സിൽക്ക് സാരിയുടെ പുതുമ

ഏത് വിശേഷാവസരങ്ങളിലും സ്ത്രീകള്‍ അണിയാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് സിൽക്ക് സാരികളാണ്. സിൽക്ക് സാരികൾക്ക് പൊതുവെ ഭാരം കുറവാണ്. തന്നെയുമല്ല മികച്ച കളർ പ്രിന്‍റും ഔട്ട് ഓഫ് ഫാഷന്‍ ആവാത്തതുമാണ് സിൽക്കിനോടുള്ള പ്രിയം കൂട്ടുന്നത്.

സിൽക്ക് സാരിക്ക് വളരെ പഴയ ചരിത്രമാണുള്ളത്. ബിസി 27-ാം നൂറ്റാണ്ടിൽ ചൈനയിൽ സിൽക്ക് ഉപയോഗിച്ചിരുന്നതിന്‍റെ തെളിവുകള്‍ ഉണ്ട്.

റോമാ സാമ്രാജ്യത്തിലെ മഹാറാണി ക്ലിയോപാട്ര സിൽക്ക് വസ്ത്രങ്ങൾ മാത്രമേ അണിഞ്ഞിരുന്നുള്ളൂ എന്ന് ചരിത്ര രേഖകൾ പറയുന്നു. ഇന്നത്തെ കാലത്ത് കല്യാണം, ഉത്സവം, പാർട്ടി തുടങ്ങിയ വിശേഷാവസരങ്ങളിൽ പരമ്പരാഗതമായ വസ്ത്രങ്ങൾക്കു പകരം സിൽക്ക് സാരികൾ അണിയാനാണ് സ്ത്രീകൾ കൂടുതലും താല്പര്യം കാണിക്കുന്നത്.

സിൽക്ക് സാരി വളരെ വിലപിടിപ്പുള്ളതും മിനുസമേറിയതുമാണ്. ഇത് വളരെ ശ്രദ്ധയോടെയും സൂക്ഷ്മതയോടെയും സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. അതിനുള്ള ചില പോംവഴികൾ.

  • കസവ് നൂലിഴയുടെ സ്ഥാനത്ത് സിന്തറ്റിക് നൂലാണോ ഉപയോഗിച്ചിരിക്കുന്നതെന്ന് സിൽക്ക് സാരി വാങ്ങുമ്പോൾ തന്നെ പ്രത്യേകം ശ്രദ്ധിക്കണം. കസവ് നൂലല്ലെങ്കിൽ കുറച്ചു നാളുകൾക്കുള്ളിൽ തന്നെ അത് കറുത്തു തുടങ്ങും.
  • സിൽക്ക് സാരിക്ക് ഭാരം കൂടുതല്‍ ആണെങ്കിൽ മുന്താണിയിൽ നെറ്റിടുന്നത് നല്ലതാണ്. അല്ലാത്ത പക്ഷം പല്ലുവില്‍ ഉള്ള കസവ് നൂലുകള്‍ എവിടെയെങ്കിലും ഉടക്കി വലിഞ്ഞു പോകാന്‍ സാധ്യത ഉണ്ട്.
  • വാഷിംഗ് പൗഡറോ, സാധാരണ സോപ്പോ സിൽക്ക് സാരി കഴുകാനായി ഉപയോഗിക്കാൻ പാടില്ല. വീര്യം കുറഞ്ഞ സോപ്പു പൗഡറുകൾ അല്ലെങ്കില്‍ ഷാംപൂ ഉപയോഗിക്കാം.
  • കഴുകിയ ശേഷം സ്റ്റാർച്ച് ചെയ്യാന്‍ മറക്കരുത്. ഇത് സാരിയുടെ തിളക്കം കൂട്ടാൻ സഹായിക്കും. മൈദ, ആരോറൂട്ട്, കഞ്ഞിവെള്ളം എന്നിവ ഉപയോഗിക്കുന്നതു കൊണ്ട് സാരിയിൽ അങ്ങിങ്ങായി വെളുത്ത പാടുകൾ പിടിക്കാൻ ഇടയുണ്ട്. അര ബക്കറ്റ് വെള്ളത്തിൽ ഒരു വലിയ സ്പൂൺ സ്റ്റാർച്ച് പൗഡർ ഇട്ടിട്ട് ഏകദേശം അര മണിക്കൂർ വയ്ക്കുക. അതിനു ശേഷം സാരി അഞ്ച് മിനിറ്റ് നേരം ഈ വെള്ളത്തിൽ മുക്കി വയ്ക്കുക. വളരെ മൃദുവായി വെള്ളം പിഴിഞ്ഞ ശേഷം തണലത്തിട്ട് ഉണക്കുക.
  • സാരി കഴുകിയ ശേഷം ഒരു സ്പൂൺ നാരങ്ങാനീര് ചേർത്ത വെള്ളത്തിൽ സാരി 10 മിനിട്ടു നേരം മുക്കി വയ്ക്കുക. അതിനു ശേഷം വെള്ളം പിഴിഞ്ഞ് കളഞ്ഞ ശേഷം ഉണക്കാനിടുക.
  • സാരിയിൽ ഗ്രീസോ മറ്റു കറകളോ പറ്റിപ്പിടിച്ചാൽ അത് മാറ്റിയെടുക്കാം. ഒരു ബക്കറ്റ് വെള്ളത്തിൽ 5-6 തുള്ളി ഏതെങ്കിലും ഷാംപൂ ഒഴിക്കുക. അതിൽ സാരിയിട്ട ശേഷം കഴുകി എടുക്കുക. ഒരു പരിധി വരെ കറ കളയാനിതു നല്ലതാണ്.
  • സാരിയിൽ പറ്റിപ്പിടിച്ച പശ കളയാനായി ആ സ്ഥാനത്ത് അല്പം ടാൽകം പൗഡറിടുക. പൗഡറിട്ട ഭാഗം നന്നായി കൈ കൊണ്ട് ഉരയ്ക്കുക. 2-3 മണിക്കൂർ നേരം വെയിലത്തിട്ട് ഉണക്കുക. അതിനു ശേഷം ഡിറ്റർജന്‍റ് ഇട്ട വെള്ളത്തിൽ സാരി നന്നായി കഴുകിയെടുക്കാം.
  • സിൽക്ക് സാരി തണലത്തിട്ടു മാത്രമേ ഉണക്കുവാൻ പാടുള്ളൂ.
  • വളരെ ചൂട് കുറച്ചിട്ട് ഇസ്തിരിയിടണം.
  • സാരി പഴകുന്നതോടെ കസവ് കറുത്ത നിറമാകാനിടയുണ്ട്. അല്പം അമോണിയ കസവിൽ തേയ്ക്കുന്നത് കറുപ്പ് ഒഴിവാക്കാൻ സഹായിക്കും.
  • മുഷിഞ്ഞ സാരി ഒരിക്കലും അലമാരയിൽ വയ്ക്കാതിരിക്കുക. ചിലതരം കീടങ്ങൾ കയറി പറ്റാനിടയാകും.
  • സിൽക്ക് സാരി ഒത്തിരി തവണ ഡ്രൈ ക്ലീനിംഗ് ചെയ്യാതിരിക്കാൻ ശ്രമിക്കുക.

Fashion: തൂങ്ങിയാടുന്ന ചന്തം

മനോഹരമായ വസ്‌ത്രത്തിൽ തൂങ്ങിയാടുന്ന സൗന്ദര്യമാണ് ഹാംഗിങ്. ലേഡീസ് വസ്‌ത്രങ്ങളിൽ ഹാംഗിങ് പലപ്പോഴും ട്രെൻഡ് ആകാറുണ്ട്. പാരമ്പര്യ വേഷങ്ങളിലെ ഒരു സവിശേഷ ഫാഷനാണിത്. ഗുജറാത്ത്, രാജസ്‌ഥാൻ, ഹരിയാന, പഞ്ചാബ്, ബീഹാർ തുടങ്ങിയ സംസ്‌ഥാനങ്ങളിലെ പാരമ്പര്യ വേഷങ്ങളിൽ ഓരോന്നിനും ഓരോതരം ഹാംഗിങുകളാണ് ഉള്ളത്.

ഗുജറാത്തിലെ ചനിയ ചോളി, രാജസ്‌ഥാൻ ഹരിയാനയിലെ ഗാഗ്ര ചോളി, പഞ്ചാബിലെ പരാന്താ ചൂടാ മുതലായവയിൽ ഹാംഗിങുകൾ തീർച്ചയായും ഉണ്ടാവും. വസ്‌ത്രങ്ങളിൽ തീർത്തിരുന്ന പരമ്പരാഗതമായ ഈ അലങ്കാരം മടങ്ങി വന്നിരിക്കുകയാണ്. ഏതുതരം പാരമ്പര്യ വേഷമായാലോ ജ്വല്ലറിയായാലോ ഹാംഗിങ് ഇല്ലാതെ സങ്കൽപിക്കാനാവില്ല. അത്രയും സൗന്ദര്യമാണ് ഇവ വസ്ത്രങ്ങൾക്ക് നൽകുന്നത്. പ്രതേകിച്ചും വിവാഹം പോലുള്ള ചടങ്ങുകൾക്ക് ഇത് പൊന്നിന്‍കുടത്തിന് പൊട്ടു പോലെ പകിട്ട് വർദ്ധിപ്പിക്കുന്നു.

ബ്ലൗസിന് പിന്നിൽ തൂങ്ങിക്കിടക്കുന്ന അലങ്കാരപ്പണികളുള്ള ഹാംഗിങ് ഇന്ന് വിവാഹങ്ങളിൽ ഒഴിച്ചു കൂടാനാവാത്ത ഫാഷനാണ്. ഹാംഗിങിൽ തന്നെ ഫാഷൻ വൈവിധ്യങ്ങളുണ്ട്. മെറ്റൽ മണികളുള്ളതോ വൈവിധ്യമാർന്ന നിറങ്ങളിലുള്ള ബീഡ്‌സുകൾ ഘടിപ്പിച്ചതോ ആയ ഹാംഗിങുകൾ അതി മനോഹരമാണ്.

ബ്ലൗസിന്‍റെ കൈകളിൽ തൂങ്ങിയാടുന്ന ഹാംഗിങ് വസ്ത്രത്തെ മാത്രമല്ല കൈകളെ ഒന്നുകൂടി മനോഹരമാക്കുന്നു. അതുപോലെ ബാക്ക് നെക്കിനെ മനോഹരമാക്കാൻ  ഇതിലും മികച്ചൊരു ഓപ്ഷൻ വേറെ ഉണ്ടാകില്ല.

ഇപ്പോൾ സാരികളിലും ഈ ഫാഷൻ  പരീക്ഷിക്കുന്നുണ്ട്. സാരി പല്ലുവിലും ഹാംഗിങ് ഒരുക്കുന്ന രീതിയുണ്ട്. അത് സാരിയുടെ റിച്ച് ലുക്ക് വർദ്ധിപ്പിക്കുന്നു.

ഒരുപാട് വധുക്കൾ അണിയാൻ ആഗ്രഹിക്കുന്ന വസ്ത്രം ആണ് ഗാഗ്ര ചോളി. ഗാഗ്ര ചോളിയുടെ അരക്കെട്ട് ഭാഗത്തുള്ള ഹാംഗിങ് വസ്‌ത്രത്തിന് ട്രെഡീഷണൽ ടച്ച് നൽകുന്നു.

വസ്ത്രങ്ങളിൽ മാത്രമല്ല  ആക്‌സസെറീലും ഹാംഗിങ് ട്രൻഡ് ആണ്. വളകളിലും ഹാംഗിങുകൾ തീർക്കുന്ന ഫാഷനുമുണ്ട്.

