ലൂസിഫറിനു ശേഷം നടൻ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ബ്രോ ഡാഡി.  മോഹൻലാൽ നായകനായ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഹൈദരാബാദിൽ ആരംഭിച്ചു. സംവിധായകന്‍റെ റോളിൽ ഇരിക്കുന്ന പൃഥ്വിരാജിന്‍റെ ചിത്രം ട്വിറ്ററിൽ പങ്കു വെച്ച് ഭാര്യ സുപ്രിയ മേനോൻ ആണ് ഈ വാർത്ത പുറത്തു വിട്ടത്.

prithviraj and mohanlal bro dadi

അതേസമയം, പൃഥ്വി തന്‍റെ സോഷ്യൽ മീഡിയ പേജിലും ലൊക്കേഷൻ സ്റ്റിൽ പങ്കിട്ടു. പൃഥ്വിരാജ്, കല്യാണി പ്രിയദർശൻ എന്നിവർ ചേർന്ന ഫോട്ടോ ആണ് പങ്കു വെച്ചത്. സംവിധാനം കൂടാതെ പൃഥ്വിരാജും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പൃഥ്വിരാജ് സുകുമാരനും കല്യാണി പ്രിയദർശനും ആദ്യമായി സ്‌ക്രീൻ പങ്കിടുന്ന സിനിമ കൂടിയാണിത്.

prithviraj and kalyani

തമാശയ്ക്ക് മുൻ‌തൂക്കം നൽകുന്ന ഈ ചിത്രത്തിൽ മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ ഷാഹിർ എന്നിവരും അഭിനയിക്കുന്നു. ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂർ ആണ് നിർമാണം. ശ്രീജിത്ത് എൻ, ബിബിൻ മാലിയേക്കൽ എന്നിവരുടേതാണ് തിരക്കഥ.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...