എല്ലാവർക്കും അടുക്കളയിൽ ഏറ്റവും ആവശ്യം ഉള്ള ഉപകരണം ആണ് ഫ്രിഡ്ജ്. തണുത്ത വെള്ളം, ഐസ്, ഭക്ഷണ പദാർത്ഥങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ പ്രത്യേകിച്ചും ചൂടുകാലത്ത് കേടാകാതെ സംരക്ഷിക്കാൻ അത്യാവശ്യമാണ് ഫ്രിഡ്ജ്. പലപ്പോഴും ആളുകൾ ഫ്രിഡ്ജ് ഒരു അലമാരയായും ഉപയോഗിക്കാറുണ്ട്. അതിൽ ഭക്ഷണ സാധനങ്ങൾ കുത്തി നിറച്ച് വയ്ക്കാറുണ്ട്. എന്നാൽ ഫ്രിഡ്ജിൽ സാധനങ്ങൾ കുത്തി നിറച്ച് വയ്ക്കാതെ വളരെ ചിട്ടയായ രീതിയിൽ സൂക്ഷിക്കണം. അടുക്കും ചിട്ടയോടും കൂടി വയ്ക്കുന്നത് ഉപയോഗിക്കാനും എളുപ്പമാകും എന്നതിന് പുറമെ വൈദ്യുതി ഉപഭോഗവും കുറവായിരിക്കും. ഫ്രിഡ്ജിൽ സാധനങ്ങൾ കൂടുന്തോറും അതിൽ ലോഡ് കൂടും ഒപ്പം വൈദ്യുതി ഉപഭോഗവും കൂടുന്നു.

പലപ്പോഴും, സാധനങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതിന് ആളുകൾ ചെറിയ പാത്രങ്ങളിൽ അവശേഷിച്ച ഭക്ഷണസാധനങ്ങൾ, മസാലകൾ, പരിപ്പ് മുതലായവ നിറയ്ക്കുന്നു. അതേസമയം സാധനങ്ങൾ വ്യവസ്ഥാപിതമായി ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണെങ്കിൽ ഉപയോഗിക്കാനും എളുപ്പമായിരിക്കും. നിങ്ങളുടെ ഫ്രിഡ്ജ് എങ്ങനെ ക്രമീകരിക്കാം എന്നതിനെക്കുറിച്ചുള്ള ചില ടിപ്‌സ് ഇതാ...

  1. സിംഗിൾ, ഡബിൾ അല്ലെങ്കിൽ ട്രിപ്പിൾ ഡോർ ഫ്രിഡ്ജ് ആകട്ടെ, എല്ലാത്തിനും നടുവിൽ മൂന്ന് ഭാഗങ്ങളുണ്ട്, നിങ്ങൾ ഏതെങ്കിലും പ്ലാസ്റ്റിക് ഷീറ്റോ ഡൈനിംഗ് ടേബിൾ മാറ്റുകളോ ഇട്ടിട്ടു സാധനങ്ങൾ വയ്ക്കുക. ഇങ്ങനെ ചെയ്യുന്നത് ഫ്രിഡ്ജ് വൃത്തിയായിരിക്കാൻ സഹായിക്കുന്നു, മുഴുവൻ ഫ്രിഡ്ജിനും പകരം നിങ്ങൾക്ക് ഓരോ തവണയും ഷീറ്റ് മാത്രം തുടയ്ക്കുന്നത് ജോലി എളുപ്പമാക്കും കൂടാതെ ഫ്രിഡ്ജ് വൃത്തിയായിരിക്കുകയും ചെയ്യും.
  2. മൂന്ന് ഭാഗങ്ങളിൽ ഒരു ഭാഗം മിച്ചം വരുന്ന ഭക്ഷണം, പാൽ, തൈര് എന്നിവയ്ക്കുള്ളതാണെന്ന് ഉറപ്പുവരുത്തുക, അത് എല്ലാ കുടുംബാംഗങ്ങളോടും പറയുക. നിങ്ങളുടെ അഭാവത്തിൽ പോലും കുടുംബാംഗങ്ങൾക്ക് ബാക്കിയുള്ള ഭക്ഷണം ഉപയോഗിക്കാൻ കഴിയും.
