ഉച്ചഭക്ഷണവും കഴിഞ്ഞ് ഭർത്താവിന് പതിവുള്ള മരുന്നുകളും എടുത്തുകൊടുത്ത് സുനിത അടുക്കളയിൽ കയറി എല്ലാം ഒന്നൊതുക്കി വയ്ക്കാൻ തുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളൂ. അപ്പോഴേക്കും ബാംഗ്ലൂരിൽ നിന്നും രാഹുലിന്‍റെ ഫോൺവിളിയെത്തി. ഓടിച്ചെന്ന് വിനോദേട്ടൻ കിടക്കുന്ന മുറിയിലെ ടേബിളിൽ നിന്നും സുനിത ഫോണടുത്തു.

“ഹലോ അമ്മാ.."

“ഹലോ മോനേ"

“അച്ഛൻ ആഹാരം കഴിച്ചോ? ഇപ്പോൾ കുഴപ്പമൊന്നുമില്ലല്ലോ?.. എല്ലാം ഓക്കേയല്ലേ?"

“വിശേഷിച്ചൊന്നുമില്ല മോനേ... മരുന്നെല്ലാം കൃത്യമായി കഴിക്കുന്നുണ്ട്."

“അമ്മ ഫോൺ അച്‌ഛന് കൊടുത്തേ.."

ഫോൺ വിനോദിന്‍റെ കൈയിൽ കൊടുത്തുകൊണ്ട് സുനിത പറഞ്ഞു. “രാഹുലാണ്. അച്‌ഛനോട് സംസാരിക്കണമെന്ന്."

ഉച്ചനേരത്തെ നേരിയ മയക്കം വെടിഞ്ഞ്, ഭാര്യയുടെ കൈയിൽ നിന്നും മൊബൈൽ പിടിച്ചുവാങ്ങി വിനോദ് മകനുമായി സംസാരം തുടങ്ങി. അച്ഛനും മകനും വലിയ താൽപര്യത്തോടെ ഓരോ വിശേഷങ്ങൾ പങ്കുവച്ചു. അതിനിടയിൽ സുനിത വീണ്ടും തന്‍റെ സാമ്രാജ്യത്തിലേക്ക് മടങ്ങി.

രാഹുലിന്‍റെ ഈ ഫോൺവിളി ഉച്ചതിരിയുന്ന നേരത്ത് മിക്കവാറും പതിവുള്ളതാണ്. അവൻ ഫോൺ സംഭാഷണത്തിലെ പ്രധാന വിഷയം എപ്പോഴും അച്ഛന്‍റെ രോഗാവസ്‌ഥതന്നെയാവും. അതിന്‍റേതായ ഉത്‌കണ്ഠകൾ.. രോഗശമനത്തെക്കുറിച്ചുള്ള ആശങ്ക... ഒറ്റയ്ക്ക് വീട്ടുകാര്യങ്ങളും അച്‌ഛൻ പരിചരണവും കൈകാര്യം ചെയ്യുന്ന അമ്മയുടെ കഷ്ട‌പ്പാടുകൾ... ഇതെല്ലാമാണ് രാഹുലിന്‍റെ സംഭാഷണത്തിൽ അടങ്ങിയിട്ടുണ്ടാവുക.