ഗാഗ്ര ചോളിയിലും കുർത്തയിലും ദുപ്പട്ടയിലും സാരി പല്ലുവിലും ഹെയർ കൊണ്ടയിലും വരെ ചെറുതും വലുതുമായ ബ്യൂട്ടിഫുൾ ഹാംഗിങുകൾ കാണാം. ശരീര ചലനങ്ങൾക്കനുസരിച്ച് ഹാംഗിങുകൾ മനോഹരമായി ചലിച്ചുകൊണ്ടിരിക്കും. പഴയ ഹിന്ദി സിനിമകളിൽ സർവ്വസാധാരണമായിരുന്ന ഹാംഗിങുകൾ വിദ്യാബാലനിലൂടെയും  ദീപികാ പദുകോണിലൂടെയും പ്രിയങ്ക ചോപ്രയിലൂടെയും വീണ്ടും ഹിറ്റായിക്കൊണ്ടിരിക്കുകയാണ്. പക്ഷേ അൽപം മോഡേൺ ടച്ചോടുകൂടിയാണെന്ന് മാത്രം.

ഡീപ്‌കട്ട് നെക്കുള്ളതോ ബാക്ക്ലസ് ബ്ലൗസിലോ നേർത്ത ചരടിലോ ഉള്ള ഹാംഗിങുകളാണ് മോഡേൺ. വെറൈറ്റി ഹാംഗിങുകളുടെ കാലമാണിപ്പോൾ. തുണിയിൽ തുടങ്ങി വർണ്ണപ്പകിട്ടാർന്ന നൂലിലും കമ്പിളി നൂലിലും ബീഡ്‌സിലും പ്ലാസ്‌റ്റിക്കിലും മെറ്റലിലും ഫൈബറിലുമൊക്കെയായി വെറൈറ്റി ഡിസൈനുകൾ ലഭ്യമാണ്. ഏതു വേഷത്തിനും ഇപ്പോൾ ഹാംഗിങ് ഇല്ലാതെ പറ്റില്ലെന്നായിരിക്കുന്നു! ഒന്ന് ട്രൈ ചെയ്തു നോക്കിയാലോ…

Festival Special: സാരിയിൽ പുതിയ ഫാഷൻ

ഇന്ത്യൻ വസ്ത്രങ്ങളിൽ സാരി ഫാഷൻ വീണ്ടും ഹോട്ട് ട്രെൻഡ് ആയിരിക്കുന്നു എന്നാൽ ഈ പരമ്പരാഗത വസ്ത്രത്തിലും മാറ്റത്തിന്‍റെ ദൃശ്യം വ്യക്തമായി കാണാം. അതുകൊണ്ട് തന്നെ പഴയ രീതിയിൽ ധരിക്കുന്നതിന് പകരം ആധുനിക രീതികളിൽ ധരിക്കുന്ന പ്രവണതയാണ് ഇപ്പോൾ ഉള്ളത്. മാന്യതയും ഇന്ത്യൻ പ്രതിച്ഛായയും പ്രതിഫലിപ്പിക്കുന്ന സാരി ഇനി അവിടെ മാത്രം ഒതുങ്ങുകയില്ല എന്ന് ചുരുക്കം. കാരണം ഇപ്പോൾ എല്ലാവരും സാരിയുടെ സെക്‌സി സ്റ്റൈലിനോട് പ്രണയത്തിലാണ്. സാരിക്ക് സെക്‌സി സ്റ്റൈൽ നൽകാൻ സാരിയിൽ മാത്രമല്ല, ബ്ലൗസിലും പലതരം പരീക്ഷണങ്ങളാണ് ഡിസൈനർമാർ നടത്തുന്നത്. ഇക്കാരണത്താൽ, പമേല ആൻഡേഴ്സണായാലും ലേഡി ഗാഗയായാലും സാരിയുടെ സെക്‌സ് അപ്പീലിൽ പുതിയ അധ്യായങ്ങൾ എഴുതി ചേർത്തു. സാരിയുടെ സെക്‌സി സ്റ്റൈൽ ലുക്ക് ശരിക്കും ഹോട്ടാണ്. അതേ സമയം കൂളുമാണ്. സാരിയിൽ, ഏതൊരു സ്ത്രീയുടെയും ആകർഷണം ഇരട്ടിയാണ്.

സാരിയിൽ ബ്ലൗസിന് സ്റ്റൈലിഷ് ലുക്ക് നൽകിയാൽ മാത്രമേ ടോൺ മാറൂ. പെർഫെക്ട് ബോഡിയിൽ സാരി ധരിക്കുമ്പോളാണ് നിങ്ങളെ സെക്‌സിയായി കാണുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ശരീരത്തെ ടോൺ ചെയ്യുന്ന ശൈലി എത്രത്തോളം യുക്തിസഹജമാണെന്ന് ചോദ്യം ഉണ്ടാകും, എന്നാൽ വസ്ത്രധാരണ രീതിയിൽ യുക്തിയില്ല, മറ്റുള്ളവരെ ആകർഷിക്കാൻ അതിന്‍റേതായ ശൈലിയുണ്ട് എന്നതാണ് യാഥാർത്ഥ്യം. സാരി ഭംഗിയായി ഉടുക്കണമെങ്കിൽ നിങ്ങളുടെ അരക്കെട്ടും വയറും ഒതുങ്ങിയതും ചർമ്മം വൃത്തിയുള്ളതുമായിരിക്കണം..

സാരിയുടെ നിറത്തിലുള്ള അടിവസ്ത്രം ധരിക്കുക. ബാക്ക് ലെസ്സ് ബ്ലൗസും സുതാര്യമായ സാരിയും ധരിക്കുമ്പോൾ, ശരീരം വ്യക്തമായി കാണപ്പെടും, സെക്സി ലുക്കും ലഭിക്കും

ഡിസൈനർ ബ്ലൗസ്

സാരി കൂടുതൽ സ്റ്റൈലിഷും സെക്സിയും ആക്കണമെങ്കിൽ, ഡിസൈനർ ബ്ലൗസിലൂടെ നിങ്ങൾക്കത് സൃഷ്ടിക്കാം. സെക്‌സി ലുക്ക് ലഭിക്കാൻ ബ്ലൗസുകളിൽ പല തരത്തിലുള്ള പരീക്ഷണങ്ങൾ നടത്താം. ഫാഷൻ ഡിസൈനർമാർ സാരികളെക്കാൾ ബ്ലൗസ് ഡിസൈനുകളിൽ കൂടുതൽ പ്രാധാന്യം നൽകുന്നു. ഇക്കാലത്ത്, വ്യത്യസ്ത തരം തുണിത്തരങ്ങളുടെ വ്യത്യസ്ത തരം ബ്ലൗസുകൾ ഫാഷനിലാണ്. ഉദാഹരണത്തിന്, നെറ്റ്, ബോക്രെഡ്, ടിഷ്യു, വെൽവെറ്റ്, സിമർ. ഡിസൈനർ ബ്ലൗസിനൊപ്പം പ്ലെയിൻ സാരി നിങ്ങളുടെ വ്യക്തിത്വത്തെ കൂടുതൽ ആകർഷകമാക്കും.

ഏതു തരം ബ്ലൗസാണ് തിരഞ്ഞെടുക്കുന്നത് അതനുസരിച്ച് നിങ്ങൾ എല്ലാവരിൽ നിന്നും വ്യത്യസ്തയായി കാണപ്പെടും.

സാരിയുടെ നിറത്തിനും തുണിക്കും ചേരുന്ന ബ്ലൗസുകൾ ആണ് പൊതുവെ സ്ത്രീകൾ ധരിക്കാറുള്ളത്. എന്നാൽ ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ് ബ്ലൗസിന്‍റെ ഫാബ്രിക് കോൺട്രാസ്റ്റ് നിലനിർത്തികൊണ്ട് സാരി തിരഞ്ഞെടുക്കുന്നു.

നൂഡിൽ സ്ട്രിപ്പുകൾ, ഷോർട്ട് നെക്ക്, സ്ലീവ്ലെസ്, ഹോൾഡർ നെക്ക് എന്നിങ്ങനെ വിവിധ ഡിസൈനർ ചോളികൾ വിപണിയിൽ ലഭ്യമാണ്. ‘ഡേർട്ടി പിക്ചർ’ എന്ന സിനിമയിൽ വിദ്യാ ബാലൻ ഡീപ്ബാക്ക് അല്ലെങ്കിൽ ബാക്ക്‌ലെസ് ബ്ലൗസാണ് ധരിച്ചിരിക്കുന്നത്. ഇതിനായി ശരീരം അനുയോജ്യമാക്കേണ്ടത് ആവശ്യമാണ്, അല്ലാത്തപക്ഷം അത് ഭംഗിയായി തോന്നുകയില്ല. ചോളികട്ട് ബ്ലൗസ് ഇക്കാലത്ത് ഫാഷനിലാണ്.. എന്നാൽ വയറ് ഒതുങ്ങിയതായിരിക്കണം.

ബ്ലൗസിന് പകരം കനത്ത ഫ്ലോറൽ എംബ്രോയ്ഡറി ഉള്ള ടോപ്പ് ഉപയോഗിക്കാം. ബബിൾ സിലൗട്ട് ബ്ലൗസും പരീക്ഷിക്കാം. ഇതിനായി ബ്ലൗസിന്‍റെ അടിഭാഗത്ത് ഇലാസ്റ്റിക് ഇടണം.

ബ്ലൗസിന് സ്ലീവ് ഉപയോഗിച്ചാൽ, അത് സാരിയുടെ മൊത്തത്തിലുള്ള സ്റ്റൈൽ മാറ്റും. ഹാഫ് സ്ലീവ് ബ്ലൗസ് നെറ്റ് സാരികൾക്കൊപ്പം നല്ല ഫാഷനാണ്.

ശരീരത്തിനനുസരിച്ച് സാരി

  • സാരിയുടെ ശരിയായ തിരഞ്ഞെടുപ്പ് നിങ്ങളുടെ വ്യക്തിത്വത്തിന് ശരിയായ ലുക്ക് നൽകുന്നു. ഒരു സാരി തിരഞ്ഞെടുക്കുന്നതിന് മുമ്പ്, നിങ്ങളുടെ ശരീരഘടന ശ്രദ്ധാപൂർവ്വം മനസിലാക്കുക, തുടർന്ന് സാരി തിരഞ്ഞെടുക്കുക.
  • വണ്ണമുള്ള സ്ത്രീകൾ സാരിയുടെ കൂടെ ലോ സർക്കിൾ ഉള്ള സ്ട്രെയ്റ്റ് കട്ട് അടിവസ്ത്രം ധരിക്കണം. ഇരുണ്ട നിറമുള്ള സ്ത്രീകൾ മെറൂൺ, കടും പിങ്ക്, പച്ച, നീല തുടങ്ങിയ നിറങ്ങൾ ധരിക്കണം.
  • മെലിഞ്ഞ, ഉയരമുള്ള, നല്ല ശരീരഘടനയുള്ള സ്ത്രീകൾക്ക് എല്ലാ തരത്തിലുമുള്ള സാരികൾ നന്നായി ഇണങ്ങും. തടിയുള്ള സ്ത്രീകൾ ക്രേപ്പ്, ഷിഫോൺ, ജോർജറ്റ് സാരികൾ, ടിഷ്യു എന്നിവ ധരിക്കണം. കോട്ടൺ സാരി മെലിഞ്ഞതും ഉയരമുള്ളതുമായ സ്ത്രീകൾ അണിഞ്ഞാല്‍ മികച്ചതായി കാണപ്പെടും.
  • വലിയ ബോർഡറുകളും വലിയ പ്രിന്‍റുകളും ഉള്ള സാരികൾ ഉയരം ഉള്ള സ്ത്രീക്ക് നല്ലതാണ്. ഉയരം കുറഞ്ഞ സ്ത്രീകൾക്ക് വലിയ ബോർഡറുകൾ ഇല്ലാത്ത സാരികൾ ആണ് നല്ലത്. വലിയ ബോർഡറുകളിൽ സ്ത്രീകളുടെ നീളം കുറവാണെന്ന് തോന്നും.
  • ഫാഷനും ഗ്ലാമർ ലുക്കും വേണമെങ്കിൽ എപ്പോഴും പൊക്കിളിനു താഴെ സാരി അണിയുക. അരയിൽ ഏതെങ്കിലും ആഭരണങ്ങൾ ധരിക്കാം.
  • സാരി ഉടുക്കുന്നതിന് മുമ്പ് പാദരക്ഷകൾ ധരിക്കുക.
  • ഗ്ലാമറസ്, സെക്‌സി ലുക്ക് നൽകാൻ നിങ്ങളുടെ അടിപ്പാവാടയിൽ മനോഹരമായ ലേസ് പിടിപ്പിക്കാം. പടികൾ കയറുമ്പോൾ പെട്ടെന്ന് നിങ്ങളുടെ പാവാട കണ്ടാൽ, ലേസ് റോയൽ ലുക്ക് നൽകുന്നു.
  • എപ്പോഴും സാരി പിൻ ചെയ്‌ത് ഇടാന്‍ ശ്രദ്ധിക്കുക.
  • നിങ്ങൾക്ക് വളരെ നേർത്ത അരക്കെട്ടാണെങ്കിൽ നീണ്ട ബ്ലൗസ് പരീക്ഷിക്കുക.
  • തടിയുള്ള സ്ത്രീകൾ പഫ് സ്ലീവ് ബ്ലൗസുകൾ തുന്നുമ്പോൾ പഫ് കുറയ്ക്കാൻ ശ്രമിക്കുക.
  • സ്‌ലിം ലുക്ക് നൽകാൻ നെക്ക്‌ലൈൻ പിന്നിൽ നിന്ന് 2 ഇഞ്ച് ഉയർത്തി തയ്ക്കുക.

