ഗ്ലാമറസും ബോൾഡ്നെസ്സും വെള്ളിത്തിരയിലെ അമ്മമാരിൽ മാത്രം ഒതുങ്ങുന്നില്ല. ഇന്ന് ഓരോ സ്ത്രീയും അവളുടെ പെർഫെക്റ്റ് ലുക്കിനെക്കുറിച്ച് ബോധവാന്മാരാണ്. ഇന്നത്തെ ആധുനിക അമ്മമാരുടെ ഫാഷനും ആകർഷകവുമായ രൂപവും അതിശയിപ്പിക്കുന്നത്ര മികച്ചതാണ്.
ഗ്ലാമറസ് ശൈലിയെ പുതിയ രീതിയിൽ അവർ പ്രതിഫലിപ്പിക്കുന്നു. അമ്മമാർക്ക് സ്വന്തം കാര്യം തീരുമാനിക്കാൻ പോലും സമയം കിട്ടാത്ത ഒരു കാലമുണ്ടായിരുന്നു. വീട്ടുകാരെയും കുട്ടികളെയും പരിപാലിക്കുക എന്ന ടാഗ്‌ലൈൻ ലഭിച്ചപ്പോൾ പല സാമൂഹിക വിലക്കുകളും ഒപ്പം അവൾക്ക് നേരിടേണ്ടി വന്നു. കുട്ടികളെ വളർത്തുന്നതിലും മറ്റും മാത്രമായി യഥാർത്ഥ സന്തോഷം മറഞ്ഞിരിക്കുന്നതായി അവൾ കരുതിയ കാലം. തങ്ങളുടെ കടമയുടെ പാതയിൽ അത് അവരുടെ വിധിയായോ ഉത്തരവാദിത്തമായോ കണക്കാക്കി മുന്നോട്ട് പോകുന്നവർ നിരവധി. ആ വേളയിൽ സ്വന്തം രൂപത്തെക്കുറിച്ച് അവൾ ബോധവാന്മാരോ ഫിറ്റ്നസിനെക്കുറിച്ച് സെൻസിറ്റീവോ ആയിരുന്നില്ല. എന്നാൽ കാലക്രമേണ മാധ്യമങ്ങളുടെയും ആശയവിനിമയത്തിന്‍റെയും സ്വാധീനം ഈ ധാരണയെ പൂർണ്ണമായും മാറ്റിമറിച്ചു.
പാരമ്പര്യം ലംഘിക്കുന്നു
ആകർഷകമായ രൂപവും തികഞ്ഞ സൗന്ദര്യബോധവും കൊണ്ട് ഇന്നത്തെ സൂപ്പർസ്മാർട്ട് മമ്മമാർ പഴയ മിഥ്യയെ തകർക്കുന്നതായി തോന്നുന്നില്ലേ? അവളുടെ ഈ പുതിയ അവതാരം ശരിക്കും നമ്മളെ ഗൗരവമായി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു. ഈ അമ്മമാർ 'തലച്ചോറുമുള്ള സൗന്ദര്യത്തിന്‍റെ' പ്രതീകമായി മാറിയിരിക്കുന്നു. 45 വയസ്സ് പിന്നിട്ടിട്ടും ഗ്ലാമറസ് ആയി നടക്കാൻ മടിക്കാത്ത അമ്മമാർ ഇന്ന് നമുക്ക് ചുറ്റിലുമുണ്ട്. 48 വയസ്സുള്ള ബോളിവുഡ് നടി മാധുരി ദീക്ഷിത്, മലയാളത്തിന്‍റെ സ്വന്തം മഞ്ജുവാരിയർ, നദിയാ, പൂർണിമ ഇവരൊക്കെ ഉദാഹരണം. മുൻ ലോകസുന്ദരി ഐശ്വര്യ റായി ആകട്ടെ എക്കാലവും ലോകത്തെ അതിശയിപ്പിക്കുന്നു. തന്‍റെ സുന്ദരിയായ മകൾ ആരാധ്യയ്‌ക്കൊപ്പം ചുവന്ന പരവതാനിയിൽ ചുവടുവെക്കുമ്പോൾ, ആരാധകർ ശ്വാസമടക്കി പിടിച്ചു അത് കാണുന്നു.
