ഏറ്റവും ആരോഗ്യകരമായ പാചക എണ്ണ ഏതാണ്? നിങ്ങൾ ഈ ചോദ്യം ഒരുപാട് തവണ കേൾക്കുകയോ സ്വയം ചോദിക്കുകയോ ചെയ്തിട്ടുണ്ടാകും. ഇപ്പോളാകട്ടെ ഇന്‍റർനെറ്റിൽ ധാരാളം വിവരങ്ങൾ ലഭ്യമാണ്. അതിനാൽ തന്നെ ആരോഗ്യകരമായ എണ്ണ ഏതെന്നു കണ്ടെത്തുന്നതിൽ അൽപ്പം ആശയക്കുഴപ്പമുണ്ടാകാം. കുടുംബത്തിന്‍റെ ആരോഗ്യ കാര്യങ്ങളിൽ വളരെ ശ്രദ്ധ ചെലുത്തുന്ന വ്യക്തി ആണോ നിങ്ങൾ? എങ്കിൽ ശരിയായ പാചക എണ്ണ തിരഞ്ഞെടുക്കാൻ എണ്ണയുടെ ആരോഗ്യ വശങ്ങളും പാചക ഗുണങ്ങളും ആണ് പരിഗണിക്കേണ്ടത്. ഒപ്പം നാം പാചകം ചെയ്യാൻ ഉദ്ദേശിക്കുന്ന ഭക്ഷണവും വളരെ പ്രധാനമാണ്. ഇപ്പോൾ പാചക എണ്ണയ്ക്ക് ധാരാളം ഓപ്ഷനുകൾ ലഭ്യമാണ് ഏതൊക്കെ എണ്ണകളാണ് ആരോഗ്യകരമെന്ന് നിങ്ങൾക്ക് എങ്ങനെ അറിയാൻ പറ്റും?

"ഏതെങ്കിലും എണ്ണ മതിയല്ലോ എന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ നിങ്ങൾക്ക് തെറ്റി.. ശരിയായ പാചക എണ്ണ തിരഞ്ഞെടുക്കുന്നത് വളരെ പ്രധാനമാണ്, കാരണം പാചക എണ്ണ നിങ്ങളുടെ ആരോഗ്യത്തിലും ശരീര ഭാരത്തിലും വലിയ സ്വാധീനം ചെലുത്തുന്നു."

ന്യൂട്രിഷനിസ്റ്റ് ആയ പ്രിയ റായ് പറയുന്നു ഇന്ത്യൻ ഭക്ഷണത്തിൽ പൊതുവെ വറുത്തത് പൊരിച്ചത് എല്ലാം കൂടുതലാണ്. പഴംപൊരിയും പരിപ്പുവടയും മെഴുക്കു പുരട്ടിയും മീൻ വറുത്തതും ഒക്കെ ഇല്ലെങ്കിൽ ഭക്ഷണം അപൂർണമാണല്ലോ നമുക്ക്. അത് കൊണ്ട് തന്നെ നമ്മുടെ ഭക്ഷണത്തിന്‍റെ ഗുണം പാചക എണ്ണയുടെ ഗുണത്തെയും സ്മോക്ക് പോയിന്‍റ് അല്ലെങ്കിൽ ആ എണ്ണയുടെ താപനിലയെയും ആശ്രയിച്ചിരിക്കുന്നു.

"വറുക്കാനും പൊരിക്കാനും ഉള്ള മീഡിയം ആയിട്ടാണല്ലോ നാം എല്ലാ എണ്ണകളും ഉപയോഗിക്കുന്നത്.

ഏറ്റവും ഉയർന്ന സ്മോക്ക് പോയിന്‍റ് ഉള്ള എണ്ണയാണ് കേരള സ്റ്റൈൽ പാചകത്തിനു ഏറ്റവും ഉത്തമം. എണ്ണ കത്താൻ തുടങ്ങുന്നതോ പുക പുറന്തള്ളാൻ തുടങ്ങുന്നതോ ആയ താപനിലയാണ് സ്മോക്കിങ് പോയിന്‍റ് സ്മോക്കിംഗ് പോയിന്‍റ് കുറഞ്ഞ എണ്ണ ഗ്രില്ലിംഗിനോ വറുക്കാനോ അനുയോജ്യമല്ല. സ്‌മോക്ക് പോയിന്‍റ് കുറഞ്ഞ എണ്ണ ഉപയോഗിക്കുമ്പോൾ അത് വിഘടിച്ചു കാർബൊൻ ആയി മാറാം. അത് ശരീരത്തിണ് നല്ലതല്ല ചില എണ്ണകൾ സാലഡ് പോലെ തണുത്ത ഊഷ്മാവിലെ ഭക്ഷണത്തിൽ മാത്രമേ ഉപയോഗിക്കാൻ അനുയോജ്യമാകൂ.

ഇന്ന് നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ പേർ പാചകത്തിന് ഉപയോഗിക്കുന്ന എണ്ണ കളിലൊന്നായി തവിടിൽ നിന്നു ഉൽപാദിപ്പിക്കുന്ന റൈസ് ബ്രാൻ ഓയിൽ മാറിയതിന്‍റെ കാരണവും മറ്റൊന്നല്ല. അതിന്‍റെ ഉയർന്ന സ്‌മോക്കിംഗ് പോയിന്‍റും ഡീപ് ഫ്രയിംഗ് ഗുണങ്ങളും തന്നെ ആണ്.. 254°C അഥവാ 490°F ആണ് റൈസ് ബ്രാൻ ഓയിലിന്‍റെ സ്മോക്കിംഗ് പോയിന്‍റ്. .മലയാളികൾ വ്യാപകമായി ഉപയോഗിച്ച് വരുന്ന വെളിച്ചെണ്ണയുടെ സ്‌മോക്ക് പോയിന 177°C ആണ്.." 35 വർഷമായി റൈസ് മിൽ വ്യവസായ രംഗത്തുള്ള പവിഴം റൈസ് എംഡി എൻ പി ആന്‍റണി തന്‍റെ അനുഭവം പങ്കു വെയ്ച്ചു.

cooking oil

ഒരു പാചക എണ്ണയെ ആരോഗ്യകരമായത് എന്ന് വിശേഷിപ്പിക്കണമെങ്കിൽ ഈ ഒരു ഗുണം പ്രധാനമാണെങ്കിലും അത് മാത്രം കൊണ്ടൊന്നും തൃപ്തിപ്പെടുന്നവരല്ല ആരോഗ്യത്തിൽ ബദ്ധ ശ്രദ്ധ ഉള്ള ആളുകൾ. ഒലിവ് ഓയിലും, സൺഫ്ലവർ ഓയിലും വെളിച്ചെണ്ണയുമൊക്കെ അതിന്‍റെതായ സവിശേഷതകൾ എടുത്തു കാട്ടുമ്പോഴും റൈസ് ബ്രാൻ ഓയിൽ അഥവാ തവിടെണ്ണയെ മികച്ച പാചക എണ്ണ ആയി പരിഗണിക്കാൻ ഉള്ള കാരണങ്ങൾ ഇതാ ഇതൊക്കെ ആണ്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...