഗ് ടുഗെതർ കേസുകളിൽ പങ്കാളിയുടെ എല്ലാ പരാതികളും കോടതി തള്ളിക്കളയണം, കാരണം സ്വന്തം പ്രശ്നങ്ങൾ സ്വയം പരിഹരിക്കാൻ കഴിയാത്തവർ ലിവിംഗ് ടുഗെതർ തെരെഞ്ഞെടുക്കരുത്. അതിനുശേഷം പീഡന പരാതികൾ ഉന്നയിക്കുകയുമരുത്. ഇവർ തമ്മിലുള്ള പ്രശ്നത്തിൽ ഇടപെടുന്നത് പോലീസും അവസാനിപ്പിക്കണം.