ഇവരെക്കൂടാതെ കജോൾ, ഡിംപിൾ, ശിൽപ ഷെട്ടി മുതൽ രവീണ ടണ്ടൻ വരെയുള്ള നിരവധി പേരുകൾ ഈ പട്ടികയിൽ ഉൾപ്പെടുന്നു. ഇവരെല്ലാം അവരുടെ ധീരവും മനോഹരവുമായ ശൈലിയിൽ ആധുനിക അമ്മയ്ക്ക് വ്യത്യസ്തമായ നിർവചനം സൃഷ്ടിച്ചു.
പുതിയ കാലഘട്ടം പുതിയ ശൈലി
ഗ്ലാമർ ലോകത്തിനപ്പുറം ആയിരക്കണക്കിന് സ്ത്രീകൾ അമ്മയായ ശേഷവും തങ്ങളുടെ സൗന്ദര്യവും സ്മാർട്ട്നെസ്സും വീണ്ടെടുക്കുകയും നിലനിർത്തുകയും ചെയ്തിട്ടുണ്ട്. അത്തരത്തിലുള്ള ചില അമ്മമാരുടെ ചിന്തകൾ ഇതാ: ലേഡീസ് ബ്യൂട്ടി സലൂൺ നടത്തുന്ന ജ്യോതി പറയുന്നു, “ഇപ്പോൾ എല്ലാ അമ്മമാരുടെയും അവകാശമാണ് ധൈര്യവും സുന്ദര്യവും. ഇപ്പോൾ 6 മുഴം സാരി ഞങ്ങളുടെ ഐഡന്‍റിറ്റിയല്ല, എന്നാൽ ഹൈഹീൽസ്, ലെഗ്ഗിംഗ്സ്, ട്രാക്ക് സ്യൂട്ട് മുതൽ ഹെവി ബ്ലേസർ വരെ അവർക്ക് ഭംഗിയായി ഉപയോഗിക്കാം. ഫാഷനബിൾ ആയ രീതിയിൽ നമ്മുടെ കുട്ടികളുമായി റാംപിൽ നടക്കാൻ പോലും കഴിയും, അതും സ്മാർട്ടായും ഭംഗിയായും."
സ്വകാര്യ സ്‌കൂൾ അദ്ധ്യാപിക അതുല്യ ധൈര്യത്തോടെ പറയുന്നു, "ഞങ്ങൾ പുതിയവരാണ്. ലോകം പുതിയതാണ്, പിന്നെ എന്തിന് ശൈലി പഴയതായിരിക്കണം? ഇന്ന് ഞാൻ ഒരു കുട്ടിയുടെ അമ്മയായി, എന്നാൽ മികച്ച വസ്ത്രധാരണവും ഫിറ്റ്നസും ഞാൻ കാത്തുസൂക്ഷിക്കുന്നു. അമ്മയായതിനു ശേഷം സുന്ദരിയായി കാണാനുള്ള ആഗ്രഹം ആർക്കും അവസാനിക്കുന്നില്ല. അവിവാഹിതയായ പെൺകുട്ടിക്ക് സൗന്ദര്യത്തിലും വസ്ത്രധാരണത്തിലും ഫാഷനിലും എത്രമാത്രം അവകാശമുണ്ടോ, അതേ അവകാശം വിവാഹിതയായ സ്ത്രീക്കും ഉണ്ട്. പിന്നെ ഞാനെന്തിന് പുറകിൽ നിൽക്കണം? ഈ യുഗം നമ്മുടേതാണ്, അതിനാൽ നാമും ഒരു തുടക്കം ഉണ്ടാക്കണം.