ലോക്ക്ഡൗണിൽ ഒരുപാട് കാലം വീട്ടിൽ ഇരുന്നതല്ലേ, ഇനി കുറച്ച് കറങ്ങാം, എവിടെയെങ്കിലും യാത്ര പോവണം എന്നൊക്കെ തോന്നി തുടങ്ങിയപ്പോൾ ആണ് യോജിച്ച ഒരു സ്ഥലം തേടാൻ ആരാഭിച്ചത്. തേടി തുടങ്ങിയപ്പോഴാണ് നൂറുകൂട്ടം കാര്യങ്ങൾ നമ്മുടെ മുന്നിലുണ്ടെന്ന് മനസിലായത്. ഇന്ത്യയിൽ ഒരുപാട് യാത്ര ചെയ്തിട്ടുണ്ട് വിദേശത്ത് പോകാൻ അത്ര പെട്ടെന്ന് വിസ കിട്ടില്ല. എന്ത് ചെയ്യും എന്നാലോചിച്ച് ഗൂഗിളിൽ തിരഞ്ഞു കൊണ്ടിരുന്നു, ഇക്കാലത്ത് ഗൂഗിൾ ആണ് എല്ലാ രോഗങ്ങൾക്കും മരുന്ന്. എല്ലാ പ്രശ്നത്തിനും പരിഹാരം. പിന്നെ 'വിസ ഓൺ അറൈവൽ' സൗകര്യമുള്ള സ്ഥലങ്ങൾ കണ്ടുപിടിച്ചു. ഫ്ലൈറ്റ് യാത്ര ആയാലും അധികം ദൈർഘ്യമില്ലാത്തതാവണം. അങ്ങനെ തായ്‌ലന്‍റ് ഏകകണ്ഠമായി ഫൈനലിസ്റ്റായി.

ഉടൻ തന്നെ ഒരു ഏജൻസി വഴി എല്ലാം അന്വേഷിച്ചു. അവർ മുഖേന 10 ദിവസത്തെ പാക്കേജ് മാത്രമാണ് എടുത്തത്. ടൂർസ് ആൻഡ് ട്രാവൽസ് കമ്പനികളുടെ സൗകര്യം ഉപയോഗപ്പെടുത്തിയാൽ യാത്ര സുഗമമാകുമെന്നത് ഇക്കാലത്ത് ആശ്വാസമായി മാറിയിരിക്കുന്നു. പുതിയ സ്ഥലത്ത് എവിടെ അലഞ്ഞു തിരിയുമെന്ന ആശങ്ക വേണ്ട. ഫ്ലൈറ്റ് ബുക്ക് ചെയ്യുന്നത് മുതൽ ഹോട്ടലുകൾ, ടാക്സികൾ, ഭക്ഷണ പാനീയങ്ങൾ, എല്ലാം സമാധാനപരം!

അങ്ങനെ ഞാനും ഹസ്ബന്‍റും പുലർച്ചെ 5 മണിക്ക് മുംബൈയിൽ നിന്ന് ഫുക്കറ്റിലേക്ക് യാത്രയായി. 4 മണിക്കൂർ 40 മിനിറ്റ് ഫ്ലൈറ്റ് യാത്ര ചെയ്ത് ഫുക്കറ്റിൽ എത്തി. ഫുക്കറ്റ് വിമാനത്താവളത്തിൽ അറൈവൽ വിസ എടുക്കുന്നവരുടെ നീണ്ട നിര ഉണ്ടായിരുന്നു. വരിയിൽ എന്‍റെ പിന്നിൽ ആരാണെന്ന് അറിയാമോ? മുസഫർനഗറിലെ ഒരു യുവാവും ഭാര്യയും. ഒന്നാലോചിച്ചു നോക്കൂ, തായ്‌ലന്‍റിൽ, നിങ്ങളുടെ തൊട്ടു പിന്നിൽ, നാട്ടിലെ ഒരാൾ ഫോണിൽ സംസാരിക്കുന്നു, മനസ്സിൽ ചിരിച്ചുകൊണ്ട് ഞാൻ ഫോണിൽ സംസാരം ശ്രദ്ധിച്ചു. സ്ഥലത്തെത്തിയ ശേഷം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു അവർ. മുന്നിൽ നിൽക്കുന്ന ഭർത്താവിനോട് ഞാൻ തമാശയായി പറഞ്ഞു, “നിങ്ങളുടെ അനിയനെ കാണണോ? എന്‍റെ പിന്നിൽ ക്യുവിലുണ്ട്.”

