അടുത്തിടെ, കൺസ്യൂമർ ഹെൽത്ത് കെയർ ബ്രാൻഡ് ആയ ഹീലിയോസ് ഗവേഷണ കമ്പനിയായ കാന്തറുമായി സഹകരിച്ച് സ്ത്രീകളുടെ പോഷകാഹാര സംബന്ധമായ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് അറിയാൻ 'ദ സാൻട്രം ഇന്ത്യ വിമൻസ് ഹെൽത്ത് സർവേ' നടത്തി. ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിലായി 2 മുതൽ 65 വയസ്സുവരെയുള്ള 1200-ലധികം സ്ത്രീകൾക്കിടയിലാണ് സർവേ നടത്തിയത്.

ഈ സർവേ പ്രകാരം, ദുർബലമായ അസ്ഥികൾ, കുറഞ്ഞ പ്രതിരോധശേഷി, കുറഞ്ഞ ഊർജ്ജം എന്നിവയാണ് ഇന്ത്യൻ സ്ത്രീകളുടെ 3 പ്രധാന ആരോഗ്യ പ്രശ്നങ്ങൾ. ഭക്ഷണത്തിൽ ശരിയായ പോഷകാഹാരം ഇല്ലാത്തതാണ് ഇതിന് കാരണം. ഇതിനർത്ഥം സ്ത്രീകൾ സ്വയം അവരുടെ ഭക്ഷണത്തിൽ പരിപൂർണ്ണ ശ്രദ്ധ ചെലുത്തുകയും ശരീരത്തിന് ആവശ്യമുള്ള ഭക്ഷണക്രമം സ്വീകരിക്കുകയും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ്.

വിദഗ്ധരുമായി സംസാരിച്ചോ പുസ്തകങ്ങളിൽ വായിച്ചോ ഒരാൾക്ക് ശരിയായ ഭക്ഷണക്രമം തിരഞ്ഞെടുക്കാം. ഏതെങ്കിലും പുതിയ ഭക്ഷണക്രമം തിരഞ്ഞെടുക്കുന്നതിന് മുമ്പ്, ഇനിപ്പറയുന്നതുപോലുള്ള ചില ചോദ്യങ്ങൾ സ്വയം ചോദിക്കുക:

നിങ്ങളുടെ ആവശ്യകത എന്താണ്? എന്തിനുവേണ്ടിയാണ് ഡയറ്റ് പ്ലാൻ തയ്യാറാക്കുന്നത്? ആരോഗ്യപ്രശ്നങ്ങളുണ്ടോ? പൊണ്ണത്തടിയുള്ള ആളാണോ? മൊത്തത്തിലുള്ള ആരോഗ്യം കുറവാണോ? ആകർഷകമായ പുതിയ ലുക്ക്‌ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?

ഇവയിൽ ഏതു പ്രശ്‌നമോ ആവശ്യമോ ആവട്ടെ അതിനനുസരിച്ച് ഡയറ്റ് പ്ലാൻ തയ്യാറാക്കി അതിൽ പൂർണ്ണ വിശ്വാസത്തോടെ മുന്നോട്ട് പോകുക. 2-4 ദിവസത്തിന് ശേഷം മനസ്സ് മാറുകയും ഭക്ഷണക്രമം പിന്തുടരുന്നത് നിർത്തുകയും ചെയ്യരുത്.

ഈ നിയന്ത്രിത ഭക്ഷണക്രമം നിമിത്തം ജീവിതത്തിലും ഭക്ഷണത്തിലും അപൂർണത തോന്നിയേക്കാം. ഡയറ്റ് എടുക്കുന്നതിലൂടെ സന്തോഷത്തോടെയും സംതൃപ്തിയോടെയും ജീവിക്കാൻ നിങ്ങൾക്ക് കഴിയുമോ അതോ പലതും കഴിക്കാൻ ആഗ്രഹിക്കുന്നുവെന്ന് നിങ്ങൾ എല്ലാ ദിവസവും ചിന്തിക്കുമോ? ഇങ്ങനെ ചിന്തിച്ചാൽ മുന്നോട്ടുള്ള ഡയറ്റ് യാത്ര ബുദ്ധിമുട്ടാകും. ക്ഷീണം ഒട്ടും തോന്നാത്ത വിധം ആയിരിക്കണം നിങ്ങളുടെ ഡയറ്റ് പ്ലാൻ.

ഭക്ഷണത്തിൽ നിന്ന് മതിയായ പോഷകാഹാരം ലഭിക്കണം. ബലഹീനത ഉണ്ടാക്കാത്ത നല്ല ഊർജ്ജം നൽകുന്ന ഭക്ഷണക്രമം സ്വീകരിക്കുക. ഫിറ്റ്നസ് ലഭിക്കാൻ സഹായിക്കുന്ന അത്തരം 7 ഡയറ്റ് പ്ലാനുകൾ ആണ് ഇവിടെ പറയാൻ പോകുന്നത്.,

ഉയർന്ന ഫൈബർ കുറഞ്ഞ കൊളസ്ട്രോൾ ഡയറ്റ്

പിത്തസഞ്ചി രോഗങ്ങൾ, മലബന്ധം വയറ്റിൽ മറ്റ് പ്രശ്‌നങ്ങളുള്ളവർക്ക് ഒക്കെ ഈ ഭക്ഷണക്രമം പിന്തുടരാം. ഈ ഭക്ഷണത്തിൽ, കൂടുതൽ എളുപ്പത്തിൽ ദഹിക്കുന്ന വസ്തുക്കളും നാരുകളും നൽകപ്പെടുന്നു, അങ്ങനെ ശരീരത്തിലെ വിഷവസ്തുക്കളെ നീക്കം ചെയ്യുന്നു. ഈ ഭക്ഷണത്തിലൂടെ മനുഷ്യശരീരത്തിന് ഒരു ദിവസം 55 മുതൽ 60 ഗ്രാം വരെ പ്രോട്ടീനും 700 മുതൽ 800 മില്ലിഗ്രാം വരെ കാൽസ്യവും ലഭിക്കും.

ഡയറ്റ് ചാർട്ട്

അതിരാവിലെ (6:00 AM)- 1 ടീസ്പൂൺ ഉലുവ 1 ഗ്ലാസ് വെള്ളത്തിൽ ഒരു രാത്രി മുഴുവൻ കുതിർത്ത് രാവിലെ വെറും വയറ്റിൽ കുടിക്കുക.

പ്രഭാതഭക്ഷണം (9:00 AM)- പാട കളഞ്ഞ പാൽ (1 കപ്പ്), ഗോതമ്പു നുറുക്ക് ഉപ്പുമാവ്/ അവൽ/ കഞ്ഞി/ മൾട്ടിഗ്രെയ്ൻ റൊട്ടി

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...