ദാമ്പത്യ രതി, സംശയങ്ങൾ അകറ്റാം

ലൈംഗികതയിലുള്ള അറിവില്ലായ്‌മ പലപ്പോഴും അബദ്ധങ്ങളിലേക്കും അതുവഴി ദാമ്പത്യത്തിന്‍റെ തകർച്ചയിലേക്കുമൊക്കെ പങ്കാളികളെ നയിക്കാറുണ്ട്. അത്തരം ചില പ്രശ്നങ്ങളാണ് ഇവിടെ ചർച്ച ചെയ്യപ്പെടുന്നത്.

1. ആർത്തവ സമയത്ത് ബന്ധപ്പെട്ടാൽ ഗർഭം ധരിയ്‌ക്കുമോ?

പ്രത്യുൽപാദനക്ഷമമായ അണ്ഡവികസനവും അനുബന്ധപ്രക്രിയകളും ഒരു സ്‌ത്രീയിൽ നടന്നുകൊണ്ടിരിക്കുന്നു എന്നതിന്‍റെ തെളിവാണല്ലോ കൃത്യമായ ആർത്തവം. ഗർഭപാത്രത്തിലെ പലതരം ദ്രവങ്ങൾ, ഗർഭാശയ പാളിയുടെ ഭാഗങ്ങൾ, ഇവിടുത്തെ കോശങ്ങളിൽ നിന്നുള്ള രക്‌തം എന്നിവയെല്ലാമാണ് ആർത്തവ സമയത്ത് പുറത്തുപോകുന്നത്. ഈ സമയത്തുണ്ടാകുന്ന മനംപിരട്ടൽ, പുറംവേദന, സ്‌തനങ്ങളുടെ മൃദുത്വം എന്നിവയെല്ലാം സ്‌ത്രീകളെ അസ്വസ്‌ഥരാക്കാറുണ്ട്. യോനീഭാഗത്തെ അസ്വാരസ്യങ്ങളും ഈ സമയത്ത് സാധാരണയാണ്.

വളരെ ചുരുക്കം സ്‌ത്രീകൾക്ക് ആർത്തവ സമയത്ത് ലൈംഗിക തൃഷ്ണ വർദ്ധിക്കാറുണ്ട്. പക്ഷേ ഗർഭധാരണമെന്നത് അണ്ഡവിസർജ്‌ജനത്തിന്‍റെ ദിവസങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. 28 ദിവസത്തെ കൃത്യമായ ആർത്തവക്രമമുള്ളവരിൽ 14-ാം ദിവസത്തോട് അനുബന്ധിച്ചാണ് ഇത് സംഭവിയ്‌ക്കുന്നത്, ആർത്തവ ദിനങ്ങളിലല്ല. അതുകൊണ്ട് തന്നെ ആർത്തവ ദിവസങ്ങളിൽ ഗർഭധാരണത്തിന് തീരെ സാധ്യതയില്ല.

2. പ്രസവം നിർത്തുന്നത് ലൈംഗിക ജീവിതത്തെ ബാധിക്കുമോ?

ഗർഭനിരോധന മാർഗ്ഗങ്ങൾ (contraceptive methods) രണ്ടുതരമുണ്ട്. താൽക്കാലികവും സ്‌ഥിരവും. അവയിൽ സ്‌ഥിരമായ മാർഗ്ഗങ്ങൾ അവലംബിക്കുന്നവരിൽ ലൈംഗിക ത്വര കുറവായിരിക്കുമെന്ന തെറ്റിദ്ധാരണയുണ്ട്. യാതൊരു ശാസ്‌ത്രീയ അടിത്തറയുമില്ലാത്ത മിഥ്യാബോധം മാത്രമാണിത്.

അണ്ഡവാഹിനിക്കുഴൽ മുറിച്ചോ അവിടെ ക്ലിപ്പ്‌ പോലെയുള്ള ലഘുവായ ചില ഉപകരണങ്ങൾ നിക്ഷേപിച്ചോ ആണ് സ്‌ഥിരമായ ഗർഭനിരോധനം സാദ്ധ്യമാക്കുന്നത്. ഇവയ്‌ക്ക് വിധേയപ്പെടുന്നവർക്കാകട്ടെ യാതൊരുവിധ ബുദ്ധിമുട്ടുകളും അനുഭവപ്പെടുന്നുമില്ല. ഈ പ്രക്രിയയോട് അനുബന്ധിച്ച് ഹോർമോൺ വ്യതിയാനങ്ങളും തീരെ സംഭവിക്കുന്നില്ല. അതുകൊണ്ട് തന്നെ പ്രസവം നിർത്തൽ ലൈംഗിക ജീവിതത്തെ ഒരുതരത്തിലും ബാധിക്കുന്നില്ല.

3. ശാരീരികബന്ധം പുലർത്താത്തവരുടെ കന്യാചർമ്മം പൊട്ടുമോ?

കന്യക എന്ന വാക്കിനർത്ഥം ശാരീരിക വേഴ്‌ചയിൽ ഏർപ്പെടാത്തവൾ എന്നാണ്. ഇതിന്‍റെ തെളിവായി പരിഗണിയ്‌ക്കപ്പെടുന്നത് ക്ഷതം പറ്റാത്ത കന്യാചർമ്മമാണ്. പക്ഷേ ഇത് എല്ലായ്‌പ്പോഴും ശരിയാകണമെന്നില്ല. സംഭോഗത്തിലേർപ്പെട്ടിട്ടുള്ള ഒരു പെൺകുട്ടിയുടെ കന്യാചർമ്മത്തിന് ചില പ്രത്യേക സാഹചര്യങ്ങളിൽ യാതൊരു ക്ഷതവുമുണ്ടാകാതിരിയ്‌ക്കാം. അതുപോലെ തന്നെ കന്യാചർമ്മം പൊട്ടിയിട്ടുള്ള യുവതി ഒരു തവണപോലും സെക്‌സിൽ ഏർപ്പെട്ടിട്ടുണ്ടാവണമെന്നുമില്ല. വ്യായാമങ്ങളിൽ മുഴുകുമ്പോഴോ, നീന്തൽ തുടങ്ങിയ ശാരീരികചലനങ്ങൾ ഏറെ ആവശ്യമുള്ള എക്‌സർസൈസുകൾ ചെയ്യുമ്പോഴോ കന്യാചർമ്മം പൊട്ടുന്നത് സാധാരണയാണ്. പതിവായി സൈക്കിൾ ചവിട്ടുന്ന പെൺകുട്ടികളിലും ഇത് സംഭവിക്കാറുണ്ട്.

4. ആദ്യത്തെ ശാരീരിക വേഴ്‌ചയിലൂടെ ഗർഭിണിയാവാനുള്ള സാദ്ധ്യതയുണ്ടോ?

ഗർഭം ധരിക്കുക എന്നത് തികച്ചും ശാരീരികമായ ഒരു പ്രവർത്തനമാണ്. ആദ്യത്തെയോ രണ്ടാമത്തെയോ ബന്ധപ്പെടൽ എന്നതിലുപരി സജീവമായ ബീജാണുക്കൾ വേണ്ടതോതിലുള്ള പുരുഷനും കൃത്യമായ അണ്ഡോൽപാദനം നടക്കുന്ന സ്‌ത്രീയും തമ്മിലുള്ള വേഴ്‌ച അനുയോജ്യമായ ദിവസങ്ങളിൽ ആയിരുന്നുവോ എന്നതാണ് പ്രധാനം.

ക്രമമായ ആർത്തവചക്രമുള്ള സ്‌ത്രീകൾക്ക് ആർത്തവത്തിന് തൊട്ടുമുമ്പുള്ള ഒരാഴ്‌ചയും അതിനുശേഷമുള്ള ഒരാഴ്‌ചയും ഗർഭധാരണത്തിനു സാദ്ധ്യത വളരെ കുറവാണ്. ആദ്യത്തെ ബന്ധപ്പെടൽ അണ്ഡവിസർജ്‌ജന (Ovulation) സമയത്തോ അതിനോട് തൊട്ടടുത്ത ദിവസങ്ങളിലോ ആവുമ്പോൾ മാത്രമേ ഗർഭധാരണത്തിന് സാദ്ധ്യതയുള്ളൂ എന്നോർക്കുക.

5. പ്രായം സെക്‌സിനെ ബാധിക്കുമോ?

പ്രായമേറുന്നതോടെ ലൈംഗികശേഷി ഇല്ലാതാകുമെന്ന ഭയം പലർക്കുമുണ്ട്. വേഴ്‌ച ഒഴിവാക്കാൻ ഇതുകൊണ്ടു തന്നെ വാർദ്ധക്യത്തിലെത്തുന്ന ചിലരെങ്കിലും ശ്രമിക്കാറുണ്ട്. ഒന്നോർക്കുക, ഏത് അവയവമായാലും ഉപയോഗിക്കാതിരിക്കുമ്പോഴാണ് ശേഷി കുറയുക, അല്ലാതെ ഉപയോഗിക്കുമ്പോഴല്ല.

പുരുഷന്മാരുടെ വിഷയത്തിൽ ലിംഗം ഉദ്ധരിക്കാൻ ലേശം സമയം വേണ്ടിവരും. സ്‌ത്രീകൾക്കാണെങ്കിൽ യോനിയിൽ സ്‌നിഗ്‌ധതയുണ്ടാവാനുള്ള കാലതാമസം എന്നിവയാണ് വേഴ്‌ചയിൽ അൽപം പ്രശ്നമുണ്ടാക്കാറുള്ളത്. കുറച്ച് ശാരീരിക ഉത്തേജനം നൽകുമ്പോൾ ഈ ബുദ്ധിമുട്ട് സ്വയം പരിഹരിയ്‌ക്കാവുന്നതേയുള്ളൂ. വാർദ്ധക്യമെത്തുന്നതോടെ ശുക്ലത്തിന്‍റെ നിറം വെള്ളയിൽ നിന്നും ഇളം മഞ്ഞയാകും. അളവും സാന്ദ്രതയും അൽപം കുറഞ്ഞെന്നുമിരിക്കും. ഈ വക കാര്യങ്ങളെക്കുറിച്ച് അറിവില്ലാത്തവർ പലപ്പോഴും ഉൽകണ്ഠാകുലരാവുകയും വേഴ്‌ച തന്നെ വേണ്ടെന്നു വയ്‌ക്കുകയും ചെയ്യും. അമിത വണ്ണം ലൈംഗികതയിൽ നിന്ന് പിന്മാറാൻ പ്രേരിപ്പിച്ചെന്നിരിക്കും. കൃത്യമായ ആരോഗ്യപരിപാലനത്തിലൂടെ ഈ ഘട്ടം ഒഴിവാക്കാവുന്നതേയുള്ളൂ.

ഏതു പ്രായത്തിലും ആരോഗ്യകരമായ ദാമ്പത്യബന്ധം സ്വാഭാവികവും പ്രോത്സാഹിപ്പിക്കേണ്ടതുമാണ്. തെറ്റിദ്ധാരണകൾ ഒഴിവാക്കാനും സെക്‌സിനോട് ബന്ധപ്പെട്ട നിഷിദ്ധമായ ചിന്തകൾ ഇല്ലാതാക്കാനും ലൈംഗിക വിദ്യാഭ്യാസം മുതിർന്നവർക്ക് ആവശ്യമെങ്കിൽ നൽകണം. ശാരീരികബുദ്ധിമുട്ടുകൾ അലട്ടുന്നവരിൽ ലൈംഗിക വേഴ്‌ച ഒഴികെയുള്ള കാര്യങ്ങളും വദനസുരതം (Oral sex) പോലുള്ള രീതികളും മറ്റ് ഉത്തേജന ശൈലികളും പരസ്‌പരധാരണയോടെ ആസ്വദിയ്‌ക്കാവുന്നതേയുള്ളൂ. എന്തായാലും പ്രായം ലൈംഗികതയുടെ മേഖലയിൽ ഒരു തടസ്സമായി കാണേണ്ടതില്ല.

6. മാനസിക പിരിമുറുക്കം ഉള്ള സമയത്ത് വേഴ്‌ചയിലേർപ്പെട്ടാൽ പ്രശ്നമുണ്ടോ?

മാനസികപിരിമുറുക്ക (Stress) ത്തിന് ഏറ്റവും ലളിതമായ പ്രായോഗിക അർത്ഥം അടിച്ചമർത്തപ്പെട്ട കോപം എന്നാണ്. തലച്ചോറിലെ ഒക്‌സിപിറ്റൽ ലോബി (occipital lobe) ൽ നോർഎപിനർഫിൻ (norepinephrine) എന്ന മസ്‌തിഷ്‌കരാസവസ്‌തുവിൽ ഈ ഘട്ടത്തിൽ ചില വ്യതിയാനങ്ങൾ സംഭവിയ്‌ക്കാറുണ്ട്. ലൈംഗിക സ്രവങ്ങളുടെ ഘടനയെയും ഇത് പരോക്ഷമായി ബാധിയ്‌ക്കുന്നുണ്ട്. തന്നിമിത്തം ഒരു കുട്ടി വേണം എന്നുള്ള ആഗ്രഹത്തോടെയുള്ള ബന്ധപ്പെടലുകൾ ഇത്തരം കോപാകുലമായ സമയങ്ങളിൽ ഒഴിവാക്കുന്നതാണ് ഉചിതം. നശീകരണപ്രവണതയുള്ള കുട്ടികൾ ജനിക്കുന്നതിനും ഓട്ടിസം (autism) പോലെയുള്ള പ്രശ്നങ്ങളുള്ള കുഞ്ഞുങ്ങളുണ്ടാവുന്നതിനും അടിച്ചമർത്തിയ കോപത്തോടെയുള്ള സംഭോഗം കാരണമാകുന്നുവെന്ന് ആധുനിക മന:ശാസ്‌ത്രഗവേഷണങ്ങൾ വെളിപ്പെടുത്തുന്നു.

ലൈംഗികതയെക്കുറിച്ച് ശാരീരികം എന്നതിനപ്പുറം മന:ശാസ്‌ത്രതലത്തിൽ അപഗ്രഥിക്കുമ്പോൾ മാനസിക പിരിമുറുക്ക വേളകളിൽ ഗർഭധാരണത്തിനായുള്ള ബന്ധപ്പെടലുകൾ ഒഴിവാക്കുന്നതാണ് ഉചിതം. ഗർഭധാരണ സാദ്ധ്യതയില്ലാത്ത ദിവസങ്ങളിൽ ബന്ധപ്പെടുന്നതിൽ വിമുഖത കാട്ടേണ്ടതുമില്ല.

7. ഭക്ഷണരീതിയിലൂടെ ലൈംഗിക ശേഷി കൂട്ടാൻ പറ്റുമോ?

ലൈംഗിക തൃഷ്‌ണയെ ത്വരിതപ്പെടുത്തുകയും ശക്‌തമാക്കുകയും ചെയ്യുന്നതിൽ നാം ഭക്ഷിക്കുന്ന ആഹാരത്തിന് ഒരു വലിയ പങ്കുണ്ട്. പ്രോട്ടീനുകളും വൈറ്റമിനുകളും കൊഴുപ്പുമൊക്കെ അടങ്ങിയ വിവിധ ഭക്ഷണപദാർത്ഥങ്ങൾ നാം കഴിയ്‌ക്കേണ്ടത് ഇക്കാര്യത്തിൽ ആവശ്യമാണ്.

പാലും പാലുൽപ്പന്നങ്ങളും കൂടാതെ മുട്ട, ഇറച്ചി, കരൾ, ചീസ് എന്നിവയും എല്ലാവർക്കും നിയന്ത്രിതമായ രീതിയിൽ ഉപയോഗിക്കാവുന്നവയാണ്.

വൈറ്റമിൻ C കൊണ്ട് സമ്പുഷ്‌ടമായ നാരങ്ങയും നെല്ലിക്കയും പേരയ്‌ക്കയും തക്കാളിയും മുന്തിരിയും ഓറഞ്ചുമൊക്കെ ലൈംഗികശേഷിയെ വളരെയധികം വർദ്ധിപ്പിക്കുന്നുണ്ട്.

സജീവമായ ബീജാണുക്കളുടെ എണ്ണം കുറഞ്ഞവർക്ക് നൽകുന്ന ആയുർവേദ മരുന്നുകളിലെ പ്രധാന ഘടകം ഉയർന്ന നിലയിലുള്ള പ്രോട്ടീനുകൾ അടങ്ങിയ നായ്‌ക്കരുണപ്പരിപ്പാണ്. ഏതാണ്ട് ഇതിനോട് കിടപിടിയ്‌ക്കുന്ന ഒന്നാണ് സോയാബീൻ. മാത്രമല്ല വൈറ്റമിൻ B1, B9, K, തുടങ്ങിയവയൊക്കെ ദഹനത്തിന് അനുയോജ്യമായ രീതിയിൽ ഇവയിൽ സമ്മേളിച്ചിരിയ്‌ക്കുന്നുമുണ്ട്.

എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ആഹാരപദാർത്ഥങ്ങൾ കഴിവതും ഒഴിവാക്കുന്നത് ആരോഗ്യകരമായ ശാരീരികസ്‌ഥിതിയ്‌ക്കും ലൈംഗികതയുടെ പ്രസരിപ്പിനും വളരെയധികം സഹായകരമായിരിക്കും.

8. ഡിപ്രഷനുണ്ടാകുമ്പോൾ ലൈംഗികശേഷി നഷ്‌ടപ്പെടുമോ?

വിഷാദം ഒരു രോഗാവസ്‌ഥയല്ല. സങ്കടകരമായ ജീവിതാനുഭവങ്ങളിൽ നിന്നുണ്ടാകുന്ന ഒരു മാനസികാവസ്‌ഥ മാത്രമാണ്. മനുഷ്യന്‍റെ ദു:ഖങ്ങളെപ്പോലും രോഗമാക്കി മുദ്രകുത്തി ആന്‍റിഡിപ്രസന്‍റുകൾ (Anti depresent medicine) എന്നപേരിൽ സാധാരണക്കാരെ പാർശ്വഫലങ്ങളുള്ള മരുന്നുകൾ തീറ്റിക്കുന്ന മരുന്നുകമ്പനിക്കാരും ഡോക്‌ടർമാരും സമൂഹത്തോട് ചെയ്യുന്നത് വൻ ചതിയാണ്.

മിക്കപ്പോഴും ഇത്തരം മരുന്നുകൾ കഴിക്കുന്നതിന്‍റെ ഫലമായാണ് ലൈംഗികശേഷി നഷ്‌ടപ്പെടാറുള്ളത് എന്നതാണ് യാഥാർത്ഥ്യം. മരുന്നോ, ഷോക്കോ, ഹിപ്‌നോട്ടിസമോ, കൗൺസിലിംഗോ ഇല്ലാതെ ജീവിതത്തിലെ തിക്‌താനുഭവങ്ങളുടെ സ്വാധീനം (ഓർമ്മയല്ല) ഡികോഡ് (Dcode) ചെയ്‌തുമാറ്റുന്ന എച്ച്.ആർ.ടി പോലെയുള്ള ആധുനിക മന:ശാസ്‌ത്ര ചികിത്സകളിലൂടെ മാറ്റിയെടുക്കാവുന്നതേയുള്ളൂ.

