ആഘോഷ വേളയിൽ, നിങ്ങൾ മധുര പലഹാരങ്ങൾക്കായി ആരോഗ്യകരവും രുചികരവുമായ പാചകക്കുറിപ്പ് തേടുകയാണെങ്കിൽ, റവ കേസരിയുടെ ഈ പാചകക്കുറിപ്പ് പരീക്ഷിക്കാൻ മറക്കരുത്.

ചേരുവകൾ

1/2 കപ്പ് റവ,

കശുവണ്ടി പരിപ്പ്  ആവശ്യത്തിന്

ഉണക്കമുന്തിരി ആവശ്യത്തിന്

3 ടീസ്പൂൺ നെയ്യ്

1 ടീസ്പൂൺ വറുത്ത കശുവണ്ടിയും ഉണക്കമുന്തിരിയും

ഒരു നുള്ള് കുങ്കുമപ്പൊടി

2 ഗ്രാമ്പൂ

1 കപ്പ് പഞ്ചസാര

തയ്യാറാക്കുന്ന വിധം

ഒരു ടേബിൾ സ്പൂൺ നെയ്യൊഴിച്ച് പാൻ ചൂടാക്കുക. ഈ നെയ്യിൽ റവ ഇളം പിങ്ക് നിറമാകുന്നത് വരെ വറുത്തെടുക്കുക. ഇതിനു ശേഷം വറുത്ത റവ മാറ്റി വയ്ക്കുക.

ഇനി പാനിൽ 2 കപ്പ് വെള്ളവും കുങ്കുമപ്പൂ പൊടിയും ഇട്ട് തിളപ്പിക്കുക. ഈ വെള്ളത്തിൽ വറുത്ത റവ ചേർത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം ഇടയ്ക്കിടെ ഇളക്കി കൊണ്ടിരിക്കുക അങ്ങനെ ചെയ്താൽ റവ ചട്ടിയിൽ പറ്റിനിൽക്കില്ല. ഈ മിശ്രിതത്തിലേക്ക് പഞ്ചസാര ചേർത്ത് 5 മുതൽ 10 മിനിറ്റ് വരെ വേവിക്കുക. റവയും നെയ്യും  വേറിട്ടു തുടങ്ങുമ്പോൾ, തീയിൽ നിന്ന് പാൻ മാറ്റുക.

ഇനി മറ്റൊരു പാനിൽ നെയ്യ് ഒഴിച്ച് കശുവണ്ടി,കിസ്മിസ് ഇവ വറുക്കുക. ഈ വറുത്ത കശുവണ്ടിയും ഉണക്കമുന്തിരിയും റവ മിശ്രിതത്തിന് മുകളിൽ ഒഴിച്ച് വിളമ്പുക.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...