ആരോഗ്യമുള്ള മനസ്സും ശരീരവും മനുഷ്യന്‍റെ ഏറ്റവും വലിയ സമ്പത്താണ്. സുദൃഢമായ ആരോഗ്യത്തിന് മനസ്സ് ശരീരവും തമ്മിലുള്ള യോജിപ്പ് പ്രധാനമാണ്. ഇതെക്കുറിച്ചുള്ള വിവരങ്ങൾ ഇപ്പോഴും ആളുകൾ അന്വേഷിക്കുന്നു. നമുക്ക് വീണ്ടും ചില ആരോഗ്യ കാര്യങ്ങൾ സംസാരിക്കാം.

സന്തുലിതമായ ഭക്ഷണക്രമം

ദൈനംദിന ശാരീരിക പ്രവർത്തനങ്ങൾക്ക് അനുസൃതമായ ശരിയായ കലോറി അടങ്ങിയ ഭക്ഷണക്രമം ആണോ നാം പാലിക്കുന്നത്. കായികമായ പ്രവർത്തനങ്ങൾക്ക് അനുസൃതമായ കലോറി ശരീരത്തിൽ നിന്ന് നഷ്ടപ്പെടുന്നുണ്ടെങ്കിലും കലോറിയുടെ അളവിൽ കാര്യമായി വ്യതിയാനം ഉണ്ടാകാത്തത് തൂക്കം വർദ്ധിക്കാൻ ഇടവരുത്തും.

തെറ്റായ ഭക്ഷണക്രമം

തെറ്റായ ഭക്ഷണക്രമം പിന്തുടരുന്നതിന്‍റെ ഫലമായി ശരീര ഭാരം ക്രമാതീതമായി കൂടും. പഴംപൊരി, വട, സമോസ, പിസ എന്നിവ ഭക്ഷിക്കും മുമ്പ് ഒരു നിമിഷം ആലോചിക്കാം. കുറഞ്ഞ അളവിലുള്ള കൊഴുപ്പ് നാരുകൾ അടങ്ങിയ ഭക്ഷണം എന്നിവ ശീലമാക്കുന്നത് ഉചിതമായിരിക്കും. ശരീരത്തിന്‍റെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിന് ഇത് സഹായിക്കും ആവശ്യമുള്ള പോഷക ഗുണങ്ങളും ലഭിക്കും.

പഴവർഗ്ഗങ്ങൾ, പച്ചക്കറികൾ, സലാഡ്, നിലക്കടല, മുളപ്പിച്ച പയർ വർഗ്ഗങ്ങൾ, പോളിഷ് ചെയ്യാത്ത അരി, ചപ്പാത്തി എന്നിവ പോഷക ആഹാരങ്ങളാണ്. ടിവി കാണുന്ന വേളയിലുള്ള ഭക്ഷണശീലം പാടെ ഒഴിവാക്കുക. പകരം നാരങ്ങ വെള്ളം കുടിക്കാം ഒപ്പം പഴവർഗങ്ങളും കഴിക്കാം.

തെറ്റായ ഭക്ഷണശീലത്തിന്‍റെ ഫലമായി ഉയർന്ന രക്തസമ്മർദ്ദവും പ്രമേഹവും ഹൃദ്രോഗവും ശ്വാസ സംബന്ധമായ രോഗങ്ങളും മൂത്രാശയ രോഗങ്ങളും കുട്ടികളിൽ വരാനുള്ള സാധ്യത കൂടുതലാണ് എന്നാണ് വൈദ്യശാസ്ത്ര രംഗത്തെ വിദഗ്ധർ പറയുന്നത്. പോഷക സമ്പുഷ്ടമായ ഭക്ഷണത്തിന്‍റെ അഭാവം ഹൃദ്രോഗം, ഡയബറ്റിസ് തുടങ്ങിയ രോഗങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

സന്തുലിത ഭക്ഷണം എങ്ങനെ?

