കുണുങ്ങിയൊഴുകുന്ന കൊച്ചരുവികൾ, നിരന്നു നിന്ന് കാറ്റിലാടുന്ന തെങ്ങോലത്തലപ്പുകൾ, അരിവാളേന്തിയ നെൽപാടങ്ങൾ, വയലുകളിൽ പണിയെടുക്കുന്ന കർഷകർ, മാവും പ്ലാവും കല്ലിൽ കൊത്തിയെടുത്ത

ക്ഷേത്രങ്ങളും മലനിരകളും... ഒട്ടുമിക്കതിലും ഒരു കേരളീയത… ബാലി ഒരു കൊച്ചു കേരളം തന്നെയാണ്. ഇന്തോനേഷ്യയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് ബാലി.

കേരളത്തിന്‍റെ ഏഴിലൊന്ന് വിസ്തൃതിയിൽ ഇന്ത്യയിൽ നിന്ന് ഏതാണ്ട് 3500 മൈൽ ദൂരെ ഭൂപടത്തിൽ ഒരു കൊച്ചു പൊട്ടുപോലെ കാണുന്ന ദ്വീപ് സമൂഹമാണിത്. 2095 സ്ക്വയർ കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന ഈ ഇന്തോനേഷ്യൻ ദ്വീപിൽ ചെറുതും വലുതുമായി ഏതാണ്ട് 10,000ത്തിലധികം ക്ഷേത്രങ്ങൾ ഉണ്ട്. ഒന്നിനൊന്ന് വെല്ലുന്ന ശിൽപ സൗന്ദര്യമുള്ളവയാണ് ഈ ക്ഷേത്രങ്ങളത്രയും. ഇവയിൽ ഒട്ടുമിക്കവയും തന്നെ നെൽപാടങ്ങളിലും മലകൾക്ക് മീതെയുമാണ് നിർമ്മിച്ചിരിക്കുന്നത്.

നമ്മുടെ സംസ്കാരവും രീതികളുമായി ഇഴചേർന്നു നിൽക്കുന്ന മറ്റൊരു സംസ്കാരം... ദേശം... യാത്രകളെ ഹൃദയത്തോട് ചേർത്തു നിർത്താൻ ഇഷ്ടപ്പെടുന്ന ആൾ എന്ന നിലയ്ക്ക് ഇത്തവണ ബാലി സന്ദർശനം മാത്രമായിരുന്നു മനസ്സു നിറയെ...

ഇന്ത്യയ്ക്ക് പുറത്ത് ഇന്ത്യ കാണണമെന്ന മോഹവുമായി ജക്കാർത്തയിൽ നിന്നും ഏതാണ്ട് രണ്ട് മണിക്കൂർ യാത്ര കഴിഞ്ഞ് ഞങ്ങൾ ബാലിയുടെ തലസ്ഥാനമായ ഡെൻപസാറിലെത്തി. അതിനിത് അന്യനാടൊന്നുമല്ലല്ലോ. നമ്മുടെ നാട് തന്നെയാണ്.

എയർപോർട്ടിൽ കാല് കുത്തിയതു മുതൽ അപരിചിതത്വം ഒട്ടും തീണ്ടാത്ത ചിന്തകളായിരുന്നു മനസ്സ് നിറയെ. ഗരുഡന്‍റെ സുന്ദരൻ പ്രതിമ, റോഡിലും ഹോട്ടലുകളിലും വച്ചിരിക്കുന്ന കാർത്തികേയ രൂപങ്ങൾ, ദേവന്മാരുടേയും ദേവതകളുടേയും പേര്, വീട്, ഓഫീസ്, കടകൾ, സർക്കാർ സ്ഥാപനങ്ങളോടു ചേർത്ത് പണിതുയർത്തിയ കൊച്ചു ക്ഷേത്രങ്ങൾ... ഓരോന്നിലും തനതു ഭാരതീയ ശിൽപകലാ സാന്നിദ്ധ്യം നിറഞ്ഞു നിൽക്കുന്നുണ്ട്. ഇതൊക്കെ കണ്ട് ഞങ്ങൾക്ക് അതിയായ ഉത്സാഹം തോന്നി.

എയർപോർട്ടിൽ നിന്നും ടാക്സിയിലാണ് ഞങ്ങൾ ഹോട്ടലിലേയ്ക്കു പോയത്. യാത്രാ മദ്ധ്യേ ഭംഗിയുള്ള ഒരു ക്ഷേത്രം കണ്ട് എനിക്ക് കൗതുകം തോന്നി. “എയ് ഭായ് ഇതേതു ക്ഷേത്രമാണ്?” ഞാൻ ടാക്സി ഡ്രൈവറോടു ചോദിച്ചു. ചോദ്യം രസിച്ചെന്ന മട്ടിൽ അയാൾ നന്നായൊന്നു ചിരിച്ചു.

“സർ, അതിനത് അമ്പലമൊന്നമല്ല. സർക്കാർ ഓഫീസാണ്.” ശരിക്കൊരു ക്ഷേത്രനഗരി തന്നെയാണിത്?” കാഴ്ചകൾ പലതും കണ്ട് ഹോട്ടലിലെത്തിയപ്പോഴേക്കും നേരമിരുട്ടി തുടങ്ങിയിരുന്നു.

സുഖദമായ ഇളം കാറ്റിന്‍റെ തലോടലും... തിരമാലകളുടെ താളാത്മക സംഗീതവും.. ഇരുട്ടും വെളിച്ചവും കണ്ണാരം പൊത്തി കളിക്കുന്ന തീരദൃശ്യങ്ങളും കൺകുളിർക്കേ കാണണമെന്ന് അതിയായ ആഗ്രഹം കാരണം സമുദ്ര തീരത്തോടു ചേർന്നു കിടക്കുന്ന ഹോട്ടലാണ് ഞങ്ങൾ തങ്ങാനായി തെരഞ്ഞെടുത്തത്.

കാഴ്ചയ്ക്കിതു ഹോട്ടലല്ല മറിച്ച് ഒരു രാജസ്ഥാനി കൊട്ടാരമാണോ എന്നു പോലും തോന്നിപ്പോവും.... കറുത്ത കല്ലിൽ തീർത്ത ഭംഗിയുള്ള പ്രവേശന കവാടം, റിസപ്ഷൻ കൗണ്ടറിലെ ഭീമാകാരൻ ഗരുഡൻ പ്രതിമ, സമുദ്രതീരത്ത് ഒരു ഉയർന്ന ചതുരത്തിൽ സ്ഥാപിച്ചിരിക്കുന്ന ബുദ്ധന്‍റെ പ്രതിമ... മുന്നിൽ സുഗന്ധം വിതറി നിൽക്കുന്ന അഗർബത്തികൾ.. ഇത് അന്യനാടല്ല നമ്മുടെ നാട് തന്നെ എന്ന് തോന്നിക്കും വിധമുള്ള സെറ്റപ്പ്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...