ആസ്വാദക ഹൃദയങ്ങളിൽ വരും തലമുറയും ആസ്വദിച്ചു പോകുന്ന കുളിർമഴ പെയ്യിച്ച ആലാപന സൗന്ദര്യവും... ലതാ മങ്കേഷ്കർ എന്ന ലതാജിയുടെ ഓരോ പാട്ടുകളും എടുത്തു നോക്കിയാൽ അത്രത്തോളം വശ്യവും സുന്ദരവുമായിരുന്നു.

നിരവധി ഭാഷകളിലായി 35,000 ഗാനങ്ങൾക്ക് മേൽ ആത്മഹർഷത്തിന്‍റെ ലഹരിയും മാധുര്യവും പകർന്ന ഇന്ത്യയുടെ വാനമ്പാടി 92-ാം വയസിൽ നിത്യതയിലേക്ക് യാത്രയായിരിക്കുന്നു. കഴിഞ്ഞമാസം കോവിഡ് ബാധിതയായി ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

സ്വർഗ്ഗീയ സംഗീതം അവശേഷിപ്പിച്ച്...

ആസ്വാദകർക്ക് എന്നുമോർത്തിരിക്കാനും ആനന്ദിക്കാനും പ്രണയിക്കാനുമുള്ള അനശ്വര ഗാനങ്ങൾ ബാക്കിയാക്കിയാണ് ലത മങ്കേഷ്ക്കർ എന്ന ഇതിഹാസം യാത്രയായത്. ലതയുടെ ഒരു പാട്ടെങ്കിലും മൂളാത്തവരായി ആരുമുണ്ടാവില്ല. ആസ്വാദകരുടെ മനസിൽ അത്രത്തോളം ആഴ്ന്നിറങ്ങിയ ആ സംഗീതം ഭൂമിയിൽ എന്നും മുഴങ്ങി കേൾക്കും.

ഇന്ത്യൻ സംഗീത ലോകത്തിലെ ഈ മഹാ പ്രതിഭ 13-ാം വയസിലാണ് പാടി തുടങ്ങിയത്. കിട്ടിഹസാൽ എന്ന മറാത്തി ചിത്രത്തിനു വേണ്ടിയായിരുന്നുവത്. എന്നാൽ ആ ഗാനം പുറത്തു വന്നില്ല. കുട്ടിക്കാലം അച്‌ഛൻ ദിനനാഥ് മങ്കേഷ്ക്കറിന്‍റെയും അമ്മ ഷെവന്തി മങ്കേഷ്ക്കറിന്‍റെയും 5 മക്കളിൽ മൂത്ത പെൺകുട്ടി. 1929 സെപ്റ്റംബർ 28 നായിരുന്നു ജനനം. അച്‌ഛൻ ദിനനാഥ് നടത്തിയ സംഗീത ക്ലാസിൽ നിന്നായിരുന്നു ലതയുടെ ആദ്യ സംഗീത പഠനം. അച്‌ഛൻ മരിക്കുമ്പോൾ ലത മങ്കേഷ്ക്കറിന് 13 വയസായിരുന്നു പ്രായം. പിതാവിന്‍റെ അപ്രതീക്ഷിത മരണത്തെ തുടർന്ന് ലതയ്ക്ക് കുടുംബ പ്രാരാബ്ധം ഏറ്റെടുക്കേണ്ടി വന്നു. പിതാവിന്‍റെ മരണശേഷം ലതയുടെ കുടുംബത്തിന്‍റെ സംരക്ഷണം സംഗീതജ്ഞനും ദിനനാഫിന്‍റെ സുഹൃത്തുമായ വിയാനക് റാവ് ഏറ്റെടുക്കുകയായിരുന്നു. മുംബൈയിലെത്തിയ ലത മങ്കേഷ്കർ ഉസ്താദ് അമൻ അലി ഖാനിന്‍റെ കീഴിൽ സംഗീതമഭ്യസിച്ചു തുടങ്ങി. പിന്നീട് 1948 ൽ മജ്ബൂർ എന്ന ചിത്രത്തിലെ ദിൽ മേര ഥോഡ, മുജെ കഹിം കാ എന്ന ഗാനം ലതയുടെ സംഗീത ജീവിതത്തിൽ വലിയൊരു വഴിത്തിരിവായി. പിന്നീട് ഇറങ്ങിയ ലത മങ്കേഷ്ക്കറുടെ ഹിറ്റ് ഗാനങ്ങളായ 1948 ൽ ഇറങ്ങിയ മഹൽ എന്ന ചിത്രത്തിലെ ആയേഗ ആനെവാല, മുഗൾ ഇ അസം ലെ പ്യാർ കിയാ തൊ ഡർനാ ക്യാ, ദിൽ അപ്ന പ്രീത് പരായി യിലെ അജീബ് ദാസ്താ എന്നിങ്ങനെ ഒട്ടനവധി ഗാനങ്ങൾ ആരാധകർ നെഞ്ചോടു ചേർക്കുകയായിരുന്നു. എക്കാലത്തെയും നിത്യഹരിത ഗാനങ്ങളായി ആസ്വാദക ഹൃദയങ്ങളെ കീഴടക്കുകയായിരുന്നു പിന്നീടങ്ങോട്ടുള്ള ലത മങ്കേഷ്ക്കറുടെ ഓരോ ഗാനവും. പഴയകാല നായികമാർ തുടങ്ങി ഇങ്ങേയറ്റം പ്രീതി സിന്‍റയ്ക്കും കാജോളിനും സംഗീത മാധുരി പകർന്ന ലത മങ്കേഷ്ക്കറുടെ ഓരോ ഗാനവും മനസിനെ തൊട്ടുണർത്തുന്നതായി.

തേരാ ബിൻ സിന്ദഗി സെ (ആന്ധി), ലഗ് ജാ ഗലേ (വോ കോൻഥി), അജീവ് ദാസ്താ ഹെ യെ (ദിൽ അപ്നാ പ്രീത് പരായി), ഏക് പ്യാർ കാ നഗ്മാ ഹെ, രംഗീല രെ, നൈന ബർസെ, ദോ ദിൽ ട്ടൂട്ടെ ദോദിൽ... തുടങ്ങി ഇങ്ങേയറ്റം മുഹബത്തിലെ ഹംകോ ഹമിസെ ചുരാലോ, ദിൽവാലെ ദുൽഹനിയയിലെ ഹോ ഗയാ ഹെ തുജ് കോ തൊ... വരെയുള്ള ഓരോ ഗാനവും തന്‍റെ മാന്ത്രിക ശബ്ദം കൊണ്ട് ധന്യമാക്കിയവയാണ്. ഓരോ തലമുറയും അതേറ്റു പാടുന്നു. അങ്ങനെ എത്ര എത്ര ഗാനങ്ങൾ. 1963 ജനുവരി 27 ലതാ മങ്കേഷ്കർ ആലപിച്ച ദേശഭക്‌തി ഗാനമായ യെ മേരെ വതൻ കെ ലോഗോം എന്ന ഗാനം കേട്ട് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിനെ വികാരധീനനാക്കുക പോലുമുണ്ടായി. 1962 ൽ ഇന്ത്യ- ചൈന യുദ്ധത്തിൽ മരണമടഞ്ഞ സൈനികർക്ക് ആദരം അർപ്പിച്ചു കൊണ്ടുള്ള ഗാനമായിരുന്നുവത്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...