ചേരുവകൾ

മൈദ  - ഒരു കപ്പ്

ബേക്കിംഗ് പൗഡർ - ഒരു ടീസ്പൂൺ

അശ്വഗന്ധം - അര ടീസ്പൂൺ

എണ്ണ - 2 വലിയ സ്പൂൺ

ഫില്ലിംഗിനുള്ള ചേരുവകൾ

ഉഴുന്ന് പരിപ്പ് - ഒരു വലിയ സ്പൂൺ

പച്ചമുളക് - ഒന്ന്

ഇഞ്ചി പേസ്റ്റ് - അര ടീസ്പൂൺ

പെരും ജീരകം - കാൽ ടീസ്പൂൺ

ജീരകം - അര ടീസ്പൂൺ

മല്ലി - ഒരു ടീസ്പൂൺ

മാങ്ങാപ്പൊടി - അര ടീസ്പൂൺ

മുളകുപൊടി - കാൽ ടീസ്പൂൺ

മല്ലിപ്പൊടി – അര ടീസ്പൺ

എണ്ണ - ഒരു ടീസ്പൂൺ

ഉപ്പ് പാകത്തിന്

ഫില്ലിംഗ്

സ്റ്റെപ്പ് – 1

ഉഴുന്നുപരിപ്പ് കഴുകി പകുതി വേകുംവരെ കുക്കറിൽ വേവിക്കുക.

സ്റ്റെപ്പ് - 2

ഒരു പാനിൽ എണ്ണ ചൂടാക്കി ജീരകം, പെരുംജീരകം, മല്ലി എന്നിവ വറുക്കുക. ശേഷം ഇഞ്ചി പേസ്റ്റും പച്ചമുളകും ചേർക്കുക. ഇനി ബാക്കിയുള്ള ചേരുവകളും ചേർക്കുക. ഉഴുന്ന് പരിപ്പ് വെള്ളം വാർത്തശേഷം അതിൽ ചേർക്കുക. വറ്റും വരെ നന്നായി ഇളക്കുക.

സ്റ്റെപ്പ് - 3

തയ്യാറാക്കുന്ന വിധം

മൈദയിൽ ബേക്കിംഗ് പൗഡർ, അശ്വഗന്ധം ഒരു സ്പൂൺ എണ്ണ എന്നിവ ചേർത്ത് വെള്ളമുപയോഗിച്ച് ചപ്പാത്തിയ്ക്ക് കുഴയ്ക്കുംപോലെ നന്നായി കുഴയ്ക്കുക. ശേഷം ചെറിയ ഉരുളകളാക്കി അതിൽ ഫില്ലിംഗ് നിറച്ച് കച്ചൗഡി തയ്യാറാക്കുക.

സ്റ്റെപ്പ് - 4

പാനില്‍ എണ്ണ ചുടായ ശേഷം മീഡിയം ഫ്ളെയിമിൽ വച്ച് കച്ചൗഡി ഓരോന്നും തിരിച്ചും മറിച്ചുമിട്ട് ഫ്രൈ ചെയ്തെടുക്കുക. ഉരുളക്കിഴങ്ങ് കറിക്കൊപ്പം ചൂടൊടെ സർവ്വ് ചെയ്യാം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...