പടക്കം പൊട്ടിച്ചും മൺചിരാതുകൾ കത്തിച്ചും വൈദ്യുത ദീപങ്ങൾ കൊണ്ട് വീട് അലങ്കരിച്ചും ഉപഹാരങ്ങൾ നൽകിയുമൊക്കെയാണല്ലോ നാം ദീപങ്ങളുടെ ആഘോഷമായ ദീപാവലിയെ വരവേൽക്കാറുള്ളത്. വർണ്ണക്കാഴ്‌ചകളും ശബ്‌ദ വിസ്‌മയങ്ങളും തീർക്കുന്ന വിവിധതരം പടക്കങ്ങൾ ദീപാവലിയുടെ ഏറ്റവും വലിയ ആകർഷണമാണ്. എന്നാൽ ചെറിയ അശ്രദ്ധ മതി ആഹ്ലാദത്തിന്‍റെ നാളുകളെ ദു:ഖത്തിലാഴ്‌ത്താൻ. വൈദ്യുത വിളക്കിൽ നിന്നും തീ പടർന്നും പടക്കം പൊട്ടിത്തെറിച്ചുമൊക്കെ ഈ അവസരത്തിൽ അപകടങ്ങൾ ഏറെയുണ്ടാവാറുണ്ട്. ഇത്തരം അപകടങ്ങളിൽ പെടുന്നത് ഏറിയ പങ്കും സ്‌ത്രീകളും കുട്ടികളുമായിരിക്കുമെന്നതാണ് മറ്റൊരു വസ്‌തുത. അനിഷ്‌ട സംഭവങ്ങൾ ഒഴിവാക്കാൻ പടക്കം പൊട്ടിക്കാതിരുന്നാൽ പോരെയെന്നു ചോദിച്ചാൽ കുട്ടികൾ സമ്മതിക്കുമോ? കമ്പിത്തിരി, മേശപ്പൂ, ചക്രം, മാലപ്പടക്കം, ഓലപ്പടക്കം എന്നിവയ്‌ക്ക് തിരി കൊളുത്തി തന്നെ ദീപാവലി ആഘോഷിച്ചോളൂ, എന്നാൽ മുൻകരുതൽ വേണമെന്നു മാത്രം.

ശ്രദ്ധിക്കുക

  • പൊട്ടാത്ത പടക്കമെടുത്ത് വീണ്ടും പൊട്ടിക്കാൻ ശ്രമിക്കരുത്. അകത്ത് തീപ്പൊരിയുണ്ടെങ്കിൽ പടക്കം വീണ്ടും പൊട്ടിയെന്നു വരാം. അല്‌പ സമയം ഇതിനടുത്തേക്ക് പോകാതിരിക്കുക. ശേഷം വെള്ളം തളിച്ച് പടക്കത്തിന്‍റെ തീ കെട്ടുവെന്ന് ഉറപ്പു വരുത്താം.
  • ലോഹ പാത്രത്തിൽ പടക്കം പൊട്ടിക്കരുത്.
  • കുട്ടികളുടെ കൈയെത്തുന്നിടത്തും ജ്വലനശക്‌തിയുള്ള വസ്‌തുക്കൾക്കരികിലും പടക്കം സൂക്ഷിക്കരുത്.
  • പടക്കം പൊട്ടിക്കുന്ന അവസരത്തിൽ അപകടമുണ്ടാവുന്നതിനുള്ള സാധ്യതയേറെയാണെന്നതിനാൽ ഇതിനടുത്തായി ഒരു ബക്കറ്റ് വെള്ളം കരുതുക.
  • പടക്കം പൊട്ടിക്കഴിഞ്ഞയുടനെ പടക്കത്തിന്‍റെ അവശിഷ്‌ടങ്ങൾക്കു മീതെ വെള്ളം തളിക്കണം. പൊട്ടിയ പടക്കത്തിലും കുറച്ചു സമയം വരെ ചൂടും തീപ്പൊരിയുമുണ്ടാവും. കൗതുകം കാരണം കുട്ടികൾ പൊട്ടിയ പടക്കം വീണ്ടുമെടുക്കാൻ ശ്രമിച്ചുവെന്നു വരാം.
  • പരിക്കേറ്റവർക്ക് പ്രാഥമിക ചികിത്സ എങ്ങനെ നൽകണമെന്നതിനെക്കുറിച്ച് വ്യക്‌തമായ അറിവുണ്ടായിരിക്കണം. 90% പൊള്ളൽ കേസുകളും അപ്രതീക്ഷിതമായി സംഭവിക്കുന്നതാണെന്നതിനാൽ കേവലം മുൻകരുതൽ കൊണ്ട് മാത്രം കാര്യമില്ല. അപകട സമയത്തെടുക്കുന്ന രക്ഷാനടപടികൾക്കും ഏറെ പ്രാധാന്യമുണ്ട്. പൊള്ളലേറ്റ ആൾക്ക് നൽകുന്ന ആദ്യപരിചരണം പൊള്ളലിന്‍റെ കാഠിന്യം കുറയ്‌ക്കുന്നതിനു സഹായകരമാണ്.

നിസ്സാര പൊള്ളലിന്

  • പൊള്ളലേറ്റ ഭാഗത്തുള്ള വസ്‌ത്രം ഉടനടി മാറ്റുക. ചർമ്മത്തോടു ചേർന്ന് വസ്‌ത്രം ഒട്ടിപ്പിടിച്ചിട്ടുണ്ടെങ്കിൽ അത് വലിച്ചെടുക്കാൻ ശ്രമിക്കരുത്.
  • പൊള്ളലേറ്റ ഭാഗത്ത് തുണി നനച്ച് ഏകദേശം 3 മുതൽ 5 മിനിറ്റ് വരെ വയ്‌ക്കുക. ഐസ് ഉരസരുത്, ഇങ്ങനെ ചെയ്‌താൽ ഉണങ്ങാൻ കാലദൈർഘ്യമെടുത്തെന്നു വരാം.
  • പൊള്ളലേറ്റ ഭാഗത്ത് വെണ്ണ, പൗഡർ, മറ്റുവസ്‌തുക്കൾ പുരട്ടാൻ ശ്രമിക്കരുത്. ഇതിലൂടെ അണുബാധയേൽക്കാനുള്ള സാധ്യതയേറെയാണ്.
  • നിസ്സാര പൊള്ളലേയുള്ളൂവെങ്കിൽ ഈ ഭാഗം ആദ്യം വൃത്തിയാക്കുക. ശേഷം ഇടവിട്ട് ഈ ഭാഗത്ത് കൂൾ കംപ്രസ്സ് ചെയ്യാം. അടുത്ത 24 മണിക്കൂർ ലൂസ് ഡ്രസ്സിംഗ് ചെയ്യാം.
  • ഡോക്‌ടറുടെ നിർദ്ദേശം തേടിയ ശേഷം മാത്രം കുട്ടികൾക്ക് വേദനസംഹാരി നൽകുക.

ഗുരുതരമായ പൊള്ളൽ

  • പൊള്ളലേറ്റ ഭാഗത്ത് 5 മിനിറ്റിലധികം തണുത്ത വെള്ളമൊഴിക്കരുത്. പ്രത്യേകിച്ച് ചെറിയ കുട്ടികളിൽ.
  • പൊള്ളലേറ്റ ഭാഗം ഡ്രസ്സ് ചെയ്യുന്നതിനു വൃത്തിയുള്ള തുണി ഉപയോഗിക്കുക. പൊള്ളലേറ്റയാളെ കഴിവതും വേഗം ആശുപത്രിയിലെത്തിക്കണം.
  • ശുദ്ധവായു കിട്ടുന്ന വിധത്തിൽ കിടത്തണം.

ഡോക്‌ടറുടെ സഹായം തേടാം

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...