മദ്ധ്യപ്രദേശിലെ ജില്ലയായ ഛിദ്‌വാഡയിലെ ഒരു സ്‌ക്കൂളിൽ നടന്ന സംഭവം. സ്‌ക്കൂൾ വിദ്യാർത്ഥികൾ കളിയായി തുടങ്ങിയതായിരുന്നു പണസമ്പാദനം. ഒടുവിൽ ആ കളി കാര്യമായി എന്ന് പറയാം. ആ കുരുന്നുകൾ നിക്ഷേപിച്ച ചെറുസംഖ്യകൾ പെരുകി സമ്പാദ്യം ഒരു കോടിയിലെത്തി എല്ലാവരേയും ഞെട്ടിച്ചു. കുട്ടികളിൽ സമ്പാദ്യശീലം വളർത്താനായി സംസ്‌ഥാന സർക്കാർ 2007 ൽ “അരുണോദയ് ഗുല്ലക്” പദ്ധതിയ്‌ക്ക് തുടക്കമിട്ടിരുന്നു. പദ്ധതിയനുസരിച്ചാണ് കുഞ്ഞുങ്ങൾ പണം സമ്പാദിച്ച് തുടങ്ങിയത്.

കുട്ടികളുടെ ഈ സമ്പാദ്യശീലം എല്ലാവരും മാതൃകയാക്കുകയാണെങ്കിൽ തീർച്ചയായും സ്വന്തം ജീവിതത്തിൽ വലിയ മാറ്റങ്ങൾ അവർക്ക് സൃഷ്‌ടിക്കാൻ കഴിയും. അതിന് ഒരേയൊരു വസ്‌തു മാത്രം മതി. ഒരു പണക്കുടുക്ക. പണ്ട് മിക്ക വീടുകളിലും ഇതുണ്ടായിരുന്നു. പിന്നീടത് അപ്രത്യക്ഷമായി. പണക്കുടുക്കയെന്നത് മിക്ക വീടുകളിലെയും അവിഭാജ്യഘടകങ്ങളിലൊന്നായിരുന്നു. പക്ഷേ പണ സമ്പാദനത്തിനുള്ള വിവിധ സേവിംഗ് പദ്ധതികളും ലളിതമായ ബാങ്കിംഗ് സംവിധാനങ്ങളും പണക്കുടുക്കയെ ഇല്ലാതാക്കുകയാണ് ചെയ്‌തത്.

പണക്കുടുക്ക തൊട്ടടുത്തുണ്ടെങ്കിൽ സേവിംഗ്‌സ് തനിയെ ഉണ്ടാകുമെന്നാണ് പണക്കുടുക്കയ്‌ക്കുള്ള പ്രാധാന്യം. ദിവസേന പണം സമ്പാദിക്കാനുള്ള ശീലം നമ്മെ പഠിപ്പിക്കുന്ന പണക്കുടുക്ക നമുക്ക് വളരെയെളുപ്പം സ്വന്തമാക്കാവുന്നതേയുള്ളൂ. അതുകൊണ്ട് ഈ കുടുക്ക നിറയ്‌ക്കാൻ കുടുംബത്തിലുള്ള എല്ലാവർക്കും താൽപര്യമുണ്ടാകും.

ഓരോ തുള്ളി വെള്ളം കൊണ്ടാണ് കുടം നിറയുക. അതു പോലെയാണ് പണക്കുടുക്കയും. ദിവസവും 10-20 രൂപ മാറ്റിയാലും നമ്മുടെ ബജറ്റിൽ യാതൊരു തരത്തിലും ഹാനി തട്ടില്ല.കുട്ടികൾക്ക് നാണയത്തുട്ടുകൾ ഇടാൻ ബാങ്കിൽ പോകേണ്ട ആവശ്യവും വരില്ല. പണക്കുടുക്ക ഉത്സാഹത്തോടെ നൽകുന്ന മുതിർന്നവരും കൂടി സ്വന്തമായി ഒരു പണക്കുടുക്ക കരുതി പണം സമ്പാദിച്ചു നോക്കൂ.

പണക്കുടുക്കയുടെ പ്രത്യേകതകൾ

കേവലം പത്തോ ഇരുപതോ രൂപ കൊടുത്ത് വാങ്ങാവുന്ന മൺകുടുക്കയിൽ വളരെയെളുപ്പത്തിൽ അമ്പതിനായിരം രൂപ വരെ സമ്പാദിക്കാനാവും, അതിനുള്ള തയ്യാറെടുപ്പുകൾ ഇങ്ങനെ ചെയ്യാം.

ഏറ്റവുമാദ്യം ഒരു മൺകുടുക്ക വാങ്ങുക. എന്നും കാണാൻ പറ്റുന്നയിടത്ത് സുരക്ഷിതമായി വയ്‌ക്കുക. എന്നും നിശ്ചിത ചെറിയ തുക കുടുക്കയിൽ നിക്ഷേപിക്കുമെന്ന തീരുമാനമെടുക്കുക. തുക 10 രൂപ തുടങ്ങി 100 രൂപ വരെയാകാം. ഈ തീരുമാനം കൃത്യമായി പാലിക്കുക. ഇങ്ങനെ മിച്ചം കണ്ടെത്താൻ അനാവശ്യമായ ചെലവുകൾ ഒഴിവാക്കുക. നിശ്ചിത തുക കുടുക്കയിൽ ഇട്ടുതുടങ്ങുന്നതോടെ വല്ലപ്പോഴും നല്ലൊരു തുക കൂടി നിക്ഷേപിക്കുക (ലഭ്യതയനുസരിച്ച്). മൺകുടുക്ക നിറയുന്നതുവരെ പൊട്ടിക്കരുത്. അങ്ങനെയായാൽ അതിനകത്ത് നല്ലൊരു തുക കൂടിക്കൊണ്ടിരിക്കും.

ലക്ഷ്യം ഇടുക 

കൊച്ചി സ്വദേശിയായ വീട്ടമ്മ 100 രൂപ വരെ കുടുക്കയിൽ നിക്ഷേപിച്ച് വർഷാവസാനം മൺകുടുക്ക പൊട്ടിച്ചപ്പോൾ കിട്ടിയ തുക എത്രയെന്നോ... ഏകദേശം അമ്പതിനായിരത്തോളം. അവർ അതിന് മുൻവർഷം ഇപ്രകാരം സമ്പാദിച്ചത് 35000 രൂപയായിരുന്നുവത്രേ. അവർ ആ തുക പുതുവർഷത്തിൽ തന്നെ ഫിക്‌സ്‌ഡ് ഡെപ്പോസിറ്റായി ബാങ്കിൽ നിക്ഷേപിച്ചു. അതോടെ അവർ ഒരു നോർത്തിന്ത്യൻ ടൂർ പ്ലാൻ ചെയ്‌തു. ഇതുപോലെ ഭർത്താവും കുടുക്കയിൽ പണം സമ്പാദിക്കാൻ തുടങ്ങി. 2016ന് ഒടുവിൽ അവർ ഇരുവരും മൺകുടുക്ക പൊട്ടിച്ചപ്പോൾ കിട്ടിയ തുക എത്രയെന്നോ? അമ്പതിനായിരം രൂപ! അതെക്കുറിച്ച് അവർ പറയുന്നതിങ്ങനെ. “ടൂറിന് പോകുന്നതിന് ബാങ്കിൽ നിന്ന് പണം എടുക്കുന്നതിനേക്കാൾ എത്രയോ സന്തോഷം പകരുന്ന കാര്യമാണ്, ഇങ്ങനെ സമ്പാദിച്ച പണം വിനിയോഗിക്കുന്നത്. ഇതാകുമ്പോൾ അമിതമായ സാമ്പത്തിക ബാധ്യതയുണ്ടാക്കില്ല. ഇങ്ങനെയൊരു ആശയം തോന്നിയില്ലായിരുന്നുവെങ്കിൽ നോർത്തിന്ത്യൻ ട്രിപ്പ് സ്വപ്‌നമായി അവശേഷിച്ചേനെ”, എന്തെങ്കിലും വിലയേറിയ വീട്ടുപകരണം വാങ്ങണമെന്നുണ്ടെങ്കിൽ ഈ ആശയം നടപ്പിലാക്കി നോക്കൂ. സംഗതി ക്ലിക്കാകും. ഇനി സ്വർണമാണ് വാങ്ങാൻ ഉദ്ദേശിക്കുന്നതെങ്കിൽ ഇങ്ങനെ ചെറിയ തുകകൾ കുടുക്കയിൽ നിക്ഷേപിച്ച് നല്ലൊരു തുകയാക്കി ഉദ്ദേശിച്ച ആഭരണം സ്വന്തമാക്കാം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...