ഇപ്പോഴത്തെ സാഹചര്യത്തിൽ ലോകമെമ്പാടും ഒരു പുതിയ വർക്കിംഗ് സംസ്കാരം രൂപപ്പെട്ടു കഴിഞ്ഞു. ലോക്ക് ഡൗൺ കാലത്തെ ഐസൊലേഷൻ പീരിയഡിലെ ഈ ശൈലിക്ക് വളരെ പ്രാധാന്യം ഉണ്ട്. പക്ഷെ വീട്ടിലിരുന്നു ജോലി ചെയുമ്പോൾ ജീവനക്കാരും കമ്പനികളും ശ്രദ്ധിക്കേണ്ട കുറേ കാര്യങ്ങള്‍.
1) ആദ്യമായിട്ടായിരിക്കും പലരും ഇങ്ങനെ ജോലി ചെയുന്നത്. അതിനാൽ ഏറ്റവും പ്രധാനം ഒരു വർക്കിംഗ് പ്ലാൻ ഉണ്ടാക്കുക എന്നതാണ്. ഒപ്പം ഇരു ഭാഗത്തും ഫ്ലെക്സിബിലിറ്റി ആവശ്യമായി വരും.
2) വീട്ടിലാണെങ്കിലും ജോലി ചെയ്യാൻ ഒരു പ്രത്യേക സ്ഥലം ഒരുക്കി വയ്ക്കുക. അവിടെ സാമഗ്രികൾ അടുക്കി പെറുക്കി വയ്ക്കുക. ശ്രദ്ധ മാറ്റുന്ന സാധനങ്ങൾ ഒഴിവാക്കാം.
3) സാധാരണ ഓഫീസിൽ ഉള്ളതിനേക്കാൾ കൂടുതൽ വീഡിയോ കോൺഫെറൻസുകളും ഫോൺകോളുകളും സന്ദേശങ്ങളും വാട്സ്ആപ് ആക്ടിവിറ്റികളും ഉണ്ടാകും. വർക്ക് ലോഡ് തോന്നാൻ ഇത് കാരണമാകാം
4) ഓഫീസ് വർക്ക് ശീലിച്ചവർക്ക് വർക്ക് ഫ്രം ഹോം മാനസിക സമ്മർദ്ദം ഉണ്ടാക്കാൻ ഇടയുണ്ട്. അത് പരിഹരിക്കാൻ കമ്പനികളും വ്യക്തികളും സ്വന്തമായി വഴി കണ്ടെത്തണം.
5) സ്ഥിരമായി ഒരു സമയക്രമം പാലിക്കാം. ബ്രേക്കിനും, മറ്റുള്ളവരുമായി സംസാരിക്കുന്നതിനും അത് വെയ്ക്കാവുന്നതാണ്.
6) വർക്ക് ഫ്രം ഹോം പ്രൊഡക്ടിവ് ആക്കാൻ യോജിച്ച സമയം പുലർക്കാലം തന്നെ ആണെന്ന് അനുഭവസ്ഥർ പറയുണ്ട്.
7) ഫോൺ വിളികളും പേർസണൽ സോഷ്യൽ മീഡിയ ഉപയോഗവും ഉച്ചയ്ക്കുള്ള ഇടവേളകളിൽ ആകാം.
8) വർക്ക് ഫ്രം ഹോം ൽ ഏറ്റവും വലിയ തടസം നമ്മൾ തന്നെ ആണെന്ന് തിരിച്ചറിയുക.