ആഴ്ചയിൽ മൂന്ന് തവണയെങ്കിലും സ്ഥിര ഭക്ഷണത്തിന് പകരം ഫലവർഗങ്ങൾ വേവിക്കാത്ത/ പകുതി വേവിച്ച പച്ചക്കറി വിഭവങ്ങൾ, സലാഡ് തുടങ്ങിയവ ഭക്ഷിക്കാം. കക്കരിക്ക, ഉള്ളി, തക്കാളി, ഫലവർഗങ്ങൾ, വെണ്ണ, മുളപ്പിച്ച ചെറുപയർ തുടങ്ങിയവർ ചേർത്ത് സലാഡ് തയ്യാറാക്കാം.

കുട്ടികളുടെ ലഞ്ച് ബോക്സിൽ ഭക്ഷണത്തോടൊപ്പം തന്നെ ഫലവർഗങ്ങളും വയ്ക്കാം. സീസൺ അനുസരിച്ചുള്ള ഫലവർഗങ്ങൾ ധാരാളമായി കഴിക്കാം. മുളപ്പിച്ച പയറിനങ്ങളിൽ പ്രോട്ടീൻ ധാരാളം അടങ്ങിയിട്ടുണ്ട്. തക്കാളി, പുഴുങ്ങിയ ഉരുളക്കിഴങ്ങ്, നാരങ്ങ നീര് എന്നിവ സലാഡിൽ ചേർക്കാം. ധാരാളം വെള്ളം കുടിക്കുകയും വേണം.

ഡ്രൈ ഫ്രൂട്ടുകൾ, ഈന്തപ്പഴം, നെയ്യ് എന്നിവ ആവശ്യത്തിന് ഭക്ഷിക്കാം. കുട്ടികൾക്ക് ഇത്തരം ഭക്ഷണം നൽകുക. 100 ഗ്രാം ഉണങ്ങിയ ഫലവർഗങ്ങൾ/ ഈന്തപ്പഴം, രണ്ട് ടീസ്പൂൺ നെയ്യ് എന്നിവ ദിവസേന കുഞ്ഞുങ്ങളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം. ചപ്പാത്തിയിൽ പുരട്ടിയോ പരിപ്പുകറിയിൽ ചേർത്തോ നൽകാം.

പ്രതിദിനം കുറഞ്ഞത് ഒന്നേകാൽ ലിറ്റർ വെള്ളം കുടിക്കണം. ശരീരത്തിൽ വെള്ളത്തിന്‍റെയും ഓക്സിജന്‍റെയും കുറവുമൂലമാണ് ഭൂരിഭാഗം രോഗങ്ങളും നമ്മെ കീഴടക്കുന്നത്.

തൂക്കം കുറയ്ക്കുക

ആദ്യം നിങ്ങളുടെ തൂക്കം സാധാരണയിലും അധികമാണോ എന്ന് പരിശോധിക്കണം. അതിനായി ഒരു ചാർട്ട് തയ്യാറാക്കാം. അനീമിയ, പ്രമേഹം, ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ രോഗങ്ങൾ ഇല്ലെങ്കിൽ അഥവാ ഇവയിൽ ഏതെങ്കിലും ഒരു രോഗമുണ്ടെങ്കിൽ ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം ചികിത്സ ചെയ്യുക. ചായ, കോഫി, ശീതള പാനീയങ്ങൾ ഇവ പാടെ വർജ്ജിക്കുക. ദിവസം രണ്ടു പ്രാവശ്യം എങ്കിലും നാരങ്ങ വെള്ളം കുടിക്കാം. എണ്ണയിൽ വറുത്തു പൊരിച്ച ഭക്ഷണം ഒഴിവാക്കാം. വിശക്കുന്ന സമയത്ത് ഭക്ഷണം കഴിക്കുക. ഭക്ഷണം മെല്ലെ ചവച്ചരച്ചാവണം കഴിക്കേണ്ടത്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...