വെള്ളിത്തിരയിൽ ഹൃത്വിക് റോഷൻ എന്ന നക്ഷത്രം ഉദിച്ചിട്ട് 40 ഓളം വർഷമായി. വൈവിദ്ധ്യമുള്ള കഥാപാത്രങ്ങൾ ചെയ്യാൻ ഹൃത്വിക് കാട്ടിയ ധൈര്യം പ്രേഷകർ രണ്ടു കയ്യും നീട്ടിയാണ് എപ്പോഴും സ്വീകരിച്ചത്. അമാനുഷിക കഥാപാത്രങ്ങളിലൂടെ കുട്ടികളുടെയും മുതിർന്നവരുടേയും പ്രത്യേക ഇഷ്‌ടം നേടിയെടുക്കാനും ഈ താരരാജകുമാരന് കഴിഞ്ഞിട്ടുണ്ട്. ഏതാനും നാളുൾക്കു മുമ്പ് ബ്രെയിൻ സർജറിയ്‌ക്ക് വിധേയനായ താരത്തിനും കുടുംബത്തിനും പിന്തുണയുമായി ആത്മവിശ്വാസം പകരാൻ ആയിരങ്ങളാണ് ഫേസ്ബുക്ക് കൂട്ടായ്‌മയിൽ എത്തിയത്.

അതിനിടെ സൂപ്പർ ഹീറോ ആയി അഭിനയിച്ച കൃഷ്-3 റിലീസായി. ഒരൊറ്റ ദിവസം കൊണ്ട് 35.91 കോടി രൂപയാണ് ഈ ചിത്രം കളക്ഷൻ നേടിയത്. കൃഷ്-3 സർവ്വകാല റെക്കോർഡുകൾ തകർത്ത സമയത്തും ഈ വിജയത്തിന്‍റെ ശില്‌പിയായ അച്‌ഛനാണ് ഹൃത്വിക് ക്രഡിറ്റ് നൽകിയത്. കുട്ടികളുടേയും മനസ്സിൽ കുട്ടിത്തം സൂക്ഷിക്കുന്നവരുടേയും സൂപ്പർ ഹീറോ ഹൃത്വിക് റോഷൻ സംസാരിക്കുന്നു...

ബ്രെയിൻ സർജറി കഴിഞ്ഞു വന്ന ഉടനെ നിങ്ങൾ ഫെയ്‌സ് ബുക്കിലും ട്വിറ്ററിലും സജീവമായിരുന്നല്ലോ...?

ആശുപത്രി വാസകാലത്ത് എന്‍റെ ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ മനസ്സ് കാണിച്ച ആരാധകരുടെ സ്‌നേഹം ഞാൻ അറിഞ്ഞത് സോഷ്യൽ നെറ്റ് വർക്കിലൂടെയാണ്. ഈ മാധ്യമങ്ങൾ ഇല്ലായിരുന്നുവെങ്കിൽ അവർ പ്രകടിപ്പിച്ച സ്‌നേഹം എനിക്ക് തിരിച്ചറിയാൻ കഴിയില്ലായിരുന്നു. എന്‍റെ സ്‌നേഹവും നന്ദിയും അവരെ അറിയിക്കുവാൻ വേണ്ടിയാണ് ഞാൻ ഫേസ്‌ബുക്കിലും ട്വിറ്ററിലും സജീവമായത്. എന്‍റെ തിരിച്ചു വരവിൽ അവർ സന്തോഷിക്കുന്നത് ഞാൻ അടുത്തു കണ്ടു.

ആശുപത്രിയിൽ നിന്നും പുറത്തിറങ്ങിയപ്പോഴുള്ള മാനസികാവസ്‌ഥ എന്തായിരുന്നു..?