മനോവേദനയുണ്ടാക്കുന്ന അനുഭവങ്ങൾ ഉണ്ടാകുമ്പോൾ ആർക്കും സാധാരണഗതിയിൽ ലൈംഗികതയിൽ താൽപര്യം കുറയാറുണ്ട് എന്നത് യാഥാർത്ഥ്യമാണ്. പക്ഷേ അത് ശേഷിയെ കുറയ്‌ക്കുന്ന തലത്തിലേക്ക് മാറാറില്ല. മരുന്നുപയോഗിക്കാതെയുള്ള അത്യാധുനിക ചികിത്സകളിലൂടെ കൂടുതൽ വിപത്തുകളിലേക്ക് കടക്കാതെ രക്ഷപ്പെടാൻ നമുക്കു കഴിയും.

9. സ്വവർഗ്ഗരതി ഒരു രോഗമാണോ? സുഖപ്പെടുമോ?

 സ്വവർഗ്ഗരതി ഒരു രോഗമല്ല, ചെറുപ്പത്തിലെ അനുഭവങ്ങളിൽ നിന്നും അറിഞ്ഞോ അറിയാതെയോ വന്നുപെടുന്ന ഒരു ശീലം/ശീലക്കേട് മാത്രമാണ്.

പതിനാല് പതിനഞ്ചു വയസ്സുവരെ അച്‌ഛനുമായി സ്വാഭാവികമായ രീതിയിൽ അനുകൂല അല്ലെങ്കില്‍ അടുപ്പമില്ലാതെ വളരുന്ന ആൺകുട്ടികളിൽ പിതാവിന്‍റെ രൂപം വളരെ ദുർബലമായിരിക്കും. ഇങ്ങനെയുള്ള കുട്ടികൾക്ക് സ്വവർഗ്ഗരതിയുടേതായ അനുഭവങ്ങൾ മറ്റുള്ളവരിൽ നിന്നും ഉണ്ടാകുമ്പോൾ അവയോട് പ്രതികരിച്ചു നിൽക്കാനാവാതെ മെല്ലെ കീഴ്‌പ്പെട്ടുപോവുകയാണ് ചെയ്യുന്നത്. മിക്കപ്പോഴും അമ്മയുമായിട്ടാകും ഇവർക്ക് കൂടുതൽ അടുപ്പം.

തൽഫലമായി അമ്മയുടെ ഇമേജ് സ്വാഭാവികമായും ഉപബോധതലത്തിൽ ഇക്കൂട്ടരിൽ വളരെയേറെ ശക്‌തിപ്പെട്ടുപോകാറുണ്ട്. മാതൃഭാവാധിഷ്‌ഠിതമായ വിധേയ സ്വഭാവമാകും ഇവരിൽ മുന്നിട്ടു നിൽക്കുന്നത്. അച്‌ഛന്‍റെ രൂപം ദുർബലമാവാൻ ഇടയാക്കിയിട്ടുള്ള അനുഭവങ്ങളും തുടർന്ന് സ്വവർഗ്ഗരതിയുടെ ആഭിമുഖ്യമുള്ളവരിൽ നിന്നും ഉണ്ടായിട്ടുള്ള സംഭവങ്ങളും ഉളവാക്കിയ സ്വാധീനം ഉപബോധമനസ്സിൽ നിന്നും ഡികോഡ് ചെയ്‌തുമാറ്റുമ്പോൾ സ്വവർഗ്ഗ സംഭോഗ ശീലം പൂർണ്ണമായും മാറ്റുന്നതാണ്.

10. സ്‌ത്രീകളിലെ ലൈംഗിക മരവിപ്പിന് മരുന്നില്ലാതെ ചികിത്സയുണ്ടോ?

ഭൂരിഭാഗം സ്‌ത്രീകളിലേയും ലൈംഗിക മരവിപ്പ് തികച്ചും മാനസികതലത്തിൽ ഉള്ളതാണ്. ഭൂതകാലജീവിതത്തിലെ അനുഭവങ്ങളുമായാണ് അവയ്‌ക്ക് ബന്ധം. പക്ഷേ നിർഭാഗ്യകരമെന്നു പറയട്ടെ, ആ വസ്‌തുത മറച്ചുവച്ചുകൊണ്ട് അനാവശ്യമായ സ്‌കാനിംഗുകളും തീവ്രമായ പാർശ്വഫലങ്ങളുള്ള മരുന്നുകളും നൽകി രോഗിയുടെ ശാരീരിക ആകൃതി തന്നെ വികൃതമാക്കുന്ന ഹോർമോൺ ചികിത്സയിലാണ് മിക്ക ഡോക്‌ടർമാർക്കും താൽപര്യം. അതിനു പിന്നിലെ സാമ്പത്തിക ലക്ഷ്യങ്ങൾ പലപ്പോഴും നമ്മൾ തിരിച്ചറിയാതെ പോകുന്നുണ്ട്.

വളരെ ചെറുപ്പത്തിൽ സംഭവിച്ചുപോകുന്ന ലൈംഗിക ഉത്തേജക അനുഭവങ്ങൾ മനപ്പൂർവ്വമല്ലാത്ത അവസ്‌ഥയിൽ ചിലരിലെങ്കിലും രതിമൂർച്‌ഛ (Orgasm) ഉളവാക്കാറുണ്ട്. അസ്വീകാര്യമായ ഇത്തരം രതിമൂർച്‌ഛകൾ പക്വതയെത്താത്ത ഇളംപ്രായക്കാരുടെ ഉപബോധമനസ്സിൽ ലൈംഗികതയോടു തന്നെ വല്ലാത്ത ഒരുതരം വിരക്‌തി സൃഷ്‌ടിക്കും. പിന്നീട് പ്രായപൂർത്തിയെത്തുമ്പോൾ ഈ വിഭാഗത്തിൽപ്പെട്ട സ്‌ത്രീകളിൽ അത് ലൈംഗിക മരവിപ്പായി മാറും.

കാലാവസ്ഥയും മാനസികാവസ്ഥയും തമ്മിൽ!

മഴക്കാലത്ത് കുട്ടികൾ വീടിന് പുറത്ത് മുറ്റത്തും മറ്റും ഓടി കളിക്കുന്നത് നിർത്തി വെയ്ക്കാറുണ്ട്. മഴ വരുമ്പോൾ അവർ പറയുന്നു മഴേ മഴേ പോകു പോകു എന്ന്! അതുപോലെ, കൊടും ചൂടിനെക്കുറിച്ചോ ശൈത്യകാലത്തെക്കുറിച്ചോ നമ്മളും വിഷമിക്കാറുണ്ട്, ഈ സീസൺ എപ്പോൾ പോകുമെന്ന് നമ്മൾ പലപ്പോഴും ആശങ്കപ്പെടാറുണ്ട്. കാലാവസ്ഥയ്ക്ക് അതിന്‍റേതായ സ്വാഭാവിക ചക്രമുണ്ട്. എന്നിരുന്നാലും, ഇക്കാലത്ത് കാലാവസ്ഥാ വ്യതിയാനം കാരണം പതിവില്ലാത്ത പല മാറ്റങ്ങളും ഭൂമിയിൽ സംഭവിക്കാറുണ്ട്.

അമിതമായ മഴയോ, അമിതമായ ചൂടോ, അതിശൈത്യമോ, ദീർഘനേരം നമ്മെ നിരന്തരം ബുദ്ധിമുട്ടിക്കുമ്പോൾ, മനസ്സിൽ നീരസമുണ്ടാകും. എന്നാൽ കാലാവസ്ഥ നമ്മുടെ മാനസികാവസ്ഥയെ ശരിക്കും ബാധിക്കുന്നുവെന്നത് മനസ്സിന്‍റെ ഒരു അനുമാനം മാത്രമാണോ? 70 കളുടെ അവസാനത്തിലും 80 കളുടെ തുടക്കത്തിലും ചില ശാസ്ത്രജ്ഞർ ഈ വിഷയം പഠിക്കാൻ തുടങ്ങിയപ്പോഴാണ് പലതും വ്യക്തമാവാൻ തുടങ്ങിയത്.

കാലാവസ്ഥയും മാനസികാവസ്ഥയും

ശാസ്ത്രം അനുസരിച്ച്, കാലാവസ്ഥയും മാനസികാവസ്ഥയും തമ്മിലുള്ള ബന്ധം വിവാദങ്ങൾ ഉയർത്തുന്നു. പല തരത്തിലുള്ള വാദങ്ങൾ ഉയർന്നതാണ് ഈ പഠനത്തിന് കാരണമായത്. 1984-ൽ ശാസ്ത്രജ്ഞർ മാനസികാവസ്ഥയിലെ മാറ്റത്തിന്‍റെ വിവിധ വശങ്ങൾ പഠിച്ചു. കോപം, സന്തോഷം, ഉത്കണ്ഠ, പ്രതീക്ഷ, നിരാശ അല്ലെങ്കിൽ ആക്രമണോത്സുകമായ പെരുമാറ്റം തുടങ്ങിയ മാനസികാവസ്ഥയിലെ മാറ്റങ്ങൾ സൂര്യപ്രകാശം, താപനില, കാറ്റ്, ഈർപ്പം, അന്തരീക്ഷമർദ്ദം, തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നുവെന്ന് പഠനം നിരീക്ഷിക്കുകയുണ്ടായി.

സൂര്യപ്രകാശം, താപനില, ഈർപ്പം എന്നിവയാണ് മാനസികാവസ്ഥയെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നവയെന്ന് പഠനത്തിൽ കണ്ടെത്തി. പ്രത്യേകിച്ച് ഈർപ്പം കൂടുമ്പോൾ ഏകാഗ്രത കുറയുകയും ഉറങ്ങാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. 2005-ലെ ഒരു പഠനത്തിൽ വെളിയിൽ നല്ല കാലാവസ്ഥയിൽ സമയം ചെലവഴിക്കുന്നത് മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും മെമ്മറി മെച്ചപ്പെടുത്തുകയും ചെയ്യുന്നു എന്ന് വ്യക്തമാക്കുന്നു.

നല്ലതും ചീത്തയും

നമ്മുടെ എല്ലാം മാനസികാവസ്ഥ വസന്തകാലത്ത് മികച്ചതും വേനൽക്കാലത്ത് മോശവുമാണ് എന്നാണ് പൊതുവെ ഉള്ള ധാരണ. എന്നാൽ ചില ശാസ്ത്രജ്ഞർ ഈ പഠനത്തോട് യോജിക്കാതെ 2008 ൽ ഒരു പ്രത്യേക പഠനം നടത്തി. ഈ പഠനത്തിൽ, സൂര്യപ്രകാശം, താപനില, ഈർപ്പം എന്നിവ മാനസികാവസ്ഥയിൽ കാര്യമായ പോസിറ്റീവ് അല്ലെങ്കിൽ നെഗറ്റീവ് സ്വാധീനം ചെലുത്തുന്നില്ലെന്ന് അവർ നിരീക്ഷിച്ചു. അങ്ങനെ ഉണ്ടായാൽ പോലും ആ മാറ്റം നിസ്സാരമാണത്രെ. 2005 ലെ പഠനത്തിൽ സൂചിപ്പിച്ചതു പോലെ, നല്ല കാലാവസ്ഥ മാനസികാവസ്ഥയിൽ വളരെ മിതമായ പോസിറ്റീവ് പ്രഭാവം ചെലുത്തുന്നുവെന്നും അവർ നിരീക്ഷിച്ചു.

കാലാവസ്ഥയെയും മാനസികാവസ്ഥയെയും കുറിച്ച് കൂടുതൽ പഠനം ആവശ്യമാണ്. എന്നാൽ മിക്കവാറും എല്ലാവരും സമ്മതിക്കുന്ന ഒരു കാര്യം, മനുഷ്യനിൽ കാലാവസ്ഥയുടെ സ്വാധീനം ഓരോ വ്യക്തിയെ ആശ്രയിച്ചിരിക്കുന്നു, അത് എല്ലാവർക്കും ഒരുപോലെ ആയിരിക്കണമെന്നില്ല.

ഓരോ മനുഷ്യനും ഓരോ കാലാവസ്ഥ

കാലാവസ്ഥയോടുള്ള പ്രതികരണമോ സംവേദനക്ഷമതയോ ഓരോ വ്യക്തിക്കും വ്യത്യസ്തമാണ്. ഉദാഹരണത്തിന്, സീസൺ അനുസരിച്ച് മാനസികാവസ്ഥയിലെ മാറ്റമായ സീസണൽ അഫക്റ്റീവ് ഡിസോർഡർ ശ്രദ്ധിച്ചാൽ  ശൈത്യകാലത്ത് ചില ആളുകൾക്ക് വിഷാദ മാനസികാവസ്ഥ ഉണ്ടെന്ന് കണ്ടെത്തി, ഇതിനെ വിന്‍റർ ബ്ലൂ എന്നും വിളിക്കുന്നു.

ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, ലോകജനസംഖ്യയുടെ 6% ആളുകളിൽ വിന്‍റർ ബ്ലൂ സിൻഡ്രോം കാണപ്പെടുന്നു, അതിനാൽ ഇതിനെ അപൂർവമായ മൂഡ് റിലേറ്റഡ് ഡിസോർഡർ എന്ന് വിളിക്കുന്നു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്‍റൽ ഹെൽത്ത് ഓഫ് അമേരിക്കയുടെ അഭിപ്രായത്തിൽ, ഇതെല്ലാം വളരെ നേരിയ തോതിലുള്ള രോഗമാണ്.

സമ്മർ സാഡ്: ചിലർക്ക് വേനൽ വരുമ്പോൾ ദുഃഖം ഉണ്ടാവുകയും അത് മൂലം വിഷാദം അനുഭവപ്പെടുകയും ചെയ്യുന്നതായി പഠനത്തിൽ കണ്ടിട്ടുണ്ട്. പ്രത്യേകിച്ച് ബൈപോളാർ ഡിസോർഡറുള്ളവർക്ക്. ചില ആളുകൾക്ക് ചൂട് കാരണം അപസ്മാരം ഉണ്ടാകാം, എന്നാൽ ചില ആളുകൾക്ക് വേനൽക്കാലത്ത് ഉത്കണ്ഠ, ദേഷ്യം ഇവ വർദ്ധിച്ചു കാണാറുണ്ട്.

ചില സന്ദർഭങ്ങളിൽ, മോശം മാനസികാവസ്ഥ ഉള്ള ഒരാൾക്ക് മോശം കാലാവസ്ഥ മൂലം കൂടുതൽ പ്രയാസം അനുഭവപ്പെട്ടേക്കാം (അമിതമായ ചൂടോ തണുപ്പോ മഴയോ ആകാം).

ഇതിനുശേഷം, 2011 ൽ വീണ്ടും നടന്ന ഒരു പഠനത്തിൽ കാലാവസ്ഥയുടെ പ്രഭാവം വളരെ കുറച്ച് ആളുകളിലെങ്കിലും മാനസികാവസ്ഥയെ തീർച്ചയായും ബാധിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. പഠനം നടത്തിയ 50% ആളുകളിൽ കാലാവസ്ഥയുടെ ഒരു സ്വാധീനവും കണ്ടില്ല. എന്നാൽ ബാക്കിയുള്ള 50% ൽ ഇത് പോസിറ്റീവ് അല്ലെങ്കിൽ നെഗറ്റീവ് ഫലമുണ്ടാക്കി. അതേസമയം കാലാവസ്ഥ ബാധിക്കാത്തവരുടെ അഭിപ്രായത്തിൽ, മാനസികാവസ്ഥയും കാലാവസ്ഥയും തമ്മിൽ യാതൊരു ബന്ധവുമില്ല എന്ന് തന്നെ ആണ്. എന്നാലും ഒരു പ്രത്യേക കാലാവസ്ഥയെ സ്നേഹിക്കുകയോ വെറുക്കുകയോ ചെയുന്നവരുടെ പ്രതികരണങ്ങൾ താഴെ പറയുന്ന വിധം ആയിരുന്നു

വേനൽക്കാല പ്രേമികൾ: ചില ആളുകൾക്ക് വേനൽക്കാലത്തും സൂര്യപ്രകാശത്തിലും നല്ല മാനസികാവസ്ഥയുണ്ട്. അവർക്കത് സന്തോഷം നൽകുന്നു.

മഴയെ വെറുക്കുന്നവർ: ഇവർക്ക് മഴക്കാലം ഒട്ടും ഇഷ്ടമല്ല. ഈ ദിവസങ്ങളിൽ അവരുടെ മാനസികാവസ്ഥ നല്ലതല്ല. ഏകദേശം 9% ആളുകൾ ഈ വിഭാഗത്തിൽ പെടുന്നു. അമേരിക്കൻ സൈക്കോളജിസ്റ്റ് ഡോ. ടാക്സിയ ഇവാൻസിന്‍റെ അഭിപ്രായത്തിൽ, മഴയുള്ള രാത്രികളിൽ ഇവർക്ക് ഏകാന്തതയും ഭയവും അനുഭവപ്പെടുന്നു.

അന്തരീക്ഷത്തിൽ സൂര്യപ്രകാശം ഉണ്ടെങ്കിലും ഇല്ലെങ്കിലും, താപനിലയുടെ പ്രഭാവം വ്യക്തിയുടെ സ്വഭാവത്തെയും തലച്ചോറിനെയും ബാധിക്കുന്നു. പൊതുവേ ഉയർന്നതോ താഴ്ന്നതോ ആയ താപനില വരുമ്പോൾ വ്യക്തിക്ക് കൂടുതൽ അസ്വസ്ഥത അനുഭവപ്പെടുന്നു. താപനില 25 ൽ താഴെയോ മുകളിലോ ആയിരിക്കുമ്പോൾ മനുഷ്യന്‍റെ സ്നേഹ പ്രകടനവും സഹായിക്കാനുള്ള പ്രവണതയും കുറയുന്നതായി ഒരു പഠനത്തിൽ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

കാലാവസ്ഥയും ലൈംഗികതയും

കാലാവസ്ഥയെയും ലൈംഗികതയെയും കുറിച്ച് എല്ലാവർക്കും ബാധകമായ ഒരു പൊതു നിയമമില്ല. എന്നിരുന്നാലും കാലാവസ്ഥയുടെ സ്വാധീനം ലൈംഗികതയെ ഒരു പരിധിവരെ ബാധിക്കുന്നു.

