ബോളിവുഡ് ആയാലും ടിവി നടിമാരായാലും, അവരുടെ വിവാഹദിനം പ്രത്യേകമാക്കാൻ, സബ്യസാചി ഡിസൈനർ ലെഹംഗകൾ തിരഞ്ഞെടുക്കുന്നത് കാണാം. സബ്യസാചി ബ്രാൻഡ് ബ്രൈഡൽ ലെഹംഗകൾക്കുള്ള ജനപ്രിയ ബ്രാൻഡുകളിലൊന്നാണ്. എന്നാൽ ചില ബോളിവുഡ്, ടിവി നടിമാരും സബ്യസാചി ബ്രാൻഡിന്‍റെ ബ്രൈഡൽ ലെഹംഗ ധരിക്കുന്നതിന് പകരം മറ്റ് ഡിസൈനർമാരെ തിരഞ്ഞെടുക്കാൻ തീരുമാനിച്ചു. സബ്യസാചി ഒഴികെയുള്ള ഡിസൈനർമാരുടെ ലെഹങ്കയോ സാരിയോ ധരിക്കുന്ന പ്രവണത ആരംഭിച്ച ആ 6 നടിമാരുടെ ഡ്രസ്സ്‌ സ്റ്റൈൽ നമുക്ക് നോക്കാം.

  1. യാമി ഗൗതം

 

View this post on Instagram

 

A post shared by Yami Gautam Dhar (@yamigautam)

ആരാധകർക്ക് അപ്രതീക്ഷിതമായി വിവാഹ വാർത്ത നല്കിയ യാമി ഗൗതമിന്‍റെ വിവാഹ ലുക്ക് ഏറെ ചർച്ചയായിരുന്നു. യാമി ഗൗതം തന്‍റെ അമ്മയുടെ 33 വർഷം പഴക്കം ഉള്ള സാരി തന്‍റെ വിവാഹ വസ്ത്രമായി പുനർ ഡിസൈൻ ചെയ്തെടുത്തു, അത് ആരാധകർക്ക് ഏറെ ഇഷ്ടപ്പെട്ടു. യാമി ഗൗതമിന്‍റെ വിവാഹ സാരി സ്വർണ്ണ നിറത്തിൽ ഫ്‌ളോറൽ ബ്ലൗസിനൊപ്പം മനോഹരമായി കാണപ്പെട്ടു. പരമ്പരാഗത ഹിമാചലി ആഭരണങ്ങൾ അണിഞ്ഞ യാമിയുടെ വിവാഹ കോസ്‌റ്റും സോഷ്യൽ മീഡിയയിൽ ഏറെ ട്രെൻഡിയായി.

  1. റിയ കപൂർ

 

View this post on Instagram

 

A post shared by Rhea Kapoor (@rheakapoor)

നടി സോനം കപൂറിന്‍റെ സഹോദരി റിയ കപൂർ ഒരു ചലച്ചിത്ര നിർമ്മാതാവാണ്. അവൾ സഹോദരിയോടൊപ്പം ഒരു ഫാഷൻ ബ്രാൻഡ് നടത്തുന്നുണ്ട്. റിയ കപൂറിന്‍റെ വിവാഹ സ്റ്റൈൽ പറയുമ്പോൾ അത് വളരെ സ്പെഷ്യൽ ആയിരുന്നു. യഥാർത്ഥത്തിൽ, റിയ കപൂർ തന്‍റെ വിവാഹത്തിൽ ഒരു ഓഫ്- വൈറ്റ് നിറത്തിലുള്ള സാരി ധരിച്ചിരുന്നു, ഇത് ഡിസൈനർ അനാമിക ഖന്ന രൂപകൽപ്പന ചെയ്‌തതാണ്. അത് ആരാധകർ വളറെ ഇഷ്ടപ്പെട്ടു.

  1. മൗനി റോയി

 

View this post on Instagram

 

A post shared by mon (@imouniroy)

ടെലിവിഷൻ നടി മൗനി റോയ് ഫാഷന്‍റെ പേരിൽ പലപ്പോഴും തലക്കെട്ടുകളിൽ ഇടം പിടിക്കാറുണ്ട്. തന്‍റെ ഹോട്ട് ലുക്ക് കൊണ്ട് ആരാധകരുടെ ഹൃദയം കീഴടക്കിയ മൗനി റോയ്ക്കു വേണ്ടി സുഹൃത്തും ഡിസൈനറുമായ അനുരാധ ഖുറാന തിരഞ്ഞെടുത്തത് പരമ്പരാഗത സെറ്റ് സാരിയായിരുന്നു. കേരള സ്റ്റൈൽ വിവാഹം ആയിരുന്നു എന്നതും പ്രത്യേകത ആയിരുന്നു.

  1. കരിഷ്മ തന്ന

ടെലിവിഷൻ നടി കരിഷ്മ തന്നയുടെ വിവാഹ ലുക്കും പ്രത്യേകതയുള്ളതായിരുന്നു. വിവാഹ ദിവസത്തിനായി താരം ചുവന്ന നിറത്തിന് പകരം പാസ്റ്റൽ പിങ്ക് നിറമാണ് തിരഞ്ഞെടുത്തത്. സബ്യസാച്ചിക്ക് പകരം കരിഷ്മ തന്നയുടെ വിവാഹ വസ്ത്രം ഫാൽഗുനി ഷെയ്ൻ പീക്കോക്കാണ് ഡിസൈൻ ചെയ്തത്. അതേസമയം അനിത ഷ്രോഫ് അഡജാനിയയാണ് നടിയുടെ പ്രത്യേക വിവാഹ ലുക്ക് സ്റ്റൈൽ ചെയ്തത്. കരിഷ്മ തന്നയുടെ വിവാഹ ലുക്ക് വളരെ പ്രത്യേകതയുള്ളതായിരുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...