ഫാഷൻ സീസൺ

ഫാഷൻ ട്രെന്‍റുകൾ ദിനം പ്രതി മാറി വരും. 2021 ലെ ഫാഷനെക്കുറിച്ച് പറഞ്ഞാൽ കംഫർട്ട ബിൾ ലുക്ക് നൽകുന്ന എന്തും ഫാഷനായി കരുതി എന്നതാണ് യാഥാർത്ഥ്യം. വർഷം അവസാനിക്കാൻ രണ്ട് മാസം കൂടി മാത്രം ബാക്കിയുള്ളപ്പോൾ വരും വർഷത്തെ ഫാഷൻ ട്രെന്‍റുകളെക്കുറിച്ചുള്ള പ്രതീക്ഷകൾ കുട വിടർത്തുകയാണ്. പ്രത്യേകിച്ചും കൊറോണക്ക് ശേഷം നോർമൽ ലൈഫിലേക്ക് ആളുകൾ തിരിച്ചു വരുന്ന സമയം ആണ്.

വർഷാന്ത്യത്തിലും പുതിയ വർഷത്തിന്‍റെ തുടക്കത്തിലും കംഫർട്ടബിൾ സ്കർട്ടുകൾ പെൺമനം കീഴടക്കുമെന്നാണ് ഫാഷൻ ഗുരുക്കളുടെ പ്രവചനം. ലോ വെയ്സ്റ്റിനെ മാറ്റി നിർത്തി ഹൈ വെയ്സ്റ്റ് ട്രൗസറുകളെയും, ഷോർട്ടുകളെയും ആൺമനം സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു..

ഫാഷൻ സീക്വൻസുകളിൽ ഏറ്റവും അധികം ഉപയോഗിക്കപ്പെട്ടത് സ്ട്രൈപ്സുകളാണ്. ഗ്രാഫിക്സുകളും ഏറെ കണ്ടു. അസിമെട്രിക്കലായ പാറ്റേണുകളും കട്ടുകളും ഉള്ള വസ്ത്രധാരണരീതി കംഫർട്ടിബിളായി കരുതുന്നവർക്ക് ഫാഷൻ സ്റ്റാറുകളാകാൻ ഒട്ടും പ്രയാസമില്ല. വിദേശ ഫാഷൻ രംഗത്തെ ഇക്കുറി ഭരിച്ചത് അസിമെട്രിക്കൽ ഡിസൈനുകളാണ്.

തിളക്കം, മനോഹരം, സുഖകരം ഈ മൂന്ന് കാര്യങ്ങൾക്കാണ് യുവത്വം മുൻതൂക്കം നൽകുന്നത്. വ്യത്യസ്തമായ രീതിയിൽ ചെയ്ത സ്കർട്ടുകൾ, ഗൗണുകൾ, കുർതി, ടോപ്പ് ഇവയൊക്കെ നന്നായി സ്വീകരിക്കപ്പെട്ടതായി ഫാഷൻ ഡിസൈനർ അജയ് ഒബ്റോയ്. പക്ഷേ ഇത്തരം വസ്ത്രങ്ങൾ ലൈറ്റ് വെയ്റ്റ് ആണെന്നതും പ്രത്യേകതയാണ്. മാസ്ക് ധാരണത്തിനൊപ്പം ഈസി ആയി ശരീരത്തിന്ന് വായു ശ്വസിക്കാൻ കഴിയുന്ന വസ്ത്രം ആണ് പലർക്കും ലേറ്റസ്റ്റ് ഫാഷൻ. ധരിച്ചാൽ ഹെവിനസ് തോന്നുന്ന വസ്ത്രങ്ങളോട് യുവത്വം മാത്രമല്ല എല്ലാവരും മുഖം തിരിക്കുകയാണ്. ലൂസി പഫ്സ് ഉള്ള ടോപുകൾ ആണ് ഇപ്പോഴത്തെ മറ്റൊരു ട്രെൻഡ്.

ട്രൗസറുകളിലെ വിവിധ പരീക്ഷണങ്ങൾ: ജെഗ്ഗിംഗ്സ്, ബോട്ടംസ്പെവ്ലം സ്കർട്ട്സ്, ഷോർഡർ, കോളർ, നെക് ലൈൻ ഇവിടങ്ങളിൽ ചെറിയ ഡിസൈനുള്ള വസ്ത്രങ്ങൾ, ഷർട്ടുകൾ ഇവയൊക്കെ കുറച്ചുകാലം കൂടി ഓടും. ഇന്ത്യൻ ഫാഷൻ രംഗത്ത് ഡ്രേപ്സിന് എപ്പോഴും സ്ഥാനമുണ്ട്. എ-ലൈൻ ഡ്രസുകൾ, സ്ട്രയിറ്റ് ഫിറ്റഡ് ഡ്രസ് വിത്ത് ഡ്രേപ്സ്, ഫ്ളെയേഡ് അനാർക്കലീസ് ഇവയൊക്കെ ഔപചാരിക അവസരങ്ങളിൽ കൂടുതലായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഈ വസ്ത്രങ്ങളുടെ നിർമ്മാണത്തിലുള്ള വിവിധ ഡീറ്റെയിംലിംഗിനാണ് മാർക്ക്! ഡീറ്റേയിലിംഗ് എത്ര സൂക്ഷ്മമാണോ അത്രയും ഗംഭീരമാകും വസ്ത്രം!

“ലളിതവും ക്ലാസിക്കുമായ കട്ടുകൾ ആണ് ഞാൻ കൂടുതലും ഉപയോഗിക്കുക. എന്നാൽ ഒരല്‌പം ഭാവന ചേർത്താൽ ഉദാഹരണത്തിന് ഹെവി ബ്രൈറ്റ് നിറമുള്ള വസ്ത്രത്തിൽ കളർ ബ്ലോക്കിംഗ് ചെയ്താൽ കണ്ണുകൾക്ക് ആശ്വാസം തോന്നും ആ മാറ്റം.” ട്രെൻഡ് സെറ്റർ ഫാഷൻ ഡിസൈനർ രാജ്ദീപ് പറയുന്നു.

സിൽക്ക് വെൽവെറ്റിൽ എംബ്രോയ്ഡറി, പിച്ചള ബട്ടനുകൾ, മുത്തുകൾ, കല്ലുകൾ ഇവയൊക്കെ ഫാഷൻ ലോകം വളരെയധികം ഉപയോഗിച്ചു. വരാൻ പോകുന്ന സീസണിലും വെൽവെറ്റും സ്റ്റഡും നവതരംഗം തീർക്കുമെന്നാണ് ഫാഷൻ ഡിസൈനർമാരുടെ പ്രത്യാശ. വസ്ത്രധാരണത്തിൽ ആക്സസറീസുകളിലുള്ള പ്രാധാന്യം കുറഞ്ഞു പോയ ഫാഷൻ സീസൺ ആണിത്. ആ ട്രെന്‍റ് ഇനിയും തുടരാൻ സാധ്യത ഉണ്ട്. എന്തായാലും മധ്യകാലഘട്ടത്തിലെ ആഭരണ ശൈലികൾ ആണ് ഇനി തരംഗമാകാൻ പോകുന്ന ആക്സസറീസ്.

ഡിജിറ്റൽ, ഫ്ലോറൽ ഡിസൈനുകളും ഇപ്പോൾ ട്രൻഡി ആണ്. സിംപിൾ പക്ഷേ ഫണ്ണി, ഇതാണ് ഡിജിറ്റൽ പ്രിന്‍റ് നൽകുന്ന ഇംപ്രഷൻ. കഫ്താൻ, മാക്സി, പെൻസിൽ സ്കർട്ട് തുടങ്ങിയവയിൽ ഡിജിറ്റൽ പ്രിന്‍റ് കൂൾ ലുക്ക് പകരും.

ഗ്രാഫിക്‌സും സ്ട്രൈപ്സും ജ്യോമെട്രിക്കൽ പ്രിന്‍റും നിറഞ്ഞ കളർഫുൾ റാമ്പ് അതാണ് ഇപ്പോഴത്തെ ട്രെൻഡ് എന്ന് ഫാഷൻ ഡിസൈനർ അർച്ചന കൊച്ചർ പറയുന്നു. അനിമൽ പ്രിന്‍റ് ഉള്ള വസ്ത്രങ്ങൾ ഉണ്ടെങ്കിൽ അത് മടക്കി മാറ്റി വയ്ക്കണ്ട. വരുന്ന സീസണിലും അത് ഹിറ്റായിരിക്കും. ഇൻഡോ വെസ്റ്റേൺ പാറ്റേൺ ആണ് ഫാഷൻ രംഗത്ത് കൂടുതൽ പേർ തെരഞ്ഞെടുക്കുന്നത്. അസിമെട്രിക്കൽ പാറ്റേൺ ഉള്ള ട്യൂണിക്സും കുർത്തകളും സ്വീകരിക്കപ്പെട്ടു. ജ്യോമെട്രിക്ക്, സിംഗിൾ ഫ്ളോറൽ തുടങ്ങിയ ഡിസൈനുകൾക്ക് വളരെയധികം ആരാധകർ ഇപ്പോഴുമുണ്ട്.

പരിസ്ഥിതി സൗഹൃദമുള്ള ഫാഷൻ ട്രെന്‍റുകൾക്കും യുവത്വം പ്രാധാന്യം നൽകുന്നുണ്ട്. പ്രകൃതിദത്തമായ നിറങ്ങളും കൈത്തറിത്തുണികളും ഉപയോഗിച്ചുള്ള ഫാഷനബിൾ വസ്ത്രങ്ങൾക്ക് കൂടുതൽ ഡിമാന്‍റ് വരുന്നു. ഇന്ത്യൻ ഹാന്‍റ്ലൂമിന് വികസിക്കാനുള്ള ഒരു മാർഗം കൂടിയാണ് ട്രെന്‍റിയായ വസ്ത്ര നിർമ്മാണരംഗത്തേക്ക് കടന്നുവരുമ്പോൾ ലഭിക്കുന്നത്. വരും വർഷം അത്തരം ഒരു കുതിച്ചുചാട്ടം ഫാഷൻ രംഗത്തും ഹാന്‍റ്ലൂം രംഗത്തും ഉണ്ടാകുമെന്നാണ് ഡിസൈനർ ഗൗതം ഗുപ്ത ചൂണ്ടിക്കാട്ടുന്നത്.

എത്ത്നിക് ഫ്യൂഷൻ ഗൗണുകൾ, സ്റ്റിച്ചഡ് സാരി, ഹാഫ്സാരി, ഷോർട്ട്സാരി, തുടങ്ങിയവ ആഘോഷവേളകളിലേക്ക് കൂടുതൽ സ്റ്റൈലിഷായി കൊണ്ടുവരികയാണ് ഫാഷൻ രംഗം.

