വയറുവേദന വളരെ സാധാരണമായ ഒരു ലക്ഷണമാണ്. വയറുവേദന പലതരത്തിലുണ്ട്. ചിലപ്പോൾ വളരെ ലഘുവായതാവാം അല്ലെങ്കിൽ കഠിനമായ വേദനയാവാം. ചില വേദന കുറച്ചു നേരം മാത്രം ഉണ്ടാവുന്നതാണെങ്കിൽ മറ്റു ചില വേദനകൾ ദീർഘ കാലം നീണ്ടു നിൽക്കുന്നവയായിരിക്കും. വയറുവേദനയോടൊപ്പം മറ്റു ലക്ഷണങ്ങളും ഉണ്ടാവാം. (ഉദാ: ഛർദ്ദി, വയറിളക്കം, മൂത്രമൊഴിക്കുമ്പോൾ വേദന, പനി തുടങ്ങിയവ)

കാരണങ്ങൾ

വയറുവേദനയ്ക്ക് പല കാരണങ്ങളുണ്ട്. ഉദാ: പിത്താശയക്കല്ലുകൾ, ആമാശയത്തിലും ചെറുകുടലിലും ഉണ്ടാവുന്ന പുണ്ണുകൾ, ഇത്തരം പുണ്ണുകൾ പൊട്ടുക, അപ്പൻഡിസൈറ്റിസ്, ഡൈവട്ടിക്കുലൈറ്റിസ്, ആന്തരിക രക്‌തസ്രാവം, ഭക്ഷ്യവിഷബാധ, മൂത്രത്തിൽ പഴുപ്പ്, മൂത്രസഞ്ചിയിലോ വൃക്കയിലോ കല്ലുകൾ, കാൻസർ തുടങ്ങിയവ.

സ്ത്രീകൾക്ക് അണ്ഡാശയത്തിലുണ്ടാവുന്ന ഒരു തരം ദ്രാവകം നിറഞ്ഞ മുഴകൾ പഴുക്കുകയോ, തിരിയുകയോ ചെയ്യുമ്പോഴും, ഗർഭാശയത്തിൽ ഫൈബ്രോയിഡ് മുഴകളിൽ സങ്കീർണ്ണതകൾ ഉണ്ടാവുമ്പോഴും വയറുവേദന ഉണ്ടാവാം.

ഗർഭാവസ്‌ഥയിൽ പല കാരണങ്ങൾ കൊണ്ട് വയറുവേദന ഉണ്ടാവാം. ചിലതരം ന്യൂമോണിയയിൽ വയറു വേദന ഉണ്ടാവാം. ചിലന്തികൾ കടിച്ചാൽ ചിലപ്പോൾ കടുത്ത വയറുവേദന ഉണ്ടായേക്കാം. ഹൃദയാഘാതം പലപ്പോഴും നെഞ്ചെരിച്ചിലോ വയറുവേദനയോ മാത്രമായി പ്രത്യക്ഷപ്പെടാം.

വയറുവേദന പലതരത്തിലാവാം

കുറേനേരം നീണ്ടു നിൽക്കുന്ന തുടർച്ചയായ വേദനയോ, പെട്ടെന്ന് തുളച്ചു കയറുന്നതു പോലെയോ കീറുന്നതു പോലെയോ ഉള്ള വേദനയോ ഉണ്ടാവാം. വയറ്റിന്‍റെ ഏതു ഭാഗത്തും വേദനയുണ്ടാവാം. (മുകൾ ഭാഗത്തോ നടുവിലോ അടിവയറ്റിലോ ഇടതു - വലതു ഭാഗത്തോ) വയറ്റിലെ ഏതവയവത്തിനാണ് രോഗം എന്നതനുസരിച്ച് വയറുവേദന ഉണ്ടാവുന്ന സ്‌ഥലവും വ്യത്യസ്തമായിരിക്കും.

