ഇന്ത്യൻ വസ്ത്രങ്ങളിൽ സാരി ഫാഷൻ വീണ്ടും ഹോട്ട് ട്രെൻഡ് ആയിരിക്കുന്നു എന്നാൽ ഈ പരമ്പരാഗത വസ്ത്രത്തിലും മാറ്റത്തിന്‍റെ ദൃശ്യം വ്യക്തമായി കാണാം. അതുകൊണ്ട് തന്നെ പഴയ രീതിയിൽ ധരിക്കുന്നതിന് പകരം ആധുനിക രീതികളിൽ ധരിക്കുന്ന പ്രവണതയാണ് ഇപ്പോൾ ഉള്ളത്. മാന്യതയും ഇന്ത്യൻ പ്രതിച്ഛായയും പ്രതിഫലിപ്പിക്കുന്ന സാരി ഇനി അവിടെ മാത്രം ഒതുങ്ങുകയില്ല എന്ന് ചുരുക്കം. കാരണം ഇപ്പോൾ എല്ലാവരും സാരിയുടെ സെക്‌സി സ്റ്റൈലിനോട് പ്രണയത്തിലാണ്. സാരിക്ക് സെക്‌സി സ്റ്റൈൽ നൽകാൻ സാരിയിൽ മാത്രമല്ല, ബ്ലൗസിലും പലതരം പരീക്ഷണങ്ങളാണ് ഡിസൈനർമാർ നടത്തുന്നത്. ഇക്കാരണത്താൽ, പമേല ആൻഡേഴ്സണായാലും ലേഡി ഗാഗയായാലും സാരിയുടെ സെക്‌സ് അപ്പീലിൽ പുതിയ അധ്യായങ്ങൾ എഴുതി ചേർത്തു. സാരിയുടെ സെക്‌സി സ്റ്റൈൽ ലുക്ക് ശരിക്കും ഹോട്ടാണ്. അതേ സമയം കൂളുമാണ്. സാരിയിൽ, ഏതൊരു സ്ത്രീയുടെയും ആകർഷണം ഇരട്ടിയാണ്.

സാരിയിൽ ബ്ലൗസിന് സ്റ്റൈലിഷ് ലുക്ക് നൽകിയാൽ മാത്രമേ ടോൺ മാറൂ. പെർഫെക്ട് ബോഡിയിൽ സാരി ധരിക്കുമ്പോളാണ് നിങ്ങളെ സെക്‌സിയായി കാണുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ശരീരത്തെ ടോൺ ചെയ്യുന്ന ശൈലി എത്രത്തോളം യുക്തിസഹജമാണെന്ന് ചോദ്യം ഉണ്ടാകും, എന്നാൽ വസ്ത്രധാരണ രീതിയിൽ യുക്തിയില്ല, മറ്റുള്ളവരെ ആകർഷിക്കാൻ അതിന്‍റേതായ ശൈലിയുണ്ട് എന്നതാണ് യാഥാർത്ഥ്യം. സാരി ഭംഗിയായി ഉടുക്കണമെങ്കിൽ നിങ്ങളുടെ അരക്കെട്ടും വയറും ഒതുങ്ങിയതും ചർമ്മം വൃത്തിയുള്ളതുമായിരിക്കണം..

സാരിയുടെ നിറത്തിലുള്ള അടിവസ്ത്രം ധരിക്കുക. ബാക്ക് ലെസ്സ് ബ്ലൗസും സുതാര്യമായ സാരിയും ധരിക്കുമ്പോൾ, ശരീരം വ്യക്തമായി കാണപ്പെടും, സെക്സി ലുക്കും ലഭിക്കും

ഡിസൈനർ ബ്ലൗസ്

സാരി കൂടുതൽ സ്റ്റൈലിഷും സെക്സിയും ആക്കണമെങ്കിൽ, ഡിസൈനർ ബ്ലൗസിലൂടെ നിങ്ങൾക്കത് സൃഷ്ടിക്കാം. സെക്‌സി ലുക്ക് ലഭിക്കാൻ ബ്ലൗസുകളിൽ പല തരത്തിലുള്ള പരീക്ഷണങ്ങൾ നടത്താം. ഫാഷൻ ഡിസൈനർമാർ സാരികളെക്കാൾ ബ്ലൗസ് ഡിസൈനുകളിൽ കൂടുതൽ പ്രാധാന്യം നൽകുന്നു. ഇക്കാലത്ത്, വ്യത്യസ്ത തരം തുണിത്തരങ്ങളുടെ വ്യത്യസ്ത തരം ബ്ലൗസുകൾ ഫാഷനിലാണ്. ഉദാഹരണത്തിന്, നെറ്റ്, ബോക്രെഡ്, ടിഷ്യു, വെൽവെറ്റ്, സിമർ. ഡിസൈനർ ബ്ലൗസിനൊപ്പം പ്ലെയിൻ സാരി നിങ്ങളുടെ വ്യക്തിത്വത്തെ കൂടുതൽ ആകർഷകമാക്കും.

ഏതു തരം ബ്ലൗസാണ് തിരഞ്ഞെടുക്കുന്നത് അതനുസരിച്ച് നിങ്ങൾ എല്ലാവരിൽ നിന്നും വ്യത്യസ്തയായി കാണപ്പെടും.

സാരിയുടെ നിറത്തിനും തുണിക്കും ചേരുന്ന ബ്ലൗസുകൾ ആണ് പൊതുവെ സ്ത്രീകൾ ധരിക്കാറുള്ളത്. എന്നാൽ ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ് ബ്ലൗസിന്‍റെ ഫാബ്രിക് കോൺട്രാസ്റ്റ് നിലനിർത്തികൊണ്ട് സാരി തിരഞ്ഞെടുക്കുന്നു.

നൂഡിൽ സ്ട്രിപ്പുകൾ, ഷോർട്ട് നെക്ക്, സ്ലീവ്ലെസ്, ഹോൾഡർ നെക്ക് എന്നിങ്ങനെ വിവിധ ഡിസൈനർ ചോളികൾ വിപണിയിൽ ലഭ്യമാണ്. 'ഡേർട്ടി പിക്ചർ' എന്ന സിനിമയിൽ വിദ്യാ ബാലൻ ഡീപ്ബാക്ക് അല്ലെങ്കിൽ ബാക്ക്‌ലെസ് ബ്ലൗസാണ് ധരിച്ചിരിക്കുന്നത്. ഇതിനായി ശരീരം അനുയോജ്യമാക്കേണ്ടത് ആവശ്യമാണ്, അല്ലാത്തപക്ഷം അത് ഭംഗിയായി തോന്നുകയില്ല. ചോളികട്ട് ബ്ലൗസ് ഇക്കാലത്ത് ഫാഷനിലാണ്.. എന്നാൽ വയറ് ഒതുങ്ങിയതായിരിക്കണം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...