എന്തായാലും വിസ പരിപാടി വളരെ വേഗത്തിൽ നടക്കുന്നുണ്ട്. ഇത്ര വേഗത്തിൽ ഇതൊക്കെ നടന്നു കിട്ടുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല. അവിടെ ആരും ഒരു പേപ്പറും കാര്യമായി നോക്കുന്നുപോലുമില്ല. അത് കണ്ട് ഞാൻ ആശ്ചര്യപ്പെട്ടു. ഇപ്പോൾ തായ്‍ലാന്‍റിൽ വിനോദസഞ്ചാരികളുടെ വലിയ തിരക്കാണ് ഉള്ളതെന്ന് മനസ്സിലായി, കാരണം ലോക്ക്ഡൗൺ കഴിഞ്ഞതോടെ ഇപ്പോൾ ധാരാളം സഞ്ചാരികൾ വരുന്നുണ്ട്. ഞങ്ങൾ ഫോം പൂരിപ്പിച്ച് ഫോട്ടോ ഒട്ടിച്ചു, 10 മിനിറ്റിനുള്ളിൽ ഇമിഗ്രേഷൻ കഴിഞ്ഞു. പിന്നെ ലഗേജും എടുത്ത് ഒന്നര മണിക്കൂറിനുള്ളിൽ എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങി. അവിടെ ട്രാവൽ ഏജൻസിയിലെ പെൺകുട്ടിയും ഒരു ആഡംബര കാറും ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു.

വിശപ്പിന്‍റെ വിളി 

ഡ്രൈവർ ഞങ്ങളെ കാറിൽ കയറ്റി ഇരുത്തി ക്രാബി ദ്വീപിലേക്ക് ആണ് യാത്ര. കാറിന്‍റെ ഡ്രൈവർക്ക് ഹിന്ദിയും ഇംഗ്ലീഷും അറിയില്ല. ഇംഗ്ലീഷിലെ ഏതാനും വാക്കുകൾ മാത്രമേ അദ്ദേഹത്തിന് മനസ്സിലാക്കാൻ കഴിഞ്ഞുള്ളൂ. ഞങ്ങൾക്ക് ഇപ്പോൾ നല്ല വിശപ്പ് തോന്നി. ഒരു റസ്റ്റോറന്‍റ് കണ്ടാൽ വണ്ടി നിർത്താൻ ഡ്രൈവറെ പറഞ്ഞു ബോധ്യപ്പെടുത്താൻ വളരെയധികം പരിശ്രമിച്ചു. അവസാനം വയറിൽ കൈ വെച്ച് ആംഗ്യ ഭാഷ കാണിച്ചപ്പോൾ അയാൾ മനസ്സിലാക്കി ചിരിക്കാൻ തുടങ്ങി. ഞങ്ങളും ചിരിച്ചുകൊണ്ട് അവനോട് 'വെരി ഹംഗ്റി' എന്ന് പറഞ്ഞു കൊണ്ടിരുന്നു. അടുത്തൊന്നും ഭക്ഷണമില്ല, റെസ്റ്റോറന്‍റില്ല എന്ന് അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു. അല്പം കൂടി പോയ ശേഷം, ഡ്രൈവർ വണ്ടി ഒരിടത്ത് നിർത്തി ഭക്ഷണം കഴിക്കാം എന്ന് പറഞ്ഞു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...