എന്‍റെ ഉള്ളിലെ ശക്‌തി പതിന്മടങ്ങ് വർദ്ധിച്ചതായി തോന്നി, ഇതിനു മുമ്പ് എനിക്ക് ഒരിക്കലും ഇങ്ങനെ അനുഭവപ്പെട്ടിട്ടില്ല. ആശുപത്രി കിടക്കയിൽ വച്ച് എനിക്ക് ഒരു കാര്യം കൂടി ബോധ്യമായി. ഒരു മനുഷ്യന് വലിയ പ്രശ്നങ്ങൾ വരുമ്പോഴാണ് അയാൾക്ക് താൻ ആന്തരികമായി എത്ര ശക്‌തരാണെന്ന് തെളിയിക്കാനുള്ള സുവർണ്ണാവസരം ലഭിക്കുന്നത്. ഇതിനു മുമ്പ് ജീവിതത്തിലൊരിക്കലും ഞാൻ ഇത്രമാത്രം ആത്മവിശ്വാസത്തോടെ, ഊർജ്‌ജസ്വലതയോടെ ഒരു പുലർകാലത്തിലേക്കും ഉറക്കമെഴുന്നേറ്റിട്ടില്ല. അന്നത്തെ വികാരങ്ങള്‍ വാക്കുകളിൽ കൂടി വർണ്ണിക്കാനാവില്ല.

കൃഷ് വൻ വിജയമായിരുന്നല്ലോ. അതിന്‍റെ ആത്മവിശ്വാസത്തിലാണോ കൃഷ്-3 നിർമ്മിച്ചത്...?

കൃഷിന്‍റെ ബ്രാന്‍റ് വാല്യു മുന്നോട്ട് കൊണ്ടുപോകാനുള്ള ഉദ്ദേശ്യം തീർച്ചയായും അതിന്‍റെ പിന്നിലുണ്ടായിരുന്നു. തിരക്കഥ തയ്യാറായപ്പോൾ തന്നെ ഇതൊരു നല്ല ചിത്രം ആകും എന്ന് കരുതിയിരുന്നു. പക്ഷേ ഇത് സാക്ഷാത്ക്കരിക്കാൻ ആവുമോ എന്ന് ആശങ്കയുണ്ടായിരുന്നു. 2010 ൽ നിർമ്മാണം തുടങ്ങി 2013 പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടത്. അതിനിടയിൽ സിനിമയുടെ ടെക്‌നിക് അദ്‌ഭുതാവഹമായി മാറുമോ എന്ന് ആശങ്കയുണ്ടായിരുന്നു. അതുതന്നെ സംഭവിച്ചു. അയൺ മാൻ, സൂപ്പർ മാൻ, അവേഞ്ചർ തുടങ്ങിയ സിനിമകൾ ഇറങ്ങി. ഇത്തരത്തിലുള്ള ചിത്രങ്ങൾ വരും എന്ന് ഞങ്ങൾ മുൻകൂട്ടി കണ്ടിരുന്നു. അതിനാൽ അന്നു തന്നെ 10 കൊല്ലം മുന്നോട്ട് ചിന്തിച്ചാണ് കാര്യങ്ങൾ നീക്കിയത്. ഇതെല്ലാമായിരുന്നു കൃഷ്-3 തുടങ്ങുമ്പോൾ നടനായ എന്‍റെ മനസ്സിലും സംവിധായകനായ എന്‍റെ അച്‌ഛന്‍റെ മനസ്സിലും ഉണ്ടായിരുന്നത്. വെല്ലുവിളികളിൽ നിന്ന് പിൻമാറാൻ ഞാനും അച്‌ഛനും ഒരുക്കമല്ലായിരുന്നു. ഞങ്ങൾ റിസ്‌ക് എടുത്തു. ഒരു ചെറിയ സിനിമയാണ് എടുത്തിരുന്നതെങ്കിൽ ഞങ്ങൾക്ക് ഇന്ന് കിട്ടുന്ന അഭിനന്ദനവും സ്‌നേഹവും ലഭിക്കില്ലായിരുന്നു. സൂപ്പർ ഹീറോകൾ ഒളിച്ചോടുന്നവരല്ലല്ലോ! (ചിരിക്കുന്നു).

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...