പരസ്യങ്ങളിൽ മനോഹരമായി ചിരിക്കുന്ന മോഡലിനെ കാണുമ്പോൾ അതുപോലെ ചിരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് തന്നാറില്ലേ. പക്ഷേ, നമ്മളിൽ എത്ര പേർക്ക് ഇങ്ങനെ കൂളായി മനോഹരമായി ചിരിക്കാൻ കഴിയും.

വിണ്ടുകീറിയ ചുണ്ടുകൾ. ക്രമം തെറ്റിയ നിറംകെട്ട പല്ലുകൾ എന്നിവയാണ് പലരുടേയും ചിരി മായ്ക്കുന്നത്. എന്നാൽ മുഖത്ത് മനോഹരമായ ചിരി വിടർത്താൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. ചുണ്ടുകൾക്ക് വേണ്ടത്ര സംരക്ഷണം നൽകുകയും ചെയ്യുക വഴി നിങ്ങൾക്കും നേടിയെടുക്കാം ആരെയും മയക്കുന്ന ആകർഷകമായ ചിരി.

വിണ്ടുകീറുന്നത് തടയാൻ

  • രാത്രി കിടക്കും മുമ്പ് ഇളം ചൂടുള്ള നെയ്യ് ചുണ്ടിൽ പുരട്ടുക.
  • അര ടീസ്പൂൺ പാൽപ്പാടയിൽ ഒരു നുള്ള് മഞ്ഞൾ ചേർത്ത് ദിവസവും പുരട്ടുക.
  • വാസ്‍ലിൻ പുരട്ടുന്നതും ചുണ്ടുകൾക്ക് നല്ലതാണ്.
  • വിണ്ടുകീറിയ ചുണ്ടുകളിൽ തേൻ പുരട്ടി അര മണിക്കൂർ നേരം ഇരിക്കുക.
  • മോയിസ്ച്റൈസർ പുരട്ടുന്നത് വിണ്ടുകീറുന്നത് തടയാൻ സഹായിക്കും.
  • രാത്രി ഉറങ്ങാൻ നേരത്ത് കടുകെണ്ണയോ ഇളം ചൂടുള്ള നെയ്യോ നാഭിയിൽ പുരട്ടുന്നത് ചുണ്ടുകൾ വിണ്ടുകീറുന്നത് തടയും.

പുറന്തൊലി ഇളകിയാൽ

  • പുറന്തൊലി ഒരിക്കലും ഇളക്കരുത്.
  • രാത്രി ചുണ്ടുകളിൽ ബദാം ഓയിൽ പുരട്ടുക
  • വായിലൂടെ ശ്വസിക്കാതിരിക്കുക.

ചുണ്ടിലെ കറുപ്പ്

റോസാ പൂവിതൾ അരച്ചിൽ ഏതാനും തുള്ളി ഗ്ലിസറിൻ ചേർത്ത് ദിവസവും രാത്രി ചുണ്ടിൽ പുരട്ടുക.

നിര തെറ്റിയ പല്ല്

മുഖം എത്ര സുന്ദരമായാലും ശരി, പല്ല് നിര തെറ്റിയതാണെങ്കിൽ ആ മുഖത്ത് വിടരുന്ന പുഞ്ചിരിക്ക് സൗന്ദര്യം കുറയും. പല്ലിന് ക്ലിപ്പിട്ട് (ബ്രിസേജ് ചെയ്ത്) പല്ലിന്‍റെ അഭംഗി പരിഹാരിക്കാവുന്നതാണ്. നിര തെറ്റുക, പുറത്തേക്ക് ഉന്തി നിൽക്കുക തുടങ്ങിയ വൈകല്യങ്ങൾക്കൊക്കെ ബ്രിസേജ് നല്ലതാണ്. പല്ലിനു മാത്രമല്ല എല്ലിനും പ്രശ്നമുണ്ടെങ്കിൽ സർജറി ആവശ്യമായി വരും.