ഡോക്‌ടറെ സമീപിക്കുമ്പോൾ

ഡോക്‌ടർ ആദ്യം രോഗത്തിനെക്കുറിച്ചുള്ള വിശദവിവരങ്ങൾ ചോദിച്ചറിയുന്നു. വയറുവേദന എപ്പോൾ തുടങ്ങി, ഏതു ഭാഗത്താണു വേദന, എത്രത്തോളം ഗൗരവമുള്ളതാണ്, എത്രനേരം നീണ്ടുനിൽക്കും, വയറുവേദന ഏതുതരത്തിലുള്ളതാണ്, അതുപോലുള്ള വേദന മുമ്പ് ഉണ്ടായിട്ടുണ്ടോ, മലശോധനയും മൂത്ര വിസർജ്‌ജനവും ശരിയായി നടക്കുന്നുണ്ടോ, വേദന കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്ന ഘടകങ്ങൾ എന്തെല്ലാമാണ്, വയറുവേദനയോടൊപ്പം മറ്റേതെങ്കിലും ലക്ഷണങ്ങളുണ്ടോ എന്നീ കാര്യങ്ങളെല്ലാം ഡോക്ടർ ചോദിക്കുമ്പോൾ വ്യക്‌തമായി മറുപടി പറയണം. രോഗ നിർണ്ണയത്തിന് അത് സഹായകമാവും.

വയറുവേദനയ്ക്കു കാരണമായ രോഗമനുസരിച്ചാണ് ചികിത്സ തുടങ്ങുന്നത്. ചിലപ്പോൾ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്‌ത് ഞരമ്പു വഴി മരുന്നുകൾ നൽകി നിരീക്ഷിക്കും. മറ്റു ചില രോഗങ്ങൾക്ക് ശസ്ത്രക്രിയ തന്നെ വേണ്ടിവരും. ഭേദമാവാൻ എത്ര ദിവസം വേണമെന്നത് രോഗമനുസരിച്ചിരിക്കും. വയറുവേദനയ്ക്കു കാരണമാവുന്ന ചില രോഗങ്ങളെക്കുറിച്ച് അറിയാം.

പിത്താശയക്കല്ലുകൾ

കരളിനടിയിലുള്ള ഒരു ചെറിയ സഞ്ചി പോലുള്ള അവയവമാണ് പിത്താശയം. ഭക്ഷണത്തിലെ കൊഴുപ്പ് ദഹിപ്പിക്കാനാവശ്യമായ പിത്തരസം ഉണ്ടാവുന്നത് ഇതിൽ നിന്നാണ്. പിത്താശയത്തിൽ കല്ലുകൾ ഉണ്ടാവുന്നതോടൊപ്പം പിത്താശയം ചെറുകുടലിലേക്കു തുറക്കുന്ന നാളിയിലും കല്ലുകൾ നിറയാനിടയുണ്ട്. ഈ നാളിയിൽ കല്ലുണ്ടാവുമ്പോൾ ആ ഭാഗത്ത് വീക്കമുണ്ടാവുകയും നാളി അടഞ്ഞു പോവുകയും ചെയ്യുന്നതിനാൽ വയറുവേദന ഉണ്ടാവാം.

വയറിന്‍റെ മുകൾ ഭാഗത്ത് വലതുവശത്തായി ഉണ്ടാവുന്ന ഈ വേദന, കൊഴുപ്പുള്ള ഭക്ഷണം കഴിച്ചശേഷമാണ് സാധാരണയായി ഉണ്ടാവുന്നത്. കൊഴുപ്പുള്ള ഭക്ഷണം വയറ്റിലെത്തുമ്പോൾ പിത്താശയം സങ്കോചിക്കുന്നു. പിത്താശയത്തിൽ പഴുപ്പും കൂടിയുണ്ടെങ്കിൽ ഇത്തരം സങ്കോചങ്ങൾ കൂടുതലാവുകയും കടുത്ത വയറുവേദന ഉണ്ടാവുകയും ചെയ്യും.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...