വീടിന് ചുറ്റും സ്‌ഥലപരിമിതിയുള്ള പലരും മടുപ്പാവിൽ പൂന്തോട്ടവും കൃഷിയും ചെയ്ത് വിജയിച്ച അനുഭവങ്ങൾ നമ്മൾ പലപ്പോഴും വായിച്ചറിഞ്ഞിട്ടുള്ളവയാണ്. പൂച്ചട്ടികളിലും ഗ്രോബാഗുകളിലും ഇഷ്ടപ്പെട്ട പൂച്ചെടികളും പച്ചക്കറികളും നട്ടുവളർത്തുന്നതിനൊപ്പം മറ്റ് പലതരം കൃഷികളും അവർ പരീക്ഷിച്ച് നോക്കാറുണ്ട്. അങ്ങനെയുള്ള ഒരു വ്യക്‌തിയാണ് മീന. മട്ടുപ്പാവിൽ വികസിപ്പിച്ചെടുത്ത പൂന്തോട്ടത്തെ മീന പിന്നീട് നഴ്സറിയാക്കി മാറ്റുകയാണ് ചെയ്തത്.
മീനയ്ക്ക് തന്നെ ഈ വളർച്ചയിൽ സ്വയം അമ്പരപ്പാണ് ഉണ്ടായത്. അത് തരക്കേടില്ലാത്ത ഒരു വരുമാന മാർഗ്ഗമായി വളർന്നു. അതിന് നിമിത്തമായത് മറ്റൊരാളും. ഒരിക്കൽ അയൽക്കാരനായ ഒരു യുവാവ് അൽപ്പം കറിവേപ്പില വാങ്ങാനായി മീനയെ സമീപിച്ചു. ഉദാരമതിയായ മീന യുവാവിനോട് മട്ടുപ്പാവിൽ പോയി കറിവേപ്പിലയെടുത്തു കൊള്ളാൻ ആവശ്യപ്പെട്ടു മട്ടുപ്പാവിലെത്തിയ അയാൾ അവിടുത്തെ കാഴ്ച കണ്ട് അമ്പരന്നു പോയി. ചെറിയ ചട്ടികളിലായി ആര്യവേപ്പിലയുടെ തൈകൾ, കറിവേപ്പില തൈകൾ മറ്റ് പച്ചക്കറികൾ, പൂച്ചെടികൾ...
കൃഷിയിൽ തൽപ്പരനായ അയാൾ പണം കൊടുത്ത് മീനയുടെ കയ്യിൽ നിന്നും കറിവേപ്പില തൈകൾ വാങ്ങാനായി താൽപ്പര്യപ്പെട്ടു. ചെടിയുടെ വില കേട്ട് മീനയ്ക്കും അമ്പരപ്പു തോന്നി. ഇതിന് ഇത്രയും സൗധ്യതയുണ്ടോയെന്ന ചിന്ത അവരുടെ മനസിൽ പുതിയ ചില ചിന്തകൾക്ക് വിത്തുപാകി. അവർ അന്ന് തുടങ്ങി തൈകൾ നട്ടു. പലതരം ചെടികൾ 2 മാസം കൊണ്ട് വളർന്നു. ചിലർ ഇക്കാര്യമറിഞ്ഞ് ഫോട്ടോഗ്രാഫി വർക്ക് ഷോപ്പിനായി ഏതാനും മണിക്കൂർ മട്ടുപ്പാവ് വാടകയ്ക്കെടുത്തു. അതൊരു ഉദ്യാനമായിരുന്നു.
തൈകളുടെ ഉൽപ്പാദനം
ചില ചെടികളുടെ വിത്തുകൾ പാകി മുളപ്പിക്കാൻ സമയമെടുത്തുവിരുന്നുവെങ്കിലും ചില സെക്യുലൻറ് തൈകൾ വളരെ കുറഞ്ഞ സമയം കൊണ്ട് നല്ലൊരു വരുമാന മാർഗ്ഗത്തിന് കാരണമായി. ചില അലങ്കാര ചെടികളാകട്ടെ എക്സിബിഷനുകൾക്കായി വിൽക്കപ്പെട്ടു. അവയെ വികസിപ്പിച്ചെടുക്കുകയെന്നുള്ളത് വളരെ എളുപ്പമായിരുന്നു. അവയുടെ ഒരു തണ്ട് വളക്കൂറുള്ള മണ്ണിൽ നടുന്നതോടെ പുതിയൊരു ചെടി വളർന്നു വരുന്നു. ആർക്കും നഴ്സറി ബിസിനസ് ആരംഭിക്കാം. ഈ ബിസിനസ് ആരംഭിക്കുന്നതിന് മുമ്പായി ഉചിതമായ പദ്ധതിയും ഒരുക്കങ്ങളും ആവശ്യമാണ്. എന്നാൽ പണവും അധ്വാനവും മറ്റ് ജോലികളെ അപേക്ഷിച്ച് അത്രയാവശ്യമായി വരികയില്ല.
മട്ടുപ്പാവിൽ എങ്ങനെ നഴ്സറി സജ്ജീകരിക്കാം... അറിയാം ചില കാര്യങ്ങൾ
മട്ടുപ്പാവിലെ സ്‌ഥലം അളന്ന് അതിനനുസരിച്ചുള്ള പൂച്ചെടികൾ തെരഞ്ഞെടുക്കുകയെന്നുള്ളതാണ് ഏറ്റവും ആദ്യം ചെയ്യേണ്ടത്. ആരംഭത്തിൽ ഒഴിഞ്ഞ കുപ്പികൾ, വലിയ ടബുകൾ, ചട്ടികൾ എന്നിവയിൽ ചെടികൾ നട്ടു വളർത്തിയെടുക്കാം. അവയെ പിന്നീട് ചെടി ചട്ടികളിലേക്ക് മാറ്റി വിൽക്കുകയും ചെയ്യാം.
ശരിയായ ഒരുക്കവും തെരഞ്ഞെടുപ്പുമാണ് നഴ്സറിയൊരുക്കുന്നതിന് ആവശ്യം. അതായത് കുറഞ്ഞ സ്‌ഥലത്ത് കൂടുതൽ ചെടികൾ നട്ടു വളർത്തുക. അതിനനുസരിച്ച് വലിയ ചട്ടികളിൽ പച്ചക്കറികളും ചീരകളും വിത്തുപാകി ചെടികളാക്കി വികസിപ്പിക്കുക. ഇങ്ങനെയാണ് എല്ലാ നഴ്സറിയിലും ചെയ്യുന്നത്.
വലിയ ഡ്രമ്മിൽ ക്രോട്ടൺ തണ്ട് നടുന്നതിനൊപ്പം അതിൽ മല്ലി, ജീരകം, അശ്വഗന്ധം എന്നിവയുടെ വിത്തുകൾ പാകി ചെടികൾ മുളപ്പിച്ചെടുക്കാം. ഇത് റൂം ഫ്രഷ്നർ എന്ന നിലയിൽ വിൽക്കപ്പെടും.