ബ്രിസേജ് ഉപയോഗിച്ചുള്ള ചികിത്സ ഏതു പ്രായത്തിലും ചെയ്യാം. അതോടൊപ്പം എല്ലിന് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ എല്ലുകളുടെ വികാസം നടക്കുന്ന അവസ്ഥയിലാവണം ചികിത്സ നടത്തേണ്ടത്.

മഞ്ഞനിറം

പ്രത്യേക തരത്തിലുള്ള ബ്ലീച്ചിങ്ങിലൂടെ പല്ലുകളിലുണ്ടാവുന്ന മഞ്ഞനിറം അകറ്റാവുന്നതേയുള്ളൂ. ഇതിന് പാർശ്വഫലങ്ങളില്ല. വെറ്റില, സിഗരറ്റ്, പുകയില എന്നിവ മൂലം പല്ലുകളിലുണ്ടാകുന്ന കറകൾ ബ്ലീച്ചിങ്ങിലൂടെ അകറ്റാം. എന്നാൽ പല്ലിൽ ടാർ അടിഞ്ഞു കൂടിയിട്ടുണ്ടെങ്കിൽ സ്കേലിംഗ് ചികിത്സയിലൂടെ അത് പരിഹരിക്കാം.

പാടുകൾ

പല്ലുകളിൽ ആഴത്തിലുണ്ടാകുന്ന പാടുകളും ജന്മനാലുള്ള പാടുകളും വീനേഴ്സ് ടെക്നിക് ചികിത്സ വഴി നീക്കം ചെയ്യാം. എന്നാൽ വളരെ നിസ്സാരമായ പാടുകളും മറ്റും സ്കേലിംഗ് അല്ലെങ്കിൽ ബ്ലീച്ചിങ്ങിലൂടെ അകറ്റാം. പല്ലുകളുടെ ബാഹ്യപാളിയിൽ ചെറുതായി ഉരസിയ ശേഷം അവിടെ പോർസലിൻ പാളി പൂശുന്ന രീതിയാണ് വീനേഴ്സ്. ഈ ചികിത്സയിലൂടെ പല്ലിനേറ്റ പാടുകളും കറകളും ഇല്ലാതാക്കാം. ഇങ്ങനെ ചെയ്യുന്നതുവഴി പല്ലുകൾക്ക് സ്വാഭാവികമായ ലുക്കും സൗന്ദര്യവും കിട്ടും.

പുഞ്ചിരി വീണ്ടെടുക്കാൻ

ഏതെങ്കിലും കാരണവശാൽ ഒന്നോ രണ്ടോ പല്ല് എടുത്തു കളഞ്ഞവർ പുഞ്ചിരിക്കുമ്പോൾ ഭംഗിക്കുറവ് തോന്നാറില്ലേ? എന്നാൽ ഡെൻഞ്ചർ, ഇംപ്ലാന്‍റ്, ബ്രിജ് എന്നീ രീതികളിലൂടെ ഈ പ്രശ്നം പരിഹരിക്കാം.

ഡെൻഞ്ചർ: ഇത് പൂർണ്ണമായിട്ടുള്ളതോ ഭാഗികമായിട്ടുള്ളതോ ആയ കൃത്രിമ പല്ലുകളുടെ സെറ്റാണ്. ആവശ്യമില്ലാത്തപ്പോൾ അവ എടുത്ത് മാറ്റി വയ്ക്കാം. കാഴ്ചയിൽ ഒട്ടും കൃത്രമത്വം തോന്നില്ല. വായിൽ ഏതോ ബാഹ്യവസ്തു ഇരിക്കുന്നുവെന്ന തോന്നലുണ്ടാക്കുമെങ്കിലും കുറച്ചു ദിവസങ്ങൾക്കകം അതു ശീലമായിക്കൊള്ളും. ആധുനിക സാങ്കേതിതവിദ്യകളുപയോഗിച്ച് തികച്ചും ആശ്വാസപ്രദമായ രീതിയിലുള്ള ഡെൻഞ്ചറുകളും ലഭ്യമാണ്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...