ശരീര ഊഷ്മാവ് നിയന്ത്രിക്കുന്നതിനും ദഹനപ്രക്രിയയെ സഹായിക്കുന്നതിനുമുള്ള വെള്ളത്തിന്‍റെ പങ്ക് നമുക്ക് തള്ളിക്കളയാനാവില്ല. ഫിറ്റ് ആയും ഫൈൻ ആയും ഇരിക്കണമെങ്കിൽ ധാരാളം വെള്ളം കുടിക്കണം...
ജലം കൊണ്ടുള്ള ഉപയോഗങ്ങൾ
- ശരീരത്തിലടിഞ്ഞിരിക്കുന്ന കൊഴുപ്പിന്‍റെ അളവ് കുറയ്ക്കുന്നു.
- ശരീരത്തിലെ കൊഴുപ്പിന്‍റെ മെറ്റാബോളിസത്തിന് ഇത് സഹായിക്കുന്നു.
- ശരീരത്തിൽ സോഡിയത്തിന്‍റെ അളവ് കുറയ്ക്കുന്നു.
- ശരീരത്തിൽ ദ്രവപദാർത്ഥങ്ങളുടെ തടസ്സം മൂലം ഉണ്ടാവുന്ന വിഷമതകൾ ദൂരീകരിക്കുന്നു.
- മാംസപേശികളുടെ ശരിയായ ടോണിങ്ങ് നിലനിർത്താൻ സഹായിക്കുന്നു.
- ആവശ്യമുള്ള വെള്ളം കുടിക്കുന്നതു മൂലം കൊഴുപ്പ് വേഗം ദഹിക്കുന്നു. ശരീരത്തിൽ അധികമുള്ള കൊഴുപ്പ് നീക്കം ചെയ്യപ്പെടുന്നു.
- ധാരാളം വെള്ളം കുടിക്കുകയാണെങ്കിൽ ധമനികളിലും സിരകളിലൂടെയുമുള്ള രക്തപ്രവാഹം ശരിയായ തോതിലാവും. അതുകൊണ്ട് രക്‌തത്തിന്‍റെ അളവ് സാധാരണ രീതിയിലാവുന്നു.
- ആവശ്യാനുസരണം വെള്ളം കുടിക്കുകയാണെങ്കിൽ വയറിലുണ്ടാകുന്ന അസിഡിറ്റി അതായത് പിഎച്ചിന്‍റെ അളവ് ക്രമീകരിക്കുന്നു. ഇതുമൂലം വയറെരിച്ചിൽ, ഗ്യാസ്ട്രബിൾ എന്നിവയിൽ നിന്നും മോചനം ലഭിക്കുകയും ചെയ്യും.
ഹൈ ബ്ലഡ് പ്രഷർ അഥവാ കൊളസ്ട്രോൾ
ശാസ്ത്രസാങ്കേതിക വിദ്യ പൂർണ്ണ വികസനത്തിനു ശേഷവും ഹൃദ്രോഗങ്ങൾ മൂലം മരിക്കുന്ന രോഗികളുടെ എണ്ണം കൂടി വരികയാണ്. ഇതിനു കാരണം കൊളസ്ട്രോളിന്‍റെ ആധിക്യമാണ്. ശരീരത്തിൽ ഹൈ കൊളസ്ട്രോൾ കാരണം ധമനികളുടെ ഉപരിതലം തടിച്ചതും ദൃഢവുമായി തീരുന്നു. ഇതുമൂലം രക്തപ്രവാഹം പതുക്കെയാവുന്നു. ഇക്കാരണം കൊണ്ട് ഹൃദയത്തിൽ വളരെക്കുറച്ച് രക്തം മാത്രമേ എത്തുന്നുള്ളൂ മാത്രമല്ല ഓക്സിജന്‍റെ അളവും കുറയുന്നു.
