ഏപ്രിൽ ഒന്നു മുതലാണ് പുതിയ സാമ്പത്തിക വർഷത്തിന്‍റെ ആരംഭം. ഭൂരിപക്ഷം പേരും സ്വന്തമായി സാമ്പത്തികാസൂത്രണങ്ങൾ ചെയ്യുന്നതും പുതിയ സാമ്പത്തിക വർഷത്തിലായിരിക്കും. ടാക്‌സ് റിട്ടേൺ ഫയൽ ചെയ്യേണ്ട സമയവും ഇതുതന്നെ. നികുതി അടയ്‌ക്കേണ്ട സമയത്ത് അതിൽ നിന്ന് ഇളവിനുള്ള വഴികളും ഉണ്ടോ എന്ന് അന്വേഷിക്കുന്നവരും കുറവല്ല. സാമ്പത്തിക വർഷത്തിന്‍റെ തുടക്കത്തിൽ തന്നെ നികുതിയിളവിനുള്ള നിക്ഷേപപദ്ധതികൾ ആസൂത്രണം ചെയ്യുന്നതാണ് നല്ല രീതി.

സർട്ടിഫൈഡ് ഫിനാൻഷ്യൽ പ്ലാനർ

അനുഭവ് ഗുപ്‌ത പറയുന്നു. നികുതി ഇളവിന് യോജിച്ച ചില നിക്ഷേപ പദ്ധതികൾ താഴെ. പബ്ലിക് പ്രൊവിഡന്‍റ് ഫണ്ട് (പിപിഎഫ്) നികുതി ഇളവ് ലഭിക്കാനുള്ള ഏറ്റവും മികച്ച രീതിയാണ് പബ്ലിക് പ്രൊവിഡന്‍റ് ഫണ്ട് നിക്ഷേപം, നിക്ഷേപത്തിലുള്ള റിട്ടേൺ, മെച്ചുരിറ്റി ആകുമ്പോൾ ലഭിക്കുന്ന ആനുകൂല്യം. ഈ മൂന്നും നികുതി വിമുക്‌തമാണ്. പത്തു വർഷത്തെ സർക്കാർ ബോണ്ടിന്‍റെ അടിസ്‌ഥാനത്തിലാണ് പ്രതിവർഷം പലിശനിരക്ക് ഇതിൽ നിശ്ചയിക്കപ്പെടുന്നത്. നിക്ഷേപത്തുക അനുസരിച്ച് പ്രതിവർഷം ഒരു ലക്ഷം രൂപ വരെ പിപിഎഫ് ഇനത്തിൽ ഒരു വ്യക്‌തിക്ക് ടാക്‌സ് ഇളവ് ലഭിക്കാനുള്ള അവസരമുണ്ട്.

നാഷണൽ പെൻഷൻ സ്‌കീം (എൻപിഎസ്)

പിപിഎഫ് പോലുള്ള മറ്റൊരു നിക്ഷേപ പദ്ധതിയാണ് എൻപിഎസ്. എളുപ്പത്തിൽ പ്ലാൻ ചെയ്യാമെന്നതു മാത്രമല്ല, കുറഞ്ഞ മുടക്കു മുതലിൽ എടുത്തുപറയത്തക്ക ലാഭവും എൻപിഎസിന്‍റെ പ്രത്യേകതയാണ്. ഇക്വിറ്റിയായോ കോർപ്പറേറ്റ് അല്ലെങ്കിൽ സർക്കാർ പദ്ധതികളിലോ നിക്ഷേപിക്കാം.

ജീവനക്കാരന്‍റെ അടിസ്‌ഥാന ശമ്പളത്തിന്‍റെ 10 ശതമാനം എൻപിഎസ് അക്കൗണ്ടിൽ ഇടുന്നു. ഈ തുക ടാക്‌സ് ഇളവിന് പ്രാപ്‌തമാണ്. 80സിസിടി, 80സിസിടി (2) എന്നീ നിയമപ്രകാരമായാണ് ടാക്‌സ് ഇളവിനുള്ള ആനുകൂല്യം അനുവദിക്കുന്നത്.

ഫിക്‌സഡ് ഡിപ്പോസിറ്റ് (എഫ്‌ഡി)

സ്‌ഥിരനിക്ഷേപം എന്ന രീതിയിൽ പണം നിക്ഷേപിക്കുന്നവർക്കും 80സി പ്രകാരം ടാക്‌സ് ഇളവിനുള്ള സൗകര്യം ലഭിക്കും. അഞ്ച് വർഷത്തേക്ക് ഫിക്‌സഡ് ഡിപ്പോസിറ്റ് ഇട്ട തുകയ്‌ക്കാണ് നികുതി ഇളവ് നൽകുന്നത്. കൃത്യമായ ലാഭം ലഭിക്കുന്ന, മാർക്കറ്റിലെ ഉയർച്ച താഴ്‌ചകൾ പ്രതിഫലിക്കാത്ത ഏക നിക്ഷേപ മാർഗവും ഇതാണ്.

ഇക്വിറ്റി ലിക്വിഡ് സേവിംഗ് സ്‌കീം (ഇഎൽഎസ്‌എസ്)

മൂന്നു വർഷത്തെ ലോക്?ഇൻ പിരീയഡ് നിക്ഷേപത്തിൽ പെടുന്നതാണ് മ്യൂച്ചൽ ഫണ്ട് അഥവാ ഇക്വിറ്റി ലിക്വിഡ് സേവിംഗ് സ്‌കീം. മുതൽ മുടക്ക് കുറവാണ് ഈ പദ്ധതിക്ക്. ഒപ്പം ബുദ്ധിപരമായ നിക്ഷേപം എന്ന സവിശേഷതയും ഉണ്ട്. ഒരു വർഷത്തിൽ ലക്ഷം രൂപ വരെ ഇങ്ങനെ നിക്ഷേപിക്കാം. പ്രതിമാസം ചുരുങ്ങിയത് 500 രൂപ തവണകളായും ഇഎൽഎസ്‌എസ് ആരംഭിക്കാം. ഫണ്ട് ഡൈവേഴ്‌സിഫൈഡ് ഇക്വിറ്റി ഫണ്ടിലോ, മറ്റു മേഖലകളിലോ 30 മുതൽ 80 വരെ ഷെയർ നിക്ഷേപിക്കുക യുമാവാം. ഈ നിക്ഷേപവും നികുതിവിമുക്‌തമാണ്.

ഹെൽത്ത് ഇൻഷുറൻസ്

സ്വന്തമായോ, കുടുംബത്തിന്‍റെ പേരിലോ ആരോഗ്യ പരിരക്ഷാ പോളിസികൾ എടുത്തിട്ടുണ്ടെങ്കിൽ അതും നികുതി ഇളവിന് പര്യാപ്‌തമാണ്. 80ഡി വകുപ്പു പ്രകാരം ഹെൽത്ത് ഇൻഷുറൻസിനും നികുതി ഇളവ് ലഭ്യമാണ്. ഭാര്യ, മക്കൾ ഇവരുടെ പേരിലുള്ള ഹെൽത്ത് ഇൻഷുറൻസിൽ പ്രതിവർഷം 20,000 രൂപ വരെ നികുതി ഇളവ് ലഭിക്കും. മാതാപിതാക്കളുടെ പേരിലുള്ള ഇൻഷുറൻസാണെങ്കിൽ 15,000 രൂപ വരെയും നികുതി ഇളവ് ലഭിക്കും. ഹെൽത്ത് ഇൻഷുറൻസ് പോളിസി എടുക്കുന്നതിലൂടെ കുടുംബത്തിന്‍റെ ആരോഗ്യ സുരക്ഷയും ഉറപ്പാക്കാം.?ഒപ്പം നികുതി ഇളവിനുള്ള വഴിയും തുറന്നു കിട്ടുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...