ഫാഷൻ രംഗത്ത് ഫ്ളൂറസെന്‍റ് നിറങ്ങളുടെ പരീക്ഷണവും വിജയിച്ചു. ഫാഷൻ സങ്കൽപ്പങ്ങളിൽ ഒരിക്കലും ഒളി മങ്ങാത്ത നിറമാണ് വെള്ള. വൈബ്രന്‍റ് നിറമാണ് താൽപര്യമെങ്കിൽ ഓറഞ്ച്, കോറൽ റെഡ്, ബ്ലഷ് പിങ്ക്, ആപ്പിൾ ഗ്രീൻ, മഞ്ഞ, നീല ഇവയാണ് അഭികാമ്യം. ക്രിസ്പ് വൈറ്റ് ആന്‍റ് ബ്ലാക്ക് കോമ്പിനേഷനും വളരെ സുരക്ഷിതമായ ഫാഷൻ ട്രെന്‍റാണ്. കളർ ട്രെന്‍റിൽ ഇപ്പോൾ മെറ്റാലിക് നിറങ്ങൾക്കും പ്രാധാന്യമുണ്ട്.

കളർ ബ്ലോക്കിംഗ് എന്ന തന്ത്രമാണ് ഇപ്പോഴത്തെ ഫാഷൻ ഡിസൈനർമാർ പ്രയോഗിക്കുന്നത്. വളരെ കടുത്ത നിറമുള്ള ഒരു ഫാബ്രിക്കിൽ അതിനെ കോൺട്രാസ്റ്റ് ചെയ്യുന്ന മറ്റൊരു കളർ ഉപയോഗിച്ചാണ് കളർ ബ്ലോക്കിംഗ് ചെയ്യുന്നത്. മെറ്റാലിക് നിറങ്ങളിൽ കൂടുതൽ ഫാഷൻ സെൻസ് സൃഷ്ടിക്കാൻ കളർ ബ്ലോക്കിംഗ് ഉപയോഗിക്കാം.

എന്തായാലും ഇന്ത്യൻ വസ്ത്രധാരണരീതിയിൽ നിറങ്ങൾക്ക് വളരെയധികം പ്രാധാന്യമുണ്ട്. പിങ്ക്, പർപ്പിൾ, ബ്ലൂ, ഗ്രീൻ, യെല്ലോ നിറങ്ങൾക്ക് കൂടുതൽ ആവശ്യക്കാരുണ്ടായേക്കുമെന്നാണ് ഫാഷൻ ഗുരുക്കളുടെ കണക്കുകൂട്ടൽ.

ഗൗൺ

കാൻസിലെ ചുവന്ന പരവതാനിയിൽ കണ്ണിലെണ്ണ ഒഴിച്ച് കാത്തിരുന്ന ആയിരക്കണക്കിന് ക്യാമറക്കണ്ണുകളെ ഐശ്വര്യ ഇത്തവണയും നിരാശരാക്കിയില്ല. ഗോൾഡൻ ഫിഷ് കട്ട് ഗൗൺ ധരിച്ച് മെലിഞ്ഞ് സുരസുന്ദരിയായി താരം വന്നപ്പോൾ ഭർത്താവ് അഭിഷേക് ബച്ചൻ പോലും അന്തംവിട്ടു പോയി എന്നാണ് വാർത്ത. റെഡ് കാർപ്പറ്റിൽ ഗോൾഡൻ ഫിഷ് ടെയിൽ റോബെർട്ടോ കവാലി ഗൗൺ ധരിച്ച്, കടും ചുവപ്പണിഞ്ഞ ചുണ്ടിൽ നിന്ന് ഫ്‌ളയിംഗ് കിസ്സുകളുമായി ഐശ്വര്യ ഒഴുകി വന്നപ്പോൾ ഒരു നിമിഷം സദസ് ശ്വാസമടക്കിപ്പിടിച്ചുപ്പോയി.

നൂറുകണക്കിന് ക്യാമറക്കണ്ണുകൾ ഒരേ സമയം തുരെതുരെ മിഴി ചിമ്മിത്തുറക്കുമ്പോൾ ന്യായമായും സംശയം തോന്നും അവർ ധരിച്ചിരിക്കുന്ന ഗ്ലാമറസ് വസ്‌ത്രങ്ങളല്ലേ അവർക്ക് ഇത്ര ഹോട്ട് ലുക്ക് നൽകുന്നതെന്ന്! സംഗതി സത്യമാണ്.

ഓസ്‌കർ സിനിമാ അവാർഡ് ദാന ചടങ്ങ് ഒപ്പിയെടുക്കാൻ നൂറുകണക്കിന് ഫോട്ടോഗ്രാഫർമാർ തിരക്കു കൂട്ടുന്നത് പതിവാണ്. ലോകത്തിൽ ഏറ്റവും അധികം മാധ്യമ ശ്രദ്ധ പിടിച്ചു പറ്റുന്ന ഓസ്‌ക്കർ വേദിയിൽ ഇങ്ങനെ തിക്കും തിരക്കും കൂട്ടാൻ ഫോട്ടോഗ്രാഫർമാരെ പ്രേരിപ്പിക്കുന്നതെന്താവും? സംശയിക്കേണ്ട, ലോകമെമ്പാടും നിന്നുമുള്ള നമ്പർ വൺ സുന്ദരികളുടെ സംഗമസ്‌ഥലം. മനംമയക്കുന്ന ഹോട്ട് ഗൗണുകളിൽ അതിസുന്ദരികളായെത്തുന്ന നായികമാരെ പകർത്താൻ കിട്ടുന്ന അപൂർവ്വവസരമാണത്.

കാൻസ് ഫിലിം ഫെസ്‌റ്റിവൽ, മോഷൻ പിക്‌ച്ചേഴ്‌സ് അക്കാദമി അവാർഡ് (ഓസ്‌ക്കർ), അമേരിക്കൻ പ്രസിഡന്‍റിന്‍റെ സത്യപ്രതിജ്‌ഞ എന്നീ ചടങ്ങുകളിൽ സെലിബ്രിറ്റികൾ ധരിക്കുന്ന ഗൗണുകൾക്ക് അവരോളം തന്നെ വിലയുണ്ട്! ചുവന്ന പരവതാനിക്കു മുകളിലൂടെ മത്സ്യകന്യകമാരെ പോലെ നീന്തിവരുന്ന സൗന്ദര്യധാമങ്ങൾ. ഓരോരുത്തരും ഒന്നിനൊന്ന് കിടപിടിക്കുന്ന ഫാഷൻ ഗൗണുകൾ പ്രത്യേകം രൂപകൽപന ചെയ്‌ത് അണിഞ്ഞു വരുന്നു.

മർലിൻ മൺറോ മുതൽ എലിസബത്ത് ടെയ്‌ലർ വരെ നിറഞ്ഞു നിന്ന റെഡ് കാർപ്പറ്റ് വേദിയിൽ ഇപ്പോൾ ആഞ്‌ജലീന ജോളിയും പാരീസ് ഹിൽട്ടനും കാറ്റ് വിസ്‌ലെറ്റും ഐശ്വര്യ റായും മല്ലിക ഷെരാവതും എന്നിങ്ങനെ ന്യൂജനറേഷൻ സുന്ദരികളാണെന്നു മാത്രം.

കഴിഞ്ഞ 13 വർഷമായി കാൻ ഫെസ്‌റ്റിവലിലെ നിറഞ്ഞ സാന്നിധ്യമാണ് ഐശ്വര്യ റായ് ബച്ചൻ. മല്ലികാ ഷെരാവത്തും ഫ്രീദ പിന്‍റോയും സോനം കപൂറും റെഡ് കാർപ്പറ്റിൽ തിളങ്ങിയിട്ടുണ്ട്. ഇന്ത്യൻ ഗ്ലാമർ ആഗോള തലത്തിൽ ചർച്ച ചെയ്യപ്പെട്ടത് ഐശ്വര്യയുടെ സൗന്ദര്യത്തിലൂടെയാണ്. കുഞ്ഞുണ്ടാവുന്നതിനു മുമ്പ് ഐശ്വര്യ, ഇവാ ലംഗോറിയക്കൊപ്പം കാൻസിൽ നടത്തിയ ക്യാറ്റ് വാക്ക് ആരാധക ഹൃദയം ത്രസിപ്പിച്ചിരുന്നു എന്നു പറയാം. അന്ന് ഐശ്വര്യ ധരിച്ച ഇളം ബ്രൗൺ നിറത്തിലുള്ള ഗൗൺ ഏറെ പ്രശംസ നേടി. പ്രസവ ശേഷം അൽപം തടിയോടെ കാനിൽ ഐശ്വര്യ പ്രത്യക്ഷപ്പെട്ടിരുന്നു.

ഫിലിം ഫെസ്‌റ്റിവലുകൾ, സെലിബ്രിറ്റുകളുടെ വിവാഹം, സ്ഥാനാരോഹണ ചടങ്ങുകൾ, ക്രിസ്‌ത്യൻ വിവാഹങ്ങൾ അതിലെല്ലാം ഡിസൈനർ ഗൗണുകൾ ഉപയോഗിക്കുന്ന രീതിയ്‌ക്ക് ഇപ്പോൾ പ്രചാരമേറി. യൂറോപ്യൻ സംസ്കാരത്തിന്‍റെ ഭാഗമാണ് ഗൗൺ. എന്നാൽ ഇപ്പോൾ അന്താരാഷ്‌ട്ര ഫാഷൻ സ്‌റ്റൈൽ എന്ന അംഗീകാരം ലഭിച്ചുവെന്നാണ് ഫാഷൻ ഡിസൈനർമാർ ചൂണ്ടിക്കാട്ടുന്നത്.

ലാറ്റിൻ ഭാഷയായ ഗുന്ന എന്ന വാക്കിൽ നിന്നാണ് ഗൗണിന്‍റെ ഉദ്‌ഭവം. കഴുത്തു മുതൽ പാദം വരെയെത്തുന്ന മൃദുവായ അയഞ്ഞ മേൽവസ്‌ത്രം എന്ന അർത്ഥമേ ഇതിനുള്ളൂ. 17-ാം നൂറ്റാണ്ടിൽ പ്രചാര ത്തിൽ വന്ന ഈ വസ്‌ത്രം സ്‌ത്രീകളും പുരുഷന്മാരും ഉപയോഗിച്ചിരുന്നു. പണ്ട് ഇന്ത്യയിൽ സന്യാസിനിമാരും മറ്റും ധരിക്കുന്ന നീളൻ വസ്‌ത്രത്തിനും ഗൗണുമായി സാദൃശ്യമുണ്ട്.

ഇതു കണക്കിലെടുത്താൽ യൂറോപിൽ പ്രചാരത്തിൽ വരുന്നതിനു മുമ്പ് ഗൗണുകൾ ഇന്ത്യയിൽ ഉപയോഗിച്ചിരുന്നു എന്നു കരുതാം.

ശരീരം മുഴുവൻ മറയുന്ന ഒറ്റ വസ്‌ത്രം എന്ന പ്രത്യേകതയായിരിക്കണം ഇതിനെ പണ്ട് സന്യാസിനിമാരുടെ ഇഷ്‌ടവേഷമാക്കിയത്. അറബി നാടുകളിൽ ധരിക്കുന്ന പർദ്ദയും കന്യാസ്‌ത്രീകളും അച്‌ഛന്മാരും ധരിക്കുന്ന നീളൻ കുപ്പായവും വക്കീൽമാർ ധരിക്കുന്ന വക്കീൽ കോട്ടും ബിരുദാദാനത്തിനു ധരിക്കുന്ന അക്കാദമിക് ഡ്രസുകളുമൊക്കെ ഗൗണുകളുടെ ഓരോരോ വക ഭേദങ്ങളാണ്.

ഇനി സുന്ദരികളുടെ ഗൗണിലേക്ക് തിരിച്ചു വരാം. ബോളിവുഡിൽ ഒരു ഗൗൺ ക്വീൻ ഉണ്ടെങ്കിൽ അത് മറ്റാരുമല്ല ഐശ്വര്യ തന്നെ. 2000 മുതൽ 2014 വരെ കാൻ ഫെസ്‌റ്റിവലിൽ ഐശ്വര്യ ധരിച്ച ഗൗണുകൾ മാത്രം മതി ഈ പദവി ഐശ്വര്യയ്‌ക്ക് നൽകാൻ.

