വെറുതെ ഇങ്ങനെ അങ്ങ് ജീവിച്ചാൽ പോരാ, എന്നെയും നാലാൾ അറിയണം. ഏതു രംഗത്തും ജീവിക്കുന്നതിൽ മുന്നേറണം എന്ന് ആഗ്രഹിക്കുന്നവർക്ക് മുന്നിൽ പലതരത്തിലുള്ള തടസ്സങ്ങളും പ്രശ്നങ്ങളും വന്നുചേരാറുണ്ട്. പലപ്പോഴും ലക്ഷ്യത്തിലെത്താനും സാധിക്കാറില്ല. ആത്മവിശ്വാസവും ധൈര്യവും ഉണ്ടോ… ഏതു സാഹചര്യത്തെയും അനായാസം തരണം ചെയ്യാം. ജീവിതത്തിൽ മുന്നേറാൻ ഇത് ചില വിജയ മന്ത്രങ്ങൾ.

  1. ഇന്ന് ചെയ്യേണ്ട ജോലി ഇന്ന് തന്നെ ചെയ്തു തീർക്കുക. നാളത്തേക്ക് മാറ്റി വയ്ക്കരുത്.
  2. നിങ്ങൾ ഏറ്റെടുക്കുന്ന ജോലി ചിട്ടയോടെ കൃത്യസമയത്ത് തന്നെ ചെയ്തു തീർക്കുക. പാതിവഴിക്ക് ഉപേക്ഷിക്കുന്നത് പിന്നീട് ഒരിക്കലും പൂർത്തിയാക്കാൻ സാധിക്കാതെ വന്നേക്കാം. ഇത് നിങ്ങളുടെ എഫിഷ്യൻസി കുറവാണ് എടുത്തുകാട്ടുക.
  3. പരീക്ഷയോ പ്രോജക്ടോ പ്രസന്‍റേഷനോ എന്തുമാകട്ടെ മനസ്സുരുത്തി ശ്രദ്ധയോടെ ചെയ്തു തീർക്കുക.
  4. വിജയിക്കുമ്പോൾ ഒക്കെ മറ്റുള്ളവർ തന്നെ പ്രശംസിക്കും എന്ന ധാരണ വേണ്ട. കാരണം ഓരോരുത്തരും വ്യത്യസ്ത കാഴ്ചപ്പാട് വച്ചുപുലർത്തുന്നവർ ആയിരിക്കും. പലപ്പോഴും നിങ്ങൾക്ക് ശരിയെന്ന് തോന്നുന്നത് മറ്റുള്ളവർക്ക് ശരിയാവണമെന്നില്ല. ഏറ്റെടുത്ത ദൗത്യം ലക്ഷ്യത്തിലെത്തിക്കുന്നതിൽ ആവണം ശ്രദ്ധ.
  5. വിമർശനം ഭയക്കണ്ട. ഇത് നിങ്ങൾക്കുള്ള നിർദ്ദേശമായി കരുതിയാൽ മതിയാവും. പുനർ ചിന്തനത്തിനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.
  6. വലിയ കൂട്ടുകെട്ടില്ലെങ്കിലും ഒന്നോ രണ്ടോ ആത്മമിത്രങ്ങൾ ഉള്ളതും നല്ലതാണ്. നിങ്ങളെ നന്നായി മനസ്സിലാക്കാനും ശരിയായ മാർഗ്ഗനിർദ്ദേശം നൽകാൻ കഴിവുള്ളവർ ആയിരുന്നാൽ നന്ന്.
  7. സ്വപ്നലോകത്തിൽ ജീവിക്കാതെ യാഥാർത്ഥ്യം ഉൾക്കൊണ്ട് ജീവിക്കുക. സ്വയം പര്യാപ്തത നേടുക വഴി സമൂഹത്തിൽ സുരക്ഷിതമായ സ്ഥാനം നേടിയെടുക്കാൻ ആവും.
  8. അശ്രദ്ധയോടുള്ള ജോലി ന്യൂനതകൾ നിറഞ്ഞതായിരിക്കും എന്ന് മാത്രമല്ല അന്യരുടെ വിമർശനത്തിന് കളം ഒരുക്കുകയും ചെയ്യും. സംശയം വരുമ്പോൾ സഹപ്രവർത്തകരോട് ചോദിക്കുകയോ പുനപരിശോധിക്കുകയോ ചെയ്യാം.
  9. ആത്മനിയന്ത്രണം പാലിക്കുക. മോശം കൂട്ടുകെട്ടും മോശം ശീലങ്ങളും വേണ്ട.
  10. ലഹരിപദാർത്ഥങ്ങൾ പാടെ ഉപേക്ഷിക്കുക.
  11. രക്ഷിതാക്കൾ എന്നും അഭ്യുദയകാംക്ഷികളും ഉറ്റ മിത്രങ്ങളുമായിരിക്കുമെന്ന് യാഥാർത്ഥ്യം ഉൾക്കൊണ്ട് കുടുംബാംഗങ്ങളുമായി നല്ല സൗഹൃദത്തിൽ പെരുമാറുക.
  12. ക്രിയേറ്റീവ് ആകാം. മറ്റുള്ളവരിൽ നിന്നും വേറിട്ടുള്ള നിങ്ങളുടെ കഴിവ് ലോകം അറിയട്ടെ.
  13. ടെൻഷൻ വേണ്ട. ഇതിന് പോസിറ്റീവ് ആയി ചിന്തിച്ചാൽ മതിയാവും.
  14. ആത്മവിശ്വാസം നല്ലതാണ്. പരാജയം മുന്നിൽ കാണുമ്പോഴും ആത്മവിശ്വാസം കൈവെടിയരുത്. വിജയത്തിലെത്താൻ ഇനിയും അവസരം ഉണ്ടല്ലോ എന്ന് വേണം കരുതാൻ.
  15. ജീവിതം ബാലൻസ്ഡ് ആയിരിക്കാൻ ശ്രദ്ധിക്കുക. അമിത ആഹ്ളാദവും കടുത്ത നിരാശയും വേണ്ട.
  16. മറ്റുള്ളവർ പറയുന്നത് കണ്ണുമടച്ച് വിശ്വസിക്കാതിരിക്കുക. അഭിപ്രായങ്ങൾ ശ്രദ്ധയോടെ കേട്ട് മനസ്സിന് ശരിയെന്ന് തോന്നും വിധം മാത്രം പ്രവർത്തിക്കുക.
  17. പ്രാക്ടീസ് മേക്സ് എ മാൻ പെർഫെക്റ്റ് എന്ന ഒരു പഴഞ്ചൊല്ലിലെ നിരന്തരശ്രമം വിജയത്തിൽ എത്തിക്കും.
  18. റിസൾട്ട് എന്താവും എന്ന അമിത ആശങ്ക വേണ്ട. നിങ്ങളുടെ അധ്വാനത്തിന് അർഹമായ ഫലം ലഭിക്കും.
  19. വ്യക്തി ശുചിത്വം പാലിക്കുക. വൃത്തിയുള്ളതും മനസ്സിന് ഇണങ്ങുന്ന നിറങ്ങളിൽ ഉള്ളതുമായ വസ്ത്രങ്ങൾ അണിയാം.
  20. ആഗ്രഹങ്ങൾ, പ്രതീക്ഷ, സ്വപ്നങ്ങൾ എല്ലാം ജീവിക്കാനുള്ള പ്രേരണ നൽകും എന്നതിനാൽ ശുഭാപ്തി വിശ്വാസത്തോടെ ജീവിക്കുക.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...