വേനൽക്കാലത്തെ സെക്‌സ് ഡ്രൈവ് ശൈത്യകാലത്തേക്കാൾ മികച്ചതാണ്: വിരോധാഭാസമെന്നു പറയട്ടെ, തണുപ്പിനേക്കാൾ ചൂടുള്ള കാലാവസ്ഥയിലാണ് ലൈംഗികതയ്ക്കുള്ള ആഗ്രഹം വർദ്ധിക്കുന്നത് ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, ഹോർമോൺ ആണ് കാരണം. സ്ത്രീകളുടെ ലൈംഗിക ഹോർമോണുകൾ ചൂടിലും സൂര്യപ്രകാശത്തിലും കൂടുതൽ നിർമ്മിക്കപ്പെടുന്നു, ഇതുമൂലം അവരിൽ വേനൽക്കാലത്തു ലൈംഗികാഭിലാഷം വർദ്ധിക്കുന്നു. ഇതുകൂടാതെ, ഫീൽ ഗുഡ് ന്യൂറോ ട്രാൻസ്മിറ്ററായ സെറോടോണിൻ വസന്തകാലത്തും വേനൽക്കാലത്തും സ്ത്രീകളിലും പുരുഷന്മാരിലും കൂടുതൽ ഉത്പാദിപ്പിക്കപ്പെടുന്നു, അതിനാൽ ആ സമയം മാനസികാവസ്ഥ മികച്ചതായി തുടരുന്നു.

ശൈത്യകാല സെക്‌സ് ഡ്രൈവ്

ഈ സീസണിൽ നല്ല ഹോർമോണുകൾ സെറോടോണിൻ ഉൽപ്പാദിപ്പിക്കപ്പെടുന്നത് കുറവാണ്. കൂടാതെ സ്ത്രീകളിൽ ഈസ്ട്രജൻ ഉൽപ്പാദിപ്പിക്കുന്നതും കുറയുന്നു ഇതുമൂലം ലൈംഗികതയിൽ കുറവുണ്ടാകും. ഇതുകൂടാതെ, തണുപ്പിൽ എപ്പോഴും കൂടുതൽ വസ്ത്രങ്ങൾ ശരീരത്തിൽ ഉള്ളതിനാൽ, ചർമ്മത്തിന്‍റെ എക്സ്പോഷർ കുറയുന്നു, ഇത് പരസ്പര ആകർഷണത്തിന് കുറവു വരുത്തുന്നു.

ഹോട്ട് മൺസൂൺ!

അതേസമയം മൺസൂൺ സെക്‌സിന് ഏറ്റവും അനുയോജ്യമാണ്: സെക്‌സിന് ഏറ്റവും മികച്ച സീസണായി മൺസൂൺ കണക്കാക്കപ്പെടുന്നു. മിന്നലുകളും മേഘങ്ങളുടെ ഗർജ്ജനവും വ്യത്യസ്തമായ ആവേശം സൃഷ്ടിക്കുകയും ചെയ്യും. അങ്ങനെ ലൈംഗികതയുടെ ഉന്മാദത്തെ ഉണർത്തുകയും ചെയ്യുന്നു.

മഴയത്ത് ആലിംഗനം ചെയ്യുന്നത് പ്രണയ ഹോർമോണായ ഓക്‌സിടോസിൻ വർദ്ധിപ്പിക്കുന്നു, ഇത് രണ്ട് പങ്കാളികളിലും ലൈംഗികാഭിലാഷം വർദ്ധിപ്പിക്കുന്നു.

ചില വ്യക്തികൾ കാലാവസ്ഥയോട് പൊരുത്തപ്പെടുന്ന രീതിയിൽ ജീവിക്കുന്നു അതായത്, ഒരു തരത്തിൽ അവർ കാലാവസ്ഥാ പ്രതിരോധികളാണ്. അവർക്ക് ഒരു കാലാവസ്ഥയും കാര്യമായ സ്വാധീനം ഉണ്ടാക്കുന്നില്ല. മിക്ക പുരുഷന്മാർക്കും സ്വാഭാവികമായും കാലാവസ്ഥയ്ക്ക് അനുസരിച്ച് സ്വയം ക്രമീകരിക്കാൻ കഴിയും എന്നതും പ്രധാനമാണ്.

മറുവശത്ത്, ചില ആളുകൾ കാലാവസ്ഥയോട് സംവേദനക്ഷമതയുള്ളവരാണ്, കാലാവസ്ഥയോടുള്ള പ്രതികരണത്തിന്‍റെ തീവ്രത ആ വ്യക്തിയുടെ സ്വഭാവത്തെയും ശാരീരിക ആരോഗ്യത്തെയും ആശ്രയിച്ചിരിക്കുന്നു.

നല്ല ലൈംഗികതയ്‌ക്ക് 4 ടി!

ചിലപ്പോഴെങ്കിലും ലൈംഗികത ബോറടിപ്പിക്കുകയോ, അനിഷ്ടം ഉണ്ടാക്കുകയോ ചെയ്യാം. ഇതൊന്നും വേണ്ട, വയ്യ എന്ന തോന്നലൊക്കെ ഉണ്ടാക്കുന്നുണ്ടെങ്കിൽ മനസ്സിലാക്കാം, അതിനു പിന്നിൽ വെറും തോന്നലല്ല, അനാരോഗ്യമോ ആഹാരമോ ആണ് വില്ലൻ എന്ന്. ശരാശരിയായ ലൈംഗികതയ്ക്കു ആരോഗ്യമുള്ള ശരീരം ആവശ്യമാണ്.

സെക്‌സ് കേവലം ഭാര്യയും ഭർത്താവും തമ്മിലുള്ള ശാരീരിക ബന്ധം മാത്രമല്ല. പങ്കാളികൾ തമ്മിലുള്ള മാനസികമായ ചേർച്ചയേയും ഇഴയടുപ്പത്തേയും സ്‌നേഹത്തേയുമാണ് അത് പ്രതിഫലിപ്പിക്കുന്നത്.

വജ്രത്തിന്‍റെ പരിശുദ്ധി ഉറപ്പാക്കാൻ സഹായിക്കുന്ന മാനദണ്ഡമാണ് 4 സി എന്നു പറയുന്നത്. കളർ, ക്ലാരിറ്റി, കട്ട്, കാരറ്റ് എന്നിവയാണ് ഈ നാലു സി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ദാമ്പത്യത്തിൽ വജ്രത്തേക്കാൾ വിലയുണ്ട് ലൈംഗികതയ്‌ക്കും. ജീവിതം സംഘർഷ രഹിതമാക്കാനും ആഘോഷമാക്കാനുമൊക്കെ ലൈംഗികത കൂടിയേ തീരൂ. ലൈംഗികതയിൽ ഉണർവ്വു പകരാൻ സഹായിക്കുന്ന നാലു കാര്യങ്ങളെ സെക്‌സോളജിസ്‌റ്റുകൾ 4 ടി എന്നു വിളിക്കുന്നു. അതായത് ടി എന്ന അക്ഷരത്തിൽ തുടങ്ങുന്ന ആ നാലു കാര്യങ്ങൾ താഴെ പറയുന്നതാണ്.

  • ടച്ച് (സ്‌പർശം)
  • ട്രസ്‌റ്റ് (വിശ്വാസം)
  • ടോക്ക് (സംഭാഷണം)
  • ടൈം (സമയം)

സ്‌പർശം

വെറുതെ ചർമ്മത്തിൽ സ്‌പർശിക്കുന്നതിനെയല്ല ടച്ച് എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. പങ്കാളിയെ സ്‌പർശനത്തിന്‍റെ  മാന്ത്രികത അനുഭവപ്പെടുത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്. അൽപം സമയെമടുത്ത് ഭാവനയ്‌ക്കനുസൃതമായി തലോടലിലും ചുംബനത്തിലുമെല്ലാം വൈവിധ്യം പുലർത്താൻ ശ്രമിക്കണം.

പങ്കാളിയെ ലൈംഗികമായി പെട്ടെന്ന് ഉണർത്തുന്ന ശരീരഭാഗം (ഇറോജിനസ് സോൺ) ഏതെന്ന് അറിയുകയാണ് ഇതിൽ പ്രധാനം. ശരീരത്തിന്‍റെ ഏതു ഭാഗവും ഒരാൾക്ക് ഇറോജിനസ് സോൺ ആകാം. ഒരാൾക്ക് തലമുടിയാണെങ്കിൽ വേറൊരാൾക്ക് കാൽ ആയിരിക്കാം. അത് ദമ്പതികൾക്കു പരസ്‌പരം കണ്ടെത്താൻ സാധിക്കാവുന്നതേയുള്ളൂ.

വിശ്വാസം

ട്രസ്‌റ്റ് അഥവാ വിശ്വാസം എന്നത് പങ്കാളിയിലുള്ള വിശ്വാസം മാത്രമല്ല പങ്കാളി തന്നിൽ തൃപ്‌തയാണ് അല്ലെങ്കിൽ തൃപ്‌തനാണ് എന്ന ആത്മവിശ്വാസം കൂടിയാണ്. പങ്കാളിയോട് ഇത്തരം തൃപ്‌തി തുറന്നു പറയുന്നതു ദാമ്പത്യ ബന്ധം കൂടുതൽ ദൃഢമാക്കും.

സംഭാഷണം

ടോക്ക് അഥവാ ദമ്പതികൾ തമ്മിലുള്ള സംഭാഷണം. സെക്‌സിൽ കൂടുതൽ ഫലം ചെയ്യും. ഇഷ്‌ടാനിഷ്‌ടങ്ങൾ, പരസ്‌പരം അഭിനന്ദിക്കുന്നത് തുടങ്ങിയവയെല്ലാം പങ്കാളിയുടെ മനസ്സറിഞ്ഞ്, ഇഷ്‌ടമറിഞ്ഞ് വൈകാരിക ലഹരി കൂട്ടാൻ സഹായിക്കും. ജീവിതത്തിൽ പങ്കാളിയെ എപ്പോഴും കുറ്റപ്പെടുത്തുകയും ലൈംഗിക വേളയിൽ മാത്രം സ്‌നേഹവും അഭിനന്ദനവുമെല്ലാം നൽകുകയും ചെയ്യുന്നതിൽ അർത്ഥമില്ല. സെക്‌സിനു വേണ്ടി മാത്രം നിങ്ങൾ പങ്കാളിയെ സ്‌നേഹിക്കുന്നു എന്ന ധാരണയേ ഇത് പങ്കാളിയിൽ ഉണ്ടാക്കൂ. പരസ്‌പര ബഹുമാനത്തോടെ ജീവിതം മുന്നോട്ടു കൊണ്ടുപോവാൻ പങ്കാളികൾ പരസ്‌പരം ശ്രദ്ധിക്കണം.

സമയം

സമയം എന്നത് പല ദമ്പതികളും ശരിയായി വിനിയോഗിക്കുന്നില്ല. സെക്‌സ് യാന്ത്രികമാകുന്നതിന് ഇതു മുഖ്യകാരണമാകാറുണ്ട്. സെക്‌സ് ചിട്ട പോലെയായി ക്രമേണ മരവിപ്പിലേക്കു നയിക്കാൻ പോലും ഇതു കാരണമാകാം. പങ്കാളിയോടൊത്ത് ചെലവഴിക്കാൻ നിത്യവും അൽപ്പസമയം മാറ്റിവെയ്‌ക്കാൻ ശ്രദ്ധിക്കുക.

ഇന്‍റിമസി കുറഞ്ഞോ? എടുക്കു… ഷോർട്ട്ബ്രേയ്ക്ക്!

ബന്ധങ്ങളിൽ അതിജീവനത്തിന്‍റെ ഓക്സിജൻ പോലെയാണ് രണ്ടുപേർക്കിടയിൽ ഉണ്ടാകുന്ന ചെറിയ വഴക്കുകൾ! അന്തരീക്ഷത്തിൽ ഓക്സിജൻ ഇല്ലെങ്കിൽ, അതിന്‍റെ അളവ് കുറഞ്ഞാൽ ശ്വാസം മുട്ടും. അതുപോലെ ബന്ധങ്ങളിൽ സ്വാതന്ത്യ്രത്തിന്‍റെ സ്പേസ് കിട്ടിയില്ലെങ്കിലും ശ്വാസം മുട്ടും. ഇത്തരം ചെറിയ സ്പേസുകൾക്ക് വഴി തുറക്കുന്നതാണ് രണ്ടു പേർക്കിടയിലെ സൗന്ദര്യപ്പിണക്കങ്ങൾ എങ്കിലോ? അങ്ങനെ ഒരു ബ്രേയ്ക്കിനെക്കുറിച്ച് നിങ്ങൾ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? പ്രണയിച്ചു വിവാഹം കഴിച്ചതാണ്. പക്ഷേ ആളെ സ്വന്തമാക്കിക്കഴിഞ്ഞപ്പോൾ പഴയ ത്രിൽ ഇല്ല എന്ന് പലരും പറയുന്നതു കേട്ടിട്ടില്ലേ? അത്തരം ബേറടി മാറ്റാനും ഉപകരിക്കും ചെറിയ ബ്രേക്കുകൾ. ഒരുമിച്ചുള്ള യാത്രയിൽ ഇടയ്ക്ക് എപ്പോഴെങ്കിലുമൊക്കെ ചെറിയ ബ്രേയ്ക്ക്. ആ ഇടവേളകൾ യാത്രയുടെ വിരസത കുറയ്ക്കും. അതുപോലെ ഓരോ ബ്രേക്കപ്പിനു ശേഷവും ബന്ധത്തിൽ കൂടുതൽ മധുരവും ആവേശവും കടന്നു വരും.

“ഒരിക്കൽ ഞങ്ങൾ വഴക്കിട്ടപ്പോൾ ഈ ബന്ധം ഇനി മുന്നോട്ടു പോകില്ലെന്ന് വിചാരിച്ചതാ… എന്നാൽ പരസ്‌പരം എത്രമാത്രം ഡിപ്പെന്‍റഡ് ആണെന്ന് ആ ചെറിയ അകൽച്ചയിൽ ഞങ്ങൾ പഠിച്ചു. സത്യം പറഞ്ഞാൽ ആ ചെറിയ ബ്രേക്ക് വലിയ അദ്ഭുതമാണ് സൃഷ്ടിച്ചത്.” മുഖത്ത് ആത്മവിശ്വാസത്തിന്‍റെ തിളക്കവുമായി കരുണ ഇതു പറയുമ്പോൾ സംശയിക്കേണ്ട. സംഗതി സത്യം തന്നെ.

നമ്മുടെ നാട്ടിൽ ഒരു ചൊല്ലുണ്ട്. ചട്ടീം കലവുമായാൽ തട്ടീം മുട്ടിയും ഒക്കെ ഇരിക്കുമെന്ന്. ഈ തട്ടലും മുട്ടലും കൊണ്ട് ഉണ്ടാകുന്ന അപശബ്ദങ്ങളും പോറലുകളും കേൾക്കുകയും കാണുകയും ചെയ്യുമ്പോൾ ഭയപ്പെടേണ്ട. അതൊക്കെ നല്ലതാണ്. നിങ്ങളുടെ ബന്ധത്തിൽ വഴക്കും ദേഷ്യവും ഒന്നും ഒരിക്കലും സംഭവിച്ചിട്ടില്ലെങ്കിൽ മനസ്സിലാക്കുക, എന്തോ ഒരു ഇഴയടുപ്പം നിങ്ങൾക്കിടയിൽ കുറവുണ്ട്.

ഒരു നല്ല ബന്ധം എന്ന് വിളിക്കണമെന്നുണ്ടെങ്കിൽ അവിടെ കുറച്ച് സ്പേസ് വേണം. ഒന്നു പിണങ്ങീട്ട് ഇണങ്ങുമ്പോഴുള്ള ആ സുഖം ഒന്നു വേറെ തന്നെ! അതാണ് അനുഭവസ്‌ഥർ പറയുന്നത്.

ലിവ് ഇൻ റിലേഷൻഷിപ്പും, പുതുമഴയിൽ തളിർക്കുന്ന നാമ്പുപോലെ ചെറിയ ചെറിയ പ്രണയങ്ങളും ധാരാളം ഉടലെടുക്കുന്ന ഇക്കാലത്ത്, കൂടിച്ചേരലുകളും ബ്രേക്കപ്പുകളും അനിവാര്യം.

വിരഹത്തിന്‍റെ അഞ്ചു മാസങ്ങൾ

ഞങ്ങളുടെ ബന്ധം തുടങ്ങിയിട്ട് അഞ്ച് വർഷം കഴിഞ്ഞിരിക്കുന്നു. ഇതിനിടയിൽ അഞ്ചുമാസം നീണ്ട ഒരു വഴക്ക് സംഭവിച്ചു. ആദ്യത്തെ 3 വർഷങ്ങളിൽ ബന്ധത്തിന്‍റെ തീവ്രത കൂടി വന്നു. പരസ്പരം യാതൊരു കുറവുകളും അക്കാലത്ത് അനുഭവപ്പെട്ടതുമില്ല. ആർക്കു വേണ്ടിയാണോ നാം കൂടുതൽ സമയം ചെലവഴിക്കുന്നത്, അത് പിന്നീട് ബാധ്യത ആവുന്നു. പണ്ട് ആവേശത്തോടെ സംസാരിച്ചിരുന്ന കാര്യങ്ങൾക്ക് ആവേശം കുറയുന്നു. ഇങ്ങനെ പോവുമ്പോൾ മനസ്സാകെ അസ്വസ്ഥമായി. സ്വരം നല്ലതായിരിക്കുമ്പോൾ പാട്ടു നിർത്തുന്നതാണ് നല്ലതെന്ന് പറയാറില്ലേ. അങ്ങനെയും ചിന്തിച്ചു. അതേ തുടർന്ന് ബന്ധം അവസാനിപ്പിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഫോൺ വേണ്ട, മേസേജ് അയക്കേണ്ട, കാണണ്ട എന്നൊക്കെ. അതൊക്കെ നടപ്പാക്കുകയും ചെയ്‌തു.

ഞാൻ എന്‍റെ ജീവിതത്തിലേക്ക് മടങ്ങി അവരും. ഇടയ്ക്കിടയ്ക്ക് അവരുടെ ഓർമ്മ തേടി വരും. അതൊക്കെ സ്വയം അടക്കി. അങ്ങനെ അഞ്ചു മാസം കടന്നുപോയി. സത്യത്തിൽ ജീവിതത്തിൽ എന്തോ ഒരു കുറവുണ്ടെന്ന് തോന്നിത്തുടങ്ങിയത് അപ്പോഴാണ്. ഇനി തമ്മിൽ സംസാരിക്കില്ലെന്ന് ഞങ്ങൾ പരസ്പരം തീരുമാനിച്ചതാണ്. പക്ഷേ കണ്ണും മനസ്സും ആ രൂപം തേടുന്നതായി സ്വയം മനസ്സിലായി. വിധി നിയോഗമാകാം, വീണ്ടും ഞങ്ങൾ കണ്ടുമുട്ടി. വീണ്ടും ഒന്നിച്ചു. പഴയതിലും ആവേശം ആ റീയൂണിയനിൽ ഞങ്ങൾക്കു തോന്നി. പരസ്പരം സ്പേസ്, ഗ്യാപ് കൊടുത്തപ്പോൾ സ്നേഹത്തിന്‍റെ ഫീൽ തിരികെ വന്നു. ജയ്പൂർ സ്വദേശീയായ സ്മിതയുടെ അനുഭവം ഇതാണ്. ഇതേ അനുഭവം മറ്റു പലർക്കും ഉണ്ടായിട്ടുണ്ടാകാം.

റബർബാന്‍റ് തിയറി

ബന്ധത്തിലെ ഇത്തരം ചില കാര്യങ്ങൾ മനസ്സിലാക്കാൻ റബർബാന്‍റ് തിയറി അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും. “മെൻസ് ആർ ഫ്രം മാർസ് ആന്‍റ് വിമൻ ആർ ഫ്രം വീനസ്” എന്ന ജാൻഗ്രോയുടെ പുസ്തകം സ്ത്രീ പുരുഷ ബന്ധങ്ങളെ കുറിച്ചുള്ള സമഗ്രമായ പഠനമാണ്. പുരുഷന്‍റെ മനസ്സിനെ ഒരു റബർബാന്‍റിനോടാണ് അതിൽ ഉപമിക്കുന്നത്. ഏതു സ്ത്രീയോട് അടുത്താലും കുറച്ചു കഴിയുമ്പോൾ അവർ സ്വഭാവികമായി അകലാൻ തുടങ്ങും. സ്ത്രീ എത്ര പ്രണയിച്ചാലും കാര്യമില്ല. സ്വന്തം സ്വാതന്ത്യ്രവും, വ്യക്തിത്വവും തേടിയുള്ള ഒരു അകൽച്ചയാണത്. ഇനി അവർ അങ്ങനെ പോയിക്കഴിഞ്ഞാലും മടങ്ങി വരും എന്നതാണ് യാഥാർത്ഥ്യം. ആ സമയം പങ്കാളിയോടുള്ള സ്നേഹം ഇരട്ടിയായിട്ടുണ്ടാകും. പുരുഷന്‍റെ ഈ സ്വഭാവത്തെ സ്ത്രീകളാകട്ടെ തട്ടിപ്പായി കണക്കാക്കി അകന്നു പോവുകയും ചെയ്യും.

അറിഞ്ഞു കൊണ്ട് ബ്രേക്കപ്പ്

ബന്ധങ്ങളിൽ മടുപ്പ് അനുഭവപ്പെട്ടു തുടങ്ങുമ്പോൾ ചില ജോഡികൾ അറിഞ്ഞു കൊണ്ട് അകലം പാലിക്കാൻ ശ്രമിക്കാറുണ്ട്. എത്ര ദിവസം മിണ്ടാതെയും കാണാതെയും കഴിയും എന്നതിന്‍റെ ടെസ്‌റ്റിംഗ് ആണത്. സത്യത്തിൽ തങ്ങൾക്കിടയിൽ പ്രണയമാണോ അതോ വെറും ആകർഷണം മാത്രമാണോ എന്നൊക്കെ മനസ്സിലാക്കാനുള്ള ഒരു വഴി കൂടിയാണത്.

എംബിഎ വിദ്യാർത്ഥിയായ വികാസ് പറയുന്നത് കേൾക്കൂ. ദിവസവും ഒരേ ഭക്ഷണം കഴിക്കുമ്പോൾ മടുപ്പ് തോന്നുന്നത് സ്വാഭാവികമല്ലേ. വിശക്കുമ്പോൾ എന്തെങ്കിലും കഴിച്ചേക്കാമെന്നതൊഴികെ ആസ്വദിച്ച് കഴിക്കാൻ തോന്നില്ല. ബന്ധങ്ങളിലുമുണ്ടാകാം ആ വിരസത ഇടയ്ക്ക് അകലം പാലിക്കുമ്പോൾ ആസ്വാദ്യത ഇരട്ടി ആവും.

“നിഷയുമായി ഞാൻ കടുത്ത പ്രണയത്തിലായിരുന്നു. അവളെ എനിക്ക് കിട്ടാൻ വേണ്ടി ഞാൻ എന്തും ചെയ്യുമായിരുന്നു. അവളെ ഞാൻ എന്‍റേതാക്കി കഴിഞ്ഞപ്പോൾ ആ ക്രേസ് എന്നിൽ നിന്ന് വിട്ടുപോയി. ഒരാൾക്ക് എന്നെ കൂടാതെ ജീവിക്കാൻ കഴിയില്ല എന്ന തിരിച്ചറിവ് ഒരു തരത്തിൽ വിനയാണ്. നിഷ എന്നെ സ്നേഹിക്കുന്നു, അവൾ എന്നെ ഒരിക്കലും വിട്ടുപോകില്ല എന്ന ചിന്ത എന്നിൽ ഉറച്ചപ്പോൾ, എനിക്കൊന്നും ചെയ്യാനില്ലാതായി. ഈ അവസ്‌ഥ എനിക്ക് യഥാർത്ഥത്തിൽ വല്ലാത്ത മാനസിക പ്രതിസന്ധി ആണ് ഉണ്ടാക്കിയത്. ഇതിൽ നിന്ന് മോചനം നേടാൻ ഞാൻ മനപൂർവം ഒരു ബ്രേക്കപ്പ് പറഞ്ഞു. അവൾ ഒത്തിരി കരഞ്ഞു. പക്ഷേ ഹൃദയം കല്ലാക്കി ഞാൻ ആ തീരുമാനത്തിൽ ഉറച്ചു നിന്നു. തുടക്കത്തിൽ അവളുടെ ഫോൺ വന്നാൽ പോലും ഞാനെടുക്കാറില്ലായിരുന്നു.

ഒരു മാസം കഴിഞ്ഞപ്പോഴേക്കും എന്‍റെ മനസ്സിൽ പഴയ സ്നേഹവും അവളോടുള്ള അഭിനിവേശവും മടങ്ങി വന്നു. അവളും ആ സമയമായപ്പോഴെക്കും അതുമായി പൊരുത്തപ്പെട്ടിരുന്നു. അവളുടെ ഫോൺ നമ്പറും മാറി. പിന്നെ കോണ്ടാക്ട് ചെയ്യാൻ ശ്രമിച്ചിട്ട് നടന്നില്ല. എന്തായാലും എനിക്ക് അവളുടെ സ്നേഹം വിധിച്ചിട്ടുണ്ടെങ്കിൽ അവളെ കണ്ടുമുട്ടുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു. അവളുടെ ചങ്ങാതിമാരിൽ നിന്ന് വീട്ടിലെ നമ്പർ കണ്ടെത്തി. വിളിച്ചപ്പോൾ അവൾ ഫോണിൽ സംസാരിക്കാൻ പോലും താൽപര്യപ്പെട്ടില്ല. വളരെ പണിപ്പെട്ട ശേഷമാണ് അവളെ പിന്നെ കാണാൻ കഴിഞ്ഞത്. അകന്നു നിന്നതിന്‍റെ കാരണം പറഞ്ഞത് അവൾക്ക് സ്വീകാര്യമായിരുന്നില്ല. എന്നിട്ടും അവളടെ ഒരു യെസിന് വേണ്ടി ഞാൻ പിന്നേയും പിറകെ നടന്നു. അങ്ങനെ അവളോടുള്ള സ്നേഹത്തിന്‍റെ ആഴവും ഭ്രാന്തും ഞാൻ വീണ്ടും അനുഭവിച്ചു.

വിശാലിന്‍റെയും കവിതയുടെയും പ്രണയവിവാഹമായിരുന്നു. രണ്ടുപേരും ഒരേ പ്രൊഫഷൻ. മാത്രമല്ല രണ്ടുപേരുടെയും ചിന്താഗതികളും ഒരുപോലെ. “ഞങ്ങൾ വിവാഹിതരാവാൻ തീരുമാനിച്ച സമയത്ത് ചില കൂട്ടുകാർ ഞങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. അപ്പോൾ തന്നെ ഞങ്ങൾ ഒരു കാര്യം തീരുമാനിച്ചു. ഇന്‍റിമസി എന്നും നിലനിൽക്കാൻ ചില പോംവഴികൾ കണ്ടെത്തണം. പരസ്‌പരം സ്പേസ് നൽകുന്നതും, സ്വാതന്ത്യ്രം നൽകുന്നതുമാണ് അതിൽ പ്രധാനം.”

“കവിത ഇടയ്ക്ക് കൂട്ടുകാർക്കൊപ്പവും വീട്ടുകാർക്കൊപ്പവും പുറത്തു പോകും. അത്തരം സന്ദർഭങ്ങളിൽ ഞാൻ പോകാറില്ല. പിന്നെ ഇടയ്ക്കൊക്കെ ഞാനും അങ്ങനെ മാറി നിൽക്കും. ഈ വേളയിൽ ഞങ്ങൾ പരസ്പരം കാര്യമായി വിളിക്കുകയോ ഒന്നും ചെയ്യില്ല. അത്യാവശ്യത്തിനല്ലാതെ വിളിക്കാൻ തോന്നിയാലും ചെയ്യില്ല. മടങ്ങിയെത്തുമ്പോൾ പരസ്പരം കാണാനും കേൾക്കാനുമുള്ള ക്രേസ് കൂടിയിട്ടുണ്ടാവും. വിശാൽ പറയുന്നു.

ആ ഇടം ഒഴിച്ചിട്ടേക്കൂ

“നല്ല അധ്വാനം ചെയ്‌താൽ നല്ല ഉറക്കം ലഭിക്കും. നല്ല ഉറക്കം ലഭിച്ചാൽ ഉന്മേഷം കൂടുകയും ചെയ്യും. ബന്ധങ്ങളിലും ഇത് ബാധകമാണ്. ഒരൽപം ബ്രേയ്ക്ക് അല്ലെങ്കിൽ ഗ്യാപ് രണ്ടുപേർക്കിടയിൽ ഉണ്ടാകുമ്പോൾ അതിനെ പോസിറ്റീവായി കാണുക.” രാജസ്‌ഥാൻ യൂണിവേഴ്‌സിറ്റിയിൽ പ്രൊഫസറായ അഞ്ജലി ചൂണ്ടിക്കാട്ടുന്നു. പങ്കാളിയിൽ നിന്നൊരു ബ്രേക്ക് എടുക്കുന്നതിന്‍റെ അർത്ഥം, അവരെ അവഗണിക്കുന്നു എന്നല്ല, ഇഷ്‌ടമല്ല എന്നുമല്ല. ഇതു രണ്ടുപേർക്കും മനസ്സിലായാൽ മനപൂർവ്വം സൃഷ്ടിക്കുന്ന ഇടവേളകൾ രണ്ടാൾക്കും ഗുണം ചെയ്യും.

“ഇങ്ങനെ അൽപം ഇടവേള ലഭിക്കുമ്പോൾ പങ്കാളി തന്‍റെ ജീവിതത്തിൽ എത്രത്തോളം സ്വാധീനിക്കുന്നുണ്ടെന്ന സത്യം മനസ്സിലാക്കാനും അവസരം ലഭിക്കും. ഇത്തരം ബ്രേയ്ക്കുകൾ മാസങ്ങളോളം എടുക്കേണ്ട. രണ്ടു ദിവസമായാലും ഒരാഴ്ചയായാലും കുഴപ്പമില്ല. ഒരാളുടെ അസാന്നിധ്യം ഫീൽ ചെയ്യാനുള്ള ഇടവേള മാത്രമേ ആവശ്യമുള്ളൂ.

എന്നാൽ വലിയ വഴക്കുകൾ, ഈഗോയിലേക്ക് മാറുകയും അതിന്‍റെ പേരിൽ പിണങ്ങി മാറിയിരിക്കുകയും ചെയ്യുമ്പോൾ ഈ അകൽച്ച, പരസ്പരം അസുരക്ഷിതത്വമായിരിക്കും സൃഷ്ടിക്കുക. ഇത്തരം വഴക്കുകളുടെ അടിസ്‌ഥാനം പോലും പരസ്‌പരം സ്വാതന്ത്യ്രവും, അവരവരുടെതായ ഇടവും കൊടുക്കാൻ തയ്യാറാക്കാത്തതു കൊണ്ടാവും. ഇടവും സ്വാതന്ത്യ്രവും കൊടുക്കുമ്പോൾ പരസ്‌പരമുള്ള വിശ്വാസം കൂടുന്നു. ഇങ്ങനെ ചെയ്യുമ്പോൾ പങ്കാളി എന്തുകാര്യവും തുറന്നു സംസാരിക്കാൻ തയ്യാറാവുകയും ചെയ്യും. പങ്കാളിയ്ക്ക് വേണ്ടത്ര പേഴ്സണൽ സ്പേസ് കൊടുക്കുന്ന ദാമ്പത്യങ്ങൾ കൂടുതൽ കാലം നിലനിൽക്കുന്നതായിട്ടാണ് കണ്ടുവരുന്നത്.

ബന്ധത്തിൽ കൂടുതൽ ഊഷ്മളത കൊണ്ടുവരാൻ ഏതാനും മാസം കൂടുമ്പോൾ ഒന്നോ രണ്ടോ ആഴ്ച പരസ്‌പര അനുവാദത്തോടെ മാറി നിൽക്കാവുന്നതാണ്. ഈ സമയം പരമാവധി അകന്നു നിൽക്കാൻ ശ്രമിക്കുക. ഫോൺ കോളുകളും മെസേജും കുറയ്‌ക്കുക. പരസ്പരം എത്രമാത്രം മിസ് ചെയ്യുന്നു എന്ന് ഇതിലൂടെ ആത്മ പരിശോധന നടത്തുകയും ചെയ്യാം.

ചിലപ്പോൾ ഈ രീതി അൽപം പ്രയാസകരമായി തോന്നിയേക്കാം. എങ്കിലും ബന്ധം അറുബോറായി മുന്നോട്ടു വലിച്ചു കൊണ്ടു പോകാതിരിക്കാൻ ഇത്തരം ടെക്നിക്കുകൾ ഉപയോഗിക്കാവുന്നതാണ്. നഷ്‌ടമാക്കുന്ന ഇന്‍റിമസി വീണ്ടെടുക്കാൻ കുഞ്ഞു ബ്രേയ്ക്കുകൾ ഇട്ടു നോക്കൂ. അത് തീർച്ചയായും നിങ്ങളുടെ ജീവിതത്തിൽ കൂടുതൽ മധുരം കൊണ്ടുവരും.

ചെറുപ്പം നിലനിർത്തും സെക്‌സ്

സെക്‌സ് എന്നത് കേവലം ഭാര്യയും ഭർത്താവും തമ്മിലുള്ള ശാരീരിക ബന്ധം മാത്രമല്ല. അതിലുമപ്പുറം പങ്കാളികൾ തമ്മിലുള്ള മാനസികമായ ചേർച്ചയേയും ഇഴയടുപ്പത്തേയും സ്‌നേഹത്തേയുമാണ് അത് പ്രതിഫലിപ്പിക്കുന്നത്. എന്നാൽ ഭൂരിഭാഗത്തിനും ഇത് ദൈനംദിന ജീവിതത്തിലെ ഒരു പ്രക്രിയ പോലെയാണെന്നതാണ് വാസ്‌തവം.

സെക്‌സ് ശരീരത്തിന് ഉണർവ്വും ഉന്മേഷവും പകരുമെന്നാണ് സെക്‌സോളജിസ്‌റ്റുകളുടെ പൊതുവായ അഭിപ്രായം. അത് ആയുസ്സും ആരോഗ്യവും വർദ്ധിപ്പിക്കുമത്രേ. മറ്റേത് പ്രവർത്തിയേയും പോലെ സെക്‌സിനും ചില ചിട്ടവട്ടങ്ങളുണ്ട്. സംഗീതം പോലെ സെക്‌സ് ആസ്വാദ്യകരമായ അനുഭവമാകണമെങ്കിൽ ചുവടെ കൊടുത്തിരിക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.

തിടുക്കം വേണ്ട

സെക്‌സിൽ തിടുക്കമരുത്. ധൃതിപിടിച്ചുളള രീതി സെക്‌സിന്‍റെ ആസ്വാദ്യതയെ നഷ്‌ടപ്പെടുത്തും. മാത്രവുമല്ല ലൈംഗിക സുഖത്തിന്‍റെ കാര്യത്തിൽ ദമ്പതികൾ രണ്ടുപേരും രണ്ട് തലത്തിലായിരിക്കും. ഈയൊരു സാഹചര്യം പങ്കാളിയിൽ അസംതൃപ്‌തിയും ദേഷ്യവുമുണ്ടാക്കും. ലൈംഗികബന്ധം വളരെ പതിയെയാവുന്നതാണ് നല്ലത്. പുരുഷന്‍റെ ചലനങ്ങൾ വളരെ സാവധാനത്തിലും ശ്രദ്ധയോടെയുമാവണം. ഈ രീതി സ്‌ത്രീയെ ശാരീരികമായും മാനസികമായും സന്തുഷ്‌ടയാക്കും. വിരസപൂർണ്ണവും ഹൃദ്യവുമല്ലാത്ത സെക്‌സ് ആരോഗ്യത്തെ അപകടത്തിലാക്കുമെന്ന് മാത്രമല്ല ദാമ്പത്യ ജീവിതത്തെയും തകർക്കും. ശരിയായ സെക്‌സ് ലൈഫ് ഭാര്യാഭർതൃബന്ധത്തെ അടിയുറച്ചതും സ്‌നേഹസമ്പന്നവുമാക്കും. അത് ആരോഗ്യത്തോടൊപ്പം ആയുസ്സും കൂട്ടുമെന്നറിയുക.

തുടർച്ചയായ ലൈംഗിക ബന്ധം സെക്‌സ് ലൈഫിനെ ആക്‌റ്റീവാക്കും. സെക്‌സ് അമിതമാകുന്നത് ആരോഗ്യത്തിന് നന്നല്ല എന്ന തെറ്റിദ്ധാരണ പരക്കെയുണ്ട്. ഇതിന് യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലെന്നോർക്കുക. ആഴ്‌ചയിൽ 4 തവണ സെക്‌സിലേർപ്പെടുന്ന ദമ്പതികൾക്ക് ആയുസ്സും ആരോഗ്യവും കൂടുമെന്ന് മാത്രമല്ല ഭർത്താവിന് ഹാർട്ട്‌അറ്റാക്ക്, ഹാർട്ട് സ്‌ട്രോക്ക് തുടങ്ങിയവ ഉണ്ടാകുന്നത് ഏകദേശം 50 മുതൽ 60 ശതമാനം വരെ കുറയുകയും ചെയ്യുമത്രേ. അടുത്തിടെ നടന്ന ഒരു ഗവേഷണത്തിൽ കണ്ടെത്തിയ വിവരമാണിത്.

തുടർച്ചയായുള്ള സെക്‌സ് മാനസിക പിരിമുറുക്കം കുറയ്‌ക്കും. ഇതുമൂലം ഉണ്ടാകുന്ന ഫീൽഗുഡ് എൻഡോർഫിൻ ഹോർമോണുകളുടെ സ്രാവം പങ്കാളികളിൽ പോസിറ്റീവായ കാഴ്‌ചപ്പാട് ഉണ്ടാക്കുമത്രേ. സെക്‌സ് ലൈഫ് ആനന്ദ പൂർണ്ണമാക്കാൻ ദമ്പതികൾ ഒരുമിച്ച് ചില പ്ലാനിങ്ങുകൾ നടത്തുക.

സ്‌നേഹം അനിവാര്യം

പരസ്‌പരമുള്ള സ്‌നേഹവും അടുപ്പവുമാണ് ദാമ്പത്യത്തിന്‍റെ ശക്‌തമായ അടിത്തറ. പരസ്‌പരമുള്ള ആലിംഗനങ്ങളും ഇക്കിളിപ്പെടുത്തലുകളും സ്‌പർശനങ്ങളുമൊക്കെ ദാമ്പത്യബന്ധത്തെ ഊഷ്‌മളമാക്കാൻ സഹായിക്കുന്നു.

ഇത്തരം പ്രവൃത്തികൾ ഇരുവർക്കുമിടയിലുള്ള പ്രണയഭാവത്തെ ഉണർത്തുമെന്ന് മാത്രമല്ല ശരീരത്തിൽ ഓക്‌സിടോസിൻ ഹോർമോൺ സ്രാവമുണ്ടാക്കും. ഈ ഹോർമോൺ പ്രായമാകുന്നത് തടയുകയും യുവത്വം നിലനിർത്തുകയും ഡിപ്രഷൻ തുടങ്ങിയ രോഗങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുമെന്നാണ് പഠനങ്ങൾ പറയുന്നത്. സ്‌നേഹം ഉള്ളിലൊളിപ്പിക്കാനുള്ളതല്ല. അത് പ്രകടിപ്പിക്കുക തന്നെ വേണം. ഇണയോട് സ്‌നേഹത്തോടെയും ആത്മാർത്ഥതയോടെയും സംസാരിക്കുക. സ്‌നേഹലാളനകളാൽ പങ്കാളിയുടെ മനം കവരുക.

ഫിറ്റ്‌നസ്സും ആരോഗ്യവും

ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുന്നതുകൊണ്ട് സെക്‌സ് കൂടുതൽ ആസ്വാദ്യകരമാകുമെന്ന ധാരണ മിക്കവരിലുമുണ്ട്. പക്ഷേ ഈ ധാരണ തെറ്റാണ്. ലഹരി പദാർത്ഥങ്ങൾ ലൈംഗിക ക്ഷമതയെ യഥാർത്ഥത്തിൽ കുറയ്‌ക്കുകയാണ് ചെയ്യുന്നത്.

രോഗങ്ങളെ ചെറുക്കാനുള്ള ശാരീരിക ക്ഷമത ചെറുപ്പകാലത്ത് കൂടുതലായിരിക്കും. എന്നാൽ പ്രായം കൂടുംതോറും ഈ ക്ഷമത സ്വാഭാവികമായും കുറയുമല്ലോ. എന്നാൽ ഹെൽത്തി സെക്‌സിലൂടെ രോഗങ്ങളെ ചെറുക്കാനുള്ള ശാരീരിക ക്ഷമത ദീർഘകാലം നിലനിർത്താനാവും.

ആഴ്‌ചയിൽ 3-4 തവണ സെക്‌സിലേർപ്പെടുക വഴി ദമ്പതികളുടെ ആൻറി ബോഡീസ് നില ഉയരും. പനി, ജലദോഷം, ഫ്‌ളൂ തുടങ്ങിയ രോഗങ്ങൾ പിടിപെടുന്നതിൽ നിന്നും അത് ശരീരത്തെ സംരക്ഷിക്കുകയും ചെയ്യും.

മൂഡ് നിലനിർത്തുക

തിരക്കുപിടിച്ച ജീവിത സാഹചര്യവും മാനസിക പിരിമുറുക്കവും ഭാര്യാഭർത്താക്കന്മാരുടെ ലൈംഗിക താല്‌പര്യത്തെ കുറയ്‌ക്കുകയാണ് ചെയ്യുന്നത്. ഈ സാഹചര്യത്തിൽ സെക്‌സ് ലൈഫ് എൻജോയ് ചെയ്യുന്നതിന് മൂഡ് നിലനിർത്തേണ്ടത് ആവശ്യമാണ്. സെക്‌സ് മൂഡ് നിലനിർത്തുന്നതിന് ബ്രെയിൻ കെമിക്കൽസ് ഏറ്റവുമാവശ്യമാണെന്നാണ് സെക്‌സോളജിസ്‌റ്റുകളുടെ പൊതുവായ അഭിപ്രായം.

സെക്‌സ് മൂഡ് നിലനിർത്തുന്നതിന് ചില ഭക്ഷ്യവസ്‌തുക്കൾ കഴിക്കുന്നത് ഉപകാരപ്രദമായിരിക്കും. കുരുമുളക്, വെളുത്തുള്ളി, ഇഞ്ചി, ഉള്ളി, മഞ്ഞൾ, തുളസി, വാഴപ്പഴം, ചോക്ലേറ്റുകൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. രാത്രിയിൽ ലൈറ്റായി ഭക്ഷണം കഴിക്കാം. ഭക്ഷണത്തിൽ മസാല കുറവായിരിക്കുകയും വേണം.

രതിമൂർച്‌ഛ

സെക്‌സിലേർപ്പെടുമ്പോൾ ഭർത്താവ് രതിമൂർച്‌ഛയിലെത്തിയാലും ഭാര്യ ആ നില പ്രാപിക്കണമെന്നില്ല. സെക്‌സിൽ രണ്ടുപേരും ഒരുപോലെ രതിമൂർച്‌ഛയിലെത്തുന്നത് സെക്‌സ് കൂടുതൽ ആസ്വാദ്യകരമാക്കും. പങ്കാളിയുടെ താളക്രമമനുസരിച്ച് സ്വയം സെക്‌സ് ക്രമീകരിക്കാൻ ശ്രദ്ധിക്കുക. ആരോഗ്യകരവും ആസ്വാദ്യകരവുമായ സെക്‌സിലൂടെ ഭാര്യയ്‌ക്കും ഭർത്താവിനുമിടയിൽ വൈകാരികമായ അടുപ്പം വർദ്ധിക്കുന്നു. ഇതുകൊണ്ട് ദാമ്പത്യബന്ധം അടിയുറച്ചതാകുമെന്ന് മാത്രമല്ല അതവരെ കൂടുതൽ ഊർജ്‌ജസ്വലരും ചെറുപ്പമുള്ളവരുമാക്കും. ചെറുപ്പമായിരിക്കുക തന്നെ എത്ര ആനന്ദകരമാണ് അല്ലേ.

സെക്സ് ലൈഫ്

പ്രകൃതി നിയമമാണ് സെക്സ്. കൂടുതൽ നല്ല ജീവിതത്തിനും വഴിയൊരുക്കുന്ന ആഹ്ലാദകരവും ആരോഗ്യദായകവുമായ ഒരു പ്രക്രിയയാണിത്. ആരോഗ്യകരമായ ലൈംഗിക ബന്ധം സ്ട്രെസ്സും ടെൻഷനും കുറയ്ക്കുന്നു. മറ്റു വ്യക്തികളോടും സമൂഹത്തോടും അനായാസം ഇടപഴകാൻ സഹായിക്കുന്ന അനുഭവമാണ് സെക്സ് എന്നും തെളിയിക്കപ്പെട്ട സംഗതിയാണ്. ആരോഗ്യകരമായ സെക്സ് ഒരാളുടെ ജീവിതത്തെ തന്നെ മാറ്റി മറിയ്ക്കാം. നല്ല ആത്മവിശ്വാസത്തോടെ ജീവിതത്തെ നോക്കി കാണാൻ ആരോഗ്യകരമായ സെക്സ് സഹായിക്കുന്നു. നല്ല സെക്സ് നല്ല ആരോഗ്യം നൽകും എന്നർത്ഥം.

ലൈംഗികതയും ആരോഗ്യപ്രശ്നങ്ങളും

സ്വപ്നങ്ങളും, പ്രതീക്ഷകളും പങ്കു വയ്ക്കുന്നതു പോലെയാണ് വിവാഹ ബന്ധത്തിലെ ലൈംഗികതയും. മനസ്സിലെ ഉൽകണ്ഠ, ഭയം എന്നിവയെല്ലാം മറ നീക്കി പുറത്ത് വരണമെങ്കിൽ ആകാംക്ഷയെ പരസ്പരം പങ്കു വയ്ക്കുക.

ലൈംഗികതയെക്കുറിച്ചുള്ള തുറന്ന സംസാരമാണ് ദാമ്പത്യത്തിൽ ഉണ്ടാകേണ്ടത്. രണ്ടാളുടേയും മാനസികവും ശാരീരികവുമായ ആരോഗ്യവും കൂടി കണക്കിലെടുത്തു വേണം ലൈംഗിക ബന്ധത്തിലേക്ക് കടക്കേണ്ടത്. വളർന്നു വന്ന സാഹചര്യങ്ങളും സാമൂഹിക വിലക്കുകളുടെ അതിപ്രസരവും ലൈംഗികത സംബന്ധിച്ച ചർച്ചകൾക്ക് തടസ്സം സൃഷ്ടിക്കുന്നുണ്ട്. ഇത് മറികടക്കണമെങ്കിൽ വിവാഹ ജീവിതത്തിലെ പൂർണ്ണതയ്ക്ക് ലൈംഗികത അനിവാര്യമാണെന്നുള്ള അറിവ് വളർന്നു വരണം.

ശരീര ഭാഷയേക്കാൾ സംസാര ഭാഷയ്ക്ക് ഇടം നൽകുക. ലൈംഗിക ബന്ധത്തിലെ ഇഷ്‌ടാനിഷ്ടങ്ങൾ പങ്കു വയ്ക്കുക. സാമീപ്യവും സ്പർശനവുമാണ് പ്രധാനം. ലഘു ചുംബനങ്ങളും സ്നേഹ പ്രകടനങ്ങളും ലൈംഗിക ജീവിതത്തിന് അത്യാവശ്യമാണ്. ലൈംഗിക ഉത്തേജനം നൽകുന്ന ഭക്ഷണങ്ങളും വായനയും നല്ലതാണ്.

സന്തോഷവും ശാന്തവുമായ സാഹചര്യമാണ് ലൈംഗിക ബന്ധത്തിന് ഏറ്റവും അനുയോജ്യം. പകൽ യാത്ര ചെയ്തത്തിന്‍റെ ക്ഷീണവും, അമിത ഭക്ഷണവും ലൈംഗിക സംതൃപ്തിയെ ബാധിച്ചേക്കാം. നല്ലൊരു ഉറക്കത്തിനു ശേഷം ഉണരുന്ന സമയത്ത് ലൈംഗിക ഉത്തേജനത്തിന് സഹായിക്കുന്ന ടെന്റ്റോസ്റ്റിറോൺ ഹോർമോണ് ധാരാളമുണ്ടാകും. രണ്ടു പേരുടേയും പൊതുവായ താൽപര്യങ്ങൾക്ക് മുൻഗണന നൽകുക എന്ന കാര്യം മറക്കാതിരിക്കുക. ഇണയുടെ ആരോഗ്യാവസ്‌ഥയും മാനസികാവസ്‌ഥയും കണക്കിലെടുക്കണം.

പുതിയ പരീക്ഷണങ്ങൾ?

ഇക്കാര്യത്തിൽ നമ്മളെ കടത്തിവെട്ടുന്നവരാണ് പാശ്ചാത്യർ. ദാമ്പത്യ ജീവിതം (അഥവാ പ്രണയ ജീവിതം) തന്നെ അവർക്കു പരീക്ഷണങ്ങളുടെ സുവർണ്ണ ഘട്ടമാണ്. വ്യത്യസ്‌ത രീതിയിലും ആകൃതിയിലുമുള്ള ലൈംഗിക ഉപകരണങ്ങളുടെ ലഭ്യത ഒരുപരിധി വരെ ഇതിന് അവരെ സഹായിക്കുന്നുണ്ട്. സെക്സ് ക്രിയാത്മകമാണ്. നിങ്ങളുടെ ഭാവനകൾക്കനുസരിച്ച് അതിനെ സമീപിക്കൂ.

ഗുണങ്ങൾ

  • രക്തസമ്മർദ്ദം കുറയ്ക്കുന്നു.
  • ശരീരത്തിന്‍റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു.
  • ഏറ്റവും നല്ല വ്യായാമമാണ് നല്ല സെക്സ്.
  • ഹൃദയത്തിനും രക്ത ധമനികൾക്കും ആരോഗ്യകരം. സ്ഥിരമായി ലൈംഗിക വേഴ്ചയിൽ ഏർപ്പെടുന്നവർക്ക് ഹൃദയാഘാത സാദ്ധ്യത കുറവാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
  • സുഖ നിദ്രയിലേക്കുള്ള ഏറ്റവും നല്ല വഴിയാണ് മനോഹരമായ രതി. നല്ല ഉറക്കം നല്ല ആരോഗ്യത്തിലേക്കുള്ള കവാടമാണല്ലോ.
  • സന്ധിവാതം പോലെ ശാരീരിക വേദനയുണ്ടാക്കുന്ന പല രോഗങ്ങളിലും നല്ല വേദന സംഹാരിയാകാൻ സെക്സിനു കഴിയും.
  • ആരോഗ്യകരമായ ലൈംഗിക ജീവിതം നയിക്കുന്നവർക്ക് പലയിനം ക്യാൻസറുകളേയും ഒരളവുവരെ പ്രതിരോധിക്കാനാവുമത്രേ.
  • പങ്കാളികൾ തമ്മിലുള്ള മാനസിക അടുപ്പം വർദ്ധിപ്പിക്കുന്നതിൽ സെക്സ് വലിയ പങ്ക് വഹിക്കുന്നുണ്ട്.
  • ചുംബിക്കുമ്പോൾ കൈമാറ്റം ചെയ്യപ്പെടുന്ന ഉമിനീർ പല്ലുകളുടെ ക്ഷതം കുറയ്ക്കുന്നു. വായ്ക്കകം വൃത്തിയാക്കാൻ സഹായിക്കുന്നു.
  • രതിമൂർഛ ലഭിക്കുന്ന ലൈംഗിക ബന്ധം സ്ത്രീകളുടെ തലവേദന അകറ്റാൻ സഹായിക്കുന്നു. രതിമൂർഛയ്ക്കിടെ വേദന സംഹാരിയായ എൻഡോർഫിൻ സ്ത്രീ ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെടുന്നു അതിനാല്‍ വേദന അകലുന്നു.

മുതിർന്ന സ്ത്രീകളോട് പ്രണയം എന്തുകൊണ്ട്?

പുരുഷന് പൊതുവെ തങ്ങളേക്കാൾ മുതിർന്ന പ്രായത്തിലുള്ള സ്ത്രീകളോട് ആകർഷണം തോന്നാറുണ്ട്. യഥാർത്ഥത്തിൽ ഇതിന് പിന്നിലെ കാരണമെന്താണ്?

ബോളിവുഡ് സിനിമ രംഗത്ത് ഇത്തരത്തിലുള്ള ധാരാളം ബന്ധങ്ങൾ ഉണ്ടാകുന്നത് സാധാരണമായിരിക്കുകയാണ്. അതിനൊരു ഉദാഹരണമാണ് മലൈക അറോറ- നടൻ അർജ്ജുൻ കപൂർ പ്രണയബന്ധം. അവരുടെ പ്രണയബന്ധത്തെക്കാളുപരിയായി ആളുകൾ ചർച്ച ചെയ്യുന്നത് അവർ തമ്മിലുള്ള പ്രായ വ്യത്യാസത്തെക്കുറിച്ചാണ്. ഇരുവർക്കുമിടയിൽ 11 വയസിന്‍റെ പ്രായവ്യത്യാസമുണ്ട്.

ഒരു അഭിമുഖത്തിൽ മലൈക അതെക്കുറിച്ച് പറയുകയുണ്ടായി. മുതിർന്ന പ്രായക്കാരിയായ സ്ത്രീ തന്നേക്കാൾ പ്രായം കുറഞ്ഞ വ്യക്‌തിയുമായി പ്രണയത്തിലായാൽ അത് നമ്മുടെ സമൂഹം അംഗീകരിക്കില്ലെന്ന്.

വധു വരനേക്കാൾ, പ്രായം കുറഞ്ഞവളായിരിക്കണമെന്ന ധാരണ പൊതുവെ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. പുരുഷനെന്ന നിലയിൽ വീട്ടിലെ പ്രധാനപ്പെട്ട വ്യക്‌തിയാണ് ഭർത്താവ്. പ്രായം കൊണ്ടും അനുഭവജ്ഞാനം കൊണ്ടും പുരുഷനാണ് പൊതുവെ പ്രധാനപ്പെട്ട വ്യക്‌തിയായി കുടുംബത്തിൽ അംഗീകരിക്കപ്പെടുക. ഇന്ത്യൻ ഭരണഘടനയനുസരിച്ച് പുരുഷന്‍റെ വിവാഹപ്രായം 21 ഉം സ്ത്രീയുടേത് 18 ഉം ആയാണ് അംഗീകരിക്കപ്പെട്ടിരിക്കുന്നത്.

എന്നാൽ കാലം മാറിയതോടെ പ്രണയ രീതികളിലും വലിയ മാറ്റം സംഭവിച്ചിരിക്കുന്നു. യുവാക്കൾ സ്വന്തം പ്രായത്തെക്കാൾ മുതിർന്ന പെൺകുട്ടികളെ ഇഷ്ടപ്പെടാൻ തുടങ്ങിയിരിക്കുന്നു. ബോളിവുഡ് തുടങ്ങി ഹോളിവുഡ് വരെ ഇത്തരം ദമ്പതികളെ ഉദാഹരണങ്ങളായി കാണാൻ പറ്റും.

ഇമ്മാനുവൽ മാക്രോ

ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോവ് തന്‍റെ ഭാര്യ ബ്രിജിറ്റ് മാക്രോവിനേക്കാൾ 24 വയസ് ഇളപ്പമുണ്ട്. ഇമ്മാനുവൽ മാക്രോ സ്ക്കൂളിൽ പഠിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ബ്രിജിറ്റ് അദ്ദേഹത്തിന്‍റെ അധ്യാപികയായിരുന്നു. ഇരുവർക്കുമിടയിൽ അന്നു മുതൽ തുടങ്ങിയ പ്രണയമാണ് വിവാഹത്തിൽ കലാശിച്ചത്.

ഊർമ്മിള മണ്ടോഡ്കർ

ഊർമ്മിള മണ്ടോഡ്കർ തന്നേക്കാൾ 9 വർഷം ഇളപ്പമുള്ള മീർ മൊഹസിൻ അഖ്തറിനെയാണ് വിവാഹം ചെയ്‌തത്. മൊഹ്സിൻ കാശ്മീരിൽ നിന്നുള്ള ഒരു ബിസിനസുകാരനാണ്.

ഫറാ ഖാൻ

ബോളിവുഡിലെ പ്രശസ്ത ഡയറക്ടർ- കൊറിയോഗ്രാഫർ ഫറാ ഖാനും തന്നേക്കാൾ 9 വയസ് ഇളയതായ ഷിരിഷ് കുന്ദറിനെയാണ് 2004 ൽ വിവാഹം ചെയ്തത്. ഇന്നവർ 3 കുട്ടികളുടെ മാതാപിതാക്കളാണ്. മേ ഹൂ ന യുടെ സെറ്റിൽ വച്ച് തുടങ്ങിയ പരിചയമാണ് അവരെ വിവാഹത്തിലേക്ക് നയിച്ചത്.

പ്രീതി സിൻറ

നടി പ്രീതിസിൻറയും തന്നേക്കാൾ 10 വയസ് കുറവുള്ള ജീൻ ഗുഡഇനഫിനെ 2016 ൽ വിവാഹം ചെയ്‌തു. ഇന്നവർ സസന്തോഷം ഭർത്താവിനൊപ്പം ജീവിക്കുന്നു.

പ്രിയങ്ക ചൊപ്ര

ബോളിവുഡ് നടി പ്രിയങ്ക ചൊപ്രയും തന്നേക്കാൾ 10 വയസ് പ്രായം കുറഞ്ഞ നിക്ക് ജൊനാസിനെയാണ് വിവാഹം കഴിച്ചത്. നിക്ക് ജൊനാസ് ഹോളിവുഡ് താരവും ഗായകനുമാണ്.

സെക്ഷ്വൽ പ്രസന്‍റേഷൻ സ്ത്രീകളെ സംബന്ധിച്ച് വളരെ നിർണ്ണായകമായ കാര്യമാണ്. അതോടൊപ്പം ശാരീരികവും വൈകാരികവുമായ തലങ്ങളും ചേരുന്നുണ്ട്. അതിനാൽ പുരുഷന്‍റെയും സ്ത്രീയുടെയും ഈ ഏജ് കോമ്പിനേഷൻ പെർഫക്റ്റ്ആണെന്നാണ് വിദഗ്ദ്ധ അഭിപ്രായം.

തന്നേക്കാൾ മുതിർന്ന പ്രായക്കാരായ സ്ത്രീകളോട് ആകർഷണം തോന്നാൻ പുരുഷന് പിന്നെയും കുറെ കാരണങ്ങളുണ്ട്.

ആത്മവിശ്വാസം

മുതിർന്ന പ്രായത്തിലുള്ള സ്ത്രീകൾ കുറെക്കൂടി പക്വതയോടെ കാര്യങ്ങളെ സമീപിക്കുന്നുവെന്നൊരു കാരണം ഈ ആകർഷണത്തിന് പിന്നിലുണ്ട്. ഏത് തീരുമാനവും അവർ വളരെയേറെ ആലോചിച്ച ശേഷമേ എടുക്കൂ. മാത്രവുമല്ല വളരെയേറെ കാര്യങ്ങൾ അവർ സ്വയം മാനേജ് ചെയ്യുന്നു. സ്വന്തം ജീവിതത്തിൽ എന്തെല്ലാം പ്രതീക്ഷകൾ വച്ചുപുലർത്തണമെന്നതിനെപ്പറ്റി അവർക്ക് മികച്ച ധാരണയുണ്ടാകും. പുരുഷന്മാർ അത്തരം മെച്വേഡ് ആയ സ്ത്രീകളിലേക്ക് കൂടുതൽ ആകൃഷ്ടരാകുന്നു.

ഉത്തരവാദി

അനുഭവജ്ഞാനത്തിനും സമയ പരിധിക്കുള്ളിലും നിന്നുകൊണ്ട് മുതിർന്ന പ്രായക്കാരായ സ്ത്രീകൾ ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിർവേറ്റുമെന്നതാണ് യുവാക്കൾ കാണുന്ന മറ്റൊരു വലിയ പ്രത്യേകത. മാത്രവുമല്ല വളരെ പ്രയാസമേറിയ അവസ്‌ഥകളേയും അവർക്ക് നന്നായി അതിജീവിക്കാൻ കഴിയും. അവരുടെ അനുഭവജ്ഞാനം അതിന് സഹായിക്കുന്നു. പല കാര്യങ്ങളേയും അവർ സ്വന്തം അനുഭവജ്ഞാനം കൊണ്ട് മാത്രമല്ല സമീപിക്കുക മറിച്ച് അതിനുള്ള പരിഹാരങ്ങൾ കണ്ടുപിടിക്കാനും ശ്രമിക്കുമെന്നതാണ്. അതിനാൽ അവരുടെ സാന്നിധ്യവും സാമീപ്യവും പുരുഷന്മാർക്ക് ആശ്വാസം പകരുന്നു. ഇത്തരം സ്ത്രീകൾ സ്വന്തം കരിയറിൽ വിജയികളായിരിക്കുകയും ചെയ്യും. സ്വന്തം ജീവിതത്തെ മികച്ചതാക്കാൻ പുരുഷന്മാർ ഉത്തരവാദിത്ത ബോധമുള്ള ഇത്തരം സ്ത്രീകളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു.

സ്വാതന്ത്യ്രം

യുവതികളേയും കൗമാരപ്രായക്കാരായ പെൺകുട്ടികളേയും അപേക്ഷിച്ച് തീർത്തും വേറിട്ട കാഴ്ചപ്പാടുള്ളവരാണ് മുതിർന്ന പ്രായക്കാരായ സ്ത്രീകൾ. അവർ മാനസികമായി സ്വതന്ത്രരായിരിക്കും. മുതിർന്ന പ്രായക്കാരായ സ്ത്രീകൾ ധനം സമ്പാദിക്കുന്നവരായിരിക്കും. പൂർണ്ണമായും സ്വാശ്രയശീലമുള്ളവരുമായിരിക്കും. ആവശ്യം വരുന്ന പക്ഷം അവർ സ്വന്തം സുഹൃത്തിനെ സാമ്പത്തികമായി സഹായിക്കുകയും ചെയ്യും.

സത്യസന്ധത

പ്രണയ ബന്ധത്തിൽ ആദരവിനും സ്പേസിനും വേറിട്ട സ്‌ഥാനമാണുള്ളത്. മുതിർന്ന പ്രായക്കാരായ സ്ത്രീകൾ ഇക്കാര്യം നന്നായി മനസിലാകുന്നവരാണ്. സ്വന്തം പ്രണയബന്ധത്തിനോട് വളരെ സത്യസന്ധതമായ നിലപാടായിരിക്കും അവർ സ്വീകരിക്കുക. ഒപ്പം തന്‍റെ പങ്കാളിയുടെ വികാരങ്ങളെ മനസിലാക്കുകയും ചെയ്യും.

സംഭാഷണരീതി

മുതിർന്ന പ്രായക്കാരായ സ്ത്രീകളുടെ പെരുമാറ്റം, വളരെ ഒതുക്കമുള്ളതും മാന്യവുമായിരിക്കും. അവസരത്തിനനുസരിച്ച് പെട്ടെന്ന് മാറുന്നതായിരിക്കുകയില്ല. ഏത് കാര്യവും അവർ വളരെയേറെ ചിന്തിച്ച ശേഷമെ ചെയ്യൂ. അതും വളരെ ഭംഗിയായി.

സെക്സ്

സെക്സിന്‍റെ കാര്യത്തിൽ പോലും പാർട്ണറിനെ സപ്പോർട്ട് ചെയ്യുന്ന രീതിയിലുള്ള സമീപനമായിരിക്കും. പാർട്ണറിൽ നിന്നും എന്താണ് പ്രതീക്ഷിക്കുന്നതെന്ന കാര്യം അവർ കൃത്യമായി പറയും. ഈയൊരു നിലപാട് പുരുഷൻ ഏറെ ഇഷ്ടപ്പെടുന്നു.

പ്രായം ഒരു പ്രശ്നമല്ല

സമയം വളരെ വേഗത്തിൽ മാറുന്ന ഈ ഘട്ടത്തിൽ പ്രായമെന്നത് വെറുമൊരു നമ്പർ മാത്രമാണ് യുവാക്കൾക്ക്. ഇന്നത്തെ യുവാക്കൾ തന്‍റെ പങ്കാളിയുടെ പ്രായത്തെക്കാളിലും ഉപരിയായി അവരുടെ ബുദ്ധി സാമർത്ഥ്യത്തേയും കഴിവിനേയും സൗന്ദര്യത്തേയുമാണ് മാനിക്കുന്നത്.

സ്വഭാവിക പ്രക്രിയ

പുരുഷന്മാർക്ക് സ്ത്രീകളോട് ആകർഷണം തോന്നുകയെന്നത് ഒരു സ്വഭാവിക പ്രക്രിയയാണ്. പുരുഷനേയും സ്ത്രീയേയും പ്രകൃതി പരസ്പര പൂരകങ്ങളായാണ് സൃഷ്ടിച്ചിരിക്കുന്നതും. ഇക്കാരണം കൊണ്ട് ഇവർക്കിടയിൽ പരസ്പരം ആകർഷണം തോന്നുക സ്വഭാവികമാണ്. എന്നാൽ ഈ ആകർഷണം തന്നേക്കാൾ മുതിർന്നയൊരു സ്ത്രീയോടാണ് തോന്നുന്നതെങ്കിൽ അത് വേറിട്ട ഒന്നാകുന്നു. തന്നേക്കാൾ മുതിർന്നയൊരു സ്ത്രീയോടാണ് തോന്നുന്നതെങ്കിൽ അത് തീർത്തും വ്യത്യസ്തമായ ഒന്നാണ്. അടുപ്പം പുലർത്തുന്ന പുരുഷൻ മാനസികവും ശാരീരികവുമായി കൂടുതൽ സന്തുഷ്ടനാണെന്ന് ഒരു സർവേ ഫലം വെളിപ്പെടുത്തുകയുണ്ടായി.

ഇത്തരത്തിലുള്ള ബന്ധം സ്ത്രീയ്ക്കും പുരുഷനുമിടയിലുണ്ടാവുന്നത് ഇപ്പോൾ സർവ്വസാധാരണമായിരിക്കുകയാണ്. എന്നാൽ ഇതിന് പിന്നിലെ കാരണമെന്താണ്? പ്രായത്തിനൊപ്പം സൗന്ദര്യത്തിന് മങ്ങലേറ്റ് തുടങ്ങുമ്പോൾ സ്ത്രീകൾക്കിടയിൽ ചില പോസിറ്റീവായ കാര്യങ്ങൾ ഉടലെടുക്കുന്നു. ഈ മാറ്റം പുരുഷൻ തിരിച്ചറിയുന്നുണ്ടോ അല്ലെങ്കിൽ അവരിലേക്ക് ആകൃഷ്ടരാകാൻ പുരുഷനെ പ്രേരിപ്പിക്കുന്ന ഘടകമെന്താണ്? അതെക്കുറിച്ച് സൈക്കോളജിസ്റ്റ് പറയുന്നതെന്താണെന്ന് അറിയാം.

45 നും 50 നുമിടയിലുള്ള സ്ത്രീകൾക്ക് സെക്സിനോടുള്ള താൽപര്യം വളരെ കൂടുതലായിരിക്കുമെന്നാണ് ചില സൈക്കോളജിസ്റ്റുകൾ അഭിപ്രായപ്പെടുന്നത്. തന്നേക്കാൾ പ്രായം കുറഞ്ഞ സ്ത്രീയെ അപേക്ഷിച്ച് അവർക്ക് പുരുഷനെ കൂടുതൽ സന്തുഷ്ടരാക്കാൻ കഴിയുമത്രേ. പുരുഷന് തന്നേക്കാൾ പ്രായത്തിൽ മുതിർന്ന സ്ത്രീയോട് താൽപര്യം തോന്നാൻ ഇതൊരു കാരണമാകാം. മറ്റൊന്ന് പുരുഷൻ അടുപ്പം (ഇൻറിമെസി) സൃഷ്ടിക്കാൻ അധികസമയമെടുക്കുകയില്ല. എന്നാൽ സ്ത്രീകൾ ഇക്കാര്യത്തിൽ ഏറെ സമയമെടുക്കും. തന്നേക്കാൾ പ്രായം കുറഞ്ഞ പുരുഷനോട് അവർക്കും ആകർഷണം ഉണ്ടാകാം.

പുരുഷ ലൈംഗിക പ്രശ്നങ്ങൾ

പുരുഷ വന്ധ്യതയ്‌ക്ക് കാരണമായിത്തീരുന്ന ലൈംഗിക ബലഹീനതയ്‌ക്ക് ആധുനിക ചികിത്സ ലഭ്യമാണ്. ദോഷ വശങ്ങളില്ലാത്ത ചില സർജിക്കൽ ട്രീറ്റ്‌മെന്‍റുകൾ വഴിയും ഇത്തരം ലൈംഗിക പ്രശ്നങ്ങൾ പരിഹരിക്കാനാവും.

പുരുഷന്മാരിലെ ലൈംഗിക പ്രശ്നങ്ങൾ പ്രധാനമായും രണ്ട് തരത്തിലാണ് കാണപ്പെടുന്നത്. മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾ. ഉദ്ധാരണശേഷി ഇല്ലായ്‌മയാണ് ഈ വിഭാഗത്തിൽ എത്തുന്ന രോഗികളിൽ പകുതി പേരുടെയും പ്രശ്നം എന്നാണ് പഠനങ്ങൾ പറയുന്നത്. പുരുഷന്മാരുടെ ഉദ്ധാരണക്കുറവു പരിഹരിച്ചാൽ തന്നെ പല ദമ്പതികളുടെയും വന്ധ്യതാ പ്രശ്നത്തിനു പരിഹാരം കണ്ടെത്താൻ സാധിച്ചേക്കും.

നിസ്സാരമായ ലൈംഗിക ബലഹീനതകൾ പരിഹരിച്ചാൽ തന്നെ ചെലവേറിയ വന്ധ്യതാ നിവാരണ ചികിത്സ ഒഴിവാക്കാം എന്ന കാര്യം പലരും ആലോചിക്കാറില്ല. മടി മൂലമോ നാണക്കേടുമൂലമോ ആവാം പലരും തുടക്കത്തിൽ തന്നെ ഡോക്‌ടറെ സമീപിക്കാൻ വിമുഖത കാട്ടുന്നത്. ഇത്തരത്തിലുള്ള മാനസിക പെരുമാറ്റവും ചികിത്സയ്‌ക്ക് തടസ്സമാണ്.

ഐടി പോലെയുളള പുതിയ തൊഴിൽ മേഖലകൾ ദമ്പതിമാരിൽ ലൈംഗിക പ്രശ്നങ്ങൾ സൃഷ്‌ടിക്കുന്നുണ്ട്. അമിത ജോലിഭാരം,  അധികനാൾ അകന്നു നിൽക്കേണ്ടി വരുന്ന അവസ്‌ഥ ഇതെല്ലാം ലൈംഗിക വിരക്‌തി സൃഷ്‌ടിക്കുന്നു. അതുപോലെ പ്രവാസികളായ ഭർത്താക്കന്മാർ ഉളള കുടുംബങ്ങളിൽ ലൈംഗിക, വന്ധ്യതാ പ്രശ്നങ്ങൾ കൂടുതലായി കാണുന്നുണ്ട്.

ജീവിതരീതി

40 മുതൽ 60 വയസു വരെ പ്രായമുള്ള പുരുഷന്മാർ ചികിത്സയ്‌ക്ക് എത്തുന്നുണ്ടെന്ന് പല ഡോക്‌ടർമാരും പറയുന്നു. പ്രായമേറിയവരിൽ അധികവും ബി.പി, പ്രമേഹം തുടങ്ങിയ രോഗങ്ങൾ ഉളളവരാണത്രെ. സംതൃപ്‌തമായ ലൈംഗിക ജീവിതം നയിക്കുവാൻ പുരുഷന്മാർ കൃത്യമായ ഭക്ഷണരീതികളും വ്യായാമമുറകളും സ്വീകരിക്കേണ്ടതുണ്ട്. ജീവിതരീതിയും ലൈംഗിക ജീവിതത്തെ ബാധിക്കുന്ന കാര്യമാണ്.

ശരിയായ ചികിത്സ

വ്യാജ ചികിത്സകൾ തേടരുത്. ഏതുവിധത്തിലുള്ള ലൈംഗിക പ്രശ്നങ്ങൾക്കും ശാസ്‌ത്രീയമായ പരിഹാരം ഉണ്ട്. ഹോർമോൺ ഇംബാലൻസ് പോലെയുളള പ്രശ്നങ്ങൾക്ക് മരുന്നു കഴിക്കേണ്ടി വരും. ചില കേസുകളിൽ ശസ്‌ത്രക്രിയയും ആവശ്യമായി വരാം. ഭയം, മാനസിക പ്രശ്നങ്ങൾ, ഡിപ്രഷൻ തുടങ്ങിയ പ്രശ്നങ്ങൾക്ക് ചികിത്സ തേടണം. നിസ്സാരമായ ലൈംഗിക ബലഹീനതകൾ പരിഹരിച്ചാൽ ദീർഘകാല ചികിത്സകളും ഒഴിവാക്കാൻ സാധിക്കും. ശുക്ലത്തിൽ ഒട്ടും ബീജാണു ഇല്ലാത്ത അവസ്‌ഥയെ നോൺ ഒബ്‌സ്‌ട്രക്‌ടീവ് അഡൂസ്‌പേമിയയ്‌ക്കു MICRO- TESEI CSI (micro testicular sperm extraction and ICSI) എന്ന ചികിത്സാ വിധിയും ഇന്നുണ്ട്.

പുരുഷ വന്ധ്യതയ്‌ക്കു കാരണമായി തീരുന്ന ലൈംഗിക ബലഹീനതയ്‌ക്ക് ആധുനിക ചികിത്സാ സൗകര്യങ്ങൾ ലഭ്യമാണ്. അതിനാൽ ഇത്തരം പ്രശ്നങ്ങൾ നേരിടുന്ന ദമ്പതികൾ നിരാശരാവേണ്ടതില്ല.

ആരോഗ്യകരമായ ലൈംഗികത

ആരോഗ്യകരമായ ദാമ്പത്യബന്ധത്തിന് ആരോഗ്യകരമായ ലൈംഗികതയും അനിവാര്യമാണ്. നല്ല ലൈംഗിക ജീവിതത്തിന് ഉണർവ്വും ആത്മവിശ്വാസവും നൽകും. ലൈംഗിക ജീവിതം മനോഹരമാക്കാനുള്ള ചില വഴികൾ…

  • പങ്കാളിയുടെ ഇഷ്‌ടാനിഷ്‌ടങ്ങൾ അറിയാൻ മറക്കരുത്.
  • ലൈംഗികമായി പെരുമാറാൻ പഠിക്കുക, ഇത് ഭിന്നതകൾ കുറയ്‌ക്കും.
  • പരസ്‌പരം കുറ്റപ്പെടുത്താതിരിക്കുക.
  • ലൈംഗികാവയവങ്ങൾ വൃത്തിയായി സൂക്ഷിക്കുക.
  • ശരിയായ ലൈംഗിക അറിവ്, ഭയവും ഉത്കണ്ഠയും ഇല്ലാതാക്കുന്നു.
  • മദ്യ ലഹരിയിൽ ലൈംഗിക ബന്ധത്തിനു ശ്രമിക്കരുത്.
  • നിർബന്ധപൂർവ്വമുള്ള രതി ആസ്വാദ്യകരം ആയിരിക്കുകയില്ല.
  • ബലം പ്രയോഗിച്ചും കെട്ടിപ്പുണർന്നും നിർബന്ധിച്ചും ഒരാളിൽ ലൈംഗികവികാരം ഉണർത്താൻ കഴിയില്ല. അതിനാൽ മനസ്സിനെ ആദ്യം തൊടുക. ശരീരം തനിയെ ഉണർന്നുകൊള്ളും. സെക്‌സ് ആഗ്രഹിക്കുന്ന സമയത്ത് പങ്കാളികൾ ഇക്കാര്യവും ശ്രദ്ധിക്കണം.
  • തന്‍റെ ശരീരത്തിന്‍റെ രതി കേന്ദ്രങ്ങളെ കുറിച്ച് പങ്കാളിയോട് തുറന്നു പറയാം.
  • സാമ്പത്തിക പ്രതിസന്ധിയെ ലൈംഗിക ജീവിതത്തിലേക്ക് വലിച്ചിടാതിരിക്കുക.

ലൈംഗികത വഴി കാൻസർ പകരുമോ?

ഇതുവരെ കാൻസറിനുള്ള മുഖ്യ കാരണമായി പറയപ്പെട്ടിരുന്നത് ജീവിത ശൈലിയും ഹാനികരമായ പദാർത്ഥങ്ങൾ ശരീരത്തിനുള്ളിൽ പ്രവേശിക്കുന്നതുമൊക്കെയായിരുന്നു. അതിനാൽ തന്നെ ആരോഗ്യകരമായ ജീവിതം നയിക്കുന്നവർക്ക് രോഗം പിടിപെടുമ്പോൾ ആശ്ചര്യത്തോടെ ആളുകൾ പറയുമായിരുന്നു. “കാണുമ്പോൾ ആളൊരു പാവമായിരുന്നു. എന്നിട്ടും അദ്ദേഹത്തിന് ഈ രോഗം എങ്ങനെ വന്നു.?”

അഞ്ച് വർഷം മുമ്പ് അമേരിക്കയിലും ഇംഗ്ലണ്ടിലും നടന്ന ഒരു പഠനത്തിൽ വിസ്‌മയകരമായ ഒരു കാര്യമാണ് വെളിപ്പെട്ടത്. അസുരക്ഷിതമായ ലൈംഗിക ബന്ധത്തിലൂടെ പരക്കുന്ന ഹ്യൂമൺ പൈപിലോമ വൈറസ് (എച്ച്‌പിവി) ശരീരത്തിൽ വിവിധ തരം കാൻസർ ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട്. ഇതിന്‍റെ നൂറിൽപരം ഇനങ്ങളിൽ അധികവും ഹാനികരങ്ങളല്ല.

വായ, യോനി. മലദ്വാരം എന്നിവിടങ്ങളിൽ കണ്ടുവരുന്ന എച്ച്‌പിവി ടൈപ്പ് 16,18 എന്നിവ ഓറൽ-അനൽ സെക്‌സ് മൂലം ഓറോ ഫംഗൽ (കഴുത്ത്, നാവ്, ടോൺസിൽ) മലദ്വാരം, ഗർഭാശയഗളം (സർവിക്‌സ്) യോനി, വാൾവാ എന്നിവിടങ്ങളിലും കാൻസർ ഉണ്ടാകാം.

മദ്യപാനം, പുകവലി, പുകയില മുറുക്ക് എന്നിവ ഉപയോഗിക്കുന്നവരിൽ കാൻസർ വരാനുള്ള സാധ്യത കൂടുതലാണെന്നതു പോലെ, ലൈംഗികതയിലൂടെ എയ്‌ഡ്‌സ് പരക്കുന്നതു പോലെ എച്ച്‌പിവി കാൻസർ വ്യാപകമായി പരക്കുന്നുണ്ട്. നിലവിൽ മൂന്നിലൊന്ന് തൊണ്ടയിലെ കാൻസർ ഇതു വഴി ഉണ്ടാകുന്നു എന്നാണ് കണക്കുകൾ പറയുന്നത്.

ലോകാരോഗ്യ സംഘടന ഇതു സംബന്ധിച്ച് ഞെട്ടിക്കുന്ന ഒരു റിപ്പോർട്ടാണ് പുറത്ത് വിട്ടത്. ലോകത്ത് 60 ശതമാനം ഗർഭാശയ കാൻസറും 80 ശതമാനം തൊണ്ടയിലെ കാൻസറും 60 ശതമാനം ഓറോഫങ്കൽ കാൻസറും എച്ച്‌പിവി കാരണമാണ് ഉണ്ടാവുന്നത്. ഹോളിവുഡിലെ പ്രശസ്‌ത നായകൻ മൈക്കൽ ഡഗ്ലസ്, ഓറൽ സെക്‌സിൽ ഏർപ്പെട്ടതിനാലാണ് തനിക്ക് തൊണ്ടയിലെ കാൻസർ പിടിപെട്ടതെന്ന് വെളിപ്പെടുത്തിയിരുന്നു. പിന്നീട് അദ്ദേഹത്തിന്‍റെ പേഴ്‌സണൽ സെക്രട്ടറി ഡഗ്ലസ് അദ്ദേഹം പറഞ്ഞത് പൊതുവായ ഒരു കാര്യമാണെന്ന് തിരുത്തിയിരുന്നു. അധികം വൈകാതെ ആ യാഥാർതഥ്യം ലോകം തിരിച്ചറിഞ്ഞു. അമേരിക്കയിൽ പ്രതിവർഷം 2,370 സ്‌ത്രീകളും 9,356 പുരുഷന്മാരുമാണ് എച്ച്‌പിവി ഓറോഫങ്കൽ കാൻസറിന് ഇരയാവുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം, 2008-ൽ ലോകത്ത് 27,400 സ്‌ത്രീകളാണ് എച്ച്‌പിവി ഗർഭാശയ ഗള കാൻസറിന് ഇരയായി മരണമടഞ്ഞത്.

എങ്ങനെ രക്ഷപ്പെടാം?

രോഗബാധിതനായ വ്യക്‌തിയുമായി വായ, മലദ്വാരം എന്നിവ ഉപയോഗിച്ച് സെക്‌സിൽ ഏർപ്പെടുമ്പോഴാണ് വൈറസ് പിടിപെടുന്നത്. ചുംബനത്തിലൂടെ പകരുമെന്ന കാര്യം ശാസ്‌ത്രജ്‌ഞർ ഇതുവരെ സ്‌ഥിരീകരിച്ചിട്ടില്ല. അവയവങ്ങളുടെ രോഗ പ്രതിരോധശക്‌തി ക്ഷയിപ്പിച്ച് കോശങ്ങളുടെ അനിയന്ത്രിതമായ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. അതിനാലാണ് ആ ഭാഗങ്ങളിൽ ആന്‍റിബോഡിയുടെ സാന്നിദ്ധ്യം ഉണ്ടാവുന്നത്.

അനേകം വകഭേദങ്ങൾ ഉണ്ടെങ്കിലും പലതും ഹാനികാരകങ്ങളല്ല! അധികമാളുകളിലും രോഗപ്രതിരോധശക്‌തി കൂടിയവരിൽ (ടൈപ്പ് 16, 18) ഒന്ന് രണ്ട് വർഷത്തിനിടയിൽ ഒരു രോഗലക്ഷണവും പ്രകടിപ്പിക്കാതെ ശരീരത്തിൽ നിന്ന് ഒഴിഞ്ഞുപോകും. പക്ഷേ രോഗപ്രതിരോധശേഷി കുറഞ്ഞവരിൽ രോഗം പിടിപെടാനുള്ള സാധ്യതയേറെയാണ്.

അമേരിക്കയിലെ ജോൺ ഹോപ്‌കിൻസ് യൂണിവേഴ്‌സിറ്റിയുടെ പഠനമനുസരിച്ച് പുകവലി, പാൻമസാല, മദ്യം എന്നിവയുടെ ഉപയോഗം മൂലമുണ്ടാകുന്ന വായയിലെ കാൻസറിനേക്കാൾ വദനസുരതം പോലുള്ള കാമലീലയിൽ ഏർപ്പെടുന്നവരിൽ വായയിൽ കാൻസർ വരാനുള്ള സാധ്യത 50 ശതമാനം കൂടുതലാണ്.

പുകവലി, മദ്യം എന്നിവ മൂലമുണ്ടാകുന്ന കാൻസറിന്‍റേയും വൈറസ് മൂലമുണ്ടാകുന്ന കാൻസറിന്‍റേയും ലക്ഷണങ്ങൾ ഒന്നാണെങ്കിലും രണ്ടും രണ്ടുതരം അസുഖങ്ങളാണ്. പാശ്ചാത്യ രാജ്യത്ത് ബോധവൽക്കരണം മൂലം പുകവലി, മദ്യം മൂലമുണ്ടാകുന്ന കാൻസർ കുറഞ്ഞ് വരുന്നുണ്ട്. പക്ഷേ എച്ച്‌പിവി കാൻസറിന്‍റെ കാര്യത്തിൽ രോഗികളുടെ എണ്ണത്തിൽ ആശങ്കയുണ്ടാക്കുന്ന വർദ്ധനവാണ് കണ്ടു വരുന്നത്.

“അമേരിക്കയിൽ 1980-2000 വർഷത്തിനിടയിൽ എച്ച്‌പിവി കാൻസറിന്‍റെ കാര്യത്തിൽ നാല് മടങ്ങ് വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്” ഓഹായോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനായ ഡോ. മൈഗൽ സൺ പറയുന്നു.

മുമ്പത്തെ അപേക്ഷിച്ച് സെക്‌സിന്‍റെ കാര്യത്തിൽ തുറന്ന സമീപനം വന്നതോടെ രോഗാണുക്കൾ പരക്കുന്നത് വ്യാപകമായിരിക്കുകയാണ്. അമേരിക്കയിൽ ഇപ്പോൾ രണ്ടു കോടി രോഗബാധിതരാണ്. ഓരോ വർഷവും ജനസംഖ്യയുടെ രണ്ട് ശതമാനം ജനങ്ങളിൽ ഇത് പരക്കുന്നുമുണ്ട്. ഇംഗ്ലണ്ടിൽ പതിനാലു വയസ്സുള്ളവരിൽ പോലും ഈ വൈറസ് കണ്ടെത്തിയിട്ടുണ്ട്. അനാരോഗ്യകരമായ ലൈംഗികത കാരണം ഏഷ്യ, ആഫ്രിക്ക, ദക്ഷിണ അമേരിക്ക എന്നിവിടങ്ങളിൽ സ്‌ഥിതി വഷളാകുമെന്നാണ് അനുമാനിക്കപ്പെടുന്നത്.

റിപ്പോർട്ട് അനുസരിച്ച്, പുരുഷൻമാരിലാണ് സ്‌ത്രീകളെ അപേക്ഷിച്ച് വൈറസ് കൂടുതലായി കണ്ടു വരുന്നത്. അതിനാൽ പുരുഷന്മാരാണ് അധികവും കാൻസർ രോഗികളാവുന്നത്. ഇതിനർത്ഥം സ്‌ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരാണ് പങ്കാളിയെ മാറ്റുന്നത് എന്നാണ്. അതിനാൽ പുരുഷന്മാർ തന്നെയാണ് വൈറസ് വാഹകരാവുന്നത്. ദ ജേണൽ ഓഫ് അമേരിക്കൻ മെഡിക്കൽ അസോസിയേഷന്‍റെ പഠന പ്രകാരം ഗ്രൂപ്പിലെ 10 ശതമാനം വൈറസ് ബാധിതരിൽ 3.6 ശതമാനം മാത്രമാണ് സ്‌ത്രീകൾ ഉണ്ടായിരുന്നത്.

അനാരോഗ്യകരമായ സെക്‌സ്

വൈറസ് ബാധിതനായ വ്യക്‌തിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ വായ, മലദ്വാരം എന്നിവ ഉപയോഗിച്ചുള്ള രതി ഒഴിവാക്കുക, എച്ച്‌പിവി കാൻസർ പിടിപെടാതിരിക്കാൻ ഈ മുൻകരുതൽ സ്വീകരിച്ചേ മതിയാവൂ. സെക്‌സ് വർക്കറുമായി ലൈംഗികബന്ധം പാടില്ല. അതുപോലെ ഒന്നിലധികം പേരുമായി സെക്‌സിൽ ഏർപ്പെടുന്നതും വൈറസ് ബാധ ഉണ്ടാവാനും കാൻസർ പിടിപെടാനും ഇടയാക്കും. ഒന്നിലധികം പേരുമായി ലൈംഗിക ബന്ധം പുലർത്തുന്ന 80 ശതമാനം സ്‌ത്രീകളിലും തങ്ങളുടെ ജീവിതകാലത്ത് വൈറസ് ബാധ ഉണ്ടാവാനുള്ള സാധ്യത ഏറെയാണ്. അപരിചിതരുമായി സെക്‌സിൽ ഏർപ്പെടുന്നത് തീർത്തും ഒഴിവാക്കണം. ഗർഭ നിരോധന ഉറകൾ ഈ കാര്യത്തിൽ വിശ്വസനീയമല്ല. കാരണം അത് പുരുഷജനനേന്ദ്രിയത്തിൽ ശരിയ്‌ക്കും ഫിറ്റായിരിക്കുകയില്ല. അതിനാൽ വൈറസ് സംഗ്രമിക്കാൻ ഇടയുണ്ട്.

വൈദ്യപരിശോധനയിലൂടെ വൈറസ് ബാധ കണ്ടുപിടിക്കാൻ കഴിയും. ഉദാ- സ്‌ത്രീകൾക്കുള്ള പാപ്‌സ്‌മീയർ ടെസ്‌റ്റ്. പക്ഷേ സുരക്ഷയ്‌ക്ക് യാതൊരു ഗ്യാരണ്ടിയും ഇതുകൊണ്ട് ലഭിക്കില്ല. എങ്കിലും മദ്യപാനം, പുകവലി എന്നിവ മൂലം ഉണ്ടാക്കുന്ന കാൻസറിനേക്കാൾ എളുപ്പത്തിൽ എച്ച്‌പിവി കാൻസറിൽ നിന്ന് രക്ഷനേടാൻ കഴിയും. രോഗം തിരിച്ചറിഞ്ഞാലുടൻ ചികിത്സ നൽകിയാൽ രക്ഷപ്പെടാൻ കഴിയും. അതിനാലാണല്ലോ മൈക്കൽ ഡഗ്ലസ് അതിൽ നിന്ന് പൂർണ്ണമായി മോചിതനായത്.

എയ്റോബിക് വ്യായാമം, ശരിയായ ഭക്ഷണ ശീലം, ആരോഗ്യകരമായ ജീവിത ശൈലി എന്നിവ പുലർത്തിയാൽ പ്രതിരോധശേഷി കൂട്ടാനും അതുവഴി രോഗ മുക്‌തി എളുപ്പമാക്കാനും സാധിക്കും. രോഗപ്രതിരോധശേഷി കുറഞ്ഞവരിൽ ഈ വൈറസ് കാൻസർ ഉണ്ടാക്കും. അതിനാൽ ഒരു പങ്കാളിയുമായി മാത്രം ലൈംഗിക ബന്ധത്തിലേർപ്പെടുക എന്നതു മാത്രമാണ് രോഗം വരാതിരിക്കാനുള്ള പ്രതിരോധം.

ജാഗ്രത വേണം

ചിട്ടയായ ജീവിതം നയിച്ചാൽ മാത്രമേ രോഗരഹിതമായ ഒരു നല്ല ജീവിതം സാധ്യമാവുകയുള്ളൂ. ഒന്നിൽ കൂടുതൽ പങ്കാളിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക, അപരിചിതരുമായി രതിയിലേർപ്പെടുക, സ്വവർഗ്ഗരതി തുടങ്ങിയവ എച്ച്‌പിവി വരാനുള്ള സാധ്യത വളരെ കൂട്ടുന്നു. പുതിയ തലമുറയിൽ സെക്‌സിന്‍റെ കാര്യത്തിൽ ഉണ്ടായിട്ടുള്ള തുറന്ന സമീപനവും മദ്യപാനവും മറ്റ് ലഹരികളും ഉപയോഗിക്കുന്നതിലുള്ള വർദ്ധനവും ലൈംഗികതയിലൂടെ പകരുന്ന അസുഖങ്ങളും വർദ്ധിക്കാനിടയാക്കിയിട്ടുണ്ട്. അതിനാൽ ബോധവൽക്കരണം നടത്തിയില്ലെങ്കിൽ, സ്വയം പരിശുദ്ധമായ ജീവിതം നയിക്കാൻ മനസ്സ് കാണിച്ചില്ലെങ്കിൽ, സമീപ ഭാവിയിൽ എയ്‌ഡ്‌സ് പോലെ തന്നെ എച്ച്‌പിവി കാൻസറും ഗുരുതരമായ സാമൂഹ്യ വിപത്തായി തീരാനിടയാകും.

സ്‌ട്രെസ്സും സെക്‌സും

ജോലിയിലെ സ്‌ട്രെസ്സും ലൈംഗികതയും ഇത്രയും കേൾക്കേണ്ട താമസം സകലമാന സാക്ഷരമലയാളിയും പെടലി വെട്ടിച്ച് ഐടിക്കാരെ ഒന്നു നോക്കും. (ഇപ്പറഞ്ഞതൊക്കെ നിങ്ങളെക്കുറിച്ചാ പഹയന്മാരേ എന്ന മട്ടിൽ)! ആരോഗ്യ മാസികക്കാരുടെ കാര്യമാണെങ്കിൽ പറയുകയേ വേണ്ട, ഐടിക്കാരുടെ ദാമ്പത്യമെല്ലാം കംപ്ലീറ്റ് നശിച്ച് നാറാണക്കല്ലായിരിക്കുവാണെന്ന രീതിയിലാണ് എഴുതിപ്പിടിപ്പിക്കുന്നത്. (ഇനി കേരള ഗവൺമെന്‍റിന്‍റെ ഐറ്റി ആക്‌ടിൽ ഇതിനെതിരെയും നിയമങ്ങൾ എഴുതിച്ചേർക്കേണ്ടി വരുമോ ആവോ?)

സ്‌ട്രെസ്സ് ഒരു സോഷ്യലിസ്‌റ്റാണ്…

സത്യം! മനുഷ്യർക്കിടയിൽ ഇപ്പോൾ തീരെ കണി കാണാൻ കിട്ടാത്ത ആ സാധനം (സോഷ്യലിസം) സ്‌ട്രെസ്സിന്‍റെ കാര്യത്തിൽ ഒരു യാഥാർത്ഥ്യമാണ്!

പതിനേഴ് വർഷമായി കുരിശിൽ തറയ്‌ക്കപ്പെട്ടുകൊണ്ടിരിക്കുന്ന കേന്ദ്ര നേതാവും കഴിഞ്ഞയാഴ്‌ച മുഞ്ഞ വീണ് പാടത്ത് കൃഷി നശിച്ച കുട്ടപ്പൻ ചേട്ടനും അനുഭവിക്കുന്നത് സ്‌ട്രെസ്സ് തന്നെയാണ്!

നാരങ്ങാവെള്ളത്തിൽ ഏതോ വിദേശ ബാക്‌ടീരിയ കണ്ടെത്തിയ കുറ്റം ചുമത്തി ഫുഡ് ഇൻസ്‌പെക്‌ടറുടെ കൽപന പ്രകാരം ഏക വരുമാനമാർഗ്ഗമായ മാടക്കട അടച്ചുപൂട്ടേണ്ടി വന്ന ദിവാകരന്‍റെ മാനസിക പിരിമുറുക്കം തൊഴിൽ സംബന്ധമാണ് (തൊഴിലില്ലായ്‌മ സംബന്ധം).

വിമാനക്കമ്പനി പൊട്ടിപ്പൊളിഞ്ഞ് കുത്തുപാളയെടുത്ത കോടീശ്വരൻ വിജയ് മല്യ അനുഭവിച്ചതും ഇതേ മാനസിക സംഘർഷം തന്നെയല്ലേ?

അനിത (35) ഹയർ സെക്കന്‍ററി സ്‌ക്കൂൾ അധ്യാപിക. ഭർത്താവ് രാജീവ് സൗമ്യനായ ഹോമിയോ ഡോക്‌ടർ. മക്കൾ നിതിൻ, നീതു. ചെറിയ കുടുംബം. പക്ഷേ അസന്തുഷ്‌ട കുടുംബം. കാരണം തേടി ഏതെങ്കിലും മനഃശാസ്‌ത്രജ്‌ഞന് കാശുകൊടുത്ത് വാചകമടി സഹിക്കേണ്ടതില്ല. റെക്കോർഡുണ്ടാക്കലും നോട്ട്‌സ് തയ്യാറാക്കലും അസൈൻമെന്‍റ്സ് പരിശോധനകളും ഉത്തര പേപ്പർ നോക്കലും പ്രിൻസിപ്പാളിന്‍റെ വെരട്ടലും, എല്ലാം കൂടി ഒത്തുവന്നപ്പോൾ അനിതയ്‌ക്ക് വട്ടായി.

റെഡിമെയ്‌ഡ് ഷോപ്പുകളുടെ കുത്തൊഴുക്കിൽ വേലയും കൂലിയുമില്ലാതെ കൊതുകുമടിച്ചിരിക്കുന്ന ടെയ്‌ലർ ശശാങ്കനും പണിയുടെ (പണികിട്ടിയതിന്‍റെ) പിരിമുറുക്കത്തിൽ തന്നെ!

മുക്കിന് മുക്കിന് ജെന്‍റ്സ് ബ്യൂട്ടി പാർലറുകൾ വന്നപ്പോൾ നമ്മുടെ വ്യത്യസ്‌തനായൊരു ബാർബറാം ബാലന് ഇപ്പോ ഒരു തല പോലും കിട്ടാറില്ലെന്ന സത്യം നമ്മൾ മറക്കരുത്! എത്ര കവിത ചൊല്ലി കേൾപ്പിച്ചാലും ബാലന്‍റെ സ്‌ട്രെസ്സിന് ഒരു കുറവുമില്ല!

അപ്പോൾ ചുരുക്കമിത്രേയുള്ളൂ. എല്ലാവർക്കും പിരിമുറുക്കമുണ്ട്. എല്ലുമുറിയെ പണിയെടുക്കുന്ന നമ്മുടെ നാട്ടിലെ ബീഹാർ, ഒറീസ, ബംഗാൾ ഭായിമാർ മുതൽ കുടവയർ തടവി വെറുതെ വഴിയിൽ കുത്തിയിരിക്കുന്ന നോക്കുകൂലി വീരനായ മലയാളിയ്‌ക്ക് വരെ സ്‌ട്രെസ്സുണ്ട്. നമ്മള് ഒരു കൂട്ടരെ എന്നിട്ടും മറന്നു! ഏറ്റവും മാനസിക സമ്മർദ്ദമുള്ളവർ!

പാവങ്ങൾ അവർക്ക് വേലയുണ്ട് (ആവശ്യത്തിലധികം) പക്ഷേ കൂലിയുമില്ല! കാര്യങ്ങളിൽ എന്തെങ്കിലും അപാകതയുണ്ടെങ്കിൽ വഴക്ക്, തെറി, ചെലപ്പോൾ മർദ്ദനമുറ ഇതൊക്കെ സഹിക്കേണ്ടിയും വരും. മറ്റാരുമല്ല, നമ്മുടെ വീട്ടമ്മമാർ! 24 മണിക്കൂറും അവർക്ക് വർക്കിംഗ് അവേഴ്‌സ്‌ അല്ലേ? കുളി, നന, പല്ലുതേയ്‌പ് ഒക്കെ അതിന്‍റെ കൂട്ടത്തിൽ നടക്കുന്നുന്ന് മാത്രം. പെടാപ്പാട് പെട്ട് ഓടി നടക്കുന്നവർക്കിടയിൽ ഈ ഹൗസ് മേക്കർമാരുടെ ലൈംഗികതയൊക്കെ ആരന്വേഷിക്കുന്നു?

ചായ, കാപ്പി, പലഹാരം, ഊണ്, പിള്ളാരെ സ്‌ക്കൂളിൽ വിടൽ, ചന്തേൽ പോക്ക് (ഷോപ്പിംഗ് മാളിലെ എസിയിൽ ഉലാത്തുന്നതല്ല) എന്നു വേണ്ട വീട് തുടച്ച് തുണിയലക്കി തേച്ച് മടക്കിവെയ്‌ക്കൽ തൊട്ട് അഡ്രസ്സില്ലാത്ത ജോലികളുടെ കുമ്പാരമാണവൾക്ക്! അതിനിടയിൽ എന്തു സ്വകാര്യത? എന്തു ദാമ്പത്യം? അല്ലെങ്കിൽത്തന്നെ ഇതൊക്കെ ആരു ഗൗനിക്കുന്നു? ഭർത്താവൊരുത്തനുള്ളത് ഉടുത്തൊരുങ്ങി കാലുമ്മേൽ കാലും വച്ച് പത്രോം വായിച്ചോണ്ടിരിയ്‌ക്കും!

എന്താണപ്പാ ഈ മുടിഞ്ഞ സ്‌ട്രെസ്സ്?

Stress എന്ന കുട്ടി വാക്ക് പലതും അടിച്ചുമാറ്റുന്ന കൂട്ടത്തീന്ന് ഫിസിക്‌സിന്ന് പണ്ട് മനഃശാസ്‌ത്രജ്‌ഞന്മാർ കട്ടെടുത്തതാണ്! സ്‌പ്രിംഗ് പോലെയുള്ള സംഗതികളുടെ സമ്മർദ്ദമായിരുന്നു ഊർജ്‌ജതന്ത്രത്തിൽ ആ പദം കൊണ്ട് ഉദ്ദേശിക്കപ്പെട്ടത്. നമ്മളതിനെ മനുഷ്യന്‍റെ മനസ്സുമായിട്ട് ചേർത്തുവച്ചു. മനുഷ്യന് മനസ്സിലാവണ രീതിയിൽ പറഞ്ഞാൽ സ്‌ട്രെസ്സ് എന്നാൽ അടിച്ചമർത്തപ്പെട്ട അമർഷം തന്നെയല്ലേ?

ഓർത്തു നോക്കൂ! മേൽ സൂചിപ്പിച്ച കഥാപാത്രങ്ങളൊക്കെ ഒരാളോട് അല്ലെങ്കിൽ പലരോട്, അതുമല്ലെങ്കിൽ ഗതികെട്ട അവസ്‌ഥയോട് അടിച്ചമർത്തിയ കോപം ഉള്ളിൽ വഹിക്കുന്നവരല്ലേ?

അടക്കിയ അരിശം അഥവാ അന്തരംഗത്തിലെ ആറ്റം ബോംബ്

ഉച്ചയ്‌ക്ക് ഊണിന് വിളമ്പിയ സാമ്പാറിന് നല്ല രുചിയുണ്ടായിരുന്നു. പക്ഷേ ശാസ്‌ത്രം തലയ്‌ക്ക് പിടിച്ച് മംഗ്ലീഷും പറഞ്ഞ് സകലരെയും പുച്‌ഛിച്ചു നടക്കുന്ന നമ്മൾ സ്വാദ് പോലും ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ടാലേ അംഗീകരിക്കൂ എന്നു വന്നാൽ എന്തു ചെയ്യും? ഒരു പരിധി വരെ ഇത്തരം ദുഃശാഠ്യങ്ങളും ഒടുക്കത്തെ അഹന്തയും അനാവശ്യമായി കൊണ്ടു നടക്കുന്ന നമ്മുടെയൊക്കെ തലച്ചോറുകൾ പൊട്ടിത്തെറിച്ചു പോയില്ലെങ്കിലേ അദ്‌ഭുതമുള്ളൂ.

കോപത്തിന്‍റെ ഓരോ അനുരണനങ്ങളും നമ്മുടെ മസ്‌തിഷ്‌ക്കത്തിലെ ഒക്‌സിപ്പിറ്റൽ ലോബ് ( optical lobe ) ൽ നോർഎപിനർഫിന്‍ (norepinerphine) എന്ന ന്യൂറോ കെമിക്കല്‍ വ്യതിയാനങ്ങൾ വരുത്തുന്നുണ്ട്.

ഇനി കേൾക്ക, എവൻ ആള് പുലിയാണ്, ഈ നോർഎപിനെർഫിനേയ്…! ലൈംഗികത മാത്രമല്ല വേണ്ടി വന്നാൽ മനുഷ്യന്മാരുടെ ആത്മീയത വരെ അത് തകർത്തുകളയും ലൈംഗിക തൃഷ്ണതൊട്ട് മൊത്തം സമാധാനവും ഏകാഗ്രതയും സ്വസ്‌ഥചിന്തകളും വരെ കോപം തകർത്തെറിയുമെന്നർത്ഥം!

തല നേരെ നിന്നിട്ടുവേണ്ടേ സെക്‌സ്?

  • സംഗതി കറക്‌ടല്ലേ? അതി ഭീകര സമ്മർദ്ദങ്ങളിൽ പെട്ടുപോകുമ്പോൾ സുഖശീതിളിമയുടെ സെക്‌സും ഒരു മാതിരിപ്പെട്ട ഒരു മനുഷ്യനേക്കൊണ്ടും പറ്റില്ല! പക്ഷേ ജീവിത പങ്കാളി (അത് ഭാര്യയോ ഭർത്താവോ ആകാം) സംഭവം ഊതിപ്പെരുപ്പിച്ച് ചികിത്സകരെ തേടിയിറങ്ങിയാൽ എന്തുചെയ്യും? ചികിത്സയേക്കാൾ ഉപരി സമചിത്തതയാർന്ന ചിന്തയാണ് ഇത്തരം സന്ദർഭങ്ങളിൽ വേണ്ടതെന്ന് സാമാന്യ ബുദ്ധിയുള്ളവർക്കു പോലും ഊഹിയ്‌ക്കാവുന്നതേയുള്ളൂ!
  • മൂക്കിപ്പനി വന്നാലും മുട്ടേലേ തൊലിയൊന്നു പോയാലും സ്‌കാൻ ചെയ്‌തു മാത്രം വിദഗ്‌ദ്ധ ചികിത്സ ആഘോഷപൂർവ്വം നടത്തുന്ന ഡോക്‌ടർമാർക്ക് ഇത്തരം ഇരകൾ (രോഗികൾ) ഒരു മൊതല് തന്നെയാണ്.

സ്വയം ചികിത്സിയ്‌ക്കൂ

  • ജോലിയായാലും കച്ചവടമായാലും കാര്യങ്ങൾക്ക് ഒരു ഓർഡർ വേണം! അതായത് അടുക്കും ചിട്ടേം.
  • പറ്റുമെങ്കിൽ ചെറിയൊരു പോക്കറ്റ് ഡയറി കയ്യിൽ കരുതുക. ചെയ്യേണ്ട പണികൾ അതില് ക്രമമായി കുറിച്ചിടുക.
  • നേരേ ചൊവ്വേ ഭക്ഷണം സമയത്തിന് കഴിയ്‌ക്കുക. ആവശ്യത്തിന് വെള്ളം കുടിയ്‌ക്കുക. ഡെയ്‌ലി പന്ത്രണ്ട് ഗ്ലാസ്സെന്ന് ശാസ്‌ത്രം!
  • എത്ര ബിസിയാണേലും ഭാര്യയെ അഥവാ ഭർത്താവിനെ ഇടയ്‌ക്കെങ്കിലും ഓർക്കുക. സമയമുണ്ടാക്കി വിളിയ്‌ക്കുക.
  • പണി സ്‌ഥലത്തെ (ഓഫീസ്, കട, പറമ്പ്, റോഡ് എന്തുമാവട്ടെ) ടെൻഷനുമായി വീടിന്‍റെ പടി ചവിട്ടരുത്. ചെരിപ്പ് വയ്‌ക്കുന്ന പുറത്തെ സ്‌റ്റെപ്പിൽ നിങ്ങടെ ഒടുക്കത്തെ സ്‌ട്രെസ്സും ഊരിവയ്‌ക്കുക.
  • ലാപ്‌ടോപ്പ് അഥവാ ഫയൽ അഥവാ കണക്കുപുസ്‌തകം ബെഡ്‌റൂമിൽ കൊണ്ടു വന്ന് കണ്ണും മിഴിച്ച് നോക്കിയിരിക്കരുത്. (അധികം താമസിയാതെ നിങ്ങടെ ഭാര്യ/ഭർത്താവ് ബോറടി മാറ്റാൻ അന്യരുടെ വായിൽ നോക്കി തുടങ്ങും)
  • ജോലി സ്‌ഥലത്തെ ദേഷ്യം തലേച്ചൊമന്ന് വീട്ടിലേക്ക് എഴുന്നെള്ളിയ്‌ക്കാതിരിയ്‌ക്കുക (അങ്ങാടിയിൽ തോറ്റതിന് അമ്മായിയമ്മ എന്തു പിഴച്ചു?)
  • 365 ദിവസോം സെക്‌സ് ഇല്ലേലും അതിന്‍റെയൊരു രൂ… രൂ… മൂഡൊണ്ടല്ലോ അത് നിലനിർത്താൻ നോക്കണം.
  • കുളിയ്‌ക്കാതെ കെടക്കരുത്! നാറ്റമുള്ളതിനെ വെറുക്കാനുള്ള ടെൻഡൻസി എല്ലാവർക്കുമുണ്ട്. അത് നിങ്ങളുടെ ഭാര്യ/ഭർത്താവിനും ഉണ്ടെന്നത് ഓർത്താൽ നന്ന്.
  • ബെഡ്‌റൂമിലിരുന്ന് കമ്പ്യൂട്ടറേൽ ഫേയ്‌സ്‌ബുക്കന്മാരുവമായും ഫേയ്‌സ്‌ബുക്കികളുവമായും ചുമ്മാ കുണു കുണാ ചാറ്റ് ചെയ്‌തോണ്ടിരിയ്‌ക്കരുത്! കഷ്‌ടമാണത്!
  • വീടിനു വെളിയിൽ നിങ്ങളെന്തു വല്യപുള്ളിയാണേലും അതിന്‍റെ ജാഡ അവിടെത്തന്നെ വച്ചാ മതി, കുടുംബത്തും കിടപ്പുമുറിലും കാട്ടരുത്.
  • തമാശ പറയുകയോ, പറയാതിരിക്കുകയോ, അത് ഓരോരുത്തരുടെ സ്വഭാവമാണ്. പക്ഷേ ഹാസ്യബോധമുള്ള പങ്കാളിയെ നിങ്ങൾ പുച്‌ഛിയ്‌ക്കരുത്! നിങ്ങടെ ഈഗോവയാണ് അങ്ങനെ ചെയ്യിയ്‌ക്കുന്നത്. (തലക്കനമില്ലാതെ മറ്റുള്ളവരോട് നർമ്മബോധത്തോടെ ഈസിയായ് ഇടപെടുന്നവർ വെറും നിസ്സാരന്മാരാണെന്ന് ഒരു ധാരണ മലയാളിയ്‌ക്ക് പണ്ടേയുണ്ട്. പക്കാ വിവരക്കേടാണത്)

ഔപചാരിക ചികിത്സ

സംഗതി എന്തുതന്നെയായാലും കോപമുണ്ടാക്കുന്ന ഗുലുമാലാണല്ലോ നമ്മുടെ വിഷയം! അങ്ങനെ നിങ്ങടെ ജീവിതത്തിൽ അരിശമുണ്ടാക്കിയ അനുഭവങ്ങളുടെ സ്വാധീനമാണ് സ്‌ട്രെസ്സ് ആയി മാറി നിങ്ങളുടെ ദാമ്പത്യ ജീവിതം കൊളമാക്കാൻ സഹായിച്ചത്! അപ്പോ എന്താ ചെയ്‌ക? പ്രശ്നക്കാരനെ ഇല്ലായ്‌മ ചെയ്യുക, അത്രതന്നെ!

 

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें