കൈകളിലും കാലുകളിലും നീർവീക്കം അനുദിനം വർദ്ധിക്കുന്നതിനാൽ ഹേമ വളരെ അസ്വസ്ഥയാണ്. ഇക്കാരണത്താൽ, അവൾക്ക് ശരിയായി ജോലി ചെയ്യാൻ കഴിയാറില്ല. മാത്രമല്ല പെട്ടെന്ന് ക്ഷീണിക്കുകയും ചെയ്യുന്നു. ഒരു ഡോക്ടറെ സമീപിച്ചപ്പോൾ നെഫ്രോട്ടിക് സിൻഡ്രോം മൂലമാണ് ഇത് സംഭവിക്കുന്നതെന്ന് വിശദമായ പരിശോധനയ്ക്ക് ശേഷം ഡോക്ടർ പറഞ്ഞു. ഈ രോഗത്തെക്കുറിച്ച് ഡോക്ടർ എന്ത് വിവരമാണ് ഹേമയ്ക്ക് നൽകിയത് എന്ന് നോക്കാം.

നമ്മുടെ വൃക്കകൾ ശരിയായി പ്രവർത്തിക്കുന്നില്ലെന്ന് സൂചിപ്പിക്കുന്ന ലക്ഷണങ്ങളാണ് നെഫ്രോട്ടിക് സിൻഡ്രോം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഈ സിൻഡ്രോം ഒരു കിഡ്നി ഡിസോർഡർ ആണ്. ഇത് നമ്മുടെ മൂത്രത്തിൽ വളരെയധികം പ്രോട്ടീൻ കടത്തിവിടുന്നു. വൃക്കയിലെ ചെറിയ രക്തക്കുഴലുകളുടെ ഗ്രൂപ്പിന് കേടുപാടുകൾ സംഭവിക്കുന്നത് മൂലമാണ് ഈ പ്രശ്നം സാധാരണയായി സംഭവിക്കുന്നത്. ഇത് മാലിന്യങ്ങൾ ഫിൽട്ടർ ചെയ്യുകയും രക്തത്തിൽ നിന്ന് വെള്ളം ലഭ്യമാക്കുകയും ചെയ്യുന്നു. നെഫ്രോട്ടിക് സിൻഡ്രോം ഏത് പ്രായത്തിലുള്ളവരെയും ബാധിക്കാം. ഈ രോഗത്തെ കുറിച്ച് കൂടുതൽ അറിയാം.

നെഫ്രോട്ടിക് സിൻഡ്രോമിന്‍റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?

നെഫ്രോട്ടിക് സിൻഡ്രോമിന്‍റെ നാല് പ്രധാന ലക്ഷണങ്ങൾ ഇപ്രകാരമാണ്:

  • മൂത്രത്തിൽ വളരെയധികം പ്രോട്ടീൻ കാണപ്പെടുന്നു, ഇതിനെ പ്രോട്ടീനൂറിയ എന്ന് വിളിക്കുന്നു.
  • രക്തത്തിലെ കൊഴുപ്പിന്‍റെയും കൊളസ്ട്രോളിന്‍റെയും അളവ് വർദ്ധിക്കുന്നു. വൈദ്യശാസ്ത്രത്തിൽ ഹൈപ്പർ കൊളസ്‌ട്രോളീമിയ എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്.
  • കാലുകൾ, പാദങ്ങൾ, കണങ്കാൽ എന്നിവയിൽ സാധാരണയിൽ കവിഞ്ഞ വീക്കം. ചിലപ്പോൾ ഈ വീക്കം കൈകളിലും കാലുകളിലും ഉണ്ടാകാം. ഇതിനെ എഡെമ എന്ന് വിളിക്കുന്നു.
  • രക്തത്തിൽ ആൽബുമിൻ കുറഞ്ഞ അളവ് ഉണ്ടാകുക. ഈ അവസ്ഥ വൈദ്യശാസ്ത്രത്തിൽ ഹൈപ്പോഅൽബുമിനീമിയ എന്നാണ് അറിയപ്പെടുന്നത്.

നെഫ്രോട്ടിക് സിൻഡ്രോം ചികിത്സ

നെഫ്രോട്ടിക് സിൻഡ്രോം ചികിത്സ, പ്രശ്നത്തിന്‍റെ കാരണങ്ങളെ ആശ്രയിച്ചിരിക്കുന്നു. കൊളസ്ട്രോളും രക്തസമ്മർദ്ദവും നിയന്ത്രിച്ച് ഇതിന്‍റെ തീവ്രത ഒരുപരിധി വരെ കുറയ്ക്കാൻ സാധിക്കും. ഈ സാഹചര്യത്തിൽ, ഇനിപ്പറയുന്ന മരുന്നുകൾ നിർദ്ദേശിക്കപ്പെടാം:

  • എസിഇ ഇൻഹിബിറ്ററുകൾ പോലുള്ള രക്തസമ്മർദ്ദത്തിനുള്ള മരുന്നുകൾ. രക്തസമ്മർദ്ദം ശരിയായി നിലനിർത്തി മൂത്രത്തിലെ പ്രോട്ടീന്‍റെ അളവ് കുറയ്ക്കാൻ ഈ മരുന്ന് സഹായിക്കുന്നു.
  • ഡൈയൂററ്റിക്സ് അതായത് നീർവീക്കം കുറയ്ക്കാനുള്ള ഗുളികകൾ.
  • കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന മരുന്നുകൾ.
  • കോർട്ടികോസ്റ്റീറോയിഡുകൾ പോലുള്ള രോഗപ്രതിരോധ സംവിധാനം ശരിയായ രീതിയിൽ നിലനിറുത്താനുള്ള മരുന്നുകൾ.
  • ഇതോടൊപ്പം, വീക്കം കുറയ്ക്കാനും, രക്തസമ്മർദ്ദ നില ശരിയായി നിലനിറുത്താനും ഉപ്പ് കുറച്ച് കഴിക്കാൻ ഡോക്ടർ രോഗിയെ ഉപദേശിക്കും.

ഈ ചികിത്സകളിലൂടെ നെഫ്രോട്ടിക് സിൻഡ്രോം മെച്ചപ്പെടുന്നില്ലെങ്കിൽ, രോഗിക്ക് ഡയാലിസിസ് ആവശ്യമായി വന്നേക്കാം.

ഈ പ്രശ്നം ഒഴിവാക്കാൻ, രോഗി തന്‍റെ രക്തസമ്മർദ്ദവും പ്രമേഹവും നിയന്ത്രണത്തിൽ സൂക്ഷിക്കേണ്ടത് വളരെ ആവശ്യമാണ്. സാധാരണ അണുബാധകൾക്കുള്ള വാക്സിനുകൾ എടുക്കാനും ഡോക്ടർമാർ നിർദ്ദേശിക്കാറുണ്ട്. നിങ്ങളുടെ ഡോക്ടർ ആന്‍റിബയോട്ടിക്കുകൾ നിർദ്ദേശിച്ചിട്ടുണ്ടെങ്കിൽ, അവ ശരിയായി കൃത്യസമയത്ത് കഴിക്കാൻ ശ്രദ്ധിക്കുക. നിങ്ങൾക്ക് സുഖം തോന്നുന്നുവെങ്കിൽ പോലും ഈ മരുന്നുകൾ കഴിക്കുന്നത് ഡോക്ടർ പറയാതെ നിർത്തരുത്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...