ഇന്ത്യൻ ജനത സ്‌റ്റാർ പവർ എന്താണെന്ന് അറിഞ്ഞത് അമിതാബ് ബച്ചന്‍റെ താരോദയത്തോടെയാണ്. 51 വർഷമായി ഈ സൂപ്പർതാരം ഇന്ത്യൻ സിനിമയെ നയിക്കുന്നു. തന്‍റെ ബംഗ്ലാവായ ജത്സയുടെ പിറകിൽ സ്‌ഥിതി ചെയ്യുന്ന ജനക് എന്ന ഓഫീസിൽ വച്ചാണ് അമിതാബ്‌ജി കാണാമെന്നേറ്റത്. ജനകിന്‍റെ ചുറ്റിലും മരങ്ങളാണ്. മറ്റൊരു ഭാഗത്ത് ചിത്രങ്ങൾ. അതിൽ പലതും സ്‌മൃതി ചിത്രങ്ങളാണ്. ആരാധകർ സമ്മാനിച്ചതും ആ കൂട്ടത്തിലുണ്ട്.

വെള്ള കുർത്തയും പൈജാമയും അണിഞ്ഞ് വൈകുന്നേരം കൃത്യം 5 മണിയ്‌ക്ക് തന്നെ അമിതാബ്‌ജി എത്തി. ലോകം മുഴുവൻ ആരാധകരുള്ള മനുഷ്യൻ, ജനകിന്‍റെ പച്ചമരത്തണലിൽ ഇരുന്ന് വാചാലനായി. സിനിമയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും...

ഇന്ത്യ എന്നാൽ ഇന്ദിര എന്ന മുദ്രാവാക്യം പോലെ ഇന്ത്യൻ സിനിമയെന്നാൽ അമിതാബ് ബച്ചൻ എന്ന് പറയാറുണ്ട്..

അങ്ങനെ ഒരിക്കലും പറയരുത്, എഴുതരുത്. 100 വർഷത്തിനു മേല്‍ ചരിത്ര പാരമ്പര്യമുള്ള പ്രസ്‌ഥാനമാണ് ഇന്ത്യൻ സിനിമ. ഒരുപാട് ആളുകളുടെ സന്തോഷവും ദു:ഖവും പരിശ്രമങ്ങളും സഹനവുമാണത്. അതിൽ വളരെ ചെറിയ റോളേ എനിക്കുള്ളൂ. ഇന്ത്യൻ സിനിമയുടെ 100 വർഷം ആഘോഷിക്കാനായി ബോളിവുഡ് കാര്യമായി ഒന്നും ചെയ്യാത്തതിൽ എനിക്ക് പരിഭവമുണ്ട്. ചെന്നൈയിൽ സൗത്ത് ഇന്ത്യൻ താരങ്ങൾ ജയലളിതയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തപ്പോഴാണ് എനിക്കത് ശരിയ്‌ക്കും ബോധ്യമായത്. ഇന്ത്യൻ സിനിമയെ ആദരിക്കുന്ന ചടങ്ങായിരുന്നു അത്.

കോന്‍ ബനേഗ ക്രോർപതി എന്ന പ്രോഗ്രാം അനുഭവം?

രാവിലെ 11 മണി മുതൽ രാത്രി 7-8 മണി വരെ ഗോരെഗാവിലെ ഫിലിം സിറ്റിയിലെ സെറ്റിൽ വിശ്രമമില്ലാത്ത ഷൂട്ടിംഗ് ആണ് ഓർമ്മ വരുന്നത്. പ്രേക്ഷകർ നല്ല ടി.ആർ.പി റേറ്റാണ് നൽകുന്നത്. അവരുടേയും അതിൽ പങ്കെടുത്തവരുടേയും സ്‌നേഹം ഞാനിന്നും അനുഭവിക്കുന്നു.

ഹോട്ട് സീറ്റിലിരുന്ന സ്‌ത്രീ മത്സരാർത്ഥികളിൽ പലരും നിങ്ങൾ ഹോട്ടാണെന്നും ഇപ്പോഴും ഹാന്‍റ്സമാണെന്നും പലപ്പോഴും പറഞ്ഞിരുന്നു... ചിലർ നിങ്ങളുടെ വീട്ടിൽ താമസിക്കാനും ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഈ അനുഭവങ്ങൾ എങ്ങനെയാണ് വിലയിരുത്തുന്നത്?

കെബിസിയിൽ പങ്കെടുക്കാൻ വന്നവരെയെല്ലാം എന്‍റെ വീട്ടിൽ വന്ന അതിഥികളെപ്പോലെയാണ് ഞാൻ കണ്ടത്. ആതിഥ്യ മര്യാദയോടെയാണ് ഞാനവരോട് പെരുമാറിയതും. അവർക്ക് കംഫർട്ടബിളാവുന്ന അവസ്‌ഥ സൃഷ്‌ടിക്കേണ്ടത് എന്‍റെ കടമയാണ്. വീട്ടിലെത്തിയ അതിഥികൾ സ്‌നേഹത്തോടെ എന്തെങ്കിലും പറഞ്ഞാൽ നമ്മൾ മുഷിയേണ്ട കാര്യമില്ലല്ലോ? ഏതൊരു മനുഷ്യനെപ്പോലെയും അഭിനന്ദനങ്ങൾ കേൾക്കാൻ എനിക്കും ഇഷ്‌ടമാണ്. പക്ഷേ ചിലപ്പോഴെങ്കിലും അത് എമ്പാരസിംഗ് ആണ്. ഇതെല്ലാം ആ പരിപാടിയുടെ രസങ്ങൾ ആയിട്ടാണ് ഞാൻ എടുത്തത്.

പിന്നെ ഇന്ത്യയെക്കുറിച്ച് ഞാൻ എത്രമാത്രം അജ്‌ഞനാണെന്ന് എനിക്ക് പിടികിട്ടിയത് ഈ പരിപാടി അവതരിപ്പിക്കുമ്പോഴാണ്. ഹോട്ട് സീറ്റിലെത്തുന്ന മത്സരാർത്ഥികളുടെ ഗ്രാമത്തെക്കുറിച്ചൊന്നും എനിക്കറിയില്ലായിരുന്നു. ചിലർക്ക് സ്വന്തം വീടുപോലും ഇല്ലായിരുന്നു. ചിലർ കടം വാങ്ങിയാണ് ജീവിതം തള്ളി നീക്കിയിരുന്നത്, കുട്ടികളെ പഠിപ്പിച്ചിരുന്നത്. സമൂഹം ഒറ്റപ്പെടുത്തിയവരും ഉണ്ടായിരുന്നു. ഉച്ചനീചത്വങ്ങൾ അനുഭവിക്കുന്നവരും ആ കൂട്ടത്തിലുണ്ടായിരുന്നു. നമ്മുടെ രാജ്യത്ത് ഇങ്ങനെയെല്ലാം നടക്കുന്നുണ്ടെന്ന് എനിക്കറിയില്ലായിരുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...