പനീർ ടിക്ക വീട്ടിൽ തന്നെ ഉണ്ടാക്കി കഴിക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ, ഇൻസ്റ്റന്‍റ് പാൻ പനീർ ടിക്കയുടെ ഈ പാചകക്കുറിപ്പ് പരീക്ഷിക്കാൻ മറക്കരുത്.

ചേരുവകൾ

250 ഗ്രാം പനീർ

2 ടീസ്പൂൺ തക്കാളി സോസ്

2 ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്

1/2 ടീസ്പൂൺ ചുവന്ന മുളകുപൊടി

1/4 ടീസ്പൂൺ ഒറിഗാനോ

1 ടീസ്പൂൺ റിഫൈൻഡ് ഓയിൽ

ഉപ്പ് പാകത്തിന്.

തയ്യാറാക്കുന്ന വിധം

പനീർ കട്ടിയുള്ള ചതുര കഷ്ണങ്ങളാക്കി മുറിക്കുക. ഒരു നോൺസ്റ്റിക് പാനിൽ എണ്ണ ചൂടാക്കി ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കുറച്ച് പച്ചമണം മാറുന്നതു വരെ വഴറ്റുക. ഇനി ഇതിലേക്ക് തക്കാളി സോസും ചുവന്ന മുളകുപൊടിയും ഉപ്പും ചേർത്ത് വഴറ്റുക.

പനീർ കഷ്ണങ്ങൾ ഇതിലേക്ക് ചേർത്ത് എല്ലായിടത്തും മസാല പിടിക്കുന്നതിനായി നന്നായി ഇളക്കുക (പനീർ കഷ്ണങ്ങൾ പൊടിയാതെ ശ്രദ്ധിക്കുക).

പനീർ കഷണങ്ങൾ ഒരു വശം നന്നായി മൊരിഞ്ഞു തുടങ്ങുമ്പോൾ, മറുവശത്ത് നിന്ന് ചുട്ടെടുക്കുക.

ഓറിഗാനോ വിതറി 2 സെക്കന്‍റിനു ശേഷം ഇഷ്ടപ്പെട്ട ചട്നി അല്ലെങ്കിൽ സോസിനൊപ്പം വിളമ്പുക.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...