1. യെല്ലോ

നിറങ്ങളെപ്പറ്റി പ്രവചനം നടത്തുന്നവർ 2022 ലെ നിറമായി മഞ്ഞയെ (യെല്ലോ) പ്രഖ്യാപിക്കുകയുണ്ടായി. മഞ്ഞ, സന്തോഷത്തിന്‍റെയും പ്രതീക്ഷയുടെയും കരുതലിന്‍റെയും നിറമാണ്. മഞ്ഞ നിറത്തെ കാണുമ്പോൾ തോന്നുന്ന വികാരമെന്തെന്ന് ചോദിച്ചാൽ സന്തോഷമെന്നല്ലാതെ മറ്റെന്താണ് പറയാനാവുക. അതുകൊണ്ട് മഞ്ഞയെന്നത് ഹാപ്പി കളറാണ്. അത് മാത്രമല്ല, ശുഭവേളകളിൽ മഞ്ഞനിറമുള്ള വസ്ത്രങ്ങൾ അണിയാൻ പൊതുവെ ആളുകൾക്ക് ഭയമാണ്. ഇന്ത്യൻ ചർമ്മത്തെയത് കൂടുതൽ ഇരുണ്ടതാക്കുമെന്ന തോന്നലാണ് ഈ ഭയത്തിന് പിന്നിൽ.

2. ഗ്രീൻ

ഗ്രീൻ അഥവാ പച്ച നിറം പ്രകൃതിയെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഒപ്പം അത് വളർച്ചയേയും ഐക്യത്തേയും ആരോഗ്യത്തേയും സ്‌ഥിരതയേയും പ്രതിനിധാനം ചെയ്യുന്നുണ്ട്. എല്ലാവരും എക്കാലവും ഇഷ്ടപ്പെടുന്ന നിറം കൂടിയാണ് പച്ച. അതായത് അത് ഭൂമിയുടെ നിറമായതു കൊണ്ട് പ്രകൃതിയുമായി അടുത്ത് നിൽക്കുന്നതു കൊണ്ട്... ഗ്രീൻ കളറിൽ തന്നെ ഇരുണ്ട ടോണിലുള്ളവ ഫോർമൽ വിയറായും ലൈറ്റ് ടോണുകളിലുള്ളവ കാഷ്വൽ വിയറായും ഉപയോഗിക്കാമെന്നത് ഈ നിറത്തിന്‍റെ ഹൈലൈറ്റാണ്.

റെഡ്, ഓറഞ്ച്, യെല്ലോ എന്നിങ്ങനെയുള്ള ഊഷ്മള നിറങ്ങൾക്കൊപ്പം ഗ്രീൻ കളർ പെയറായി ഉപയോഗിക്കാം. ബ്ലൂ, വയലറ്റ് തുടങ്ങിയ കൂൾ ടോണിനൊപ്പവും ഗ്രീൻ കളർ നല്ല കോമ്പിനേഷനാണ്.

3. ഗ്രേ

കാഴ്ചയിൽ ഗ്രേ നിറം പ്രൗഡമായ ഫീലാണ് നൽകുന്നത്. പ്രൊഫഷണിലിസം, ഔപചാരികത, പാരമ്പര്യം എന്നിവയെ സൂചിപ്പിക്കുന്ന നിറമാണിത്. ഗ്രേ എന്നത് വിശിഷ്ട നിറമായതിനാൽ എല്ലാ ഫോർമൽ വിയറിനും ഈ നിറം ഉപയോഗിക്കാം. ഈ നിറത്തിനൊപ്പം അൽപം ബ്രൈറ്റ് നിറങ്ങൾ പെയർ ചെയ്‌ത് കാഷ്വൽ ലുക്കും പകരാം. ഇന്ത്യൻ സ്ത്രീകളെ സംബന്ധിച്ച് ഗ്രേ എന്നത് അത്ര പ്രിയപ്പെട്ട നിറമല്ല അതിന് കാരണമുണ്ട്. അൽപം പ്രായമുള്ളവർ ധരിക്കുന്ന നിറമാണ് ഗ്രേ എന്ന ധാരണയാണ് അതിന് പിന്നിൽ.

അങ്ങനെയാണോ?

ഗ്രേ നിറം ധരിച്ചാൽ നിങ്ങൾക്ക് പ്രായക്കൂടുതൽ തോന്നിക്കുമോ? ഡൾ നിറമാണോ ഗ്രേ? എന്തായാലും, അതിനോട് പൂർണ്ണമായും വിയോജിക്കുന്നു. ആ നിറം നിങ്ങൾ സ്റ്റൈൽ ചെയ്യുന്ന രീതിയെയും മറ്റ് നിറങ്ങൾക്കൊപ്പം സമന്വയിപ്പിച്ച് ഉപയോഗിക്കുന്നതിനെയും ആശ്രയിച്ചിരിക്കും ഈ നിറത്തിന്‍റെ ക്യൂട്ട്നസ്സും ഫണ്ണും. തീർച്ചയായും ഗ്രേ എന്നത് പവർ ഫുള്ളും പക്വവുമായ നിറമാണ്. അധികാര സംബന്ധിയായ സ്ഥാനം വഹിക്കുന്നവർക്ക് തീർച്ചയായും ഗ്രേയുടെ ഡിഫറന്‍റ് ടോണുകൾ പരീക്ഷിക്കാവുന്നതാണ്.

4. ഓറഞ്ച്

സർഗ്ഗാത്മകതയേയും യൗവ്വനത്തേയും ഉത്സാഹത്തേയും പ്രതിനിധീകരിക്കുന്ന നിറം. ഓറഞ്ച് നിറം യഥാർത്ഥത്തിൽ ലുക്കിന് കൂടുതൽ ഊർജ്ജം പകരുന്നു. അത് മാത്രമല്ല ഓറഞ്ച് നിറത്തിലുള്ള വസ്ത്രം ധരിക്കുന്നവരുടെ മുഖത്ത് ആ നിറത്തിന്‍റെ അൽപമാത്രമായതും മനോഹരവുമായ പ്രതിഫലനവും കാണാൻ കഴിയും. ശുഭ സൂചകമായ നിറമാണ് ഓറഞ്ച്. ചടങ്ങുകളിൽ ഈ നിറത്തിന് വലിയ പ്രാധാന്യം തന്നെയുണ്ട്.

ഓറഞ്ച് ഊഷ്മള നിറമായതിനാൽ മറ്റ് വാം കളറുകളിലുള്ള വസ്ത്രങ്ങൾക്കൊപ്പം ധരിക്കുന്നത് ഹോട്ട് ലുക്ക് നൽകും. ഗ്രീൻ, ബ്ലൂ തുടങ്ങിയ മറ്റ് കൂൾ നിറങ്ങൾക്കൊപ്പവും ഓറഞ്ച് മനോഹരമായി പെയർ ചെയ്യാം. എങ്കിൽ ഓറഞ്ച് നിറമൊന്ന് ട്രൈ ചെയ്‌തു നോക്കിയാലോ...

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...