നമ്മുടെ ദൈനംദിന ജീവിതത്തിന്‍റെ ഭാഗമാണ് ഫാഷൻ. എല്ലായ്പ്പോഴും സ്വന്തം ഇഷ്ടമനുസരിച്ച് മാറുന്ന ഒന്ന്. ആന്തരികമായും ബാഹ്യമായും സന്തോഷം പകരുകയും നമ്മുടെ സ്വന്തം സ്റ്റൈലിംഗ് പാറ്റേൺ പുറമേക്ക് പ്രകടിപ്പിക്കുകയും ചെയ്യുന്നതാണ് ഫാഷൻ. 2021 ൽ ട്രൈ ചെയ്തിരിക്കേണ്ട 7 ഇൻസ്പൈറിംഗ് പ്രിന്‍റുകളെക്കുറിച്ചറിയാം.
പോൾക്ക ഡോട്ട്സ്
ഫാഷൻ ലോകത്തെ എവർഗ്രീൻ പ്രിന്‍റാണിത്. എല്ലാവരും ഇഷ്ടപ്പെടുന്ന ഒന്ന്. പോൾക്ക ഡോട്ട്സ് എന്ന് പറയുമ്പോൾ 1980 കളാണ് നമ്മുടെ മനസിലോടിയെത്തുന്നത്. പഴയ ഹിന്ദി സിനിമകളിലെ നായിക അണിഞ്ഞിരുന്നത് പോൾക്ക ഡോട്ട്സ് പ്രിന്‍റഡ് സാരികളും സൽവാർ കമ്മീസുകളുമായിരുന്നു. കാലം മാറിയാലും വിട്ടുപോകാത്ത പ്രിന്‍റ്.
എല്ലാത്തിലും നമുക്ക് പോൾക്ക ഡോട്ട് പ്രിന്‍റുകൾ പരീക്ഷിക്കാവുന്നതാണെങ്കിലും മെൻസ് വിയറുകളിൽ ഈ പ്രിന്‍റ് കാണാറില്ല. കളറിനനുസരിച്ച് പോൾക്ക ഡോട്ട് പ്രിന്‍റഡായ ഏത് തരം വസ്ത്രവും നമുക്ക് സെലക്റ്റ് ചെയ്യാം. സാരി, കമ്മീസ്, സ്കാർഫ്, ബ്ലൗസ്, ടോപ്സ്, എന്നിങ്ങനെ ആക്സസറീസുകൾ വരെ പോൾക്ക ഡോട്ട്സ് ഉള്ളത് തെരഞ്ഞെടുക്കാം. എങ്കിലും ചെറിയ ഡോട്ട്സ് ആണെങ്കിൽ സെമി ഫോർമൽ ഷർട്ടിലും പരീക്ഷിക്കാവുന്നതാണ് ഈ പ്രിന്‍റ്.
ഫ്ളോറൽസ്
ഫ്ളോറൽസ് ഇല്ലാത്ത ജീവിതം നമുക്കില്ലായെന്ന് തന്നെ പറയാം. എല്ലാവരുടെയും പ്രിയപ്പെട്ട പ്രിന്‍റ്. വർഷങ്ങളായി, തലമുറകളായി നമുക്കൊപ്പമുള്ള റൊമാന്‍റിക് പ്രിന്‍റാണിത്. എന്നാലിപ്പോൾ ഇതൽപ്പം വ്യത്യസ്തമായ സ്റ്റൈലിലാണ് ട്രെന്‍റിയായിരിക്കുന്നത്. 3 പ്രധാന ഫ്ളോറൽസ് ആണ് ഫാഷൻ തരംഗമായിരിക്കുന്നത്. ഒന്ന് എത്തിറിയൽ. രണ്ട് പ്രസ്സ്ഡ് ഫ്ളവേഴ്സ്, മൂന്ന് റോസസ് എന്നിങ്ങനെ.
എത്തിറിയൽ: പേരു പോലെ തന്നെ ഹെവൻലി ഫീൽ ക്രിയേറ്റ് ചെയ്യുന്ന പ്രിന്‍റാണിത്. പെയ്ന്‍റിംഗുകളിൽ കാണുന്ന ഇഫക്റ്റാണ് ഈ പ്രിന്‍റ് ക്രിയേറ്റ് ചെയ്യുന്നത്. പ്രിന്‍റുകൾ അങ്ങോട്ടുമിങ്ങോട്ടും ബീഡ് ചെയ്യുന്ന ഇഫക്റ്റ് ആണ് ഈ എത്തിറിയൽ ഫ്ളോറൽസിന് ഉള്ളത്.
പ്രസ്സ്ഡ് ഫ്ളവേഴ്സ്: പേരു പോലെ തന്നെ പേപ്പറിലും മറ്റും ഫ്ളോറൽ ഡിസൈനുകൾ പ്രസ് ചെയ്‌ത് ഡിസൈൻ ചെയ്‌ത് വച്ചിരിക്കുന്ന ഇഫക്റ്റാണ് പ്രസ്സ്ഡ് ഫ്ളവർ പ്രിന്‍റ് ക്രിയേറ്റ് ചെയ്യുന്നത്. അതായത് ഒരു ഹാൻഡ് മെയ്ഡ് ലുക്കാണ് (ഫ്ളാറ്റ് ലുക്ക്) ഇത് സൃഷ്ടിക്കുന്നത്. മെച്ച്വേഡ്, വിന്‍റേജ് ലുക്ക് ക്രിയേറ്റ് ചെയ്യുമെന്നതാണ് ഈ പ്രിന്‍റിന്‍റെ ഹൈലൈറ്റ്.
റോസസ്: എവർഗ്രീൻ പ്രിന്‍റെന്ന വിശേഷണമാണ് ഈ ക്യൂട്ട് പ്രിന്‍റിന് ചേരുക. കുറെ വർഷമായി ഈ പ്രിന്‍റ് നമുക്കൊപ്പം സഞ്ചരിക്കുകയാണ്. എന്നാലിപ്പോൾ പുതിയ ട്രെന്‍റി ഡിസൈനുകളിലായി റോസസ് പ്രിന്‍റ് അവതരിപ്പിച്ചിരിക്കുകയാണ്. സാരികളിലും ദുപ്പട്ടകളിലും എന്തിനേറെ ഷർട്ടുകളിലും വരെ റോസാപ്പൂവിന്‍റെ മനോഹര പ്രിന്‍റുകൾ ട്രെന്‍റിയായിരിക്കുകയാണ്. വൈബ്രന്‍റ് ലുക്ക് ഇഷ്ടപ്പെടുന്ന പുരുഷന്മാർക്ക് ഷർട്ടുകളിൽ പരീക്ഷിക്കാവുന്ന ഒരു ക്യൂട്ട് പ്രിന്‍റാണിത്. ഈ പ്രിന്‍റ് ക്യൂട്ട് ആന്‍റ് ഡാഷിംഗ് ഇഫക്റ്റ് നൽകുമെന്ന് പറയേണ്ടതില്ലല്ലോ.
പ്ലാഡ്സ് ആന്‍റ് ചെക്ക്സ്
പ്ലാഡ്സ് ആന്‍റ് ചെക്ക്സ്, പോൾക്ക ഡോട്ട്സ് പോലെ തന്നെ കഴിഞ്ഞ കുറെ കാലങ്ങളായി നമുക്കൊപ്പം സഞ്ചരിക്കുന്ന പ്രിന്‍റാണ്. ഈ പ്രിന്‍റ് കാണുമ്പോൾ കൗബോയ് ഷർട്ടാണ് നമ്മുടെ മനസിൽ ഓർമ്മ വരുന്നത്. പല പല കളറുകളിലായി ഈ പ്രിന്‍റുകൾ ഉണ്ട്. ബ്രൈറ്റ്, എർത്തി കളറുകളിലായുമൊക്കെയുള്ള ഈ പ്രിന്‍റ് ട്രൈ ചെയ്‌ത് നോക്കാം. ബ്ലേസേഴ്സ്, സ്മാർട്ട് സ്കർട്ട്, ടോപ്സ് ഒക്കെ ഈ പ്രിന്‍റിൽ ഡിഫറന്‍റായി ക്രിയേറ്റ് ചെയ്യാം. സ്മാർട്ട് ഷർട്ട്സ്, ടോപ്സ് ഒക്കെ പ്ലാഡ്സ് പ്രിന്‍റിൽ മനോഹരമായി ക്രിയേറ്റ് ചെയ്യാമെന്നതാണ് മറ്റൊരു പ്രത്യേകത. അതുപോലെ തന്നെയാണ് ചെക്ക് പ്രിന്‍റും. ഒരിക്കലും ഔട്ട്ഡേറ്റാകാത്ത പ്രിന്‍റ്.