കോ ഓർഡിനേറ്റഡ് സെറ്റുകൾ എല്ലായിടത്തും സർവ്വസാധാരണമായിരിക്കുന്നു. ഇത് കേൾക്കുമ്പോൾ മനസ്സിൽ വരുന്ന ഒരു ചോദ്യമുണ്ട്. ഈ കോ - ഓർഡുകൾ പൂർണ്ണമായും പുതിയൊരു ട്രെൻഡ് ആണോ? എന്നാൽ അല്ല. എഴുപതുകളിലും എൺപതുകളിലും ഇവിടെ സജീവമായി ഉണ്ടായിരുന്ന ട്രെൻഡ് ആണിത്. സ്ത്രീകൾ സാരിയിൽ നിന്നും തുണി മുറിച്ചെടുത്ത് ബ്ലൗസ് തുന്നുന്നത് എങ്ങനെയെന്ന് ഓർക്കുക.
പിന്നീട് മിക്സ് ആൻഡ് മാച്ച് യുഗം വന്നു.
ഒരു കോ - ഓർഡ് സെറ്റ് എന്ന് പറയുന്നത് മുകളിലുള്ള വസ്ത്രവും താഴെയുള്ള വസ്ത്രവും ഒരേ ഫാബ്രിക് കൊണ്ട് തയ്യാറാക്കി മാച്ചിംഗ് ചെയ്യുന്ന സെറ്റാണ് അല്ലാതെ മറ്റൊന്നുമല്ല.
മുൻകാലങ്ങളിൽ, സാരിയിലോ സൽവാർ കമ്മീസിലോ ചുരിദാർ കമ്മീസ് സെറ്റിലോ ആണ് ഈ ഫാഷൻ കൂടുതലായി കണ്ടിരുന്നത്. എന്നാൽ ഇന്ന് പാന്‍റ്, ഷർട്ട്, ഫുൾ സ്യൂട്ട്, സ്കർട്ട്, ടോപ്പ്, ഷോർട്ട്സ് ആൻഡ് ടോപ്പ് എന്നിങ്ങനെയുള്ള വേഷങ്ങളിൽ ഈ ട്രെൻഡ് ചേക്കേറിയിരിക്കുകയാണ്.
ഇന്ന്, വേഷവിധാനം കൂടുതൽ പാശ്ചാത്യ സ്റ്റൈലിംഗിലേക്ക് മാറിയതിനാൽ കൂടുതൽ പാശ്ചാത്യ വേഷങ്ങളിൽ ഈ ലുക്ക് അധികമായി നമുക്ക് കാണാൻ കഴിയും.
മറ്റേതൊരു ഫാഷനും പോലെ സ്ത്രീകൾക്കിടയിൽ പ്രത്യേകിച്ചും ഈ ട്രെൻഡ് ജനപ്രിയമാണെങ്കിലും പുരുഷന്മാർക്കിടയിലും വലിയ തോതിൽ ഈ ട്രെൻഡ് ഫാഷനും പരീക്ഷണാത്മകവുമായി മാറുന്നത് കാണാൻ കഴിയും.
രൺവീർ സിംഗും കരൺ ജോഹറും ഈ ശൈലിയെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുന്ന കുറച്ച് സെലിബ്രിറ്റികളാണ്.
ഒരു കോ - ഓർഡ് സെറ്റ് വാങ്ങുന്നതു കൊണ്ട് വലിയൊരു ഗുണമുണ്ട്. നിങ്ങൾക്ക് സെപ്പറേറ്റായും ധരിക്കാം. മാത്രവുമല്ല നിങ്ങൾക്ക് മറ്റെതെങ്കിലും ഡ്രസ്സ് മുകളിലും താഴെയും ധരിക്കാം. അതുവഴി ഒരു കോ - ഓർഡ് സെറ്റിൽ നിന്ന് കൂടുതൽ കോമ്പിനേഷനുകൾ ക്രിയേറ്റ് ചെയ്യാൻ കഴിയും.
അതിനാൽ വേഗം തന്നെ ഈ ട്രെൻഡ് ഒന്ന് പരീക്ഷിച്ച് നോക്കൂ. കോ - ഓർഡ് സെറ്റ് ധരിച്ച് സ്മാർട്ടായി നടക്കൂ...
ഡിസൈനർ, സ്റ്റൈലിസ്റ്റ്, ഇമേജ് കൺസൾട്ടന്‍റ്, കോർപ്പറേറ്റ് ട്രെയ്നർ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന അർച്ചന ശങ്കർ സെന്‍റ് തെരേസാസ് കോളേജിലെ ഫാഷൻ ഡിസൈൻ ഡിപ്പാർട്ടുമെന്‍റിന്‍റെ ഹെഡായിരുന്നു. അർച്ചന ശങ്കർ സ്റ്റൈലിസ്റ്റ് എന്ന ഇൻസ്റ്റാ ഗ്രാം പേജിൽ വളരെ സജീവമാണ്. പരസ്യമേഖലയിൽ കൊസ്റ്റ്യൂം സ്റ്റൈലിസ്റ്റായും പ്രവർത്തിച്ചിരുന്നു.