വീട്ടുജോലിത്തിരക്കിനിടയിലും ചില ഇടനേരങ്ങളിൽ സുനിതയുടെ ഓർമ്മകൾ വർഷങ്ങൾക്ക് പിറകിലേക്ക് പാഞ്ഞുപോകും. ജീവിക്കാൻ സാമാന്യം സ്ഥിതിയൊക്കെ ഉണ്ടായിരുന്ന ഒരു കൂട്ടുകുടുംബത്തിലെ പെൺകുട്ടിയായിരുന്നു സുനിത. അവളുടെ അമ്മ നിർമ്മലയ്ക്ക് രണ്ട് സഹോദരങ്ങളാണ് ഉണ്ടായിരുന്നത്. വല്യമ്മാവൻ രാജേന്ദ്രൻ, ചെറിയമ്മാവൻ സുരേന്ദ്രൻ. രാജേന്ദ്രൻ മാമന്‍റെ ഭാര്യ ഗിരിജ മാമി. സുരേന്ദ്രൻ മാമന്‍റെ ഭാര്യ രേഖ മാമി. പിന്നെ വീട്ടിലുള്ളത് അമ്മമ്മയാണ്. ചെറിയ കുട്ടികളായി താനും വല്യമ്മാവന്‍റെ മക്കൾ വിനോദേട്ടനും അനിയത്തി ജലജയും. അവൾക്ക് തന്നെക്കാൾ മൂന്നുവയസ് ഇളപ്പമാണ്.

സുനിതയ്ക്ക് പെട്ടെന്ന് തന്‍റെ അച്ഛനെ ഓർമ്മ വന്നു. താൻ പ്രൈമറി സ്‌കൂളിൽ പഠിക്കുമ്പോഴാണ് അച്ഛന്‍റെ വിയോഗം. നാട്ടിൽത്തന്നെയുള്ള ഒരു പോസ്‌റ്റോഫീസിൽ ക്ളാർക്കായിരുന്നു സുനിതയുടെ പിതാവ് രഘുനാഥൻ. അസുഖബാധിതനായി പെട്ടെന്നായിരുന്നു അയാളുടെ മരണം. അതേത്തുടർന്ന് അമ്മയും മകളും അമ്മാവന്മാരുടെ തണലിലാണ് കഴിഞ്ഞുവന്നത്. പ്രീഡിഗ്രി നല്ല മാർക്കോടെ പാസ്സായെങ്കിലും മകളെ തുടർന്ന് പഠിപ്പിക്കുന്നതിനേക്കാൾ വിവാഹം ചെയ്ത് അയക്കാനായിരുന്നു അവളുടെ അമ്മയ്ക്ക് തിടുക്കം. പഠിക്കണമെങ്കിൽ വിവാഹം കഴിഞ്ഞും അതാവാമല്ലോ എന്ന ന്യായീകരണവും. അങ്ങനെ പതിനെട്ടാം വയസ്സിൽ വല്യമ്മാവന്‍റെ മകനായ തന്‍റെ മുറച്ചെറുക്കൻ കൂടിയായ വിനോദേട്ടന്‍റെ ഭാര്യയായി സുനിത.

ആ വിവാഹബന്ധത്തിന് കുടുംബത്തിൽ ഒരാളുടെയൊഴികെ എല്ലാവരുടേയും അനു ഗ്രഹാശിസ്സുകൾ ഉണ്ടായിരുന്നു. സുരേന്ദ്രൻ മാമനുമാത്രം തന്നെ വിനോദേട്ടനു വേണ്ടി ആലോചിക്കുന്നത് ഇഷ്‌ടമായിരുന്നില്ല. സ്വന്തം ഏട്ടനോടുള്ള വിരോധം കൊണ്ട് മാത്രമായിരുന്നില്ല എതിർപ്പ്. കഥാനായകന്‍റെ ചില സ്വഭാവ സവിശേഷതകൾ ചെറുപ്പത്തിലേ കണ്ട് പരിചയമുള്ളതിന്‍റെ അടിസ്‌ഥാനത്തിലുള്ള ഭയാശങ്കകൾ കൂടിയാണ്. തന്‍റെ മരുമോൾ കുട്ടിയോട് ഏട്ടന്‍റെ സൽപുത്രൻ ചെറുപ്രായത്തിൽ കാണിച്ചിട്ടുള്ള ക്രൂരതകളും ദുഷ്‌ചെയ്തികളും അവഗണനയും അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നല്ലോ. എങ്കിലും ആ വിവാഹം തന്നെ നടന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...