  3. അതുപോലെ, മാവ്, അരിഞ്ഞ പച്ചക്കറികൾ മുതലായവയ്ക്കായി മറ്റൊരു ഭാഗം തീരുമാനിക്കണം. ഇതിലൂടെ സാധനങ്ങൾ തിരയാതെ എളുപ്പത്തിൽ എല്ലാം ഒരിടത്ത് ലഭിക്കും.
  4. ജാം, ചട്ണി, അച്ചാർ, കുപ്പികൾ, ക്യാനുകൾ മുതലായവ ഒരു ട്രേയിൽ അല്ലെങ്കിൽ ഡോറിൽ സൂക്ഷിക്കുക. അത് കണ്ടെത്തുന്നതിൽ നിങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകില്ല.
  5. പാൽ, ക്രീം എടുത്ത് ഒരു ജഗ്ഗിൽ നിറച്ച് വയ്ക്കുന്നത് കുട്ടികൾക്ക് എളുപ്പത്തിൽ എടുക്കുന്നതിന് സഹായിക്കും.
  6. ഫ്രിഡ്ജ് ചെറുതാണെങ്കിൽ മാർക്കറ്റിൽ നിന്ന് ചെറിയ ഹാംഗിംഗ് റാക്സ് വാങ്ങി അതിൽ നിങ്ങൾക്ക് നാരങ്ങ, പച്ചമുളക്, പച്ച മല്ലി ഇഞ്ചി മുതലായവ സൂക്ഷിക്കാം.
  7. എല്ലാ ഭക്ഷണ സാധനങ്ങളും ഫ്രിഡ്ജിൽ പൊതിഞ്ഞ് സൂക്ഷിക്കുക, പച്ചക്കറികൾ, പാൽ മുതലായവ ഏറെ ദിവസം ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ഒഴിവാക്കുക.
  8. വിവിധ തരം പാർട്ടീഷൻ ബോക്സുകൾ വിപണിയിൽ ലഭ്യമാണ്, നിങ്ങൾക്ക് അവ പരിപ്പ്, പച്ചക്കറികൾ, പഴങ്ങൾ, മുതലായവ അരിഞ്ഞത് സൂക്ഷിക്കാനും ഉപയോഗിക്കാം.
  9. ചട്ണി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് പേസ്റ്റ്, പൊടിച്ച മസാലകൾ മുതലായവ പ്ലാസ്റ്റിക്കിന് പകരം വായു കടക്കാത്ത ഗ്ലാസ് പാത്രത്തിൽ സൂക്ഷിക്കുക. ഇത് ദീർഘകാലത്തേക്ക് സുരക്ഷിതമായിരിക്കും.
  10. വെജിറ്റബിൾ ബോക്സിലെ എല്ലാ പച്ചക്കറികളും കഴുകി ഉണക്കിയ ശേഷം ഓരോന്നും വേറെവേറെ പോളിത്തീൻ ബാഗുകളിൽ സൂക്ഷിക്കുക.
  11. ഫ്രിഡ്ജിൽ പഴകിയ ഭക്ഷണ സാധനങ്ങൾ എല്ലാ ആഴ്‌ചയും നീക്കി ഫ്രിഡ്ജ് വൃത്തിയാക്കാൻ ശ്രദ്ധിക്കുക.
  12. പുളി, മാങ്ങ, ചെറുനാരങ്ങ, തക്കാളി തുടങ്ങിയവയുടെ പ്യൂരി തയ്യാറാക്കിയ ശേഷം ക്യൂബുകളാക്കി സിപ് ലോക്ക് ബാഗുകളിൽ ഫ്രീസറിൽ വയ്ക്കാം.
  13. ചിലപ്പോൾ ഫ്രിഡ്ജിൽ നിന്ന് മണം വരാൻ തുടങ്ങും, ഇത് ഒഴിവാക്കാനായി നാരങ്ങ മുറിച്ച് ഫ്രിഡ്ജിന്‍റെ മധ്യത്തിൽ വയ്ക്കുക.
  14. ഫ്രിഡ്ജിൽ പ്ലാസ്റ്റിക് കുപ്പികൾക്ക് പകരം സ്റ്റീൽ അല്ലെങ്കിൽ ഗ്ലാസ് ബോട്ടിലുകൾ ഉപയോഗിക്കുക.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...