താര ദമ്പതികളായ ഫഹദിനും നസ്രിയയ്ക്കും യുഎഇ ഗവണ്മെന്‍റിന്‍റെ ഗോൾഡൻ വിസ ലഭിച്ചു. തൊഴില്‍ വിദ്യാഭ്യാസ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കാണ് യുഎഇ ഭരണകൂടം പത്ത് വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസകള്‍ നൽകുന്നത്. ദുബായിലെ സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ച് ആണ് താര ദമ്പതികളുടെ ഗോൾഡൻ വിസ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചത്.

ദുബായ് നൽകിയ അംഗീകാരത്തിന് ഇരുവരും നന്ദി അറിയിച്ചു. മലയാള സിനിമയില്‍ നിന്ന് നിരവധി അഭിനേതാക്കള്‍ക്ക് നേരത്തെ ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, പ്രണവ് മോഹൻ ലാൽ, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, നൈല ഉഷ, ടൊവിനോ തോമസ്, ആശാ ശരത്, ആസിഫ് അലി, മിഥുന്‍ രമേശ്, ലാല്‍ ജോസ്, മീര ജാസ്മിന്‍, സലീം അഹമ്മദ്, സിദ്ദിഖ്, കെ എസ് ചിത്ര, സുരാജ് വെഞ്ഞാറമൂട്, ആന്‍റോ ജോസഫ് എന്നിവര്‍ ഗോള്‍ഡന്‍ വിസ സ്വീകരിച്ച പ്രമുഖ മലയാളി താരങ്ങളാണ്.

വിവിധ തൊഴില്‍ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും മികച്ച പ്രകടനം കാഴ്‍ചവെച്ച വിദ്യാര്‍ത്ഥികള്‍ക്കും യുഎഇ ഭരണകൂടം പത്ത് വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസകള്‍ അനുവദിക്കുന്നുണ്ട്. അബുദാബിയില്‍ അഞ്ഞൂറിലേറെ ഡോക്ടര്‍മാര്‍ക്ക് ദീര്‍ഘകാല താമസത്തിനുള്ള ഗോള്‍ഡന്‍ വിസ അനുവദിച്ചിരുന്നു. 10 വർഷത്തേക്കുള്ള വിസ അനുവദിക്കുന്ന ഗോൾഡൻ വിസ പദ്ധതി 2018-ലാണ് യുഎഇ സർക്കാർ ആരംഭിച്ചത്. ഇന്ത്യയിൽ ഗോൾഡൻ വിസ സ്വീകരിച്ച ആദ്യ താര ദമ്പതികളാണ് ഫഹദും നസ്രിയയും.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...