പിന്നെ നെഞ്ചുവേദനയും ഹാർട്ട് അറ്റാക്കും ഉണ്ടാകുന്നു. ധാരാളം വെള്ളം കുടിക്കുന്നതുമൂലം രക്തം കട്ടി കുറഞ്ഞതാകുന്നു. അതോടൊപ്പം കൊളസ്ട്രോളിന്‍റെ അളവും കുറയുന്നു. രക്തം എളുപ്പത്തിൽ ഒരു തടസ്സവും കൂടാതെ ധമനികളിലൂടെ ഒഴുകി തുടങ്ങുകയും ഹൃദയം വരെ എത്തിച്ചേരുകയും പിന്നീട് ശരീരത്തിലെ മറ്റുഭാഗങ്ങളിലേയ്ക്ക് എത്തുകയും ചെയ്യുന്നു.
ഇതുപോലെ ഉയർന്ന രക്തസമ്മർദ്ദമുള്ളവരിൽ രക്തധമനികളുടെ പുറംഭാഗത്തുള്ള ശക്തി വർദ്ധിക്കുകയും രക്തത്തിന്‍റെ പ്രഷർ കൂടുകയും ചെയ്യും. ഇതിൽ നിന്നും രക്ഷപ്പെടുന്നതിന് ധാരാളം വെള്ളം കുടിക്കണം.
തലവേദന
ശരീരത്തിൽ വെള്ളത്തിന്‍റെ കുറവുമൂലം മസ്തിഷ്കത്തിലുണ്ടാകുന്ന വെള്ളത്തിന്‍റെ അഭാവമാണ് തലവേദനയ്ക്കു കാരണം. നമ്മുടെ മസ്തിഷ്കത്തിന്‍റെ 3/4 ഭാഗം വെള്ളമാണ്. ഡീഹൈഡ്രേഷൻ മൂലം ശരീരത്തിൽ സോഡിയത്തിന്‍റെയും പൊട്ടാസ്യത്തിന്‍റെയും സമതുലനത്തിൽ ക്രമക്കേടുണ്ടാകുന്നു. അതുകൊണ്ട് ശരീരത്തിന്‍റെ മറ്റുഭാഗങ്ങളിൽ സമ്മർദ്ദം വർദ്ധിക്കുകയും പിന്നീട് മുഴുവൻ സമ്മർദ്ദവും മസ്തിഷ്കത്തിലേയ്ക്ക് എത്തിച്ചേരുകയും ചെയ്യുന്നു. മസ്തിഷ്കത്തിന്‍റെ പ്രവർത്തന ഭാരം കൂടുകയും നിങ്ങൾക്ക് തലവേദന ഉണ്ടാവുകയും ചെയ്യും. ഇതിൽ നിന്നും രക്ഷപ്പെടുവാനുള്ള മാർഗ്ഗം ധാരാളം വെള്ളം കുടിക്കുക എന്നുള്ളതാണ്.
പനി, ജലദോഷം
മൂക്കൊലിപ്പ്, പനി, കഴുത്തുവേദന അഥവാ തൊണ്ടയിൽ ചൊറിച്ചിൽ ഇതെല്ലാം പനി ജലദോഷം എന്നിവയുടെ ലക്ഷണങ്ങളാണ്. തണുപ്പുകാലത്ത് പനി, ജലദോഷം മൂലം ശരീരത്തിലുള്ള വിഷാംശങ്ങൾ പുറന്തള്ളപ്പെടുന്നു. അതായത് പനി, ജലദോഷം എന്നീ രോഗങ്ങളോട് ചെറുത്തു നിൽക്കുന്നതിന് ശരീരം വളരെയധികം വെള്ളം ഉപയോഗിക്കുന്നു. അതുകൊണ്ട് ശരീരത്തിലെ വെള്ളത്തിന്‍റെ കുറവു മൂലം ഡീഹൈഡ്രേഷൻ സംഭവിക്കുകയും പനി കൂടുകയും ചെയ്യുന്നു.