സെക്‌സ്... പങ്കാളിയുമായി ഇന്‍റിമസിയുള്ള റിലേഷൻഷിപ്പുണ്ടെങ്കിൽ കൂടുതൽ ഊർജ്ജം മനസ്സിലും ശരീരത്തിലും ലഭിക്കും. ചിലപ്പോഴെങ്കിലും ലൈംഗികത ബോറടിപ്പിക്കുകയോ, അനിഷ്ടം ഉണ്ടാക്കുകയോ ചെയ്യാം. ഇതൊന്നും വേണ്ട, വയ്യ എന്ന തോന്നലൊക്കെ ഉണ്ടാക്കുന്നുണ്ടെങ്കിൽ മനസ്സിലാക്കാം, അതിനു പിന്നിൽ വെറും തോന്നലല്ല, അനാരോഗ്യമോ ആഹാരമോ ആണ് വില്ലൻ എന്ന്. ശരാശരിയായ ലൈംഗികതയ്ക്കു പോലും ആരോഗ്യമുള്ള ശരീരം ആവശ്യമാണ്. പോഷക മടങ്ങിയ ആഹാരവും വ്യായാമവും ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങൾക്കും സ്വന്തമാവും മികച്ച സെക്‌സ് ലൈഫ്.

ഹെൽത്തി ഡയറ്റ് മാത്രം പോര...

ആരോഗ്യമുള്ള ശരീരത്തിന് പോഷക ഭക്ഷണം അനിവാര്യമാണെന്നറിയാമല്ലോ. ഇങ്ങനെ എന്തെങ്കിലും ഒക്കെ കഴിച്ച് നല്ല ആരോഗ്യമുള്ള ശരീരം ഉണ്ടായാലും ചിലപ്പോൾ സെക്സ് ഡ്രൈവ് തോന്നാത്ത സന്ദർഭങ്ങളുണ്ടാകാം. ലൈംഗിക ഉത്തേജക മരുന്നുകൾ ഒന്നും വേണ്ട, സെക്‌സ് ഡ്രൈവ് വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങൾ മനസ്സിലാക്കി കഴിക്കുക. വലിയ മാറ്റം ഉണ്ടാകും. അതേസമയം ചില ഭക്ഷണങ്ങളും ഡ്രിങ്കുകളും സെക്‌സ് ഡ്രൈവ് കുറയ്ക്കുകയും ചെയ്യും. അവ ഏതൊക്കെയെന്നു നോക്കാം.

മധുരക്കിഴങ്ങ്

പേരു സൂചിപ്പിക്കും പോലെ തന്നെ ഇവൻ മധുരം തരുന്നവൻ ആണ്. മധുരക്കിഴങ്ങിൽ പൊട്ടാസ്യം ധാരാളമുണ്ട്. ഉയർന്ന രക്‌തസമ്മർദ്ദം കുറയ്ക്കാൻ മധുരക്കിഴങ്ങിന് കഴിയും. രക്‌തസമ്മർദ്ദം കൂടിയാൽ ഉദ്ധാരണശേഷി കുറയുമെന്നോർക്കുക. ബീറ്റാ കരോട്ടിനും വിറ്റാമിൻ എ യും ധാരാളം അടങ്ങിയ മധുരക്കിഴങ്ങ് വന്ധ്യതാ പ്രശ്നങ്ങൾക്കും ചിലപ്പോൾ പരിഹാരമായേക്കാം.

തണ്ണിമത്തൻ

വേനൽക്കാലത്ത് മാത്രം കഴിക്കാൻ ആളുകൾ തെരഞ്ഞെടുക്കുന്ന തണ്ണിമത്തനെ അങ്ങനെ വെറുമൊരു വേനൽക്കാല പഴം ആയി നിസാരവൽക്കരിക്കല്ലേ. ഫൈറ്റോ ന്യൂട്രിയന്‍റസ് ധാരാളമുള്ള തണ്ണിമത്തൻ നല്ലൊന്നാന്തരം സെക്‌സ് ബൂസ്റ്റർ ആണ്. ലൈകോപെൻ, സിട്രുലിൻ, ബീറ്റാകരോട്ടിൻ തുടങ്ങിയ ഘടകങ്ങൾ രക്‌തധമനികളെ റിലാക്‌സ് ചെയ്യിക്കാൻ കഴിവുള്ള ഇനം പഴവർഗ്ഗമാണ്. അതിനാൽ തണ്ണിമത്തൻ ആണ് ഏറ്റവും നല്ല സെക്ഷ്വൽ സ്‌റ്റാർ എന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. തണ്ണിമത്തന്‍റെ പേര് സൂചിപ്പിക്കും പോലെ 92 ശതമാനവും തണ്ണി ആണ്. ബാക്കി 8 ശതമാനം ഫൈറ്റോ ന്യൂട്രിയന്‍റുകളാണ്. രക്തചംക്രമണം വർദ്ധിപ്പിക്കാൻ ഇവയ്ക്കു കഴിയുന്നതിനാൽ പുരുഷന്മാരിൽ ഉദ്ധാരണത്തിനും സ്ത്രീകളിൽ ക്ലിറ്റോറൽ ഉത്തേജനത്തിനും സഹായിക്കുന്നു.

അവാക്കാഡോ 

വിറ്റാമിൻ ഇ ധാരാളമുള്ള സൂപ്പർ ഫുഡ് ആണ് അവാക്കാഡോ. ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങൾക്കു പുറമേ, പൊട്ടാസ്യം, വിറ്റാമിൻ ബി6 തുടങ്ങിയവ ധാരാളമടങ്ങിയിരിക്കുന്നു. ഹൃദയരോഗങ്ങൾക്ക് മോചനം നൽകാൻ കഴിവുള്ളതെന്നു വിശ്വസിക്കപ്പെടുന്ന അവാക്കാഡോ എന്തായാലും നല്ല രക്‌തയോട്ടം സമ്മാനിക്കും. ഹൃദയാരോഗ്യത്തിന് മികച്ച മോണോസാച്ചുറേറ്റഡ് ഫാറ്റ് അവാക്കാഡോയിലുണ്ട്. നല്ല സെക്‌സ് ലൈഫിനും ഹൃദയത്തിന്‍റെ പ്രവർത്തനത്തിനും മികച്ച പിന്തുണ നൽകാൻ കഴിയും. ഹൃദയരോഗങ്ങളുള്ളവർക്ക് ഉദ്ധാരണ പ്രശ്ങ്ങൾക്ക് സാധ്യത കൂടുതലാണ്.

തക്കാളി

ലവ് ഫീൽ വർദ്ധിപ്പിക്കാൻ കഴിവുള്ള ഭക്ഷണങ്ങളിൽ മറ്റൊരു പ്രധാനപ്പെട്ട പച്ചക്കറിയാണ് തക്കാളി. ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. സെക്സ് ഫീൽ ഉണ്ടാക്കാൻ സഹായിക്കുന്ന ഈസ്ട്രജൻ, പ്രൊജെസ്ട്രോൺ തുടങ്ങിയ ഹോർമോണുകൾ വർദ്ധിപ്പിക്കാൻ കഴിവുണ്ട്. സവാള, വെളുത്തുള്ളി, ഏത്തപ്പഴം, അസ്പരാഗസ്, പാഷൻ ഫ്രൂട്ട് ഇങ്ങനെ പ്രകൃതിയിൽ ലഭ്യമായ മിക്ക വിഭവങ്ങൾക്കും ഈ ശക്‌തിയുണ്ട്. ദിവസവും ഏത്തപ്പഴം കഴിക്കുന്നവരിൽ നെർവുകളും മസിലുകളും സ്ട്രോങ്ങായിരിക്കും. പൊട്ടാസ്യം, കാത്സ്യം, ഫോസ്ഫറസ് തുടങ്ങിയ മൂലകങ്ങൾ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ സെക്‌സ് ഡ്രൈവ് വർദ്ധിപ്പിക്കും.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...