ഇന്ത്യൻ മീഡിയ മാത്രമല്ല വിദേശ മാധ്യമങ്ങൾ പോലും ഐശ്വര്യയുടെ ഗൗണുകളെക്കുറിച്ച് ധാരാളം കഥകൾ എഴുതിയിട്ടുണ്ട്.

ഗൗണിന്‍റെ ചരിത്രം വളരെ പഴക്കമുള്ളതാണെങ്കിലും ഇപ്പോൾ ഗൗൺ എന്ന വസ്‌ത്രം വളരെ സെക്‌സിലുക്ക് നൽകുന്ന രീതിയിലാണ് ഉപയോഗിക്കുന്നത്. നീളമുണ്ടെങ്കിലും ശരീരത്തിന്‍റെ അഴകളവുകൾ അതേപടി പ്രതിഫലിപ്പിക്കുന്ന രീതിയിലും ഗൗൺ ഡിസൈൻ ചെയ്യാം.

18-ാം നൂറ്റാണ്ടിൽ ഗൗൺ ഇൻഫോർമൽ കോട്ട് എന്ന രീതിയിൽ ധരിച്ചിരുന്നുവത്രേ. യൂറോപിൽ രാജകുമാരന്മാർ മുതൽ നവാബ് വരെ സ്വന്തം പണക്കൊഴുപ്പ് പ്രകടിപ്പിക്കാൻ ആർഭാടകരമായി ഗൗൺ രൂപകൽപന ചെയ്‌തിരുന്നു.

ഇപ്പോൾ അക്കാദ മിഷ്വൻ, ജഡ്‌ജി, ഡോക്‌ടർ, ഷെഫ് ഇങ്ങനെ ജീവിതത്തിന്‍റെ നാനാമേഖലകളിലുമുള്ളവർ വ്യത്യസ്‌ത തരം ഗൗണുകൾ തൊഴിലിന്‍റെ ഭാഗമായി ഉപയോഗിക്കുന്നുണ്ട്. പുരുഷന്മാർ ഗൗൺ ധരിക്കുന്നത് പ്രൊഫഷന്‍റെ പേരിൽ മാത്രമാണ്. എന്നാൽ സ്‌ത്രീകൾ ധരിക്കുന്നത് സൗന്ദര്യത്തിന്‍റെ പ്രതീകമായാണ്.

പഴയ ഡ്രസുകൾ, കലാത്മകമായി നവീകരിച്ചു ധരിക്കുന്ന വിന്‍റേജ് ഫാഷന്‍റെ കാലമാണിത്. ഫ്യൂഷൻ എന്ന പേരിലും ഈ കോമ്പിനേഷൻ അറിയപ്പെടുന്നു.

ഫാഷൻ ഡിസൈനർമാരുടെ പറുദീസ

1990 കൾക്കു ശേഷമാണ് കാൻസ്- ഓസ്‌കർ സെലിബ്രിറ്റികളുടെ വേഷ വിതാനങ്ങൾ അന്താരാഷ്‌ട്രതലത്തിൽ കൂടുതൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. അതിനു ശേഷം ഫാഷൻ ഡിസൈനർമാർ ഒന്നോടൊന്നു മെച്ചപ്പെട്ട വസ്‌ത്രങ്ങൾ തങ്ങളുടെ സെലിബ്രിറ്റിക്കു വേണ്ടി നിർമ്മിച്ചെടുക്കുന്നതിൽ വളരെയധികം ശ്രദ്ധിച്ചു. എലഗന്‍റ് ലുക്ക് നൽകുന്ന ഗൗണുകൾ, മൃദുലമായ മുടിക്കെട്ടും ഡയമണ്ട് ആഭരണങ്ങളുടെ ധാരാളിത്തവുമാണ് നിലവിൽ  റെഡ് കാർപ്പെറ്റിൽ ഫംഗ്‌ഷനുകളിലെ ഗ്ലാമർ ഫാഷൻ.

ഒരു ഫാഷൻ ഡിസൈനർ രൂപകൽപന ചെയ്‌ത വസ്‌ത്രം ധരിച്ചെത്തിയ സെലിബ്രിറ്റിക്ക് പോസിറ്റീവ് പബ്ലിസിറ്റി കിട്ടണമെന്നാണ് അവരുടെ ആഗ്രഹം. ഏറ്റവും മോശമായി വസ്‌ത്ര ധാരണം നടത്തിയവരുടെ പട്ടികയിൽ സെലിബ്രിറ്റി ഇടം നേടിയാൽ പിന്നെ ആ ഫാഷൻ ഡിസൈനറുടെ കരിയർ അപകടത്തിലാവും.

ഫാഷൻ മാഗസിനിൽ പത്ത് പേജുള്ള സ്‌റ്റോറി വരുന്നതിനേക്കാൾ റെഡ് കാർപ്പറ്റിൽ ഒരു സെലിബ്രിറ്റി തങ്ങളുടെ വസ്‌ത്രമണിഞ്ഞു നിൽക്കുമ്പോഴാണ് കൂടുതൽ പബ്ലിസിറ്റിയെന്ന് ജെന്നിഫർ ലോപ്‌സിന് ഗ്രാമി അവാർഡിനായി ഗൗൺ ഡിസൈൻ ചെയ്‌ത് പ്രശസ്‌തി നേടിയ കാർമെൻ മാർക്ക് വാൽവോ പറയുന്നത് വെറുതെയല്ല.

ഹൈ പ്രൊഫൈൽ സെലിബ്രിറ്റികൾ നിരവധി ഡിസൈനർമാരിൽ നിന്ന് ഒരേ ഇവന്‍റിന് വസ്‌ത്രം ആവശ്യപ്പെടും. എറ്റവും യോജിച്ചത് ധരിക്കാൻ വേണ്ടിയാണിത്. സെലിബ്രിറ്റി വേദിയിലെത്തും വരെ ഡിസൈനർമാർ അങ്കലാപ്പിലാണ്. ആരായിരിക്കും ആ ഭാഗ്യവതി?

ബാക്ക് ലെസ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഫാബുലസ് ഹോട്ട്ലുക്ക് വേണമെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എങ്കിൽ ചില വേഷങ്ങൾ ട്രൈ ചെയ്തു നോക്കാം. ഒട്ടും വൾഗറാകാതെ ശരീരത്തിന് പൂർണ്ണമായ സൗന്ദര്യം പകരുന്ന വേഷങ്ങളിപ്പോൾ ട്രെന്‍റാണ്. ഹോട്ട് ലുക്കിന് ഏറ്റവും യോജിച്ച വേഷമാണ്  ബാക്ക് ലെസ് ഡ്രസ്സുകൾ.

ബ്യൂട്ടിഫുൾ ബാക്ക്

ബാക്ക് ലെസ് വേഷം ധരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. പുറം മനോഹരമായിരിക്കണം. പുറകുവശത്ത് പാടുകളോ കുരുക്കളോ ഉണ്ടെങ്കിൽ  ബാക്ക് ലെസ് വേഷമണിയാതിരിക്കുന്നതാണ് നല്ലത്. എപ്പോഴും എസ്പിഎഫ് 300 ഗ്രേഡിലുള്ള സൺ സ്ക്രീൻ പുരട്ടാം.  ബാക്ക് ലെസ് അണിയുമ്പോൾ വെയിലേറ്റ് പുറം ഭാഗം ഇരുണ്ടുപോവുകയില്ല. കുളി കഴിഞ്ഞ ശേഷം മോയിസ്ചറൈസർ പുരട്ടുക. ചർമ്മം വരണ്ടു പോവുകയില്ല.

ഫിഗറിന് അനുസരിച്ച്

ഫിഗറിന് അനുസരിച്ചുള്ള ഡ്രസ്സുകൾ ധരിക്കാം. വലിയ സ്തനങ്ങളുള്ളവർ ബാക്ക് ഡിസൈൻ അധികം തുറന്നത് തെരഞ്ഞെടുക്കരുത്. പകരം ഫ്രണ്ട് ലൈൻ മനോഹരമായി ഡിസൈൻ ചെയ്യാം. ഡീപ്പ് ബാക്ക് ഗൗൺ, ബ്ലൗസ്, ചോളി, അനാർക്കലി ഡ്രസ്സുകളിൽ ഇത്തരം ഡിസൈനുകൾ ഒരുക്കുന്നത് അനുയോജ്യമായിരിക്കും. ഡീപ്  ബാക്ക് ലെസ്സ് ഡ്രസ്സ് ധരിക്കാൻ ഇഷ്ടപ്പെടുന്നുവെങ്കിൽ വേഷം വൾഗറാകാതെ നോക്കണം. അൽപം ഫാഷനബിളാകണമെന്നുള്ളവർക്ക്  ബാക്ക് ലെസ്സ് ഡ്രസ്സിൽ ലോംഗ് സ്ലീവ്സ്, ഫ്രണ്ട് ഹൈ നെക്ക്, ഡീപ്  ബാക്ക് ലെസ് പോലുള്ള ഓപ്ഷനുകൾ ട്രൈ ചെയ്യാം.

 ബാക്ക് ലെസ്സ് ഡ്രസ്സിനൊപ്പം ബ്രാ

സ്ട്രാപ്പ് ബ്രേസിയർ കംഫർട്ടബിൾ അല്ലെന്നു തോന്നുകയാണെങ്കിൽ അതിന് പകരമായി ലോ ബാക്ക് കൺവെർട്ടർ ധരിക്കാം. ഈ ഇന്നർവിയറിന്‍റെ ഹുക്ക് സ്ട്രാപ്പ്സ് വളരെ നേർത്തതും താഴെയായിട്ടുമായിരിക്കും. അതിനാൽ ശരീരത്തിന് പൂർണ്ണമായ സപ്പോർട്ടും നൽകും. കപ്പ് സൈസ് വളരെ ചെറുതാണെങ്കിൽ പാഡഡ് ബ്രാ, കജൽ ബ്രാ, എയർ ബ്രാ തുടങ്ങിയവ  ബാക്ക് ലെസ് ഡ്രസ്സിനൊപ്പം ധരിക്കാം.

ഓഫീസ് ഫാഷൻ & സ്റ്റൈൽ

ഉദ്യോഗസ്‌ഥരായ വനിതകൾ ദിവസത്തിന്‍റെ പകുതി സമയം ചെലവഴിക്കുന്നത് ഓഫീസുകളിലാണ്. എന്നാലോ പലരും, പുറത്തേക്കു പോകാൻ മാത്രം കിടിലൻ വസ്‌ത്രങ്ങൾ സൂക്ഷിച്ചു വയ്‌ക്കും. ഓഫീസിൽ പോകുവാൻ എന്തെങ്കിലും ചവറ് മതി എന്നാണ് ചിന്തിക്കുക. ഇതു തന്നേയാണോ നിങ്ങളുടെയും ചിന്ത? എങ്കിൽ, സംഗതി അൽപം മാറ്റിപ്പിടിക്കാം. ഓഫീസ് മുറിയിലെ നാലു ചുവരുകൾക്കുള്ളിലും നിങ്ങൾക്ക് ഫാഷൻ ചിക്ക് ആകാം. അതിനു വേണ്ടി ചില കാര്യങ്ങൾ ചെയ്‌താൽ വർക്ക് പ്ലെയ്‌സ് ഫാഷൻ ഇനി നിങ്ങൾക്കും സ്വന്തമാക്കാം. പ്രൗഢവും മനോഹരവുമായ വസ്‌ത്രധാരണത്തിലൂടെ ഹായ് ഗംഭീരം! എന്ന് മറ്റുള്ളവർ പറയട്ടെ.

വർക്ക് പ്ലെയ്‌സ് ഫാഷന് തയ്യാറാകുന്നതിനു മുമ്പ് ചില കാര്യങ്ങൾ മനസ്സിൽ സൂക്ഷിക്കണം. എന്താണ് നിങ്ങളുടെ ജോലി? ഓഫീസിന്‍റെ സ്വഭാവമെന്ത്? ഇവയെക്കുറിച്ച് കൃത്യമായ ധാരണയോടെ ഫാഷനിലേക്ക് തിരിയാം.

ജോലി ചെയ്യുന്നതിന് പ്രത്യേക ഡ്രസ്സ് കോഡ് ഒരിടത്തും ആവശ്യമില്ല. എന്നാൽ ചില സ്‌ഥാപനങ്ങൾ അത് നിർദ്ദേശിക്കുകയോ, യൂണിഫോം ആവശ്യപ്പെടുകയോ ചെയ്യാറുണ്ട്. ഇത്തരം തടസ്സങ്ങളൊന്നുമില്ലാത്ത സ്‌ഥാപനത്തിലാണ് നിങ്ങൾക്ക് ജോലിയെങ്കിൽ പിന്നെ ഫാഷൻ പരിധികൾ നിങ്ങൾക്കു നിശ്ചയിക്കാം.

എന്നാൽ ഒരൊറ്റ രാത്രി പുലരുമ്പോഴേക്കും ഫാഷൻ ചിക്ക് ആകാമെന്ന വ്യാമോഹം വേണ്ട. പ്ലാൻ ചെയ്‌ത് ചേരുന്ന ഔട്ട്‌ഫിറ്റുകൾ സമയമെടുത്ത് കണ്ടെത്താം.

രാവിലെ എഴുന്നേൽക്കുമ്പോൾ ഇന്നേത് ഡ്രസ് ധരിക്കണം എന്ന് ആധിപിടിച്ച് വാഡ്രോബിനെ ശപിച്ചുകൊണ്ട് നിൽക്കുന്നത് പിന്നീട് ഒരിക്കലും നിങ്ങളുടെ ജീവിതത്തിലുണ്ടാവുകയുമില്ല.

ഫാഷനിസ്‌റ്റ് ആകുന്നതിന്‍റെ ആദ്യഘട്ടമെന്ന നിലയിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കുക. സുതാര്യമായതോ, കഴുത്ത് താഴ്‌ത്തി കട്ട് ചെയ്‌തോ ആയ വസ്‌ത്രങ്ങൾ ഓഫീസ് വാഡ്രോബിൽ നിന്ന് ഇന്ന് തന്നെ മാറ്റി വയ്‌ക്കുക. വളരെ അയഞ്ഞതും ഇട്ടാൽ യോജിക്കുന്നില്ലെന്ന് തോന്നുന്നതും ഒഴിവാക്കിക്കോളൂ. ഇത്രയും ചെയ്‌താൽ രാവിലത്തെ കൺഫ്യൂഷൻ കുറച്ചു മാറിക്കിട്ടും!

വൃത്തിയുള്ള, പ്രസന്‍റബിൾ ലുക്ക് ഉണ്ടെങ്കിൽ അത് നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കും. അപ്പോൾ ഫീൽഗുഡ് എന്ന് ഉറപ്പിച്ചു പറയാം. കിടക്കപ്പായയിൽ നിന്ന് എഴുന്നേറ്റു വന്ന ലുക്കുള്ള ഒരാൾ ഓഫീസിലുണ്ടെങ്കിൽ അത് മാത്രം മതി ഒരു ദിവസം മടുപ്പുളവാകാൻ.

ഒരാൾ പ്രതിഫലിപ്പിക്കുന്ന ഇമേജിന്‍റെ അടിസ്‌ഥാനത്തിലാണ് അയാളെ മറ്റുള്ളവർ വീക്ഷിക്കുന്നത്. മറ്റ് ഗുണങ്ങൾക്കൊപ്പം തന്നെ മികച്ച വസ്‌ത്രധാരണത്താൽ പ്രൊഫഷണൽ ഇമേജ് സൃഷ്‌ടിച്ചെടുക്കുന്നത് കരിയർ വളർച്ചയ്‌ക്ക് സഹായിക്കുമെന്നാണ് ഫാഷനിസ്‌റ്റുകൾ പറയുന്നത്.

ഓഫീസ് വിയറുകൾ തെരഞ്ഞെടുക്കുമ്പോൾ ഇന്ത്യനോ, വെസ്‌റ്റണോ തെരഞ്ഞെടുക്കാം. ഇന്ത്യൻ വിയറുകൾ ആണ് ഇഷ്‌ടമെങ്കിൽ മനോഹരമായ കോട്ടൺ സാരികൾ, ലൈറ്റ് ബ്ലോക്ക് പ്രിന്‍റഡ് കലംകാരി കുർത്തകൾ ഇവ മികച്ച ലുക്ക് നൽകും. ക്രിസ്‌പ് ആന്‍റ ഷാർപ് സ്‌റ്റൈൽ. ഏതു വസ്‌ത്രമാണെങ്കിലും അതിൽ പെർഫെക്‌ഷൻ തോന്നിപ്പിക്കുക.

വെസ്‌റ്റേൺ സ്‌റ്റൈൽ ഇഷ്‌ടപ്പെടുന്നവർക്ക് അൽപം അയഞ്ഞ ട്രൗസറുകൾക്കൊപ്പം ഫോർമൽ ടോപ്പുകളും ഷർട്ടുകളും നല്ല ഓപ്‌ഷനാണ്. ഇത്തരം പാന്‍റുകൾ ആങ്കിൾ ലംഗ്‌തുള്ള കൂർത്തകൾക്കൊപ്പവും ഇണങ്ങും. എന്നാൽ സൈഡ് സ്ലിറ്റ് തീർച്ചയായും വേണം താനും.

കാലം ബാധിക്കാത്ത ഏതാനും ക്ലാസിക് ഇനങ്ങൾ വാഡ്രോബിലുണ്ടായിരിക്കണം. ജാക്കറ്റ്, ബ്ലാക്ക് ഫോർമൽ പാന്‍റുകൾ, വെള്ള ഷർട്ട്/കുർത്ത ഇവ ഏതു കാലത്തും ഔട്ട് ഡേറ്റ് ആകില്ല. മിക്‌സ് ആന്‍റ് മാച്ച് സ്‌റ്റൈൽ സ്വീകരിച്ചാൽ ഒരിക്കലും ഔട്ടാകാത്ത ഫാഷൻ തരംഗം ഡ്രസുകളിൽ ലഭിക്കും.

ക്ലാസിക് ലുക്കുള്ള ഹാന്‍റ് ബാഗുകൾ, സ്‌കാർഫുകൾ, ഷോളുകൾ ഇവയൊക്കെ നിങ്ങളുടെ സ്‌റ്റൈൽ ക്യാരക്‌ടർ എടുത്തു കാട്ടും. ഫ്‌ളിപ്പ് ഫ്‌ളോപ്പുകളും, ഫ്‌ളോട്ടറുകളും ഓഫീസിൽ ധരിക്കുന്നത് ഒഴിവാക്കാം. ഏതാനും ബ്ലാക്ക് പാന്‍റും വെള്ള ഷർട്ടും ഭംഗിയും ലാളിത്യവുമുള്ള നെക്‌പീസും വാഡ്രോബിലുണ്ടെങ്കിൽ ഒരു സ്‌റ്റൈൽ സ്‌റ്റേറ്റ്‌മെന്‍റ് പോലെ ആ കോമ്പിനേഷൻ ഉപയോഗിക്കാവുന്നതാണ്.

ഭംഗിയുള്ള ബ്രേസ്‌ലൈറ്റുകൾ, ഒത്തിരി തിളക്കമില്ലാത്ത, എന്നാൽ ക്ലാസിക് ലുക്കുള്ള ഇയറിംഗ്‌സ്, കളേഡ് വാച്ച് ഇതൊക്കെ പേഴ്‌സാണാലിറ്റി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ആക്‌സസറികളാണ്.

പവർ ഡ്രസിംഗ് എന്ന പേരിൽ പുരുഷന്മാർ ധരിക്കുന്നതുപോലെ വസ്‌ത്രം ധരിക്കാൻ ശ്രമിക്കുന്നത് ഔട്ട് ഓഫ് ഫാഷനാണ്. സ്‌ത്രീത്വത്തെ ഹൈലൈറ്റ് ചെയ്യുന്ന വസ്‌ത്രധാരണം തന്നെയായിക്കോട്ടെ. അത് നിങ്ങളുടെ ആത്വിശ്വാസം ഉയർത്തുകയേയുള്ളൂ. ഒപ്പം അൽപം ഗ്ലാമർ കൂടിയാൽ എന്തെങ്കിലും കുഴപ്പമുണ്ടോ?

ഫൺ വിത്ത് ഡിഫറന്‍റ് കളേഴ്സ് ആന്‍റ് പ്രിന്‍റ്

നമ്മുടെ ദൈനംദിന ജീവിതത്തിന്‍റെ ഭാഗമാണ് ഫാഷൻ. എല്ലായ്പ്പോഴും സ്വന്തം ഇഷ്ടമനുസരിച്ച് മാറുന്ന ഒന്ന്. ആന്തരികമായും ബാഹ്യമായും സന്തോഷം പകരുകയും നമ്മുടെ സ്വന്തം സ്റ്റൈലിംഗ് പാറ്റേൺ പുറമേക്ക് പ്രകടിപ്പിക്കുകയും ചെയ്യുന്നതാണ് ഫാഷൻ. 2021 ൽ ട്രൈ ചെയ്തിരിക്കേണ്ട 7 ഇൻസ്പൈറിംഗ് പ്രിന്‍റുകളെക്കുറിച്ചറിയാം.

പോൾക്ക ഡോട്ട്സ്

ഫാഷൻ ലോകത്തെ എവർഗ്രീൻ പ്രിന്‍റാണിത്. എല്ലാവരും ഇഷ്ടപ്പെടുന്ന ഒന്ന്. പോൾക്ക ഡോട്ട്സ് എന്ന് പറയുമ്പോൾ 1980 കളാണ് നമ്മുടെ മനസിലോടിയെത്തുന്നത്. പഴയ ഹിന്ദി സിനിമകളിലെ നായിക അണിഞ്ഞിരുന്നത് പോൾക്ക ഡോട്ട്സ് പ്രിന്‍റഡ് സാരികളും സൽവാർ കമ്മീസുകളുമായിരുന്നു. കാലം മാറിയാലും വിട്ടുപോകാത്ത പ്രിന്‍റ്.

എല്ലാത്തിലും നമുക്ക് പോൾക്ക ഡോട്ട് പ്രിന്‍റുകൾ പരീക്ഷിക്കാവുന്നതാണെങ്കിലും മെൻസ് വിയറുകളിൽ ഈ പ്രിന്‍റ് കാണാറില്ല. കളറിനനുസരിച്ച് പോൾക്ക ഡോട്ട് പ്രിന്‍റഡായ ഏത് തരം വസ്ത്രവും നമുക്ക് സെലക്റ്റ് ചെയ്യാം. സാരി, കമ്മീസ്, സ്കാർഫ്, ബ്ലൗസ്, ടോപ്സ്, എന്നിങ്ങനെ ആക്സസറീസുകൾ വരെ പോൾക്ക ഡോട്ട്സ് ഉള്ളത് തെരഞ്ഞെടുക്കാം. എങ്കിലും ചെറിയ ഡോട്ട്സ് ആണെങ്കിൽ സെമി ഫോർമൽ ഷർട്ടിലും പരീക്ഷിക്കാവുന്നതാണ് ഈ പ്രിന്‍റ്.

ഫ്ളോറൽസ്

ഫ്ളോറൽസ് ഇല്ലാത്ത ജീവിതം നമുക്കില്ലായെന്ന് തന്നെ പറയാം. എല്ലാവരുടെയും പ്രിയപ്പെട്ട പ്രിന്‍റ്. വർഷങ്ങളായി, തലമുറകളായി നമുക്കൊപ്പമുള്ള റൊമാന്‍റിക് പ്രിന്‍റാണിത്. എന്നാലിപ്പോൾ ഇതൽപ്പം വ്യത്യസ്തമായ സ്റ്റൈലിലാണ് ട്രെന്‍റിയായിരിക്കുന്നത്. 3 പ്രധാന ഫ്ളോറൽസ് ആണ് ഫാഷൻ തരംഗമായിരിക്കുന്നത്. ഒന്ന് എത്തിറിയൽ. രണ്ട് പ്രസ്സ്ഡ് ഫ്ളവേഴ്സ്, മൂന്ന് റോസസ് എന്നിങ്ങനെ.

എത്തിറിയൽ: പേരു പോലെ തന്നെ ഹെവൻലി ഫീൽ ക്രിയേറ്റ് ചെയ്യുന്ന പ്രിന്‍റാണിത്. പെയ്ന്‍റിംഗുകളിൽ കാണുന്ന ഇഫക്റ്റാണ് ഈ പ്രിന്‍റ് ക്രിയേറ്റ് ചെയ്യുന്നത്. പ്രിന്‍റുകൾ അങ്ങോട്ടുമിങ്ങോട്ടും ബീഡ് ചെയ്യുന്ന ഇഫക്റ്റ് ആണ് ഈ എത്തിറിയൽ ഫ്ളോറൽസിന് ഉള്ളത്.

പ്രസ്സ്ഡ് ഫ്ളവേഴ്സ്: പേരു പോലെ തന്നെ പേപ്പറിലും മറ്റും ഫ്ളോറൽ ഡിസൈനുകൾ പ്രസ് ചെയ്‌ത് ഡിസൈൻ ചെയ്‌ത് വച്ചിരിക്കുന്ന ഇഫക്റ്റാണ് പ്രസ്സ്ഡ് ഫ്ളവർ പ്രിന്‍റ് ക്രിയേറ്റ് ചെയ്യുന്നത്. അതായത് ഒരു ഹാൻഡ് മെയ്ഡ് ലുക്കാണ് (ഫ്ളാറ്റ് ലുക്ക്) ഇത് സൃഷ്ടിക്കുന്നത്. മെച്ച്വേഡ്, വിന്‍റേജ് ലുക്ക് ക്രിയേറ്റ് ചെയ്യുമെന്നതാണ് ഈ പ്രിന്‍റിന്‍റെ ഹൈലൈറ്റ്.

റോസസ്: എവർഗ്രീൻ പ്രിന്‍റെന്ന വിശേഷണമാണ് ഈ ക്യൂട്ട് പ്രിന്‍റിന് ചേരുക. കുറെ വർഷമായി ഈ പ്രിന്‍റ് നമുക്കൊപ്പം സഞ്ചരിക്കുകയാണ്. എന്നാലിപ്പോൾ പുതിയ ട്രെന്‍റി ഡിസൈനുകളിലായി റോസസ് പ്രിന്‍റ് അവതരിപ്പിച്ചിരിക്കുകയാണ്. സാരികളിലും ദുപ്പട്ടകളിലും എന്തിനേറെ ഷർട്ടുകളിലും വരെ റോസാപ്പൂവിന്‍റെ മനോഹര പ്രിന്‍റുകൾ ട്രെന്‍റിയായിരിക്കുകയാണ്. വൈബ്രന്‍റ് ലുക്ക് ഇഷ്ടപ്പെടുന്ന പുരുഷന്മാർക്ക് ഷർട്ടുകളിൽ പരീക്ഷിക്കാവുന്ന ഒരു ക്യൂട്ട് പ്രിന്‍റാണിത്. ഈ പ്രിന്‍റ് ക്യൂട്ട് ആന്‍റ് ഡാഷിംഗ് ഇഫക്റ്റ് നൽകുമെന്ന് പറയേണ്ടതില്ലല്ലോ.

archana sankar, fashion

പ്ലാഡ്സ് ആന്‍റ് ചെക്ക്സ്

പ്ലാഡ്സ് ആന്‍റ് ചെക്ക്സ്, പോൾക്ക ഡോട്ട്സ് പോലെ തന്നെ കഴിഞ്ഞ കുറെ കാലങ്ങളായി നമുക്കൊപ്പം സഞ്ചരിക്കുന്ന പ്രിന്‍റാണ്. ഈ പ്രിന്‍റ് കാണുമ്പോൾ കൗബോയ് ഷർട്ടാണ് നമ്മുടെ മനസിൽ ഓർമ്മ വരുന്നത്. പല പല കളറുകളിലായി ഈ പ്രിന്‍റുകൾ ഉണ്ട്. ബ്രൈറ്റ്, എർത്തി കളറുകളിലായുമൊക്കെയുള്ള ഈ പ്രിന്‍റ് ട്രൈ ചെയ്‌ത് നോക്കാം. ബ്ലേസേഴ്സ്, സ്മാർട്ട് സ്കർട്ട്, ടോപ്സ് ഒക്കെ ഈ പ്രിന്‍റിൽ ഡിഫറന്‍റായി ക്രിയേറ്റ് ചെയ്യാം. സ്മാർട്ട് ഷർട്ട്സ്, ടോപ്സ് ഒക്കെ പ്ലാഡ്സ് പ്രിന്‍റിൽ മനോഹരമായി ക്രിയേറ്റ് ചെയ്യാമെന്നതാണ് മറ്റൊരു പ്രത്യേകത. അതുപോലെ തന്നെയാണ് ചെക്ക് പ്രിന്‍റും. ഒരിക്കലും ഔട്ട്ഡേറ്റാകാത്ത പ്രിന്‍റ്.

ഇപ്പോൾ സോബർ കളറുകളിലായി വലിയ ചെക്ക് പ്രിന്‍റുകൾ ഫാഷൻ പ്രേമികളെ തേടിയെത്തിയിരിക്കുന്നുവെന്നതാണ് പ്രത്യേകത. വ്യത്യസ്തങ്ങളായ ക്യൂട്ട് കളറുകളിലും ചെക്ക് പ്രിന്‍റുകൾ ഇറങ്ങുന്നുണ്ട്. ചെക്ക് ഡിസൈനുകളിൽ ഫോർമൽ ലുക്ക് ക്രിയേറ്റ് ചെയ്യാം. പ്ലെയിൻ സാരിക്കൊപ്പം ചെക്ക് ഡിസൈനിലുള്ള ബ്ലൗസ് അണിഞ്ഞ് മനോഹരമായ ഫോർമൽ ലുക്ക് ക്രിയേറ്റ് ചെയ്യാം.

വാട്ടർ കളേഴ്സ്

ഇതെന്തൊരു പ്രിന്‍റ് എന്ന് നിങ്ങൾ ചിന്തിച്ചേക്കാം. അതെ ഇതും ഒരു ക്യൂട്ട് പ്രിന്‍റാണ്. വാട്ടർ കളർ പ്രിന്‍റിന് ബ്ലീഡിംഗ് ഇഫക്റ്റാണ് ഉള്ളത്. ഒന്നിന് മുകളിൽ ഒന്നായി ബ്ലീഡ് ചെയ്ത് പോകുന്ന രീതിയിലാണ് ഈ പ്രിന്‍റ് ക്രിയേറ്റ് ചെയ്‌തിരിക്കുന്നത്. ടൈ ആന്‍റ് ഡൈ പ്രിന്‍റുമായി ഏറെ സാമ്യമുള്ള പ്രിന്‍റാണിത്. മനോഹരമായ വാട്ടർ കളർ പെയ്ന്‍റിംഗ് പോലെയുള്ള പ്രതീതിയാണ് ഈ പ്രിന്‍റ് കാണുമ്പോൾ തോന്നുക. സോബർ, പെസ്റ്റൽ കളറുകളിൽ ഈ പ്രിന്‍റ് വരുന്നുണ്ട്. അതുപോലെ ബ്രൈറ്റ് കളറുകളിലും ഈ പ്രിന്‍റ് ഇറങ്ങുന്നുണ്ട്.

പാറ്റേൺ കോൺട്രാസ്റ്റ്

വളരെ അൺ എക്സൈറ്റ്ഡായ പ്രിന്‍റാണിത്. പേരുപോലെ പാറ്റേൺ പ്രിന്‍റിൽ കോൺട്രാസ്റ്റ് ചെയ്തു കൊണ്ടുള്ള ഡിസൈനുകളാണ് വരിക. പല ടൈപ്പ് ആയിട്ടുള്ള പാറ്റേൺ പ്രിന്‍റുകളാണ് ഈ ഡിസൈനിൽ വരുന്നത്. പലതരം ലൈൻസും, കർവ്സും മറ്റും അടുത്തടുത്തായി ഡിസൈൻ ചെയ്‌തുള്ള ഒരു പ്രിന്‍റ്. ബ്ലാക്ക് ആന്‍റ് വൈറ്റിലും ഈ പ്രിന്‍റ് ധാരാളമായി വരുന്നുണ്ട്. വളരെ മനോഹരമാണിത്. കളറിൽ വരുന്നവയാകട്ടെ ഡിഫറന്‍റ് വൈബാണ് ക്രിയേറ്റ് ചെയ്യുക.

archana sankar, fashion

ട്വിസ്റ്റഡ് ജ്യൊമട്രി

സർക്കിൾ, സ്ക്വയർ, റെക്റ്റാംഗിൾ, ട്രയാംഗിൾ, ഹെക്സഗൺ എന്നീങ്ങനെയുള്ള ജ്യൊമട്രിക്കൽ രൂപങ്ങൾ ട്വിസ്റ്റ് ചെയ്‌തുള്ള ഡിസൈൻ ആണിത്. ഈ പ്രിന്‍റിന് ത്രീ ഡൈമൻഷണൽ ഇഫക്റ്റ് ക്രിയേറ്റ് ചെയ്യാനാവുമെന്നതാണ് പ്രത്യേകത. പ്രത്യേകിച്ചും വ്യത്യസ്തങ്ങളായ നിറങ്ങളിൽ ഈ പ്രിന്‍റ് ട്വിസ്റ്റഡ് ആയി വരുമ്പോൾ ഡിസൈനുകൾ നമ്മുടെയടുത്തേക്ക് ജമ്പ് ചെയ്ത് വരുന്ന ഫീൽ അതിന് ക്രിയേറ്റ് ചെയ്യാൻ കഴിയും. മാത്രമല്ല വൈബ്രന്‍റ് കളറിലാവുമ്പോൾ ഒരു സൈക്കഡെലിക് വൈബ് (അമ്പരപ്പിക്കുന്ന രൂപ മാതൃകകൾ തോന്നിപ്പിക്കുന്ന) ആണ് അത് ക്രിയേറ്റ് ചെയ്യുക. വളരെ ബോൾഡ് ആയിട്ടുള്ള പ്രിന്‍റാണിത്. എല്ലാവർക്കും ഈ പ്രിന്‍റ് അത്ര പ്രിയമാവണമെന്നില്ലെങ്കിലും ഫുൾ  ഗാർമെന്‍റ് പീസിൽ ഈ പ്രിന്‍റ് യൂസ് ചെയ്യാതെ ഗാർമെന്‍റിൽ ധൈര്യപൂർവ്വം പരീക്ഷിക്കാവുന്നതാണ്.

ഡിജിറ്റൽ സ്കിൻസ്

ഇത് കേൾക്കുമ്പോൾ വിചിത്രമായി തോന്നിയേക്കാം. പക്ഷേ ഇത് അനിമൽ പ്രിന്‍റാണ്. ഇതുവരെ ആരും കാണാത്ത അനിമൽ പ്രിന്‍റ്. ശരിക്കും ഒരു സ്കിൻ ടെക്സ്ച്ചർപ്പോലെയുള്ള പ്രതീതിയാണ് ഈ പ്രിന്‍റ് സൃഷ്ടിക്കുന്നത്. ഏത് അനിമലിന്‍റെ സ്കിൻ ഡിസൈനാണോ പ്രിന്‍റായി എടുത്തിരിക്കുക അതിന്‍റെ ഡിജിറ്റലൈസ്ഡ് ഇഫക്റ്റ് (പിക്സലേറ്റഡ്) ആയിരിക്കും ഈ പ്രിന്‍റ് സൃഷ്ടിക്കുക. ഇതുവരെ കാണാത്ത ഏറെ പ്രത്യേകതയുള്ള പ്രിന്‍റാണിത്. മറ്റൊരു പോപ്പുലർ അനിമൽ പ്രിന്‍റും കൂടിയുണ്ട്. വെസ്റ്റേൺ  മോഡലിലുള്ള കൗ (പശു) പ്രിന്‍റ്. പല സ്‌ഥലത്തായി പാച്ചിയായിട്ടുള്ള ഡിസൈനാണിത്. ഇത് പൊതുവെ കൂടുതലും ബ്രൗൺ ആന്‍റ് വൈറ്റ് നിറങ്ങളിലാണ് വരുന്നത്. ബ്ലാക്കിലുമുണ്ട്. എന്നാലിപ്പോൾ വ്യത്യസ്തങ്ങളായ നിറങ്ങളിലും ഈ പ്രിന്‍റ് വരുന്നുണ്ട്. ജാക്കറ്റുകൾ, ഷർട്ട്സ്, ഡ്രസ്സ് തുടങ്ങി ഷൂസ്, ബൂട്സ്, ബാഗ്സ് എന്നിങ്ങനെയുള്ള ആക്സസറീസുകളിലും വരെ ഈ പ്രിന്‍റ് പോപ്പുലറാണിപ്പോൾ. ഈ ഡിസൈൻ എല്ലാവർക്കും ഇഷ്ടമാവുമെന്നത് ഉറപ്പില്ലെങ്കിലും ഫാഷൻ പ്രേമികൾക്ക് ഒരു ചേഞ്ചിനായി ഈ പ്രിന്‍റുകൾ ഒന്ന് ട്രൈ ചെയ്ത് നോക്കാവുന്നതാണ്.

പതിവ് ഡിസൈനുകളെ ഒന്ന് മാറ്റി നിർത്തി ഒരു ചേഞ്ചിനായി ഈ പ്രിന്‍റുകൾ ഒന്ന് ട്രൈ ചെയ്തു നോക്കൂ. ഡിഫറന്‍റ് കളറിനും പ്രിന്‍റിനുമൊപ്പം ഹൃദ്യമായ ഒരു വൈബ് സൃഷ്ടിക്കാം.

വ്യാജനെയും ബ്രാൻഡിനെയും വേർതിരിച്ചറിയാൻ

ബ്രാൻഡഡ് വസ്ത്രങ്ങളുടെ നിരവധി പകർപ്പുകൾ വിപണിയിൽ ലഭ്യമാണ്. അത്തരമൊരു സാഹചര്യത്തിൽ, അവ വാങ്ങുമ്പോൾ അബദ്ധത്തിൽ വഞ്ചിക്കപ്പെടുന്നത് വലിയ കാര്യമല്ല, എന്നാൽ ബ്രാൻഡഡ് വസ്ത്രങ്ങളിൽ നിരവധി സവിശേഷതകൾ ഉണ്ട്. അതെല്ലാം വ്യാജന്മാർക്ക് പകർത്താൻ കഴിയില്ലെന്ന് നിങ്ങൾക്കറിയാമോ.

ഫാഷന്‍റെ മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, ഇന്ന് എല്ലാവരും ബ്രാൻഡഡ് വസ്ത്രങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നു. ബ്രാൻഡഡ് വസ്ത്രങ്ങൾ വാങ്ങുന്നതിന് യുവാക്കൾക്കിടയിൽ മത്സരം പോലുമുണ്ട്. ഇന്നത്തെ തലമുറ അവരുടെ ബ്രാൻഡ് വസ്ത്രങ്ങളെയും ഷൂകളെയും കുറിച്ച് ബോധമുള്ളവരാണ്, എന്നാൽ പോലും വ്യാജനെ ബ്രാൻഡായി തെറ്റി ധരിച്ചു വാങ്ങുന്നവരും ഉണ്ടാകാം. തങ്ങൾ വാങ്ങിയത് യഥാർത്ഥത്തിൽ പകർപ്പാണെന്നും ബ്രാൻഡിന്‍റെ പേരിൽ  കബളിപ്പിച്ചിട്ടുണ്ടെന്നും കുറച്ചു ദിവസങ്ങൾക്കു ശേഷം മനസ്സിലാക്കുന്നു. ഇത് നിങ്ങൾക്കും സംഭവിച്ചിട്ടുണ്ടെങ്കിൽ, അൽപം ജാഗ്രത പാലിക്കുക. ഷോപ്പിംഗിനിടെ നിങ്ങൾക്ക് ഓർമ്മിക്കാനും വഞ്ചനയ്ക്കുള്ള സാധ്യത ഒഴിവാക്കാനും കഴിയുന്ന ചില ടിപ്പുകൾ ഇതാ.

ബ്രാൻഡഡ് വസ്ത്രങ്ങൾ തിരിച്ചറിയുന്നതിനുള്ള  മാർഗങ്ങൾ

സ്‌റ്റിച്ചിംഗ്

സ്റ്റിച്ചിംഗിൽ ശ്രദ്ധ പതിപ്പിച്ചുകൊണ്ട് നിങ്ങൾക്ക് ബ്രാൻഡഡ് വസ്ത്രങ്ങൾ തിരിച്ചറിയാൻ കഴിയും. ബ്രാൻഡഡ് വസ്ത്രങ്ങളുടെ തുന്നൽ വളരെ വൃത്തിയുള്ളതും ആകർഷകവുമായിരിക്കും. തുന്നലിൽ ഉപയോഗിക്കുന്ന ത്രെഡും ഗുണ മേന്മ ഉള്ളതായിരിക്കും.

സിപ്പ്

ബ്രാൻഡഡ് വസ്ത്രങ്ങളുടെ സിപ്പ് വളരെ മിനുസമാർന്നതും മികച്ച നിലവാരമുള്ളതുമാണ്. സിപ്പ് ഉപയോഗിച്ച് വ്യാജ വസ്ത്രങ്ങൾ തിരിച്ചറിയുന്നത് വളരെ എളുപ്പമാണ്. വേഗത്തിൽ തുറന്ന് അടയ്‌ക്കുക. ഇത് ചെയ്യുന്നതിലൂടെ നിങ്ങൾക്ക് ബ്രാൻഡ് ആണോ വ്യാജൻ ആണോ എന്ന് മനസിലാക്കാം. ശ്രദ്ധിക്കേണ്ട ഒരു കാര്യം കൂടി, മിക്ക ബ്രാൻഡഡ് വസ്ത്രങ്ങളുടെയും സിപ്പിലാണ് ബ്രാൻഡിന്‍റെ പേര് എഴുതിയിരിക്കുന്നത്.

ബട്ടൺ

ഡ്രെസ്സിലെ ബട്ടൺ നോക്കുക. ബട്ടണിന് ചുവടെയുള്ള സ്ക്രൂവിൽ ബ്രാൻഡിന്‍റെ പേര് എഴുതിയിട്ടുണ്ടെങ്കിൽ ബ്രാൻഡ് യഥാർത്ഥമാണെന്ന് അർത്ഥമാക്കുന്നു. വ്യാജ വസ്ത്രങ്ങളിൽ അത് ഉണ്ടാകില്ല. ബ്രാൻഡിന്‍റെ പേര് ബ്രാൻഡഡ് വസ്ത്രങ്ങളുടെ ബട്ടണുകളിൽ എഴുതാറുണ്ട്. അടുത്ത തവണ നിങ്ങൾ ഷോപ്പിംഗ് നടത്തുമ്പോൾ, ബട്ടണിലും ശ്രദ്ധിക്കുക.

ലോഗോ

ലോഗോ കൊണ്ട് ബ്രാൻഡഡ് വസ്ത്രങ്ങൾ തിരിച്ചറിയുന്നത് ചിലപ്പോൾ ബുദ്ധിമുട്ടാണ്, പക്ഷേ നിങ്ങൾക്ക് ആ ബ്രാൻഡിന്‍റെ ലോഗോ നിങ്ങളുടെ മൊബൈലിൽ തുറന്ന് ഡ്രെസ്സിലെ ലോഗോയുമായി ഒത്തു നോക്കാം. ഫോണ്ട് സ്റ്റൈൽ, സൈസ് ഉപയോഗിച്ച് ലോഗോ തിരിച്ചറിയാൻ കഴിയും.

ടാഗുകൾ

സാധാരണയായി ബ്രാൻഡഡ് വസ്ത്രങ്ങൾ വാങ്ങുമ്പോൾ അവരുടെ ടാഗുകൾ ഉപയോഗിച്ചാണ് നമ്മൾ അവരെ തിരിച്ചറിയുന്നത്. എന്നാൽ വിപണിയിൽ നിലവിലുള്ള അവരുടെ വ്യാജന്മാർ അതേ ടാഗുകൾ ഇട്ട് വിൽക്കുന്നു. അടുത്ത തവണ നിങ്ങൾ മാർക്കറ്റിലേക്ക് പോകുമ്പോൾ, ടാഗുകളും സൂക്ഷ്മമായി വിലയിരുത്തുക.

ജീൻസ് വാങ്ങുന്നതിന് മുമ്പ് ശ്രദ്ധിക്കു

ജീൻസ് ധരിക്കാൻ വളരെ സുഖകരമാണ്. ഒപ്പം ഫാഷനും മോടിയുമുള്ളതുമാണ്. ആഴ്ചയിലുടനീളം ഒരേ ജീൻസ് ധരിച്ചാലും, നിങ്ങൾ എല്ലാ ദിവസവും ഒരേ വസ്ത്രം ധരിക്കുന്നുവെന്ന് ആർക്കും തോന്നുകയില്ല. ഒരു പുതിയ ഡെനിം വാങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ആദ്യം ഈ ഫാഷൻ ടിപ്‌സ് ശ്രദ്ധിക്കുക. മികച്ച ജോഡി ജീൻസ് വാങ്ങാൻ ഇത് നിങ്ങളെ സഹായിക്കും.

ഫാബ്രിക്കിനെക്കുറിച്ച് അറിയുക

ജീൻസിൽ ഉപയോഗിക്കുന്ന തുണിത്തരങ്ങൾ ഏതാണെന്നും ഏത് രാജ്യമാണ് ഇത് നിർമ്മിച്ചത് എന്നും ശ്രദ്ധിക്കുക. യു‌എസ്‌എയിലോ ജപ്പാനിലോ നിർമ്മിച്ച ജീൻസ് പൊതുവെ സുരക്ഷിതമാണെന്ന് കണക്കാക്കപ്പെടുന്നു.

സ്റ്റോറിൽ ലഭ്യമായ വ്യത്യസ്ത ജീൻസുകളും ബ്രാൻഡുകളും പരീക്ഷിക്കുക. മിക്ക ആളുകളും ഒരേ ശൈലിയിലുള്ള ജീൻസ് ധരിക്കാൻ ഇഷ്ടപ്പെടുന്നു, പക്ഷേ ഇടയ്ക്ക് പുതിയത് പരീക്ഷിക്കുന്നത് നല്ലതാണ്.

സ്‌ട്രെച്ചി ജീൻസ്

പുതിയ ജീൻസ് വാങ്ങുകയാണെങ്കിൽ, സ്ട്രെച്ചി ജീൻസ് മാത്രം വാങ്ങുക. ജീൻസിന്‍റെ സൈസ് ആണ് മറ്റൊരു കാര്യം. പുതിയ ജീൻസ് വാങ്ങുന്നതിന് ഇത് വളരെ പ്രധാനമാണ്. സ്വന്തം വലുപ്പത്തേക്കാൾ ഒരു സൈസ് കുറഞ്ഞ ജീൻസ് വാങ്ങിയാൽ ബോഡി ഫിറ്റ്‌ ആയി തോന്നും. ജീൻസ്ന് നീളം കൂടുതൽ ഉണ്ടെങ്കിൽ പൊക്കത്തിന് അനുസരിച്ചോ നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ചോ നീളം കുറപ്പിക്കാം,

വിശദാംശങ്ങളിൽ ശ്രദ്ധ

വാങ്ങാൻ ഉദ്ദേശിക്കുന്ന ഡെനിമിന്‍റെ ഭാരം മനസ്സിലാക്കുക. ലൈറ്റ് ഡെനിമിന്‍റെ ഭാരം 340 ഗ്രാമോ അതിൽ കുറവോ ആണ്, മിഡ്‌വെയ്റ്റ് ഡെനിം 340 ഗ്രാം മുതൽ 411 ഗ്രാം വരെയാണ്, ഹെവിവെയ്റ്റ് ഡെനിമിന്‍റെ ഭാരം 411 ഗ്രാമിൽ കൂടുതലാണ്.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें