കുറഞ്ഞ സ്‌പെയിസിൽ ഒരുക്കാവുന്ന വെർട്ടിക്കൽ ഗാർഡൻ രീതിയെ പരിചയപ്പെടാം. വീടിനോട് ചേർന്ന് ഗാർഡൻ വേണമെന്നുണ്ടെങ്കിലും പലരുടെയും സ്വപ്‌നങ്ങൾക്കു മുന്നിൽ സ്‌ഥലപരിമിതി തടസ്സം സൃഷ്‌ടിക്കുന്നു. ഫ്‌ളാറ്റുകളിൽ താമസിക്കുന്ന വരെ സംബന്ധിച്ചാണെങ്കിൽ വീടിനു ചുറ്റും പച്ചപ്പെന്ന സങ്കൽപ്പത്തോടു തന്നെ ഗുഡ് ബൈ പറയേണ്ട അവസ്‌ഥയും.

സ്‌ഥലപരിമിതിയും അസൗകര്യവും ഗാർഡൻ സ്വപ്‌നങ്ങൾക്ക് തടസ്സം സൃഷ്‌ടിക്കുന്നവർക്ക് വെർട്ടിക്കൽ ഗാർഡനൊന്നു പരീക്ഷിക്കാവുന്നതാണ്. വീടിന്‍റെ അകത്തളങ്ങൾക്ക് പച്ചപ്പും അഴകും സമ്മാനിക്കണമെന്നു കൊതിക്കുന്നവർക്ക് ആശ്വാസമാവുകയാണ് വെർട്ടിക്കൽ ഗാർഡനുകൾ.

വിദേശനാടുകളിലും ഡൽഹി, ബോംബൈ, ബാംഗ്ലൂർ എന്നീ മെട്രോകളിലും മാത്രം വ്യാപകമായിരുന്ന വെർട്ടിക്കൽ ഗാർഡനുകൾക്ക് ഇന്ന് കേരളത്തിലും പ്രചാരമേറുകയാണ്.

മലേഷ്യ, സിംഗപ്പൂർ, തായ്‌ലാന്‍റ് എന്നിവിടങ്ങളിലെല്ലാം വ്യാപകമായ വെർട്ടിക്കൽ ഗാർഡനുകളെ കേരളത്തിനു പരിചയപ്പെടുത്തുന്നത് ഇൻഡോർ ഗ്രീൻ കൺസെപ്‌റ്റിന്‍റെ ഡയറക്‌ടറായ വെണ്ണല സ്വദേശി ഹനീഫാണ്. “പോട്ടിംഗ് സാന്‍റ് മിക്‌സ് ചെയ്‌ത് അതിൽ ചെടി വച്ചുപിടിപ്പിയ്‌ക്കുന്നു. മൂന്ന് ചെടികൾ അടങ്ങിയ ഒരു മോഡ്യൂളിന് 850 രൂപ മുതൽ വില വരും. കൊകൊപീറ്റും ഈ പോട്ടിൽ മിക്‌സ് ചെയ്യുന്നുണ്ട്. ഡിമാന്‍റ് അനുസരിച്ച് ചുമരിൽ പിടിപ്പിക്കാവുന്ന തരത്തിലും സ്‌റ്റാന്‍റിൽ വയ്‌ക്കാവുന്ന രീതിയിലും വെർട്ടിക്കിൾ ഗാർഡനുകൾ ലഭ്യമാണ്” ഹനീഫ് പറയുന്നു.

ചെറിയ ഇടങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി ഭിത്തികളിലും മറ്റും വെർട്ടിക്കലായി ഒരുക്കാൻ സാധിക്കുന്നവയാണ് ഈ ഗാർഡനുകൾ. ഫ്‌ളാറ്റുകൾക്കും മറ്റ് സ്‌ഥലസൗകര്യം കുറവുള്ള നിർമ്മിതികൾക്കും ഓഫീസ് കെട്ടിടങ്ങൾക്കുമൊക്കെ ഏറെ യോജിച്ചവയാണ് ഇവ. ഭിത്തികളിൽ ഘടിപ്പിക്കാവുന്ന മൂന്നു കപ്പുകളുള്ള മോഡ്യൂളുകളാണ് ഇതിന്‍റെ അടിസ്‌ഥാനം.

പോളി പ്രൊപ്പിലിൻ നിർമ്മിതമായ ഈ കപ്പുകളിൽ ചകരിച്ചോറ് നിറച്ചാണ് ചെടി നടുന്നത്. സിങ്കോണിയം, ഫിലോഡെൻ ഡ്രോൺ, ബ്രോമിലിയാർഡ്‌സ്, റിയോ, ഡ്രസീനിയ, ക്ലോറോഫൈറ്റം, അസ്‌പരാഗസ് ഫേൺസ്, ബോസ്‌റ്റോൺ ഫേൺസ് തുടങ്ങിയ ചെടികളാണ് വെർട്ടിക്കൽ ഗാർഡനിൽ സാധാരണയായി ഉപയോഗിക്കുന്നത്. ഇത്തരം പോളി പ്രൊപ്പിലിൻ നിർമ്മിതമായ നിരവധി മോഡ്യൂളുകൾ ചേർത്തു വെച്ച് കസ്‌റ്റമേഴ്‌സിന്‍റെ ആവശ്യാനുസരണം വലിപ്പമേറിയ വെർട്ടിക്കൽ ഗാർഡൻ വാളുകൾ വരെ സൃഷ്‌ടിക്കാൻ കഴിയും. വെള്ളവും വളവും സ്‌പ്രേ ചെയ്‌തു നൽകുകയാണ് ഇവയുടെ രീതി. അമിതമായി വരുന്ന വെള്ളം ശേഖരിക്കാൻ ഒരു ചാലും ഈ മോഡ്യൂളുകളുടെ അടിയിലായി നൽകും. ഭിത്തികൾക്കു വേണ്ടി മാത്രമല്ല, ലിവിംഗ്- ഡൈനിംഗ് പാർട്ടീഷൻ, ഓഫീസ് റിസപ്‌ഷൻ ഏരിയ എന്നു തുടങ്ങി വ്യക്‌തികളുടെ മനോധർമ്മം പോലെ എവിടെ വേണമെങ്കിലും വെർട്ടിക്കൽ ഗാർഡനുകൾ സ്‌ഥാപിക്കാവുന്നതേയുള്ളൂ.

വെർട്ടിക്കൽ ഗാർഡന്‍റെ ഗുണങ്ങൾ

വെർട്ടിക്കൽ ഗാർഡനുകൾ അകത്തളങ്ങളുടെ ഭാഗമാക്കുമ്പോൾ ആരോഗ്യകരമായ ചില ഗുണങ്ങൾ കൂടി ലഭിക്കുന്നുണ്ട്. വായുവിലെ ടോക്‌സിനെ ഈ ചെടികൾ നീക്കം ചെയ്യുന്നു, ഒപ്പം വായു ശുദ്ധീകരിക്കുകയും ചെയ്യുന്നു. അനാരോഗ്യകരമായ കാർബൺ ഡൈ ഓക്‌സൈഡ് വലിച്ചെടുത്ത് ഓക്‌സിജൻ പുറത്തു വിടുന്നു. ഏതു തിരക്കേറിയ നഗരത്തിലായാലും അകത്തളങ്ങൾക്ക് പ്രകൃതിയുടെ സ്‌പർശം പകരാൻ ഇവയ്‌ക്കു സാധിക്കും.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...